മലയാളത്തിലെ തന്നെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ഹൊറര്‍ ചിത്രങ്ങളിലൊന്നാണ് 'എസ്ര'.ചിത്രം കണ്ടു,ഇഷ്ടമായി.എങ്കില്‍ പോലും നിരവധി സംശയങ്ങളും പൊരുത്തക്കേടുകളും അനുഭവപ്പെടുകയുണ്ടായി.ഇതിനെല്ലാം ഉത്തരങ്ങള്‍ ലഭിക്കും എന്ന പ്രതീക്ഷയോടെ ഞാന്‍ തുടങ്ങാം......
1)സെബാട്ടി എന്ന കഥാപാത്രം ഡിബുക്ക് തുറക്കുന്നതായി കാണിക്കുന്നില്ല.പിന്നെ എങ്ങനെയാണ് എസ്രയുടെ ആത്മാവ് അയാളെ കൊലപ്പെടുത്തിയത്?
2)എസ്ര ആണ്‍ പ്രേതമാണ്.അങ്ങനെ ആകുമ്പോള്‍ പ്രിയ രണ്ടു തവണ കാണുന്ന പെണ്‍രൂപം ആരുടെയാണ്?
3)Relection ഉള്ളിടങ്ങളിലാണ് എസ്രയ്ക്ക് കൂടുതല്‍ അനുയോജ്യം എന്ന് അറിയുന്ന പ്രിത്വിരാജ് വീട്ടിലെ കണ്ണാടികള്‍ ഒക്കെ നശിപ്പിക്കുകയും മൂടി വയ്ക്കുകയും ചെയ്യുന്നുണ്ട്.എന്നാല്‍ കണ്ണാടി സ്ക്രീനുകള്‍ ഉള്ള ഫോണ്‍,ലാപ്ടോപ്,ടി വി,Specs മുതലായ നിരവധി സംഗതികള്‍ അദ്ദേഹം വിട്ടുപോകുന്നുണ്ട്.ഇത്രയധികം പ്രാധാന്യം ഉള്ള കാര്യങ്ങളൊക്കെ വിട്ടു പോകുന്നത് ശരിയാണോ?
4)Reflection ഉള്ളിടങ്ങളിലാണ് എസ്രയ്ക്ക് കൂടുതല്‍ അനുയോജ്യം എന്ന് പുരോഹിതന്‍ പറയുമ്പോള്‍ എന്തുകൊണ്ട് അദ്ദേഹം മനുഷ്യ ശരീരത്തിലെ തന്നെ പ്രധാന അവയവമായ കണ്നിനെപ്പറ്റി ഒന്നും പറയുന്നില്ല.കാരണം സമീപങ്ങളുടെ Reflection മികച്ച രീതിയില്‍ കാണാവുന്ന ഒരിടമല്ലേ കണ്ണും?
5)ഒരു ട്രാപ് എന്ന രീതിയില്‍ പ്രിയ രണ്ജനെ വെളിയിലേക്ക് കൊണ്ട് പോകുന്നു.അവിടെ വച്ച് എസ്ര രഞ്ജന്റെ ദേഹത്തേക്ക് കയറുന്നു.ശരിക്കും എന്തിനായിരുന്നു ഇങ്ങനെ ഒരു ട്രാപ്? വീട്ടില്‍ വച്ച് തന്നെ എസ്രയ്ക്ക് രഞ്ജന്റെ ശരീരത്തില്‍ പ്രവേഷിക്കാവുന്നതല്ലേ?
6)രഞ്ജന്റെ ശരീരത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് പ്രീയയുടെ ശരീരം മുകളിലേക്ക് ഉയരുന്ന നേരത്ത് റോസി തൂങ്ങിമരിച്ച പോലെയുള്ള ഒരു ഇമേജ് കാണിക്കുന്നുണ്ട്.ഇവിടെ ആത്മാവ് എസ്രയാണ്.പിന്നെ എങ്ങനെ ആത്മാവ് ആ ഒരു നിമിഷത്തിനു വേണ്ടി റോസിയാകുന്നു?
7)എസ്രയെ തന്റെ നല്ല കാലത്തില്‍ ആക്രമിക്കുന്നത് ആ കാലഖട്ടത്തിലെ ആളുകളാണ്.അവരോടു പ്രതികാരം വീട്ടുന്നതിനു പകരം എന്തുകൊണ്ട് ജൂതമാപ്പിള കേരളത്തിലെ അവസാന ജൂതനും മരിക്കുന്നതുവരെ തന്റെ പ്രതികാരം നീട്ടിവച്ചത്? പണ്ട് സംഭവിച്ചതുമായി ഒരു ബന്ധവുമില്ലാത്ത ആളുകളല്ലേ അപ്പോള്‍ പ്രതികാരത്തിനു ഇരയാകുന്നത്?
8)ACP ഷമീര്‍ അഹമ്മദ് ഒരു മുസ്ലീമാണ് കൂടാതെ ഒരു പോലീസ്കാരനാണ്.പെട്ടന്ന് ഒരു ക്രിസ്ത്യന്‍,ജൂത മതവിഭാഗ പുരോഹിതര്‍ പറയുന്ന പ്രേതകഥ അദ്ധേഹത്തെ പോലെ കൃത്യനിര്‍വഹണത്തില്‍ ലവലേശം ഇളവു നല്‍കാത്ത ഒരു മുസല്‍മാനു എങ്ങനെ വിശ്വസിക്കാന്‍ കഴിഞ്ഞു?
9)ചിത്രത്തിന് ഒടുക്കം മണികണ്ടന്‍ ആചാരിക്കും ബാലു വര്‍ഗീസിനും ഡിബുക്ക് ലഭിക്കുന്നുണ്ട്.ഡിബുക്ക് ആര്‍ക്കു ലഭിച്ചാലും നാശമാണ് ഫലം എന്നറിഞ്ഞിട്ടും ഒരു weight പോലും കേട്ടിതൂക്കാതെ ഡിബുക്ക് വെള്ളത്തില്‍ കളഞ്ഞ റാബി മാര്‍ക്കസ് കാണിച്ചത് ശുദ്ധ മണ്ടത്തരമല്ലേ?
10)എസ്രയുടെ കാലത്ത് ജീവിച്ച ആളല്ല റാബി മാര്‍ക്കസ്,പിന്നെ എങ്ങനെയാണ് കടലില്‍ കറക്റ്റ് ആയ സ്ഥലത്ത് അയാള്‍ ഡിബുക്ക് കൊണ്ടിടുന്നത്?
11)ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന കാലത്തുള്ളയാളാണ് എസ്ര.റേഡിയോ ആക്ട്‌വിറ്റി എന്താണെന്ന് പോലും അറിയാത്ത എസ്രയുടെ പ്രേതം എങ്ങനെയാണ് nuclear waste disposal എന്നതിലെ ലൂപ് ഹോള്‍സ് ഒക്കെ മനസ്സിലാക്കി നശിപ്പിക്കാന്‍ ഒരുങ്ങതെങ്ങനെ?
12)എസ്ര നിരഞ്ജന്റെ ശരീരത്തില്‍ പ്രവേശിച്ച ശേഷവും പ്രീയ സംശയകരമായി കാണപ്പെടുന്നുണ്ട്.എബ്രഹാം എസ്ര എന്ന് നിരഞ്ജന്‍ പ്രിയയുടെ പിന്നില്‍ നിന്നുകൊണ്ട് റാബി മാര്‍ക്കസിനോട് പറയുമ്പോള്‍ പ്രീയ സംശയ്ടാസ്പദമായി നില്‍ക്ക്കാനുള്ള കാരണമെന്താണ്?
13)'എസ്ര' ഒരു വ്യക്തിത്വമില്ലാത്ത ആത്മാവല്ലേ? ജീവിതത്തില്‍ പഞ്ചപാവവും പ്രതികരണ ശേഷി നന്നേ കുറഞ്ഞതുമായ ഒരു കഥാപാത്രം ആത്മാവായപ്പോള്‍ ഭീകരനായി.പിന്നെ,ഒരു പ്രേതപ്പടത്തില്‍ ഇങ്ങനെ ഒന്നും ചിന്തിക്കേണ്ട ആവശ്യമില്ലെന്ന്‍ അറിയാം.എങ്കിലും പറഞ്ഞെന്നെ ഉള്ളു.
14)സ്വന്തം അച്ഛനെ പോലും പറഞ്ഞു മനസ്സിലാക്കാന്‍ സാധിക്കാത്ത എസ്ര എന്ത് കണ്ടിട്ടാണ് റോസിക്ക് താന്‍ കല്യാണം കഴിച്ചുകൊള്ളാം എന്ന് വാക്ക് കൊടുത്തത്?
ചിത്രം കണ്ടതുവഴി എനിക്ക് തോന്നിയ സംശയങ്ങളാണ് ഇതെല്ലാം.ഇവയ്ക്കൊക്കെ അര്‍ദ്ധവതതായ ഉത്തരങ്ങള്‍ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.

ഇത്ര നാണംകെട്ട ഒരു പ്രേതത്തെ മലയാളസിനിമയില്‍ കണ്ടിട്ടേ ഇല്ല. ഒരു പെണ്ണിനെ ഗര്‍ഭിണിയാക്കി മുങ്ങി, അവളുടെ അച്ഛനെ വണ്ടി കയറ്റി കൊന്നിട്ട് നാട്ടുകാരിട്ടു പെരുമാറിയിട്ട് അമ്പതുകൊല്ലം കഴിഞ്ഞു പ്രതികാരം ചെയ്യാന്‍ ഇറങ്ങിയിരിക്കുന്നു
ReplyDeleteജസ്റ്റ് ന്യൂ ജെന്‍ പ്രേതം തിങ്ങ്സ് !!!
Delete