സിനിമ എന്ന പ്രതിഭാസം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ കാലം മുതല്‍ അതിന്റെ അണിയറപ്രവര്‍ത്തകരും ശ്രദ്ധിക്കപ്പെടുവാന്‍ തുടങ്ങി.ലോകോത്തര സംവിധായകരും,ടെക്നീഷ്യന്മാരും,നടന്മാരും പ്രേക്ഷകരെ അത്ഭുതപ്പെടുതികൊണ്ടിരുന്നു.അങ്ങനെയുണ്ടായ ഒരു അത്ഭുതപ്രകടനത്തിന്റെ പിന്നാമ്പുറ കഥ എന്നോ വായിച്ചത് ഇപ്പോള്‍ ഓര്‍മവന്നു.അത് നിങ്ങള്‍ക്കായി പങ്കുവയ്ക്കാം.
മലയാളസിനിമ ലോകത്തെ മികച്ച സംവിധായകരില്‍ ഒരാളാണ് ടി.കെ.രാജീവ് കുമാര്‍.അദ്ധേഹത്തിന്റെ സിനിമകള്‍ പലതും മലയാളിക്ക് പ്രിയപ്പെട്ടവയാണു .അക്കൂട്ടത്തില്‍ ആരും തന്നെ മറക്കാന്‍ ആഗ്രഹിക്കാത്ത ചിത്രമാണ് 'പവിത്രം'.1994 ല്‍ പുറത്തിറങ്ങിയ ചിത്രം മലയാളി മനസ്സുകളെ ആഴത്തില്‍ സ്പര്‍ശിക്കുകയുണ്ടായി.ചിത്രം പുറത്തിറങ്ങി ഏതാനും നാളുകള്‍ക്ക് ശേഷം രാജീവ് കുമാറിന് ഒരു ഫോണ്‍ കാള്‍ വന്നു.
കേരളത്തിലെ അന്ന് അറിയപ്പെടുന്ന മനശ്ശാസ്ത്രജ്ഞരില്‍ ഒരാളായിരുന്നു ഫോണിന്റെ അപ്പുറത്ത്.ഒരഭിനന്ദന സന്ദേശം അറിയിക്കുവാന്‍ വേണ്ടിയാണ് അദ്ദേഹം രാജീവ് കുമാറിനെ വിളിച്ചത്.ചിത്രത്തിന്റെ അവസാന ഭാഗങ്ങളില്‍ മാനസിക അസ്വാസ്ഥ്യം നേരിടുന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പൂര്‍ണതയെപ്പറ്റി വാചാലനാകുകയായിരുന്നു മനസ്ശാസ്ത്രജ്ഞ്ജന്‍.നിരവധി മനോരോഗികള്ക്കൊപ്പം ജീവിതം കഴിച്ചുകൂട്ടുന്ന അദ്ദേഹം ഈ സീനിന്റെ പൂര്‍ണതയ്ക്കായി സംവിധായകന്‍ എന്തൊക്കെ മുന്നൊരുക്കങ്ങള്‍ നടത്തി എന്നന്വേഷിച്ചു.രാജീവ് കുമാറിന്റെ സംവിധാന മികവിനെ എത്ര പ്രശംസിച്ചു എന്നത് പോലും അദ്ദേഹത്തിനു ഒര്‍മയുണ്ടാകുകയില്ല.ഒരു ചെറിയ സീനിനു വേണ്ടി തന്നെ ഇത്രയധികം പഠനങ്ങള്‍ നടത്തുകയും അത് അത്രയധികം മികവോടെ അവതരിപ്പിച്ചതിലും, മനോരോഗ വിദഗ്ദന്‍ സംവിധായകനെ ഏറെ പ്രശംസിക്കുകയുണ്ടായി.മിനുടട്ട്കളോളം അദ്ദേഹം തന്റെ ാആശ്ചര്യം രാജീവ് കുമാറിനെ അറിയിച്ചുകൊണ്ടേയിരുന്നു.ഒടുവില്‍ രാജീവ് കുമാറിന് സംസാരിക്കാന്‍ ഇടം നല്കാതെ അദ്ദേഹം ഫോണ്‍ കട്ട് ചെയ്തു.
ഈ അനുഭവത്തെപ്പറ്റി പിന്നീടൊരിക്കല്‍ സംവിധായകന്‍ ഇങ്ങനെ പറയുകയുണ്ടായി,അര്‍ഹതപ്പെടാത്ത അഭിനന്ദനമാണ് താന്‍ ഏറ്റുവാങ്ങിയതെന്ന്‍.അന്ന് ആ സീനിനായി മോഹന്‍ലാലിനോട് പറയുമ്പോള്‍ അതില്‍ മുന്‍വിധികള്‍ ഒന്നും തന്നെ സംവിധായകനുണ്ടായിരുന്നില്ല. തീര്‍ത്തും നായകനെ മാത്രം വിശ്വസിച്ചുകൊണ്ട് ആ രംഗം രാജീവ് കുമാര്‍ മോഹന്‍ലാല്‍ എന്ന നടന് വച്ചുമാറുകയാണുണ്ടായത്.അധികം ടെക്കുകള്‍ക്ക് മുതിരാതെ തന്മയത്വത്തോടെ മോഹന്‍ലാല്‍ ആ രംഗം ചെയ്തു തീര്‍ത്തപ്പോള്‍ സംവിധായകന്‍ പോലും ആ അഭിനയപാടവത്തിന്റെ ആഴം മനസ്സിലാക്കിയില്ല.അപ്പ്രതീ ക്ഷിതമായി ഉണ്ടാകാവുന്ന ദുരന്തങ്ങളിലും നഷ്ടബോധങ്ങളിലും ഒരു മനുഷ്യന്റെ മനസ്സ് എങ്ങനെ പ്രതികരിക്കാം എന്നുള്ളതും, അത് അദ്ധേഹത്തിന്റെ ബുദ്ധിയെ ബാധിക്കുക കൂടി ചെയ്‌താല്‍ എങ്ങനെ പ്രതിഫലിക്കും എന്നതിന്റെ ബിഗ് സ്ക്രീനിലെ ഏറ്റവും മികച്ച ഉദാഹരണമാണ് തന്റെ ചിത്രത്തിലെ ഒരു രംഗം എന്ന് ലോകപ്രശസ്തനായ ഒരു മനോരോഗ വിദഗ്ദന്റെ അഭിപ്രായത്തെ അത്യധികം അത്ഭുതത്തോടെ സമീപിക്കുകയായിരുന്നു ടി.കെ.രാജീവ് കുമാര്‍ എന്ന സംവിധായകന്‍.കൂടാതെ മോഹന്‍ലാല്‍ എന്ന നടന വിസ്മയത്തിനു കൂപ്പുകൈ നല്‍കുവാനും ആ പ്രതിഭാധനനായ സംവിധായകന്‍ മറന്നില്ല.
#rhshy_anilkumar
മലയാളസിനിമ ലോകത്തെ മികച്ച സംവിധായകരില്‍ ഒരാളാണ് ടി.കെ.രാജീവ് കുമാര്‍.അദ്ധേഹത്തിന്റെ സിനിമകള്‍ പലതും മലയാളിക്ക് പ്രിയപ്പെട്ടവയാണു .അക്കൂട്ടത്തില്‍ ആരും തന്നെ മറക്കാന്‍ ആഗ്രഹിക്കാത്ത ചിത്രമാണ് 'പവിത്രം'.1994 ല്‍ പുറത്തിറങ്ങിയ ചിത്രം മലയാളി മനസ്സുകളെ ആഴത്തില്‍ സ്പര്‍ശിക്കുകയുണ്ടായി.ചിത്രം പുറത്തിറങ്ങി ഏതാനും നാളുകള്‍ക്ക് ശേഷം രാജീവ് കുമാറിന് ഒരു ഫോണ്‍ കാള്‍ വന്നു.
കേരളത്തിലെ അന്ന് അറിയപ്പെടുന്ന മനശ്ശാസ്ത്രജ്ഞരില്‍ ഒരാളായിരുന്നു ഫോണിന്റെ അപ്പുറത്ത്.ഒരഭിനന്ദന സന്ദേശം അറിയിക്കുവാന്‍ വേണ്ടിയാണ് അദ്ദേഹം രാജീവ് കുമാറിനെ വിളിച്ചത്.ചിത്രത്തിന്റെ അവസാന ഭാഗങ്ങളില്‍ മാനസിക അസ്വാസ്ഥ്യം നേരിടുന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പൂര്‍ണതയെപ്പറ്റി വാചാലനാകുകയായിരുന്നു മനസ്ശാസ്ത്രജ്ഞ്ജന്‍.നിരവധി
ഈ അനുഭവത്തെപ്പറ്റി പിന്നീടൊരിക്കല്‍ സംവിധായകന്‍ ഇങ്ങനെ പറയുകയുണ്ടായി,അര്‍ഹതപ്പെടാത്ത അഭിനന്ദനമാണ് താന്‍ ഏറ്റുവാങ്ങിയതെന്ന്‍.അന്ന് ആ സീനിനായി മോഹന്‍ലാലിനോട് പറയുമ്പോള്‍ അതില്‍ മുന്‍വിധികള്‍ ഒന്നും തന്നെ സംവിധായകനുണ്ടായിരുന്നില്ല.
#rhshy_anilkumar
No comments:
Post a Comment