മനുഷ്യനെന്ന ഇരുകാലി എന്നും ഉയര്‍ച്ചയ്ക്കായി വെമ്പല്‍ കൊണ്ടിരുന്നു.അവിടെ അവന്‍ തന്റെ അയല്‍ക്കാരനെയോ,സുഹൃത്തിനെയോ ശ്രദ്ധിച്ചില്ല.ഉയരങ്ങളില്‍ എത്തിയപ്പോള്‍ സഹജീവികളെ കാല്‍ക്കീഴിലാക്കാന്‍ മനുഷ്യന്‍ ചിന്തിച്ച നിമിഷം മുതല്‍ സ്വാതന്ത്ര്യം എന്ന വാക്കിനു നിഘണ്ടുവില്‍ സ്ഥാനമുയര്‍ന്നു.മറ്റൊരുവന്റെ സ്വാതന്ത്യം നഷ്ടപ്പെടുത്തി തന്റെ ഉയര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കിയപ്പോള്‍,പ്രതികരിക്കാന്‍, അടിമപ്പെട്ടവര്‍ നിര്‍ബന്ധിതരായപ്പോള്‍ ചുടുരക്തം നടപ്പാതകള്‍ക്ക് അലങ്കാരമേകി.തന്നെ അടിമപ്പെടുതിയവന് മേലുള്ള അടിമപ്പെട്ടവന്റെ വിജയം ചരിത്ര ലിപികളില്‍ എഴുതപ്പെട്ടപ്പോള്‍ ജീവനും ജീവിതവും നഷ്ടപ്പെട്ടവര്‍ നിരവധിയായിരുന്നു.സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞപ്പോള്‍ അതിനു ഓരോ നാടുകളും നല്‍കിയ മാനങ്ങള്‍ വ്യത്യസ്തമായിരുന്നു.അങ്ങനെ സ്വാതന്ത്ര്യം മനുഷ്യകുലത്തില്‍ അഭൂതപൂര്‍വമായ സ്വാധീനം ചെലുത്തി.
'സ്വാതന്ത്ര്യം' എന്ന വിഷയത്തിന് മേല്‍ക്കോയ്മ നല്‍കി വേണു സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് 'മുന്നറിയിപ്പ്'.മലയാള ചലച്ചിത്ര ലോകം അന്നോളം കണ്ട ചലനചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ഈ ചിത്രം സഞ്ചരിച്ചപ്പോള്‍ ദ്രിശ്യാനുഭവത്തിന്റെ ഒരു പറുദീസാ പ്രേക്ഷകന് മുന്നില്‍ തുറക്ക്കുകയാണുണ്ടായത്.'മുന്നറിയിപ്പ്' എന്ന ചിത്രം എന്തായിരുന്നു എന്ന എന്‍റെ വളരെ ചെറിയ ഒരന്വേഷണം ഞാന്‍ നിങ്ങള്ക്ക് 3 ഭാഗങ്ങളായി നല്‍കുകയാണ്.പ്രധാന കഥാപാത്രങ്ങളായ അഞ്ജലി അറക്കല്‍,സി കെ രാഘവന്‍ എന്നിവരുടെ സ്വഭാവ സവിശേഷതകള്‍ ചൂണ്ടിക്കാട്ടുന്ന 2 ഭാഗങ്ങളും അവയുടെ ക്രോഡീകരിക്കപ്പെട്ട വിവരങ്ങളും,ചിത്രത്തിലെ ഒളിഞ്ഞിരിക്കുന്ന അര്‍ദ്ധ തലങ്ങളുടെ വിശകലനവും അടങ്ങിയ ഒരു മൂന്നാം ഭാഗവുമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.
പാഠം 1 - അഞ്ജലി അറക്കല്‍
ആരാണ് അഞ്ജലി? അഞ്ജലി പെണ്ണെന്ന വര്‍ഗ്ഗത്തിന്റെ ഒരു സ്വാഭാവിക രൂപമാണ്.അസ്വാഭാവികമായ കഴിവുകളോ കീഴ്വഴക്കങ്ങളോ അവള്‍ക്കില്ല.എങ്കിലും പോരായ്മകള്‍ ഏതു മനുഷ്യനും ഉണ്ടാകില്ലേ എന്നാ ചോദ്യത്തിന് അഞ്ജലിയുടെ സ്വഭാവവും അടിവരയിടുന്നുണ്ട്.
(To be noted :ചുവടെ നല്‍കിയിരിക്കുന്ന ഫോട്ടോ ഒരു റഫറന്‍സ് ആയി കണക്കാക്കുക.ബ്രാക്കറ്റുകളില്‍ നല്‍കിയിരിക്കുന്ന സംഖ്യകള്‍ അവയിലേക്കുള്ള ചൂണ്ടുവിരലുകളാണ്)
1) Mr. കെ കെ യുടെ പാര്‍ട്ടിക്ക് പോകുമ്പോള്‍ അയാളെ സന്തോഷിപ്പിക്കാന്‍ മദ്യ ഗ്ലാസ് നല്‍കുകയും ( 1 A ),അയാളുടെ അര്‍ഥമില്ലാത്ത തമാശകള്‍ക്ക് പുഞ്ചിരി നല്‍കുകയും ( 1 B ),ഒന്ന് ആലോചിക്കുക കൂടി ചെയ്യാതെ അയാള്‍ നല്‍കിയ ജോലി ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട് അഞ്ജലി ( 1 C ).ഒരു മികച്ച ജീവിതം അവള്‍ ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനകള്‍ ആണിത്.ഒരു പേരുകേട്ട പത്രപ്രവര്‍ത്തകന്‍ നല്‍കുന്ന ജോലി ഏറ്റെടുക്കുക വഴി അയാളുടെ പ്രീതി സമ്പാദിക്കാന്‍ വെമ്പല്‍ കൊള്ളുന്നു അഞ്ജലി.സാധാരണ ചിത്രങ്ങളിലെ പത്രപ്രവത്തകരെ പോലെ, ആരുടേയും മുന്നില്‍ കൂസാത്ത,തല കുനിക്കാത്ത ക്ലീഷേ മഹിളാമണികളായ പത്രപ്രവര്‍ത്തക അല്ല അവള്‍.എങ്കിലും അവളുടെ ഉള്ളില്‍ അവസരങ്ങള്‍ക്ക് കാത്തു കിടക്കുന്ന, കൌതുകങ്ങള്‍ക്ക് പിറകെ പോകുന്ന ഒരു വ്യക്തിത്വവും ഒളിഞ്ഞിരിക്കുന്നു.
2)അഞ്ജലി വ്യാഖ്യാനിക്കാന്‍ മിടുക്കിയല്ല,അല്ലെങ്കില്‍ അതിനു ശ്രമിക്കാന്‍ മടിയുള്ളവളാണ് .രാഘവന്റെ വാക്കുകള്‍ ഒരിക്കല്‍ പോലും മനസ്സിലാക്കുവാന്‍ അവള്‍ ശ്രമിക്കുന്നില്ല.അതിനെ വെറുമൊരു Intellectual speech എന്നതിനപ്പുറം ഒന്നിലേക്ക് കൊണ്ടെത്തിക്കാന്‍ അവള്‍ ശ്രമിക്കുന്നില്ല.അവള്‍ക്കു എന്നും എളുപ്പ വഴികളാണ് പ്രീയം.അതുകൊണ്ടോക്കെയാണ് രാഘവന്‍ എന്നയാളെ ജയിലിനു പുറത്തെത്തിച്ച ശേഷം അയാളെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ അവള്‍ പൂര്‍ണമായും അവസാനിപ്പിച്ചത്.അവളുടെ ജോലിക്ക് പൂര്‍ണമായും രാഘവനെ മാത്രം ആശ്രയിക്കാന്‍ അവള്‍ തീരുമാനിച്ചതും കുറുക്കു വഴികളോടുള്ള അവളുടെ പ്രീയം കാരണമാണ്.ഒരുപക്ഷെ,ആ ഉദ്യമം അവള്‍ തുടര്‍ന്നിരുന്നെങ്കില്‍ ചിലപ്പോള്‍ അവള്‍ക്കു വരാനിരിക്കുന്ന ദുരന്തം മുന്‍കൂട്ടി കാണാന്‍ അത് സഹായിച്ചേനെ.കാര്യമായി ബുദ്ധിമുട്ടുവാനുള്ള മനസ്സും അവള്‍ക്കില്ല എന്ന വ്യാഖ്യാനങ്ങളും ചിത്രത്തില്‍ ഉണ്ട്.രാത്രി സമയത്ത് പോഷകാഹാരം ഒഴിവാക്കി instant noodles ശാപ്പിടുന്ന അഞ്ജലി ഇതിനുദാഹരണമാണ് ( 2 )
3) സ്വാര്‍ധത എന്ന വികാരം ആവോളം ഉള്ള ഒരു വ്യക്തിത്വമാണ് അഞ്ജലിയുടെത്.രാഘവന്‍ എന്ന വ്യക്തിയോടുള്ള അവളുടെ സമീപനം തന്നെ ഉദാഹരണം.നിര്‍ബന്ധപൂര്‍വം ഒരാളെ ഒരു മുറിയിലാക്കുക,കതകടച്ചു മാത്രം ഇരിക്കാന്‍ പ്രേരിപ്പിക്കുക,സഹജീവികളോടുള്ള സഹവാസം ഒഴിവാക്കാന്‍ ശ്രമിക്കുക.ക്ഷീണിതനായ രാഘവന്‍ കതകു തുറക്കാന്‍ ചെന്ന നേരം അത് അഞ്ജലിയാണെന്നു മനസ്സിലാക്കി അസ്വസ്തനാകുന്നത് ( 3 A ) അഞ്ജലി എന്ന വ്യക്തിയോട് രാഘവനുള്ള താല്‍പ്പര്യക്കുറവു വ്യക്തമാക്കുന്നു.പിന്നീട് രാഘവനെ കാണാന്‍ എത്തിയ അഞ്ജലി രാഘവന്‍ മുറിയിലില്ല എന്ന കാരണത്താല്‍ മുറവിളി കൂട്ടുന്നതും( 3 B ) അവളിലെ സ്വാര്‍ധത മൂടുപടം മാറ്റി പുറത്തിറങ്ങുന്നതിന്റെ സൂചനകളാണ്.ഒരവസരത്തില്‍ അവള്‍ ഒരു അലോസരം ആണെന്ന് രാഘവന്‍ പരോക്ഷമായി പറയുമ്പോള്‍ പോലും അവള്‍ക്കു തന്റെ ഉദ്യമത്തില്‍ മാത്രമായിരുന്നു ശ്രദ്ധ ( 3 C )
4)പെണ്മക്കള്‍ എന്നും അമ്മമാരോട് വല്ലാത്ത അടുപ്പമുള്ളവരാണ്.ചെറു പ്രായം മുതല്‍ അവരുടെ ശാരീരികവും മാനസികവുമായ പ്രശ്നനങ്ങളും ബുദ്ധിമുട്ടുകളും അവര്‍ ആദ്യം പറയുന്നത് അവരുടെ അമ്മയോടാകും.അതവര്‍ക്ക് ആശ്വാസമാണ്, സമാധാനമാണ്.എന്നാല്‍ അഞ്ജലി തന്റെ വിഷമങ്ങള്‍ ഒന്നും അമ്മയോട് പറയാന്‍ കൂട്ടാക്കുന്നില്ല.കുടുംബ പശ്ചാത്തലം എന്നതിനോട് അഞ്ജലിക്കുള്ള താല്‍പ്പര്യക്കുറവു പലയിടങ്ങളിലും വ്യക്തമാണ്.ആദ്യമായി തന്റെ ഒരു matter പബ്ലിഷ് ചെയ്ത വിവരം അമ്മയെ അറിയിക്കാന്‍ അവള്‍ ശ്രമിക്കുന്നില്ല.മറ്റാരോ പറഞ്ഞതറിഞ്ഞു അമ്മ അവളെ അങ്ങോട്ട് വിളിക്കുകയാണ് ( 4 A ).സഹപ്രവര്‍ത്തകര്‍ക്ക് അവളുടെ ജീവിതത്തില്‍ കൂടുതല്‍ പങ്ക് അവള്‍ നല്‍കുകയുണ്ടായി.അവളിലെ അമിതമായ ആത്മവിശ്വാസത്തിന്റെയും മറ്റുമുള്ള സൂചനകള്‍ ഇവിടെ കാണുന്നു.മാതാപിതാക്കളുടെ സഹായ ഹസ്തങ്ങള്‍ അവള്‍ക്കു തീരെ താല്‍പ്പര്യമില്ലെന്നും തോന്നിപ്പോകും( 4 B ).ഒറ്റയ്ക്ക് എന്തും കഴിയും എന്ന അമിത വിശ്വാസം ഇവിടെ നിഴലിക്കുന്നു.ഒരു ബുക്ക് പ്രമോട്ടറോടു രാഘവന്റെ കാഴ്ച്ചപ്പാടുകളെപ്പറ്റി പോലും ചിന്തിക്കാതെ കരാര്‍ ഉറപ്പിക്കുന്നതും അമിത സാമര്‍ധ്യത്തിന്റെ മറ്റൊരു ഉദാഹരണം.
അതിസങ്കീര്‍ണമായ സ്വഭാവവൈദഗ്ദ്ധ്യം ഉള്ളയാളല്ല അഞ്ജലി.എന്നാല്‍ അവളുലെ കുറവുകളും പോരായ്മകളും രാഘവന്‍ എന്ന വ്യക്തിയുടെ പ്രഭാവത്തില്‍ കരിനിഴല്‍ ഉണ്ടാക്കിയതിനുള്ള കാരണങ്ങളാണ് മേല്പ്പറഞ്ഞത്.ഇതേ കാരണങ്ങള്‍ എങ്ങനെ രാഘവനില്‍ ബാധിച്ചു എന്നത് 3 ആം ഭാഗത്തില്‍ വ്യക്തമാക്കുന്നതാണ്.അടുത്ത ഭാഗം ഇത്ര എളുപ്പം തീര്‍ക്കാനാകുമെന്ന തോന്നല്‍ ശരിക്കും എനിക്കില്ല.കാരണം അത് മറ്റാരേ കുറിച്ചുമല്ല,സി കെ രാഘവന്‍ എന്ന അതികായനെക്കുറിച്ചാണ്.അയാളുടെ സങ്കീര്‍ണമായ സ്വഭാവ സവിശേഷതകളും,ചിന്തകളുടെ അര്‍ദ്ധ തലങ്ങളുമായി 2 ആം ഭാഗം ഉടനെ ഉണ്ടാകും . അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിക്കുന്നു.

No comments:
Post a Comment