![]() | |
സിനിമ എന്ന കലാരൂപം ഉള്ളിടത്തോളം കാലം മനുഷ്യന്റെയുള്ളില്‍ ജീവസ്സോടെ നിലനില്‍ക്കും എന്ന് ഉറപ് പറയാവുന്ന ഒരു നാമമാണ് "ടൈറ്റാനിക്".ലോക സിനിമയില്‍ അത്ഭുതങ്ങള്‍ തീര്‍ത്ത മഹാകാവ്യമാണത്.ഒരേ സമയം നിരൂപകരെയും പ്രേക്ഷകരെയും അത്ഭുതകരമാം വിധം സ്വാധീനിച്ച മറ്റൊരു ചിത്രം ഉണ്ടായിട്ടില്ല എന്ന് തന്നെയാണ് പറയേണ്ടത്.കോടികളുടെ കളക്ഷനുകളുമായി മഹാ ചലന ചിത്രങ്ങള്‍ അരങ്ങു വാണപ്പോഴും "ടൈറ്റാനികി"ന്റെ തട്ട് താണ് തന്നെയിരുന്നു.വര്‍ഷങ്ങള്‍ക്കിപ്പുറം 'അവതാര്‍' എന്ന ചിത്രം കളക്ഷന്‍ റിക്കോർഡുകള്‍ തകര്‍ത്തെങ്കിലും സംവിധായകന്റെ കസേരയില്‍ ഒരേ വ്യക്തിത്വം തന്നെയായിരുന്നു സ്ഥാനം ഉറപ്പിച്ചിരുന്നത്.വിജയങ്ങളുടെ കളിത്തോഴന്‍ സാക്ഷാല്‍ ജെയിംസ് കാമറൂണ്‍.അതി സൂക്ഷ്മായി സിനിമകള്‍ ചിത്രീകരിക്കുന്നതില്‍ അഗ്രഗണ്യനായ ഈ സംവിധായകന്‍ എന്നും പ്രേക്ഷകര്‍ക്ക് പ്രീയപ്പെട്ടവനായിരുന്നു.ഈ അടുത്തിടയ്ക്ക് 'ടൈറ്റാനിക്' കാണുകയുണ്ടായി.
അടുത്തിടെ സിനിമകളിലെ തെറ്റുകള്‍ കണ്ടെത്താനുള്ള ഒരു മനോനില കൂടുതല്‍ ആയതുകൊണ്ട് സംശയത്തോടെയാണ് ഇപ്പോള്‍ ഇതു സിനിമയും വീക്ഷിക്കുന്നത്.പ്രധാന പ്രവര്‍ത്തന മേഖല കപ്പല്‍ കൂടിയായതുകൊണ്ട് 'ടൈറ്റാനികി'ലെ ഒരു അബദ്ധം പെട്ടന്ന് കണ്ടുപിടിക്കാന്‍ എനിക്ക് കഴിഞ്ഞു.അതിന്റെ അഹങ്കാരത്തില്‍ ഒരു പോസ്റ്റ് ഉണ്ടാക്കി കാമറൂണിനെ നാറ്റിക്കാം എന്ന് കരുതിയിരിക്കുമ്പോഴാണ് ഒരു ഉള്‍വിളിയുണ്ടായത് ? അപ്പൊ നിങ്ങള് ചോദിക്കും എന്ത് കുന്തമാണ് തോന്നിയതെന്നു ? കാര്യമായി ഒന്നുമില്ല,ചുമ്മാ കപ്പലുകളുടെ ചരിത്രം ഒന്ന് വായിച്ചേക്കാം എന്ന് കരുതി ഗൂഗിളില്‍ കയറി.അപ്പോഴാണ് ഞാന്‍ കണ്ടു പിടിച്ച mistake, brilliancy ആണെന്നു തെളിയിക്കാനുള്ള ഒരേട് ലഭിച്ചത്.
എന്റെ തന്നെ 'മുന്നറിയിപ്പ്' പോസ്റ്റുകള്‍ തുടര്‍ച്ചയായി കണ്ടു ബോര്‍ അടിക്കുന്നവര്‍ക്ക് ഈ പോസ്റ്റ് ഒരു റിഫ്രെഷ്മെന്റ് ആകട്ടെ എന്ന് പ്രത്യാശിക്കുന്നു
നമുക്കെല്ലാവര്‍ക്കും അറിയാവുന്ന ഒരു വസ്തുതയാണ് ഒരു ഭീമന്‍ മഞ്ഞു കട്ടയാണ് (Ice Berg ) ചിത്രത്തിലെ വില്ലൻ എന്നത്.സിനിമയിൽ ആദ്യമായി Iceberg കാണുന്ന വേളയില്‍,ലുക്ക് ഔട്ട് നിൽക്കുന്നവർ ബ്രിഡ്ജിൽ( കപ്പല്‍ ഓടിക്കുന്ന ഇടം ) വിളിചു വിവരം പറയുന്ന നേരം ഓഫീസർ, ഹെല്സ്മാനോട് (Steering wheel കൈകാര്യം ചെയ്യുന്നയാൾ) HARD A'STARBOARD എന്ന് കമാൻഡ് നൽകുന്നുണ്ട്.ഈ വേളയിൽ ഹെല്സ്മാന്‍ Steering wheel ഇടത്തോട്ട് തിരിക്കുന്നത് കാണാം.എന്നാൽ Hard a'starboard എന്ന പ്രയോഗത്തിനര്‍ദ്ധം വലത്തേക്ക് തിരിക്കുവാനാണ്.പക്ഷെ,കപ്പലിൽ സംഭവിച്ചത് അതിനു എതിരാണ്.ഇത് ജെയിംസ് കാമറൂൺ എന്ന പ്രതിഭാധനനായ സംവിധായകന് പറ്റിയ ഒരു തെറ്റാണോ?
എന്നാൽ അല്ല എന്നാണു എന്റെ ഉത്തരം..Starboard എന്നാൽ വലതു ഭാഗം എന്നും Port എന്നാൽ ഇടതു ഭാഗം എന്നുമാണ്.അതായത് സ്റാർബോർഡ് എന്നു പറയുകയാണെങ്കിൽ സ്റ്റിയറിംഗ് വീൽ വലത്തേക്കും പോർട്ട് എന്ന പറയുകയാണെങ്കിൽ ഇടത്തേക്കും തിരിക്കണം എന്നർത്ഥം.ഒരു കപ്പലിനെ വലത്തേക്കും ഇടത്തേക്കും തിരിക്കാൻ സഹായിക്കുന്നത് കപ്പലിൽ ഘടിപ്പിച്ചിട്ടുള്ള Rudder അഥവാ Tiller എന്ന സംവിധാനമാണ്.അതായത്,കപ്പൽ വലത്തേക്ക് തിരിക്കുവാൻ നമ്മൾ സ്ടിയറിംഗ് വീൽ വലത്തേക്ക് തിരിക്കുമ്പോൾ Rudder ഇടത്തേക്ക് തിരിയും.കപ്പൽ ഇടത്തേക്ക് തിരിക്കുവാൻ നമ്മൾ സ്ടിയറിംഗ് വീൽ ഇടത്തേക്ക് തിരിക്കുമ്പോൾ Rudder വലത്തേക്ക് തിരിയും.ഇന്ന് കപ്പലുകളിലെല്ലാം ഈ ഓർഡറുകളാണു പിന്തുടരുന്നത്.
എന്നാൽ 20ആം നൂറ്റാണ്ടിന്റെ പാതിയോളം, ഓർഡർ, കപ്പലിന്റെ Rudder Movement നെ ആശ്രയിച്ചായിരുന്നു.അതായത് സ്റാർബോർഡ് എന്ന ഓർഡർ കേട്ടാൽ വീൽ ഇടത്തേക്ക് തിരിക്കണം സ്വാഭാവികമായി Rudder വലത്തേക്കും തിരിയും കപ്പല്‍ ഇടത്തേയ്ക്കും തിരിയും.പോര്‍ട്ട് എന്ന ഓര്‍ഡര്‍ കേട്ടാല്‍ വീല്‍ വലത്തേക്ക് തിരിക്കണം അങ്ങനെ Rudder ഇടത്തേയ്ക്കും തിരിയുകായും കപ്പല്‍ വലത്തേക്ക് തിരിയുകയും ചെയ്യും.'RMS ടൈറ്റാനിക്' എന്ന കപ്പല്‍ രൂപകല്‍പന ചെയ്തു കടലിലിലിറക്കിയത് 1912 ലാണ്.ആയ കാരണത്താല്‍ കപ്പല്‍ പിന്തുടരുന്നത് പുരാതനമായ ഈ ഓര്‍ഡര്‍ രീതിയാകും.ഇന്നാതെ ഓര്‍ഡറുകള്‍ മാത്രം കണ്ടു പരിചയമുള്ള ഏതൊരാള്‍ക്കും ഇതൊരു തെറ്റായി മാത്രമേ കണക്കാക്കാന്‍ കഴിയുള്ളൂ.അവിടെയാണ് ജെയിംസ് കാമറൂണ്‍ എന്ന പ്രതിഭാധനനായ സംവിധായകന്‍ നമ്മെ അത്ഭുതപ്പെടുത്തുന്നത്.ലോക സിനിമയിലെ തന്നെ പൊന്തൂവലായി 'ടൈറ്റാനിക്' കണക്കാക്കപ്പെടുമ്പോൾ, ചിത്രത്തിലെ ചെറു വിഷയങ്ങൾക്ക് പോലും സംവിധായകൻ എത്രമാത്രം പ്രാധാന്യം കല്പിച്ചിരുന്നുവെന്നു ഈ സീൻ നമ്മോടു പറയാതെ പറയുന്നു.
സംവിധാനം എന്നതിനെ പഠനവിഷയമാക്കാനും ജീവിതലക്ഷ്യമായി മാറ്റുവാനും ആഗ്രഹിക്കുന്ന ഏതൊരാളും സസൂഷ്മം വീക്ഷിക്കെണ്ടാവയാണ് കാമറൂണ്‍ ചിത്രങ്ങള്‍,ഒരു യഥാര്‍ത്ഥ ക്രാഫ്റ്റ് മാന്റെ പ്രതിഫലനം
:)

No comments:
Post a Comment