Wednesday, March 29, 2017

KARMA IS A BOOMERANG

"ഓരോ കര്‍മത്തെയും അതിന്റെ കര്‍മഫലം വിടാതെ പിന്തുടരും"-അടുത്തിടെ കണ്ട ഒരു മലയാള ചലച്ചിത്രം കുറിച്ചിട്ട വാക്കുകളാണ്.ജഗതീശ്വര കടാക്ഷത്താല്‍ പാരിലേക്കയക്കപ്പെട്ട ഓരോ മനുഷ്യ ജീവിയും നിരന്തരം വ്യത്യസ്ത കര്‍മങ്ങളില്‍ വ്യാപ്ര്തരാണു.അവനിലെ ചിന്തകളും സ്വപനങ്ങളും ഓരോ കര്‍മത്തിന്റെയും ഏണിപ്പടികളായപ്പോള്‍ തനിക്കു ജീവിക്കാനിടം നല്‍കിയ ഭൂമിദേവിക്ക് പോലും രൂപമാറ്റം വരുത്തുവാന്‍ അവനു കഴിഞ്ഞു.എന്നാല്‍ ആ രൂപമാറ്റങ്ങള്‍ ഏതൊക്കെ രീതിയില്‍ അവനു തിരിച്ചടിയായി എന്ന ബോധം മനുഷ്യനുണ്ടാകാന്‍ കാലതാമസം ഏറെയെടുക്കുന്ന കാരണത്താല്‍, അവന്റെ കര്‍മങ്ങളുടെ ഫലം പ്രകൃതി തന്നെ അവനു നല്‍കി.പേമാരിയും,വെള്ളപ്പൊക്കവും,ഭൂചലനവും,അഗ്നിപര്‍വത സ്ഫോടനങ്ങളും നല്‍കി പ്രകൃതി മനുഷ്യന്റെ കര്‍മങ്ങളെ വരവേറ്റപ്പോള്‍ കാഴ്ചക്കാരനായി നില്‍ക്കുവാന്‍ മാത്രമേ ഭൂമിയിലെ ഏറ്റവും ബുദ്ധിമാനായ ജീവിക്ക് കഴിഞ്ഞുള്ളൂ.ഇതൊരു കര്‍മത്തെയും തേടി അതിന്റെ കര്‍മഫലം ഉണ്ടാകും.ശ്രേഷ്ടമായ കര്‍മങ്ങള്‍ക്കും ദുഷിച്ച കര്‍മങ്ങള്‍ക്കും ഒരുനാള്‍ കര്‍മഫലം തേടിയെത്തുക തന്നെ ചെയ്യും.

സിനിമ എന്നത് കഴിവും ഭാഗ്യവും ഒത്തുചേര്‍ന്ന ഒരു മേഖലയാണ്.ഒരേസമയം ഈ രണ്ടു ഘടകങ്ങളും നമുക്ക് കൂട്ടിനുണ്ടായാല്‍ മാത്രമേ വിജയം കൈപ്പിടിയിലൊതുങ്ങുകയുള്ളൂ.ഭാഗ്യം എന്ന ഘടകം തുണയ്ക്കാത്ത കാരണത്താല്‍ ചിറകു കരിഞ്ഞു വീണവര്‍ ഏറെയാണ്‌.എന്നാല്‍ ഭാഗ്യം എന്നത് മാത്രം കൊണ്ടും ആരും സിനിമ വ്യവസായത്തിന്റെ ഉന്നതിയില്‍ എത്തിയിട്ടില്ല.ആകാരഭംഗി ഒരു ഭാഗ്യ ലക്ഷണമായി കണ്ടുകൊണ്ടു കഴിവിന് കേവല വില പോലും കല്‍പ്പിക്കാതെ കടന്നു വന്ന പലരും വിരലിലെണ്ണാവുന്ന ചിത്രങ്ങളില്‍ വേഷം നല്‍കി പിന്‍വാങ്ങിയ കഥകള്‍ സിനിമ ലോകത്തെ പരിചിതമായ കാഴ്ചയാണ്.വിജയം മനസ്സിലുറപ്പിച്ചു കഠിനപ്രയത്നം ചെയ്ത പ്രതിഭകളെ തേടി ഭാഗ്യം അവരുടെ വീട്ടുപടിക്കല്‍ കാത്തു കിടന്നതും ചരിത്രം.ഇനി വിഷയത്തിലേക്ക് വരാം.ഇതൊരു ചെറു കഥയാണ്‌.ഒരുപക്ഷെ,ഈ കഥ വായിക്കുന്ന ഏതൊരുവനും, സംതൃപ്തിയും തോല്‍വികളില്‍ പതറാതെ മുന്നോട്ടു കുതിക്കാനുള്ള പ്രചോതനവും ആകുമെന്ന വിശ്വാസത്തോടെ തുടര്‍ന്ന് വായിക്കുക.

1996 ൽ ഷാജോൺ കാരിയൽ എന്ന പ്രതിഭാധനന്‍ സംവിധാനം ചെയ്ത ബിഗ് ബജറ്റ് ചിത്രമായിരുന്നു 'രജപുത്രൻ'.അന്നത്തെ ഏറ്റവും വിലപിടിപ്പുള്ള താരമായ സുരേഷ് ഗോപിക്കൊപ്പം ശോഭന,വിജയ രാഘവൻ എന്നിവർ മുഖ്യവേഷത്തിലെത്തിയ ചിത്രം ഏറെ ചർച്ചകൾക്ക വഴിയൊരുക്കിയിരുന്നു.ഒരേ സമയം തമിഴ്,തെലുങ്ക് ഭാഷകളിലും റിലീസ് കാത്തിരുന്ന 'രജപുത്രന്‍' ആ വര്‍ഷത്തെ ഏറ്റവും ചിലവേറിയ മൂന്നാമത്തെ മലയാള ചിത്രം കൂടിയായിരുന്നു.


ആയിടയ്ക്കാണ്, ചിത്രത്തിന്റെ
 ലൊക്കേഷനിൽ അന്നത്തെ തമിഴ് സൂപ്പർ നായിക വിനീത എത്തുന്നത്.1995 ലെ സൂപ്പർ ഹിറ്റ് മോഹൻലാൽ ചിത്രം'മാന്ത്രിക'ത്തി ലൂടെ മലയാളികൾക്കും പ്രീയങ്കരിയായിരുന്നു വിനീത.ആ വര്‍ഷം തന്നെ വ്യത്യസ്ത ഭാഷകളില്‍ ഏഴോളം ചിത്രങ്ങള്‍ ചെയ്തുകൊണ്ട് ഒരു സൂപ്പര്‍ നായികയാകാനുള്ള എല്ലാ സാധ്യതകളും കല്‍പ്പിക്കപ്പെട്ടിരുന്ന നായികയായിരുന്നു അവര്‍.

ലൊക്കേഷനിൽ വച്ച് മലയാളത്തിലെ ഒരു പ്രമുഖ സിനിമ മാസിക, വിനീതയ്ക്കായി ഒരു ഫോട്ടോ ഷൂട്ട് തയ്യാറാക്കുകയുണ്ടായി.ചിത്രത്തിൽ സഹനടനായി വേഷമിട്ട താരത്തിനൊപ്പം ഫോട്ടോഷൂട് പ്ലാൻ ചെയ്യുകയുണ്ടായി.എന്നാൽ ഫോട്ടോഷൂട്ടിനു എത്തിയ വിനീത തനിക്കൊപ്പം ഫോട്ടോഷൂട്ടിൽ എത്തിയ നടനെ കണ്ടു തന്റെ തീരുമാനത്തിൽ നിന്ന് വ്യതിചലിച്ചു.സഹനടനൊപ്പം എന്ത് വന്നാലും താൻ അഭിനയിക്കില്ല എന്നവർ വാശിപിടിച്ചു.ഈ ഫോട്ടോ ഷൂട്ട്‌ തന്റെ താരപദവിക്ക് ഒരു വിലങ്ങുതടിയായെക്കാം എന്നവര്‍ ഭയപ്പെട്ടു.നിര്‍ബന്ധമാണെങ്കില്‍ ചിത്രത്തിലെ നായകൻ സുരേഷ് ഗോപിയ്‌ക്കൊപ്പം ഫോട്ടോ ഷൂട്ടിനു തയ്യാറാണെന്ന് നടി പറഞ്ഞു.ഫോട്ടോഷോട്ടിനെത്തിയസഹനടൻ വിനീതയുടെ അവഹേളനം നിറഞ്ഞ വാക്കുകൾ കേട്ടപ്പോൾ ഒന്നും സംഭവിക്കാത്തവനെ പോലെ വേദന നിറഞ്ഞ മനസ്സിനു വിഖാതമായി ഒരു ചെറു പുഞ്ചിരി നൽകി അവിടെ നിന്ന് ഇറങ്ങി പോകുകയായിരുന്നു.ഒടുക്കം ഫോട്ടോഷൂട്ട് നടത്താനാകാതെ ഫോട്ടോഗ്രാഫറും പടിയിറങ്ങി.

വര്‍ഷങ്ങള്‍ കടന്നുപോയി,വിനീത എന്ന നടിയുടെ പതനം അവിടെ തുടങ്ങുകയായിരുന്നു.98-99 കാലഘട്ടത്തില്‍ അവരുടേതായി പുറത്തിറങ്ങിയ ഭൂരിഭാഗം ചിത്രങ്ങളും ബോക്സ്‌ ഓഫീസില്‍ ദുരന്തങ്ങളായപ്പോള്‍ വിനീത എന്ന നടിയും തകര്‍ച്ചയുടെ പടുകുഴിയിലേക്ക് കൂപ്പുകുത്തി.99-00 ഒക്കെ ആയപ്പോള്‍ ആരാലും അറിയപ്പെടാത്ത ചിത്രങ്ങളില്‍ പോലും ചെറു വേഷങ്ങള്‍ ചെയ്തു ഒതുങ്ങിപ്പോയ നടി പിന്നീട് താണ്ഡവം പോലെയുള്ള ചിത്രങ്ങളില്‍ മാദക സമാനമായ വേഷങ്ങളില്‍ പ്രത്യക്ഷപ്പെട്ടു സ്വന്തം വില പോലും കളഞ്ഞു കുളിച്ചു.2002 ല്‍ വ്യഭിചാരകുറ്റത്തിന് പിടിക്കപ്പെടുക കൂടി ചെയ്തപ്പോള്‍ തിരിച്ചുവരാനക്കാത്ത വിധം പടുകുഴിയിലായി ഒരുകാലത്തെ സൂപ്പര്‍ നായിക.
മറ്റൊരിടത്ത് സഹനടനായി സ്ഥിരം വേഷങ്ങള്‍ ചെയ്തുകൊണ്ടിരുന്നയാള്‍ക്ക് എന്താണ് സംഭവിച്ചതെന്ന് നോക്കാം.199൦ ല്‍ തുടങ്ങി 9 
 വർഷത്തോളം സഹനടനായും ജൂനിയർ ആര്‍ട്ടിസ്റ്റായും ഒക്കെ വേഷമിട്ട അദ്ദേഹം തമിഴ്,മലയാളം,തെലുങ്ക് ഭാഷകളിൽ തന്റെ സാന്നിധ്യം അറിയിച്ചുവെങ്കിലും ഓർത്തിരിക്കാനാകുന്ന വേഷങ്ങൾ ഒന്നും തന്നെ പ്രേക്ഷകർക്ക് നൽകാൻ ഈ ചെറുപ്പക്കാരന് കഴിഞ്ഞില്ല.രാശിയില്ലാതെ അലഞ്ഞു മടുത്ത അദ്ദേഹം സിനിമ മോഹം തന്നെ പെട്ടിയിലാക്കി.ആ ഇടയ്ക്കു,1997 ൽ,പ്രശസ്ത സംവിധായകൻ ബാലു മഹീന്ദ്രയുടെ അസിസ്റ്റന്റ് ബാലാ തന്റെ ആദ്യ സംവിധാന സംരംഭത്തിനായി നായകനെ അന്വേഷിച്ചു നടന്ന വേളയില്‍ നമ്മുടെ സഹനടന്റെ പ്രകടനത്തില്‍ ആകൃഷ്ടനായി നായക വേഷം അദ്ദേഹത്തിനു നല്‍കി.അണിയറപ്രവര്‍ത്തകരെ പോലും അത്ഭുതപ്പെടുത്തിയ ചിത്രം വന്‍വിജയമായി.ഒരു സഹനടന്‍ എന്ന പേരില്‍ നിന്നും ഒരു നായകന്‍ എന്ന വളര്‍ച്ചയക്കാണ് അന്ന് സിനിമ ലോകം സാക്ഷ്യം വഹിച്ചത്.തുടര്‍ന്ന് തമിഴില്‍ തുടരെ തുടരെയുള്ള സൂപ്പര്‍ ഹിറ്റ്‌ ചിത്രങ്ങള്‍ ഒരു നായകന്‍ എന്നതിലപ്പുറം അദ്ദേഹത്തെ ഒരു താരമാക്കി വളര്‍ത്തി.അഭിനയത്തിന്റെ സര്‍വ മേഖലകളിലും വിജയക്കൊടി നാട്ടിയ ആ താരം മികച്ച നടനുള്ള ദേശീയ പുരസ്കാരം കൈ നീട്ടി വാങ്ങിയപ്പോള്‍ അഭിമാത്തോടെയും സന്തോഷതോടെയുമാണ് ഇന്ത്യന്‍ ചലച്ചിത്ര ലോകം എതിരേറ്റത്.പിന്നീട് തമിഴ് സിനിമ ലോകത്തെ അഭിമാന താരമായി വളര്‍ന്ന അദ്ദേഹം 100 കോടി ക്ലബുകളിലും തന്റെ ചിത്രങ്ങളെ കൊണ്ടെത്തിച്ചു ചരിത്രം രചിച്ചപ്പോള്‍ ഏവരുടെയും സ്നേഹത്തിനു പാത്രമായി അദ്ദേഹം വളര്‍ന്നതെങ്ങനെയെന്നത് സംശയമേതുമില്ലാത്ത ചോദ്യങ്ങളിലോന്നായി.അദ്ധേഹത്തിന്റെ പേര് കെന്നഡി ജോണ്‍ വിക്ടര്‍.സിനിമ പ്രേമികളുടെ സ്വന്തം ചിയാന്‍ വിക്രം :)


***ഓര്‍ക്കുക നിരന്തര പരിശ്രമം നിങ്ങളെ വിജയത്തില്‍ന്റെ തേന്‍ നുകരാന്‍ പ്രേരിപ്പിക്കും,ഭാഗ്യം നിങ്ങള്‍ക്ക് കാവല്‍ കിടക്കും,അവസരങ്ങള്‍ നിങ്ങള്‍ക്കായി വരി നില്‍ക്കും,പരാജയം ഒരു സ്വപ്നം മാത്രമായി പരിണമിക്കും.

***ഓര്‍ക്കുക വളര്‍ച്ചയുടെ നാളുകളില്‍  നിങ്ങള്‍ക്ക്  താഴെ നില്‍ക്കുന്ന ഒരുവനെ കൈപിടിച്ച് കൂടെ നിര്‍ത്തുക.അവനെ ഒരു സഹാജീവിയായി കണക്കാക്കുക.അവനു മേല്‍ സ്നേഹത്തിന്റെയും പ്രതീക്ഷയുടെയും ഒരു പുഞ്ചിരി നല്‍കാന്‍ നിങ്ങള്‍ക്കായാല്‍ പരിശ്രമം കൊണ്ട് നിങ്ങള്‍ കൈപ്പിടിയില്‍ ഒതുക്കാന്‍ കാത്തിരിക്കുന്നതെല്ലാം ഭാഗ്യത്തിന്റെ അകമ്പടിയോടെ ജഗതീശ്വരന്‍ നിങ്ങള്‍ക്കായി വച്ച് നീട്ടുക തന്നെ ചെയ്യും.

Tuesday, March 28, 2017

A Brilliant mistake in Titanic Movie

സിനിമ എന്ന കലാരൂപം ഉള്ളിടത്തോളം കാലം മനുഷ്യന്റെയുള്ളില്‍ ജീവസ്സോടെ നിലനില്‍ക്കും എന്ന് ഉറപ് പറയാവുന്ന ഒരു നാമമാണ് "ടൈറ്റാനിക്".ലോക സിനിമയില്‍ അത്ഭുതങ്ങള്‍ തീര്‍ത്ത മഹാകാവ്യമാണ്.ഒരേ സമയം നിരൂപകരെയും പ്രേക്ഷകരെയും അത്ഭുതകരമാം വിധം സ്വാധീനിച്ച മറ്റൊരു ചിത്രം ഉണ്ടായിട്ടില്ല എന്ന് തന്നെയാണ് പറയേണ്ടത്.കോടികളുടെ കളക്ഷനുകളുമായി മഹാ ചലന ചിത്രങ്ങള്‍ അരങ്ങു വാണപ്പോഴും "ടൈറ്റാനികി"ന്റെ തട്ട് താണ് തന്നെയിരുന്നു.വര്‍ഷങ്ങള്‍ക്കിപ്പുറം 'അവതാര്‍' എന്ന ചിത്രം കളക്ഷന്‍ റെക്കോര്‍ടുകള്‍ തകര്‍ത്തെങ്കിലും സംവിധായകന്റെ കസേരയില്‍ ഒരേ വ്യക്തിത്വം തന്നെയായിരുന്നു സ്ഥാനം ഉറപ്പിച്ചിരുന്നത്.വിജയങ്ങളുടെ കളിത്തോഴന്‍ സാക്ഷാല്‍ ജെയിംസ്‌ കാമറൂണ്‍.അതി സൂക്ഷ്മായി സിനിമകള്‍ ചിത്രീകരിക്കുന്നതില്‍ അഗ്രഗണ്യനായ ഈ സംവിധായകന്‍ എന്നും പ്രേക്ഷകര്‍ക്ക്‌ പ്രീയപ്പെട്ടവനായിരുന്നു.ഈ അടുത്തിടയ്ക്ക് 'ടൈറ്റാനിക്' കാണുകയുണ്ടായി.

അടുത്തിടെ സിനിമകളിലെ തെറ്റുകള്‍ കണ്ടെത്താനുള്ള ഒരു മനോനില കൂടുതല്‍ ആയതുകൊണ്ട് സംശയത്തോടെയാണ് ഇപ്പോള്‍ ഇതു സിനിമയും വീക്ഷിക്കുന്നത്.പ്രധാന പ്രവര്‍ത്തന മേഖല കപ്പല്‍ കൂടിയായതുകൊണ്ട് 'ടൈറ്റാനികി'ലെ ഒരു അബദ്ധം പെട്ടന്ന് കണ്ടുപിടിക്കാന്‍ എനിക്ക് കഴിഞ്ഞു.അതിന്റെ അഹങ്കാരത്തില്‍ ഒരു പോസ്റ്റ്‌ ഉണ്ടാക്കി കാമറൂണിനെ നാറ്റിക്കാം എന്ന് കരുതിയിരിക്കുമ്പോഴാണ് ഒരു ഉള്‍വിളിയുണ്ടായത് ? അപ്പൊ നിങ്ങള് ചോദിക്കും എന്ത് കുന്തമാണ് തോന്നിയതെന്നു ? കാര്യമായി ഒന്നുമില്ല,ചുമ്മാ കപ്പലുകളുടെ ചരിത്രം ഒന്ന് വായിച്ചേക്കാം എന്ന് കരുതി ഗൂഗിളില്‍ കയറി.അപ്പോഴാണ്‌ ഞാന്‍ കണ്ടു പിടിച്ച mistake ഒരു brilliancy ആണെന്നു തെളിയിക്കാനുള്ള ഒരേട്‌ ലഭിച്ചത്.

എന്റെ തന്നെ 
'മുന്നറിയിപ്പ്' പോസ്റ്റുകള്‍ തുടര്‍ച്ചയായി കണ്ടു ബോര്‍ അടിക്കുന്നവര്‍ക്ക് ഈ പോസ്റ്റ്‌ ഒരു റിഫ്രെഷ്മെന്റ് ആകട്ടെ എന്ന് പ്രത്യാശിക്കുന്നു

നമുക്കെല്ലാവര്‍ക്കും അറിയാവുന്ന ഒരു വസ്തുതയാണ് ഒരു ഭീമന്‍ മഞ്ഞു കട്ടയാണ് (Ice Berg )  ചിത്രത്തിലെ വില്ലൻ എന്നത്.സിനിമയിൽ ആദ്യമായി Iceberg  കാണുന്ന വേളയില്‍,ലുക്ക് ഔട്ട് നിൽക്കുന്നവർ ബ്രിഡ്ജിൽ( കപ്പല്‍ ഓടിക്കുന്ന ഇടം ) വിളിചു വിവരം പറയുന്ന നേരം ഓഫീസർ, ഹെല്സ്മാനോട് (Steering wheel കൈകാര്യം ചെയ്യുന്നയാൾ) HARD A'STARBOARD എന്ന് കമാൻഡ് നൽകുന്നുണ്ട്.ഈ വേളയിൽ ഹെല്സ്മാന്‍ Steering wheel ഇടത്തോട്ട് തിരിക്കുന്നത്  കാണാം.എന്നാൽ Hard a'starboard എന്ന പ്രയോഗത്തിനര്‍ദ്ധം വലത്തേക്ക് തിരിക്കുവാനാണ്.പക്ഷെ,കപ്പലിൽ സംഭവിച്ചത് അതിനു എതിരാണ്.ഇത് ജെയിംസ് കാമറൂൺ എന്ന പ്രതിഭാധനനായ സംവിധായകന് പറ്റിയ ഒരു തെറ്റാണോ?



എന്നാൽ അല്ല എന്നാണു എന്റെ ഉത്തരം..Starboard എന്നാൽ വലതു ഭാഗം എന്നും Port എന്നാൽ ഇടതു ഭാഗം എന്നുമാണ്.അതായത് സ്റാർബോർഡ് എന്നു പറയുകയാണെങ്കിൽ സ്റ്റിയറിംഗ് വീൽ വലത്തേക്കും പോർട്ട് എന്ന പറയുകയാണെങ്കിൽ ഇടത്തേക്കും തിരിക്കണം എന്നർത്ഥം.ഒരു കപ്പലിനെ വലത്തേക്കും ഇടത്തേക്കും തിരിക്കാൻ സഹായിക്കുന്നത് കപ്പലിൽ ഘടിപ്പിച്ചിട്ടുള്ള Rudder അഥവാ Tiller എന്ന സംവിധാനമാണ്.അതായത്,കപ്പൽ വലത്തേക്ക് തിരിക്കുവാൻ നമ്മൾ സ്ടിയറിംഗ്  വീൽ വലത്തേക്ക് തിരിക്കുമ്പോൾ Rudder ഇടത്തേക്ക് തിരിയും.കപ്പൽ ഇടത്തേക്ക് തിരിക്കുവാൻ നമ്മൾ സ്ടിയറിംഗ്  വീൽ ഇടത്തേക്ക് തിരിക്കുമ്പോൾ Rudder വലത്തേക്ക് തിരിയും.ഇന്ന് കപ്പലുകളിലെല്ലാം ഈ ഓർഡറുകളാണു പിന്തുടരുന്നത്.






എന്നാൽ 20ആം നൂറ്റാണ്ടിന്റെ പാതിയോളം, ഓർഡർ, കപ്പലിന്റെ Rudder Movement നെ ആശ്രയിച്ചായിരുന്നു.അതായത് സ്റാർബോർഡ് എന്ന ഓർഡർ കേട്ടാൽ വീൽ ഇടത്തേക്ക് തിരിക്കണം സ്വാഭാവികമായി Rudder വലത്തേക്കും തിരിയും കപ്പല്‍ ഇടത്തേയ്ക്കും തിരിയും.പോര്‍ട്ട്‌ എന്ന ഓര്‍ഡര്‍ കേട്ടാല്‍ വീല്‍ വലത്തേക്ക് തിരിക്കണം അങ്ങനെ Rudder ഇടത്തേയ്ക്കും തിരിയുകായും കപ്പല്‍ വലത്തേക്ക് തിരിയുകയും ചെയ്യും.'RMS ടൈറ്റാനിക്' എന്ന കപ്പല്‍ രൂപകല്‍പന ചെയ്തു കടലിലിലിറക്കിയത് 1912 ലാണ്.ആയ കാരണത്താല്‍ കപ്പല്‍ പിന്തുടരുന്നത് പുരാതനമായ ഈ ഓര്‍ഡര്‍ രീതിയാകും.ഇന്നാതെ ഓര്‍ഡറുകള്‍ മാത്രം കണ്ടു പരിചയമുള്ള ഏതൊരാള്‍ക്കും ഇതൊരു തെറ്റായി മാത്രമേ കണക്കാക്കാന്‍ കഴിയുള്ളൂ.അവിടെയാണ് ജെയിംസ്‌ കാമറൂണ്‍ എന്ന പ്രതിഭാധനനായ സംവിധായകന്‍ നമ്മെ അത്ഭുതപ്പെടുത്തുന്നത്.ലോക സിനിമയിലെ തന്നെ പൊന്തൂവലായി 'ടൈറ്റാനിക്' കണക്കാക്കപ്പെടുമ്പോൾ, ചിത്രത്തിലെ ചെറു വിഷയങ്ങൾക്ക് പോലും സംവിധായകൻ എത്രമാത്രം പ്രാധാന്യം കല്പിച്ചിരുന്നുവെന്നു ഈ സീൻ നമ്മോടു പറയാതെ പറയുന്നു.

സംവിധാനം എന്നതിനെ  പഠനവിഷയമാക്കാനും ജീവിതലക്ഷ്യമായി മാറ്റുവാനും ആഗ്രഹിക്കുന്ന ഏതൊരാളും സസൂഷ്മം വീക്ഷിക്കെണ്ടാവയാണ് കാമറൂണ്‍ ചിത്രങ്ങള്‍,ഒരു യഥാര്‍ത്ഥ ക്രാഫ്റ്റ് മാന്റെ പ്രതിഫലനം :)

For more : rhshyanil.blogspot.com

അര്‍ഹമല്ലാത്ത അംഗീകാരം

സിനിമ എന്ന പ്രതിഭാസം അത്ഭുതങ്ങള്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയ കാലം മുതല്‍ അതിന്റെ അണിയറപ്രവര്‍ത്തകരും ശ്രദ്ധിക്കപ്പെടുവാന്‍ തുടങ്ങി.ലോകോത്തര സംവിധായകരും,ടെക്നീഷ്യന്മാരും,നടന്മാരും പ്രേക്ഷകരെ അത്ഭുതപ്പെടുതികൊണ്ടിരുന്നു.അങ്ങനെയുണ്ടായ ഒരു അത്ഭുതപ്രകടനത്തിന്റെ പിന്നാമ്പുറ കഥ എന്നോ വായിച്ചത് ഇപ്പോള്‍ ഓര്‍മവന്നു.അത് നിങ്ങള്‍ക്കായി പങ്കുവയ്ക്കാം.



മലയാളസിനിമ ലോകത്തെ മികച്ച സംവിധായകരില്‍ ഒരാളാണ് ടി.കെ.രാജീവ്‌ കുമാര്‍.അദ്ധേഹത്തിന്റെ സിനിമകള്‍ പലതും മലയാളിക്ക് പ്രിയപ്പെട്ടവയാണു .
അക്കൂട്ടത്തില്‍ ആരും തന്നെ മറക്കാന്‍ ആഗ്രഹിക്കാത്ത ചിത്രമാണ് 'പവിത്രം'.1994 ല്‍ പുറത്തിറങ്ങിയ ചിത്രം മലയാളി മനസ്സുകളെ ആഴത്തില്‍ സ്പര്‍ശിക്കുകയുണ്ടായി.ചിത്രം പുറത്തിറങ്ങി ഏതാനും നാളുകള്‍ക്ക് ശേഷം രാജീവ്‌ കുമാറിന് ഒരു ഫോണ്‍ കാള്‍ വന്നു.

കേരളത്തിലെ അന്ന് അറിയപ്പെടുന്ന മനശ്ശാസ്ത്രജ്ഞരില്‍ ഒരാളായിരുന്നു ഫോണിന്റെ അപ്പുറത്ത്.ഒരഭിനന്ദന സന്ദേശം അറിയിക്കുവാന്‍ വേണ്ടിയാണ് അദ്ദേഹം രാജീവ്‌ കുമാറിനെ വിളിച്ചത്.ചിത്രത്തിന്റെ അവസാന ഭാഗങ്ങളില്‍ മാനസിക അസ്വാസ്ഥ്യം നേരിടുന്ന മോഹന്‍ലാല്‍ കഥാപാത്രത്തിന്റെ പൂര്‍ണതയെപ്പറ്റി വാചാലനാകുകയായിരുന്നു മനസ്ശാസ്ത്രജ്ഞ്ജന്‍.നിരവധിമനോരോഗികള്‍ക്കൊപ്പം ജീവിതം കഴിച്ചുകൂട്ടുന്ന അദ്ദേഹം ഈ സീനിന്റെ പൂര്‍ണതയ്ക്കായി സംവിധായകന്‍ എന്തൊക്കെ മുന്നൊരുക്കങ്ങള്‍ നടത്തി എന്നന്വേഷിച്ചു.രാജീവ്‌ കുമാറിന്റെ സംവിധാന മികവിനെ എത്ര പ്രശംസിച്ചു എന്നത് പോലും അദ്ദേഹത്തിനു ഒര്‍മയുണ്ടാകുകയില്ല.ഒരു ചെറിയ സീനിനു വേണ്ടി തന്നെ ഇത്രയധികം പഠനങ്ങള്‍ നടത്തുകയും അത് അത്രയധികം മികവോടെ അവതരിപ്പിച്ചതിലും, മനോരോഗ വിദഗ്ദന്‍ സംവിധായകനെ ഏറെ പ്രശംസിക്കുകയുണ്ടായി.മിനുടട്ട്കളോളം അദ്ദേഹം തന്റെ ാആശ്ചര്യം രാജീവ്‌ കുമാറിനെ അറിയിച്ചുകൊണ്ടേയിരുന്നു.ഒടുവില്‍ രാജീവ്‌ കുമാറിന് സംസാരിക്കാന്‍ ഇടം നല്കാതെ അദ്ദേഹം ഫോണ്‍ കട്ട്‌ ചെയ്തു.

ഈ അനുഭവത്തെപ്പറ്റി പിന്നീടൊരിക്കല്‍ സംവിധായകന്‍ ഇങ്ങനെ പറയുകയുണ്ടായി,അര്‍ഹതപ്പെടാത്ത അഭിനന്ദനമാണ് താന്‍ ഏറ്റുവാങ്ങിയതെന്ന്‍.അന്ന് ആ സീനിനായി മോഹന്‍ലാലിനോട് പറയുമ്പോള്‍ അതില്‍ മുന്‍വിധികള്‍ ഒന്നും തന്നെ സംവിധായകനുണ്ടായിരുന്നില്ല.തീര്‍ത്തും നായകനെ മാത്രം വിശ്വസിച്ചുകൊണ്ട് ആ രംഗം രാജീവ്‌ കുമാര്‍ മോഹന്‍ലാല്‍ എന്ന നടന് വച്ചുമാറുകയാണുണ്ടായത്.അധികം ടെക്കുകള്‍ക്ക് മുതിരാതെ തന്മയത്വത്തോടെ മോഹന്‍ലാല്‍ ആ രംഗം ചെയ്തു തീര്‍ത്തപ്പോള്‍ സംവിധായകന്‍ പോലും ആ അഭിനയപാടവത്തിന്റെ ആഴം മനസ്സിലാക്കിയില്ല.അപ്പ്രതീക്ഷിതമായി ഉണ്ടാകാവുന്ന ദുരന്തങ്ങളിലും നഷ്ടബോധങ്ങളിലും ഒരു മനുഷ്യന്റെ മനസ്സ് എങ്ങനെ പ്രതികരിക്കാം എന്നുള്ളതും, അത് അദ്ധേഹത്തിന്റെ ബുദ്ധിയെ ബാധിക്കുക കൂടി ചെയ്‌താല്‍ എങ്ങനെ പ്രതിഫലിക്കും എന്നതിന്റെ ബിഗ്‌ സ്ക്രീനിലെ ഏറ്റവും മികച്ച ഉദാഹരണമാണ് തന്റെ ചിത്രത്തിലെ ഒരു രംഗം എന്ന് ലോകപ്രശസ്തനായ ഒരു മനോരോഗ വിദഗ്ദന്റെ അഭിപ്രായത്തെ അത്യധികം അത്ഭുതത്തോടെ സമീപിക്കുകയായിരുന്നു ടി.കെ.രാജീവ്‌ കുമാര്‍ എന്ന സംവിധായകന്‍.കൂടാതെ മോഹന്‍ലാല്‍ എന്ന നടന വിസ്മയത്തിനു കൂപ്പുകൈ നല്‍കുവാനും ആ പ്രതിഭാധനനായ സംവിധായകന്‍ മറന്നില്ല.

#rhshy_anilkumar


ഒരു താരത്തിന്റെ ഉദയം

"മോഹൻ,നിങ്ങളൊരു നടനാകാണം എന്ന് നിങ്ങൾ ആഗ്രഹിച്ചിട്ടുണ്ടെങ്കിൽ,നിങ്ങൾ അത് ആയിരിക്കും"-സൂപ്പർ ഹിറ്റ് ചിത്രം 'ബെസ്റ് ആക്ടറി'ൽ സംവിധായകൻ രഞ്ജിത്ത് മമ്മൂട്ടിയോട് പറയുന്ന സംഭാഷണശകലമാണിത്.ആഗ്രഹങ്ങളും സ്വപ്നങ്ങളുമാണ് മനുഷ്യന്റെ ഉള്ളിലെ വിജയമാഗ്രഹിക്കുന്ന പോരാളിയെ തിരശ്ശീലയ്ക്കിപ്പുറമെത്തിച്ചത്.സ്വപ്‌നങ്ങള്‍ അവനെ കഠിനാധ്വാനിയാക്കി.വിജയങ്ങളും സ്ഥാനമാനങ്ങളും അവന്‍ കെട്ടിപ്പടുത്ത്.ശാസ്ത്ര സാങ്കേതിക കലാ സാഹിത്യ കായിക മേഖലകളിലെല്ലാം കൈയടക്കത്തോടെയുള്ള പ്രകടനങ്ങള്‍ മനുഷ്യനെ ചെറു സ്ഥാങ്ങളില്‍ നിന്നും ഉന്നതിയിലേക്കെത്തിച്ചു.ഞാനൊരു സ്വപ്നത്തിന്റെ കഥ പറയാന്‍ പോകുകയാണ് ഒരു നടനാകാന്‍ സ്വപ്നം കണ്ടു നായകനാകാന്‍ കൊതിച്ച ഒരു താരത്തിന്റെ കഥ.
സിനിമ സ്വപ്നം കണ്ട ഒരാളുണ്ടായിരുന്നു ഒരു നാള്‍ മദ്രാസില്‍,അദ്ധേഹത്തിന്റെ പേര് ജോണ്‍ വിക്ടര്‍.ചലന ചിത്രങ്ങള്‍ ഒരു ഹരമായിരുന്ന അദ്ദേഹം ഒരു നടന്‍ എന്ന പേരില്‍ ലോകം വാഴ്തുമെന്ന്‍ പ്രതീക്ഷയില്‍ വേഷങ്ങള്‍ക്കായി ഓടിനടന്നു.സിനിമയില്‍ വിനോദ് രാജ് എന്ന പേരില്‍ കുറച്ചധികം ചിത്രങ്ങളില്‍ വേഷം ചെയ്ത അദ്ദേഹം അന്നത്തെ സബ് കളക്ടര്‍ ആയിരുന്ന രാജേശ്വരിയെ വിവാഹം ചെയ്തു.അളിയനായ എസ്.ത്യാഗരാജന്‍ അന്നത്തെ പേരുകേട്ട സംവിധായകനായ കാരണത്താല്‍ വിനോദിന് വേഷങ്ങള്‍ നിരവധി ലഭിച്ചു.ഇതിനിടയ്ക്കാണ് അവര്‍ക്കൊരു ആണ്കുഞ്ഞു പിറക്കുന്നത്.അച്ഛന്റെപാതയില്‍ തന്റെ ജീവിതലക്ഷ്യം ആ മകനും ഉറപ്പിച്ചു,അവന്റെ പേര് കെന്നഡി ജോണ്‍ വിക്ടര്‍.പഠന കാലത്ത് തന്നെ ആദ്യ ചിത്രം കെന്നടിയെ തേടിയെത്തി.'എന്‍കാധല്‍ കണ്മണി' എന്ന പേരില്‍ പുറത്തിറങ്ങിയ ചിത്രം കെന്നഡി എന്ന നടനു യാതൊരു പ്രശംസയും ഏറ്റുവാങ്ങാന്‍ അരങ്ങൊരുക്കിയില്ല.അങ്ങനെ പിന്നീടും അദ്ദേഹത്തിന്റേതായ മൂന്നു ചിത്രങ്ങള്‍ വെള്ളിത്തിരയില്‍ അവതരിച്ചുവെങ്കിലും വന്‍നിരാശ സമ്മാനിച്ചുകൊണ്ട് മൂന്നു ചിത്രങ്ങളും കൊട്ടകകള്‍ വിട്ടു.പിന്നീട് മുന്‍നിര വേഷങ്ങള്‍ തനിക്കു പേരുദോഷം മാത്രമേ നല്‍കുകയുള്ളൂ എന്ന് മനസ്സിലാക്കിയ അദ്ദേഹം സഹനടന്‍ വേഷങ്ങളില്‍ ശ്രദ്ധചെലുത്തി.അങ്ങനെ മലയാളം,തമിഴ്,തെലുങ്ക് ഭാഷകളില്‍ ചെറിയ വേഷങ്ങളില്‍ ശ്രദ്ധേയനായെങ്കിലും നിര്‍ഭാഗ്യം അദ്ദേഹത്തെ പിന്തുടരുക തന്നെ ചെയ്യുകയുണ്ടായി.അവസരങ്ങള്‍ ഗണ്യമായി കുറഞ്ഞപ്പോള്‍ ഡബ്ബിംഗില്‍ പോലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഈ നടൻ പ്രേരിതനായി.സീരിയല്‍,ടിവി രംഗങ്ങളില്‍ അദ്ദേഹത്തിനുള്ള താല്പ്പര്യകുറവും അദ്ധേഹത്തിന്റെ നായകസങ്കല്‍പ്പങ്ങള്‍ക്ക് ഭംഗം വരുത്തി.7 വര്‍ഷത്തോളം സിനിമ വ്യവസായത്തില്‍ കടിച്ചുതൂങ്ങി നില്‍ക്കുവാന്‍ മാത്രമേ ആ ചെറിയകലാകാരന് കഴിഞ്ഞുള്ളൂ.നിരന്തരമായി സെറ്റുകളിലും മറ്റും നിന്നു ലഭിക്കുന്ന അവഗണനകളും കുറ്റപ്പെടുത്തലുകളും മാത്രം കൈമുതലായി ലഭിച്ചുകൊണ്ടിരുന്ന ഈ കാലം ആ മനുഷ്യന്റെ സ്വപ്നങ്ങള്‍ക്ക് പോലും വിശ്വാസ്യത കുറച്ചു.സിനിമ മോഹം പോലും ഉപേക്ഷിക്കുവാനുള്ള തീരുമാനം കൈക്കൊള്ളാന്‍ ആ ചെറുപ്പക്കാരന്‍ നിര്‍ബന്ധിതനായ കാലത്താണ് 1997 ൽ,പ്രശസ്ത സംവിധായകൻ ബാലു മഹീന്ദ്രയുടെ അസിസ്റ്റന്റ് ബാല തന്റെ ആദ്യ സംവിധാന സംരംഭത്തിനായി സൂപ്പർ നായകൻ അജിത്തിനെ സമീപിച്ചതു.പുറത്തുവിടാത്ത കാരണത്താൽ അജിത് ചിത്രത്തിൽ നിന്ന് പിന്മാറി.ഈ അവസരത്തിലാണ് ചിത്രത്തിലേക്ക് കെന്നടിക്കു ക്ഷണം വരുന്നത്
സംവിധായകൻ തന്നിൽ അർപ്പിച്ച വിശ്വാസത്തിനു കേടു വരുത്താതെ കെന്നഡി നിരവധി ത്യാഗങ്ങൾ സഹിച്ചുകൊണ്ട തന്റെ വേഷം മികച്ചതാക്കി.മാസങ്ങളോളം പട്ടിണി കിടന്നു 21 കിലോയോളം ശരീരം കുറച്ചു,നഖങ്ങള്‍ നീട്ടി വളര്‍ത്തി സംവിധായകന്റെ ആവശ്യപ്രകാരം തലമുടിയും മുറിക്കാന്‍ കെന്നഡി പ്രേരിതനായി.പക്ഷെ,1997 ൽ നടന്ന FEFSI സമരം ചിത്രീകരണത്തെ സാരമായി ബാധിച്ചു.മാസങ്ങളോളം ചിത്രീകരണം നിർത്തി വയ്‌ക്കേണ്ടി വന്നു.രണ്ടു വര്‍ഷത്തോളം ചിത്രീകരണം നഷ്ടപ്പെട്ട കാരണത്താല്‍ നിര്‍മാതാവ് പ്രൊജക്റ്റ്‌ ഡ്രോപ്പ് ചെയ്യുകപോലും ഉണ്ടാവുകയും പിന്നീട് അണിയറപ്രവര്‍ത്തകരുടെ അഭ്യര്‍ഥനയെ മാനിച്ചു തിരിച്ചു വരികയും ചെയ്തു.അങ്ങനെ 1999 ജൂണ്‍ ഓടെ ചിത്രത്തിന്റെ ഷൂട്ടിംഗ് അവസാനിപ്പിക്കാന്‍ ബാലയ്ക്ക് കഴിഞ്ഞു.ചിത്രീകരണത്തിന് ശേഷവും തിരിച്ചടികൾ സിനിമയ്ക്ക് നേരിട്ടു. ദുരന്തപര്യവസാനിയായ ചിത്രം ഏറ്റെടുക്കാൻ വിതരണക്കാരാരും മുന്നോട്ടു വന്നില്ല.പ്രസ്‌ മീറ്റുകള്‍ നടത്താന്‍ പോലും പണമില്ലാതെ വന്നപ്പോള്‍ കെന്നഡിയുടെ ഭാര്യയുടെ കൈയില്‍ നിന്നും കടം വാങ്ങിയ കാശിനു ചിത്രത്തിനു വേണ്ടി പ്രസ്‌ മീററ്റുകള്‍ സംഘടിപ്പിച്ചുവെങ്കിലും അതൊന്നും വിജയമായില്ല.പ്രമുഖര്‍ക്ക് മുന്നില്‍ സ്ക്രീനിംഗ് നടത്തി നല്ല അഭിപ്രായങ്ങള്‍ ലഭിച്ചിട്ട പോലും കെന്നഡി എന്ന നടനിലോ ഒരു പുതുമുഖ സംവിധായകനിലോ പ്രതീക്ഷയര്‍പ്പിച്ച് ആരും മുന്നോട്ടു വന്നില്ല.അങ്ങനെ 1999 ഡിസംബര്‍ 10 ആം തീയതി, ഒരു ബി ക്ലാസ് തീയറ്ററിലെ നൂൺ ഷോ, ചിത്രത്തിന് ഒത്ത് വന്നു.വളരെ പ്രതീക്ഷയോടെ കിട്ടിയ ഷോക്ക് വിരലിലെണ്ണാവുന്ന ആളുകളുടെ സാമീപ്യത്തില്‍ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു.ദിവസങ്ങള്‍ കടന്നുപോകുംതോറും,അത്ഭുതകരമാം വിധം ചിത്രത്തിന് ആളുകള്‍ കയറുന്ന കാഴ്ച അണിയറക്കാരെ പോലും അത്ഭുതപ്പെടുത്തി.രണ്ടു ആഴ്ചകൾക്കുള്ളിൽ ആറു തീയറ്ററുകളിൽ കൂടി ചിത്രം ഫുൾ ഷോ പ്രദർശിപ്പിച്ചു.വാമൊഴിയായി ചിത്രത്തിന് ലഭിച്ച പ്രൊമോഷന്‍ ഒരു ഗംഭീര വിജയം സ്വപ്നം കാണാന്‍ ബാലയ്ക്കും കെന്നഡിക്കും ഉത്തേജനം നല്‍കി.തീയറ്ററുകളുടെ എണ്ണം പ്രതീക്ഷയ്ക്കപ്പുറം വര്‍ധിച്ചപ്പോൾ 160 സെന്ററുകളിൽ ചിത്രം 30 വാരം തകർത്തത്തോടി.പ്രേക്ഷകരോടൊപ്പം ചിത്രത്തിന്റെ നിലവാരം നിരൂപകരെയും അത്ഭുതകരമാം വിധം സ്വാധീനിച്ചു.കെന്നഡിയുടെ പ്രകടനം തമിഴ് സിനിമ ലോകത്തെ തന്നെ തങ്കലിപികളില്‍ എഴുതി ചേര്‍ക്കാന്‍ പോലും പോന്നതാണെന്ന അഭിപ്രായങ്ങള്‍ പോലും ഉയര്‍ന്നു.ആ വര്‍ഷത്തെ മികച്ച തമിഴ് സിനിമയ്ക്കുള്ള ദേശീയ അവാര്‍ഡ്‌ നേടിയെടുത്ത ചിത്രം പിന്നീട മികച്ച സംവിധായകന്‍,സിനിമ എന്നീ രംഗങ്ങളില്‍ തമിഴ് നാട് സംസ്ഥാന അവാര്‍ഡുകളും നേടിയെടുത്തു.കെന്നഡിയുടെ പ്രകടനം ഫിലിം ഫെയര്‍ അവാര്‍ഡുകളിലും സംസ്ഥാന അവാര്‍ഡുകളും ആദരിക്കപ്പെട്ടപ്പോള്‍ ചെറു നിരാശ നല്‍കി ദേശീയ അവാര്‍ഡുകളില്‍ കേവല വോട്ടുകള്‍ക്ക് മോഹന്‍ലാലിനോട് പരാജപ്പെടേണ്ടി വന്നുവെങ്കിലും അതൊന്നും കെന്നഡി എന്ന നിശ്ചയദാർഢ്യമുള്ള നടനു വിലങ്ങുതടിയായിരുന്നില്ല. തമിഴ് നാട്ടില്‍ അതുവരെ പരിചയമില്ലാത്ത ഒരു റിയലിസ്റിക് കഥാഗതി അവതരിപ്പിച്ചതോടെ ചിത്രം ഒരു പുതിയ ട്രെന്‍ഡ് കൂടി സംസ്ഥാനത്ത് അവതരിപ്പിക്കുകയായിരുന്നു.പ്രതിഭാധനനായ ഒരു സംവിധായകന്റെയും നടന്റെയും ഉദയം കാട്ടി തന്ന ചിത്രത്തിന്റെ പേര് 'സേതു'.ചിത്രത്തിലെ നായകന്‍ കെന്നഡി ജോണ്‍ വിക്ടര്‍ അഥവാ വിക്രം :) പിന്നീട് ചിത്രത്തിലെ തന്റെ കഥാപാത്രത്തിന്റെ നാമം ചിയാന് ,‍തന്റെ പേരിനൊപ്പം വിക്രം കൂട്ടിച്ചേര്‍ത്തു.അങ്ങനെ അദ്ദേഹം ആരാധകര്‍ക്ക് പ്രീയങ്കരനായ ചിയാന്‍ വിക്രമായി.'സേതു'വിന്റെ ഉജ്ജ്വലവിജയം അവസരങ്ങളുടെ പറുദീസാ ഈ മഹാനടന് മുന്നില്‍ തുറന്നപ്പോള്‍ ബോക്സ്‌ ഓഫീസില്‍ പുതു ചരിത്രം ഇദ്ദേഹം രചിച്ചു.സേതുവില്‍ തലനാരിഴയ്ക്ക് നഷ്ടമായ ദേശീയ പുരസ്കാരവും എതിരാളികളെ നിഷ്ഭ്രാമനാക്കി അദ്ദേഹം നേടിയെടുത്തപ്പോള്‍ കാഴ്ച്ചക്കാരായവരുടെ സന്തോഷം പോലും അതിരില്ലാത്തതായിരുന്നു.കോടി കിലുക്കങ്ങളും അഭിനയത്തിന്റെ നൂതന സാധ്യതകളും തുറന്നു നല്‍കിയ അദ്ദേഹം രാജ്യത്തെ തന്നെ ഏറ്റവും മികച്ച നടന്മാരില്‍ ഒരാളായി അവരോധിക്കപ്പെട്ടപ്പോള്‍ ഒരുകാലത്ത് താന്‍ നേരിട്ട അവഗണനകളും ഭാഗ്യമില്ലായ്മയും ഈ മഹാനടന് കൂട്ടുണ്ടായിരുന്നു...
അത്ഭുതങ്ങള്‍ ഉണ്ടാകുന്നില്ല,നാംഉണ്ടാക്കുകയാണ്.മറ്റൊരു അത്ഭുതമാകാന്‍ നമ്മള്‍ക്കെവര്‍ക്കും കഴിയട്ടെ എന്ന പ്രത്യാശയോടെയും പ്രതീക്ഷയോടെയും അവസാനിപ്പിക്കുന്നു :)
ഏവർക്കും നന്മനിറഞ്ഞ വിഷു ആശംസകൾ
കൂടുതൽ വായനയ്ക്ക് : rhshyanil.blogspot.com

പിന്നാമ്പുറം



മലയാളക്കരയുടെ പ്രിയസംവിധായക്കാനായിരുന്ന ഫാസിലിന്റെ ശിഷ്യരായിരുന്നു സിദ്ധിഖ്~ലാലുമാർ.80 കളുടെ അവസാനത്തിലാണ് സിദ്ധിഖ്~ലാലുമാർ പുതിയ ഒരു തിരക്കഥയുമായി സംവിധായകൻ ഫാസിലിനെ സമീപിക്കുന്നത്.രണ്ടു വർഷങ്ങൾക്കു മുൻപ് ഇരുവരുടെയും തിരക്കഥയിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത 'നാടോടിക്കാറ്റ്'ൽ ഒത്തുചേർന്ന മോഹൻലാൽ-ശ്രീനിവാസൻ ജോടിയെ ചിത്രത്തിനെ വേണ്ടി കാസറ്റ് ചെയ്യുവാനായിരുന്നു ഇരുവരുടെയും തീരുമാനം.എന്നാൽ ഫാസിൽ അതിനെ എതിർത്ത് സംസാരിക്കുകയായിരുന്നു.മറ്റൊന്നും കൊണ്ടല്ല,ശിഷ്യന്മാരുടെ ആദ്യ ചിത്രം ഇത്ര വലിയ ഒരു സൂപ്പർ ജോഡിക്ക് നൽകിയാൽ ക്രെഡിറ്റ് അഭിനേതാക്കൾക്ക് ലഭിക്കുമെന്നായിരുന്നു നിർമാതാവ് കൂടിയായിരുന്ന ഫാസിലിന്റെ അഭിപ്രായം.അങ്ങനെ കാസ്റ്റിംഗിൽ മാറ്റം വരുത്തി മുകേഷിനൊപ്പം ഒരു പുതുമുഖത്തിനെയും മുന്നിൽ നിർത്തി ചിത്രം ആരംഭിച്ചു.സംവിധായകർ,നായകൻ,നായിക തുടങ്ങി പുതുമുഖങ്ങളുടെ ഒരു ഘോഷയാത്രയായിരുന്നു ചിത്രം.ഇതെല്ലാം കാരണം 10 ദിവസം പോലും ഓടാനുള്ള മാർക്കറ്റ് ആ കൊച്ചു ചിത്രത്തിനുണ്ടായിരുന്നില്ല.കാര്യമായി പൈസ മുടക്കിയ ലൊക്കേഷനുകളില്ല,പ്രമുഖ താരനിരയില്ല,വലിയ പ്രൊമോഷൻ ഇല്ല,വലിയ റിലീസ് ലഭിച്ചില്ല ഇങ്ങനെ പ്രതികൂല സാഹചര്യങ്ങൾ നിരവധിയായിരുന്നു ചിത്രത്തിന് വിലങ്ങു തടിയായി.എന്നാൽ റിലീസിന് ശേഷം നടന്നത് ചരിത്രമാണ്.സിനിമ കോട്ടകകളിൽ ചിരിപടർത്തി ചിത്രം ജൈത്രയാത്ര തുടർന്നു.നിരവധി സെന്ററുകളിൽ 100 ദിവസങ്ങൾ തകർത്തൊടിയ ചിത്രം ഇരട്ട സംവിധായകർക്ക് സ്വപ്നതുല്യമായ തുടക്കം സമ്മാനിച്ചു.ചിത്രത്തിന്റെ പേര് 'റാംജി റാവു സ്പീകിംഗ്',അതെ മലയാളത്തിലെ ഏറ്റവും മികച്ച കോമഡി ചിത്രങ്ങളിൽ ഒന്ന്.

◆ A Perfect Mistake ◆



സിനിമ എന്ന കലാരൂപം ഉള്ളിടത്തോളം കാലം മനുഷ്യന്റെയുള്ളില്‍ ജീവസ്സോടെ നിലനില്‍ക്കും എന്ന് ഉറപ് പറയാവുന്ന ഒരു നാമമാണ് "ടൈറ്റാനിക്".ലോക സിനിമയില്‍ അത്ഭുതങ്ങള്‍ തീര്‍ത്ത മഹാകാവ്യമാണത്.ഒരേ സമയം നിരൂപകരെയും പ്രേക്ഷകരെയും അത്ഭുതകരമാം വിധം സ്വാധീനിച്ച മറ്റൊരു ചിത്രം ഉണ്ടായിട്ടില്ല എന്ന് തന്നെയാണ് പറയേണ്ടത്.കോടികളുടെ കളക്ഷനുകളുമായി മഹാ ചലന ചിത്രങ്ങള്‍ അരങ്ങു വാണപ്പോഴും "ടൈറ്റാനികി"ന്റെ തട്ട് താണ് തന്നെയിരുന്നു.വര്‍ഷങ്ങള്‍ക്കിപ്പുറം 'അവതാര്‍' എന്ന ചിത്രം കളക്ഷന്‍ റിക്കോർഡുകള്‍ തകര്‍ത്തെങ്കിലും സംവിധായകന്റെ കസേരയില്‍ ഒരേ വ്യക്തിത്വം തന്നെയായിരുന്നു സ്ഥാനം ഉറപ്പിച്ചിരുന്നത്.വിജയങ്ങളുടെ കളിത്തോഴന്‍ സാക്ഷാല്‍ ജെയിംസ്‌ കാമറൂണ്‍.അതി സൂക്ഷ്മായി സിനിമകള്‍ ചിത്രീകരിക്കുന്നതില്‍ അഗ്രഗണ്യനായ ഈ സംവിധായകന്‍ എന്നും പ്രേക്ഷകര്‍ക്ക്‌ പ്രീയപ്പെട്ടവനായിരുന്നു.ഈ അടുത്തിടയ്ക്ക് 'ടൈറ്റാനിക്' കാണുകയുണ്ടായി.
അടുത്തിടെ സിനിമകളിലെ തെറ്റുകള്‍ കണ്ടെത്താനുള്ള ഒരു മനോനില കൂടുതല്‍ ആയതുകൊണ്ട് സംശയത്തോടെയാണ് ഇപ്പോള്‍ ഇതു സിനിമയും വീക്ഷിക്കുന്നത്.പ്രധാന പ്രവര്‍ത്തന മേഖല കപ്പല്‍ കൂടിയായതുകൊണ്ട് 'ടൈറ്റാനികി'ലെ ഒരു അബദ്ധം പെട്ടന്ന് കണ്ടുപിടിക്കാന്‍ എനിക്ക് കഴിഞ്ഞു.അതിന്റെ അഹങ്കാരത്തില്‍ ഒരു പോസ്റ്റ്‌ ഉണ്ടാക്കി കാമറൂണിനെ നാറ്റിക്കാം എന്ന് കരുതിയിരിക്കുമ്പോഴാണ് ഒരു ഉള്‍വിളിയുണ്ടായത് ? അപ്പൊ നിങ്ങള് ചോദിക്കും എന്ത് കുന്തമാണ് തോന്നിയതെന്നു ? കാര്യമായി ഒന്നുമില്ല,ചുമ്മാ കപ്പലുകളുടെ ചരിത്രം ഒന്ന് വായിച്ചേക്കാം എന്ന് കരുതി ഗൂഗിളില്‍ കയറി.അപ്പോഴാണ്‌ ഞാന്‍ കണ്ടു പിടിച്ച mistake, brilliancy ആണെന്നു തെളിയിക്കാനുള്ള ഒരേട്‌ ലഭിച്ചത്.
എന്റെ തന്നെ 'മുന്നറിയിപ്പ്' പോസ്റ്റുകള്‍ തുടര്‍ച്ചയായി കണ്ടു ബോര്‍ അടിക്കുന്നവര്‍ക്ക് ഈ പോസ്റ്റ്‌ ഒരു റിഫ്രെഷ്മെന്റ് ആകട്ടെ എന്ന് പ്രത്യാശിക്കുന്നു
നമുക്കെല്ലാവര്‍ക്കും അറിയാവുന്ന ഒരു വസ്തുതയാണ് ഒരു ഭീമന്‍ മഞ്ഞു കട്ടയാണ് (Ice Berg ) ചിത്രത്തിലെ വില്ലൻ എന്നത്.സിനിമയിൽ ആദ്യമായി Iceberg കാണുന്ന വേളയില്‍,ലുക്ക് ഔട്ട് നിൽക്കുന്നവർ ബ്രിഡ്ജിൽ( കപ്പല്‍ ഓടിക്കുന്ന ഇടം ) വിളിചു വിവരം പറയുന്ന നേരം ഓഫീസർ, ഹെല്സ്മാനോട് (Steering wheel കൈകാര്യം ചെയ്യുന്നയാൾ) HARD A'STARBOARD എന്ന് കമാൻഡ് നൽകുന്നുണ്ട്.ഈ വേളയിൽ ഹെല്സ്മാന്‍ Steering wheel ഇടത്തോട്ട് തിരിക്കുന്നത് കാണാം.എന്നാൽ Hard a'starboard എന്ന പ്രയോഗത്തിനര്‍ദ്ധം വലത്തേക്ക് തിരിക്കുവാനാണ്.പക്ഷെ,കപ്പലിൽ സംഭവിച്ചത് അതിനു എതിരാണ്.ഇത് ജെയിംസ് കാമറൂൺ എന്ന പ്രതിഭാധനനായ സംവിധായകന് പറ്റിയ ഒരു തെറ്റാണോ?
എന്നാൽ അല്ല എന്നാണു എന്റെ ഉത്തരം..Starboard എന്നാൽ വലതു ഭാഗം എന്നും Port എന്നാൽ ഇടതു ഭാഗം എന്നുമാണ്.അതായത് സ്റാർബോർഡ് എന്നു പറയുകയാണെങ്കിൽ സ്റ്റിയറിംഗ് വീൽ വലത്തേക്കും പോർട്ട് എന്ന പറയുകയാണെങ്കിൽ ഇടത്തേക്കും തിരിക്കണം എന്നർത്ഥം.ഒരു കപ്പലിനെ വലത്തേക്കും ഇടത്തേക്കും തിരിക്കാൻ സഹായിക്കുന്നത് കപ്പലിൽ ഘടിപ്പിച്ചിട്ടുള്ള Rudder അഥവാ Tiller എന്ന സംവിധാനമാണ്.അതായത്,കപ്പൽ വലത്തേക്ക് തിരിക്കുവാൻ നമ്മൾ സ്ടിയറിംഗ് വീൽ വലത്തേക്ക് തിരിക്കുമ്പോൾ Rudder ഇടത്തേക്ക് തിരിയും.കപ്പൽ ഇടത്തേക്ക് തിരിക്കുവാൻ നമ്മൾ സ്ടിയറിംഗ് വീൽ ഇടത്തേക്ക് തിരിക്കുമ്പോൾ Rudder വലത്തേക്ക് തിരിയും.ഇന്ന് കപ്പലുകളിലെല്ലാം ഈ ഓർഡറുകളാണു പിന്തുടരുന്നത്.
എന്നാൽ 20ആം നൂറ്റാണ്ടിന്റെ പാതിയോളം, ഓർഡർ, കപ്പലിന്റെ Rudder Movement നെ ആശ്രയിച്ചായിരുന്നു.അതായത് സ്റാർബോർഡ് എന്ന ഓർഡർ കേട്ടാൽ വീൽ ഇടത്തേക്ക് തിരിക്കണം സ്വാഭാവികമായി Rudder വലത്തേക്കും തിരിയും കപ്പല്‍ ഇടത്തേയ്ക്കും തിരിയും.പോര്‍ട്ട്‌ എന്ന ഓര്‍ഡര്‍ കേട്ടാല്‍ വീല്‍ വലത്തേക്ക് തിരിക്കണം അങ്ങനെ Rudder ഇടത്തേയ്ക്കും തിരിയുകായും കപ്പല്‍ വലത്തേക്ക് തിരിയുകയും ചെയ്യും.'RMS ടൈറ്റാനിക്' എന്ന കപ്പല്‍ രൂപകല്‍പന ചെയ്തു കടലിലിലിറക്കിയത് 1912 ലാണ്.ആയ കാരണത്താല്‍ കപ്പല്‍ പിന്തുടരുന്നത് പുരാതനമായ ഈ ഓര്‍ഡര്‍ രീതിയാകും.ഇന്നാതെ ഓര്‍ഡറുകള്‍ മാത്രം കണ്ടു പരിചയമുള്ള ഏതൊരാള്‍ക്കും ഇതൊരു തെറ്റായി മാത്രമേ കണക്കാക്കാന്‍ കഴിയുള്ളൂ.അവിടെയാണ് ജെയിംസ്‌ കാമറൂണ്‍ എന്ന പ്രതിഭാധനനായ സംവിധായകന്‍ നമ്മെ അത്ഭുതപ്പെടുത്തുന്നത്.ലോക സിനിമയിലെ തന്നെ പൊന്തൂവലായി 'ടൈറ്റാനിക്' കണക്കാക്കപ്പെടുമ്പോൾ, ചിത്രത്തിലെ ചെറു വിഷയങ്ങൾക്ക് പോലും സംവിധായകൻ എത്രമാത്രം പ്രാധാന്യം കല്പിച്ചിരുന്നുവെന്നു ഈ സീൻ നമ്മോടു പറയാതെ പറയുന്നു.
സംവിധാനം എന്നതിനെ പഠനവിഷയമാക്കാനും ജീവിതലക്ഷ്യമായി മാറ്റുവാനും ആഗ്രഹിക്കുന്ന ഏതൊരാളും സസൂഷ്മം വീക്ഷിക്കെണ്ടാവയാണ് കാമറൂണ്‍ ചിത്രങ്ങള്‍,ഒരു യഥാര്‍ത്ഥ ക്രാഫ്റ്റ് മാന്റെ പ്രതിഫലനം :)

Monday, March 27, 2017

'Munnariyipp' Explained (Part 4)

മുന്നറിയിപ്പ് - ഒരു അന്വേഷണം (ഭാഗം 4)
=================================

ആദ്യ മൂന്നു ഭാഗങ്ങൾക്കും നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി പറഞ്ഞുകൊണ്ട് നാലാം ഭാഗത്തിലേക്ക് കടക്കുന്നു.മൂന്നു ഭാഗങ്ങളില്‍ അവസാനിപ്പിക്കാം എന്ന് കരുതിയ എനിക്ക് ഓരോ കാഴ്ചയിലും പുതു വ്യാഖ്യാനങ്ങളുമായാണ് 'മുന്നറിയിപ്പ്' എന്ന ഇതിഹാസ ചിത്രം അവതരിക്കുന്നത്.രാഘവന്‍ എന്തുകൊണ്ടാണ് കൊല ചെയ്തിട്ടില്ല എന്ന് പറയാന്‍ കാരണം എന്ന ചോദ്യത്തിന് ഉത്തരം തേടിക്കൊണ്ടാണ് കഴിഞ്ഞ അദ്ധ്യായം നമ്മള്‍ അവസാനിപ്പിച്ചത്.ഇത്തവണ രണ്ടു കൊലകളും രാഘവന്‍ എന്തിനു വേണ്ടി ചെയ്തു എന്ന ചോദ്യത്തിലേക്ക് കടക്കാം എന്ന് ഞാന്‍ വിശ്വസിക്കുന്നു.

(To be noted :ചുവടെ നല്‍കിയിരിക്കുന്ന ഫോട്ടോ ഒരു റഫറന്‍സ് ആയി കണക്കാക്കുക.ബ്രാക്കറ്റുകളില്‍ നല്‍കിയിരിക്കുന്ന സംഖ്യകള്‍ അവയിലേക്കുള്ള ചൂണ്ടുവിരലുകളാണ്)

പാഠം 4 - രാഘവന്‍ എന്തിനു രണ്ടു സ്ത്രീകളെ കൊല ചെയ്തു ?
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^

1*രമണി
---------------

രാഘവന്റെ ഭാര്യയാണ് രമണി.26 വയസ്സ് മാത്രമുണ്ടായിരുന്ന രമണി ഒന്നര വര്‍ഷം മാത്രമാണ് രാഘവനൊപ്പം കഴിഞ്ഞത് ( 1 ).ഒന്നര വര്‍ഷത്തെ ദാമ്പത്യ ജീവിതത്തില്‍ അവര്‍ക്ക് കുട്ടികള്‍ ഒന്നും ഉണ്ടായിട്ടില്ല.24 ആം വയസ്സില്‍ കല്യാണം കഴിഞ്ഞ ഒരു സ്ത്രീ ലൈംഗീകതാല്‍പ്പര്യം ഏറെ ഉള്ളവളാണ്.സുമുഖനായ രാഘവനില്‍ നിന്നും കിടപ്പറയില്‍ അവള്‍ ഏറെ പ്രതീക്ഷിചിട്ടുണ്ടാകും.ഏകാന്തതയ്ക്കു പ്രാധാന്യം നൽകുന്ന രാഘവന്റെ സാമാന്യതയ്ക്കു നിരക്കാത്ത സ്വഭാവം അവളുടെ പ്രതീക്ഷകൾ എല്ലാം നശിച്ചിട്ടുണ്ടാകും എന്ന നിസംശയം പറയാം. കുട്ടികള്‍ ഉണ്ടാകാത്ത കാരണത്താല്‍ ഏതൊരു സ്ത്രീയുടെയും ഉള്ളില്‍ തന്റെ പുരുഷനോട് വിദ്വേഷം ഉണ്ടാകുന്നത് സ്വാഭാവികം.രാഘവന്‍ ഒരു എകാന്ത ആത്മാവ് കൂടിയാകുമ്പോള്‍ ആ വിദ്വേഷത്തിനു ആക്കം കൂടുതലാകും.

ഇനി മറ്റൊരു കാര്യം ശ്രദ്ധിക്കാം,രമണി ഒരു ആസ്ത്മ രോഗിയാണ്.നിര്‍ധന കുടുംബത്തില്‍ ജനിച്ച രമണിക്ക് തന്റെ അസുഖതിനു കാര്യമായ ചികിത്സകള്‍ ലഭിക്കാനുള്ള സാധ്യതകള്‍ വളരെ കുറവാണ്.ആയ കാരണത്താല്‍, അവള്‍ ഏതു സമയത്തും താല്‍ക്കാലികമായി അസുഖത്തിന് കീഴ്പ്പെടാനുള്ള എല്ലാ സാഹചര്യങ്ങളും ഉള്ളതാണ്.രാഘവന്‍ ഏതൊരു പരിതസ്ഥിതിയിലും ജീവിക്കാന്‍ 'ശ്രമിക്കുന്ന' ആളാണെന്നു രണ്ടാം ഭാഗത്തില്‍ നമ്മള്‍ പറയുകയുണ്ടായി.കൂടാതെ,രാഘവന്‍ മാനുഷികമൂല്യങ്ങള്‍ക്ക് പരിഗണന നല്‍കുന്ന വ്യക്തിത്വമാണെന്നു കാര്യകാരണ സഹിതം മുന്‍പ് വ്യക്തമാക്കുകയുമുണ്ടായി.ഈ ഒരു കാരണത്താലാണ് കല്യാണ ശേഷവും ഒരു വര്‍ഷത്തെ ആയുസ്സ് രമണിക്ക് നീട്ടി കിട്ടിയത്.ആ കാലാവധിക്ക് അറുതിയുണ്ടായത് ഒരുപക്ഷെ കേവലം ഒരു നിമിഷത്തില്‍ സംഭവിച്ച എന്തിന്റെയെങ്കിലും കാരണത്താലോ അല്ലെങ്കില്‍ ക്രമമായ സംഭവിച്ചുകൊണ്ടിരുന്ന ഒന്നിലധികം സംഭവങ്ങളുടെ കാരണതിലോ ആകാം.ഇക്കാരണത്താലെല്ലാം രമണി, രാഘവൻ എന്ന ഏകാന്താത്മാവിന്റെ സ്വാതന്ത്ര്യ ചിന്താഗതികൾക്കു വിഘാതം നിന്നുകൊണ്ട് സ്വയം വ്യക്തിത്വമുള്ളവൾ അല്ലെന്ന് രാഘവന് മുന്നിൽ തെളിയിച്ചു.അങ്ങനെ,രാഘവന്റെ ചിന്താഗതിയില്‍ വ്യക്തിത്വം നഷ്ടപ്പെട്ട അവളുടെ ശരീരത്തിന്റെ ഉന്മൂലനതിനു സമയമായപ്പോള്‍ രാഘവന്‍ ആ മരണത്തിലെ 'agent' ആയി(റഫറന്‍സ് :പാഠം 3) മാറി.

2*പൂജ പട്ടേല്‍
=============


ചിത്രത്തില്‍ എന്നെ ഏറ്റവുമധികം കുഴക്കിയ ഒരു ഭാഗമാണ് വിനായക് ഭായ് പട്ടേലിന്റെയും ശാന്താ പട്ടേലിന്റെയും ഏക മകള്‍ പൂജ പട്ടേല്‍ എന്ന മാര്‍വാടി പെണ്‍കുട്ടിയുടെ മരണം.ചിത്രത്തില്‍ ശശികുമാര്‍ രാഘവനെ പറ്റി പറയുന്നത് ശ്രദ്ധിക്കാം.

"ചിലത് വായിച്ചാല്‍ 'ഹൈകു' ആണെന്ന് തോന്നും,ചിലത് വായിച്ചാല്‍ 'സെന്‍ ബുദ്ധിസം' ആണെന്ന് തോന്നും" ( 2 )

ഹൈകു എന്നാല്‍ ജപ്പാനീസ് കവിതയുടെ പുരാതന രൂപം ആണ്.3 വരികള്‍ മാത്രമുള്ള 5,7,5 ക്രമത്തില്‍ സിലബിളുകള്‍ അടങ്ങിയ അതീവ ലളിതമായ ഒരു കവിതാ രൂപമാണ് 'ഹൈകു'.
'സെന്‍ ബുദ്ധിസം' എന്നത് പുരാതനമായ മഹായാന ബുദ്ധിസത്തിന്റെയും അതി ലളിതമായ ചൈനീസ് താവോയിസത്തിന്റെയും ഒരു ഒത്തുകൂടലാണ്.

ഒരു എഴുത്തുകാരന് എന്നും അയാളുടെതായ ഒരു ശൈലി ഉണ്ടാകും.പശ്ചാത്തലങ്ങള്‍ മാറിയാല്‍ പോലും അയാളുടെ എഴുത്തില്‍ എന്നും ഒരു ചേര്‍ച്ച ഉണ്ടാകും.എന്നാല്‍ ഒരേ സമയം അതിലളിതമാണെന്നു തോന്നും വിധം (ഹൈകു) എഴുതുവാനും,അതെ സമയം വ്യാഖ്യാങ്ങളുടെ പൂങ്കാവനങ്ങള്‍ കൊണ്ട് സമ്പുഷ്ടമായ 'സെന്‍ ബുദ്ധിസ'ത്തിനു സമാനമായും എഴുതുവാന്‍ കഴിയുക എന്നത് തികച്ചും അത്ഭുതകരമായ കാര്യമാണ്.രാഘവന്‍ എന്ന വ്യക്തിത്വം എത്രമാത്രം സങ്കീര്‍ണത നിറഞ്ഞതാണെന്ന തിരക്കഥാകൃത്തിന്റെ പ്രസ്താവനയാണ് ഇവിടെ വ്യക്തമാകുന്നത്.ഇത്രയധികം സങ്കീര്‍ണമായ ചിന്താഗതികള്‍ നിറഞ്ഞ ഒരു മനുഷ്യന്‍ സാധാരണ മനുഷ്യരുടെ വികാരപ്രകടനങ്ങളില്‍ നിന്നും വ്യത്യസ്തനാകും.ചിത്രത്തിലെ സമാധാനപരമായ രാഘവന്റെ സംസാരരീതികള്‍ ഒക്കെ ഇതിനു ഉദാഹരണമാണ്.അമിതമായി തന്നോട് ദേഷ്യപ്പെടുന്ന അഞ്ജലിയോടു പോലും അയാള്‍ എത്രമാത്രം സൌമ്യനായാണ് ഉത്തരം പറയുന്നത് തന്നെ.

ശശികുമാര്‍ രാഘവനെ പറ്റി പിന്നീടു പറഞ്ഞത് ഒന്ന് ശ്രധികാം.

"ഇതില് പ്രണയത്തെക്കുറിച്ച് എഴുതിയത് വായിച്ചോ ? അല്ല ഈ പ്രണയം വല്ല്യ കൊഴപ്പം ഇല്ല,പക്ഷെ ഈ സാഷ്ടാംഗപ്രണയം,അത് മഹാ കുഴപ്പമാണ്" ( 3 )


രാഘവന്റെ ബുദ്ധിമണ്ഡലം മറ്റുള്ളവരില്‍ നിന്നു വ്യത്യാസപ്പെട്ടിരിക്കുന്നു എന്ന് മുകളില്‍ പറഞ്ഞിരുന്നുവല്ലോ,അയാളിലെ വികാരങ്ങള്‍ക്കും പരിധികള്‍ ഉണ്ട്.അങ്ങനെ ചിന്തിക്കുമ്പോള്‍ കാമം,പ്രേമം എന്നീ വികാരങ്ങള്‍ അയാളില്‍ ഉണ്ടാകാനുള്ള സാധ്യത തന്നെ ഇല്ല.സ്വന്തം ഭാര്യയുമൊത്തു ഒരു വര്‍ഷത്തിനു മേലില്‍ ജീവിച്ചിട്ടും ഒരു കുഞ്ഞിനെ നല്‍കാന്‍ മടിച്ചത്,20 വര്‍ഷത്തോളം കാരാഗ്രഹ വാസത്തില്‍ ഒരുപക്ഷെ സ്ത്രീകളെ കണ്ടിട്ടുപോലും ഉണ്ടാകാത്ത രാഘവന് സുമുഖയായ അഞ്ജലിയില്‍ കേവല താല്‍പ്പര്യം പോലും ഇല്ല.അഞ്ജലിക്ക് മേലുള്ള രാഘവന്റെ നോട്ടങ്ങളില്‍ ഒന്നില്‍ പോലും കാമമോ,പ്രേമമോ കാണാന്‍ കഴിയുന്നില്ല.അങ്ങനെയുള്ള രാഘവന്‍ പ്രേമത്തെപ്പറ്റി പരാമര്‍ശിച്ചത് ഏതു അര്‍ദ്ധത്തിലാകാം ?

എന്‍റെ ചിന്താഗതി ഇങ്ങനെയാണ്.അതി സുമുഖനായ രാഘവന്‍ എന്ന വ്യക്തിയെ പൂജ പട്ടേല്‍ സ്നേഹിചിരുന്നിരിക്കണം.രാഘവന്‍ എന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം പൂജയ്ക്ക് തന്നോട് തോന്നുന്നതെന്താണോ അതാണ്‌ പ്രണയം ( രണ്ടു പേര്‍ക്ക് ഒരുപോലെ തോന്നുന്നതാണ് പ്രണയം എന്നാണു  നമ്മള്‍ വിശ്വസിക്കുന്നത്.എന്നാല്‍ രാഘവന് അങ്ങനെ ഒരു വികാരം ഇല്ലാത്ത സ്ഥിതിക്ക് ഒരാള്‍ക്ക്‌ മറ്റൊരാളോട് തോന്നുന്ന താല്‍പ്പര്യമാണ് പ്രണയം ).അങ്ങനെ ആകുമ്പോള്‍ രാഘവന്റെ കാഴ്ചപ്പാടില്‍ പ്രണയം ഹാനീകരമല്ല.ഒരാള്‍ക്ക് മറ്റൊരാളോട് താല്‍പ്പര്യം തോന്നുന്നത് എങ്ങനെ കുറ്റമാകും ?
ഇനി അത് കുറ്റം ആകുന്നത് എപ്പോഴാണ് ? അത് 'സാഷ്ടാംഗപ്രണയം' ആകുമ്പോള്‍.പ്രണയ സാഫല്ല്യതിനായി എന്തും ചെയ്യുന്ന ഒരു അവസ്ഥയാണ് സാഷ്ടാംഗ പ്രണയം.അങ്ങനെ ചിന്തിക്കുമ്പോള്‍,പൂജ പട്ടേലിന് രാഘവനോടുള്ള 'പ്രണയം', 'സാഷ്ടാംഗ  പ്രണയം' ആയി പരിണമിച്ചപ്പോള്‍ അത് പ്രശ്നമായി.

ഇനി മറ്റൊരു രംഗം ശ്രദ്ധിക്കാം. ( 4 ).വൃദ്ധദമ്പതികളെ കണ്ടു ദേഷ്യത്തോടെ നടന്നകലുകയാണ് രാഘവന്‍.വേഷവിധാനങ്ങള്‍ കൊണ്ട് അവര്‍ മാര്‍വാടികള്‍ ആണെന്നും അവര്‍ പൂജയുടെ മാതാപിതാക്കള്‍ ആണെന്നും ചിത്രം ഇറങ്ങിയപ്പോള്‍ അഭിപ്രായമുണ്ടായിരുന്നു.ഇതേ അഭിപ്രായം തന്നെയാണ് എന്റെതും.അവരെ കണ്ടപ്പോള്‍ പശ്ചാത്താപം മൂലം രാഘവന്‍ ഓടി ഒളിച്ചതാണെന്ന വ്യാഖ്യാനങ്ങള്‍ അന്ന് ഏറെ ഉണ്ടായിരുന്നു.എന്നാല്‍,അതിനോട് എനിക്ക് വിയോജിപ്പാണ് ഉള്ളത്.ആരെയും കൊന്നിട്ടില്ല എന്ന് വിശ്വസിക്കുന്ന രാഘവന് എങ്ങനെയാണ് പശ്ചാത്താപം ഉണ്ടാകുക ?രാഘവന്റെ മുഖത്ത് പശ്ചാതപമോ മറ്റു വികാരങ്ങളോ കാണുന്നില്ല.പകരം ദേഷ്യം മാത്രമാണ് ആ മുഖത്ത് മിന്നിമാഞ്ഞത്. മുന്‍കാലത്ത്,രാഘവന് അപ്രീയമായ എന്തൊക്കെയോ ആ വൃദ്ധദമ്പതികള്‍ ചെയ്തിരുന്നു എന്ന് വ്യക്തം.രാഘവന്‍ എന്ന വ്യക്തിയോട് മകള്‍ കാണിക്കുന്ന തീഷ്ണമായ താല്‍പ്പര്യം ആ മാതാപിതാക്കളില്‍ സംശയങ്ങള്‍ ഉണ്ടാക്കിയിരിക്കണം.രാഘവന്‍ ഡ്രൈവര്‍ കൂടി ആകുമ്പോള്‍ മകള്‍ക്ക് കൂടുതല്‍ സമയം അയാളോടോത്തു ചിലവഴിക്കാനാകും എന്ന തിരിച്ചറിവ് ആ മാതാപിതാക്കള്‍ക്ക് ഉണ്ടായിരുന്നിരിക്കണം.ഇത് മൂലം ചെയ്യാത്ത കുറ്റത്തിന് ധാരാളം പഴി കേള്‍ക്കേണ്ടി വന്നയാളാകണം രാഘവന്‍.
താന്‍ ചെയ്ത രണ്ടു കൊലപാതകങ്ങളെ പറ്റി പോലും പറയുമ്പോള്‍ അസ്വസ്ഥനാകുന്ന രാഘവന് താന്‍ ചെയ്യാത്ത കുറ്റത്തിന് പഴി കേള്‍ക്കേണ്ടി വന്നത് ഏറെ നീരസം ഉണ്ടാക്കിയിരിക്കണം.ഈ ഒരു കാരണത്താലാകം വൃദ്ധദമ്പതികളെ കണ്ടു രാഘവന്‍ ദേഷ്യത്തോടെ നടന്നകന്നത്.

രമണിയുടെ മരണസമയത് രാഘവനെ ആളെ വിട്ടു വിളിപ്പിക്കുകയായിരുന്നു എന്ന് അമ്മായി അമ്മ പറയുന്നുണ്ട്.( 5 ) രാഘവനെ ജോലിസ്ഥലത്ത് നിന്നാകാം വിളിച്ചുകൊണ്ടു വന്നത്.അതിനര്‍ഥം ഒരു വര്‍ഷത്തിനു മുകളില്‍ രാഘവന്‍ മാര്‍വാടികളുടെ വീട്ടില്‍ ജോലി ചെയ്തിരുന്നു എന്നാണു.ഏതു പരിതസ്ഥിതിയിലും ജീവിക്കാന്‍ 'ശ്രമിക്കുന്ന' ആളാണ്‌ രാഘവന്‍ എന്ന് മുന്‍പ് പറയുകയുണ്ടായി.ഈ കാരണത്താലാകാം,ഒരു വര്‍ഷത്തോളം കാലതാമസം എടുത്തതിനു ശേഷം പൂജ കൊല്ലപ്പെട്ടത്.തനിക്കു മേൽ 'സാഷ്ടാംഗ പ്രണയം' കാഴ്ചവച്ചു വ്യക്തിത്വമില്ലാത്തവളാണെന്ന സ്വയം അവരോധിച്ച പൂജയും സി.കെ. രാഘവൻ  എന്ന DESTRUCTION AGENT നു മുന്നിൽ കീഴടങ്ങി മരണം വരിച്ചു.


പോസ്റ്റു വായിച്ചതിനു ശേഷം നിങ്ങള്ക്ക് തോന്നിയ സംശയങ്ങള്‍ കമന്റ്‌ ബോക്സില്‍ ഇടാവുന്നതാണ്.എന്നാല്‍ കഴിയും വിധം അതിനുള്ള ഉത്തരങ്ങള്‍ നല്‍കുവാന്‍ ഞാന്‍ ശ്രമിക്കാം.അടുത്ത ഭാഗത്തില്‍ പ്രതിപാദിക്കാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള വിഷയങ്ങളും ഉള്‍പ്പെടുത്താനാകുന്നതാണ്.

തുടരും.......


#rhshy_anilkumar

#munnariyipp_tale

(പരമ്പരയുടെ ആദ്യ ഭാഗങ്ങള്‍ വായിക്കുവാനായി ഈ ഹാഷ് ടാഗുകള്‍ ഉപയോഗിക്കുക)

Wednesday, March 22, 2017

'Munnariyipp' Explained (Part 3)

ആദ്യ രണ്ടു ഭാഗങ്ങള്ക്കും നിങ്ങള്‍ നല്‍കിയ പിന്തുണയ്ക്കും സ്നേഹത്തിനും ഒരുപാട് നന്ദി പറഞ്ഞുകൊണ്ട് മൂന്നാം ഭാഗത്തിലേക്ക് കടക്കുന്നു.മൂന്നു ഭാഗങ്ങളില്‍ അവസാനിപ്പിക്കാം എന്ന് കരുതിയ എനിക്ക് ഓരോ കാഴ്ചയിലും പുതു വ്യാഖ്യാനങ്ങളുമായാണ് 'മുന്നറിയിപ്പ്' എന്ന ഇതിഹാസ ചിത്രം അവതരിക്കുന്നത്.ഓരോ ചോദ്യങ്ങളുടെ ഉത്തരങ്ങളുമായി ഇനിയുള്ള ഭാഗങ്ങള്‍ അവതരിപ്പിക്കാം എന്നാണു ഞാന്‍ കരുതുന്നത്.

പാഠം 3 - രാഘവന്‍ ആരെയും കൊന്നിട്ടില്ല???
^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^^


മൂന്നു കൊലപാതകങ്ങള്‍ ചിത്രത്തില്‍ രാഘവന്‍ ചെയ്യുന്നതായി പറയുന്നുണ്ട്.അഞ്ജലിയുടെ കൊലപാതകത്തെ പറ്റി ഒരു ഏകദേശ രൂപം എല്ലാവരുടെയും മനസ്സില്‍ ഉണ്ടാകും.എങ്കില്‍ പോലും,എന്തിനു വേണ്ടി ആ കൊലപാതകങ്ങള്‍ നടന്നു എന്നത് ഇന്നും ചുരുളഴിയാത്ത രഹസ്യമായി പലര്‍ക്കും അനുഭവപ്പെടുന്നുണ്ടാകാം,അതിലേക്കു വിരല്‍ ചൂണ്ടുന്നതാകട്ടെ ഇന്നത്തെ പോസ്റ്റ്‌.

***എന്തുകൊണ്ടാണ് രാഘവന്‍ ആരെയും കൊന്നിട്ടില്ല എന്ന് എപ്പോഴും പറയുന്നത് ?



ആദ്യം തന്നെ ചിത്രത്തിന്റെ ടൈറ്റില്‍ കാര്‍ഡിലേക്ക് നമുക്ക് ഒരു തിരിച്ചു പോക്ക് നടത്താം ( 1 ) . ശവമായ ഒരു പല്ലിയേയും ചുമന്നു കൊണ്ട് പോകുന്ന ഉറുമ്പുംകൂട്ടത്തെ കാണാം.ഇവിടെ പല്ലി മുന്‍പ് തന്നെ ചത്തതാണ്.എന്നാല്‍ ആ നാശം പൂര്‍ണമാകുന്നത് ആ ശരീരം ഉറുമ്പുകള്‍ക്ക് ഭക്ഷണം ആകുമ്പോഴാണ്.വ്യക്തമായി പറഞ്ഞാല്‍ ഉറുമ്പുകള്‍ ആ മരണത്തിനു ഉത്തരവാദികള്‍ അല്ല,മറിച്ചു ആ ശരീരം നശിപ്പിക്കുന്ന 'agents' ആണ്.ഇനി രാഘവന്റെ കാര്യത്തിലേക്ക് വരാം.കൊല്ലപ്പെട്ട മൂന്നു സ്ത്രീകളും രാഘവന്‍ എന്ന വ്യക്തിത്വത്തെ പ്രത്യക്ഷമായോ പരോക്ഷണമായോ ചൂഷണം ചെയ്യാന്‍ ശ്രമിച്ചവരാണ്.മറ്റൊരു ഭാഷയില്‍ പറഞ്ഞാല്‍ ഒരു വ്യക്തിയുടെ സ്വാതന്ത്രയ്തിനു ഭംഗം വരുത്താന്‍ ശ്രമിച്ചവരാണ്.

മുന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ വൂഡ്രോ വില്‍‌സണ്‍ പറഞ്ഞ വാക്കുകള്‍ ശ്രദ്ധിക്കുക

"If you loose your wealth,you have lost nothing.If you lose your health,you have lost something.But if you lose your character,you have lost everything"

"സമ്പത്ത് നഷ്ടമായാല്‍ ഒന്നും നഷ്ടമാകുന്നില്ല,ആരോഗ്യം നഷ്ടമായാല്‍ ചിലതെല്ലാം നഷ്ടമാകുന്നു,എന്നാല്‍ സ്വഭാവം അഥവാ വ്യക്തിത്വം നഷ്ടമായാല്‍ എല്ലാം നഷ്ടമാകും"-എന്നത് പരിഭാഷ.രാഘവന്‍ കൊലപ്പെടുത്തിയ മൂന്നു സ്ത്രീകളും രാഘവന്‍ എന്ന വ്യക്തിയുടെ സ്വാതന്ത്ര്യത്തിനു വിഘാതം വരുത്താന്‍ ശ്രമിച്ചവരാണ്.അറിഞ്ഞുകൊണ്ട് ഒരു മനുഷ്യന്റെ സ്വാതന്ത്ര്യം നഷ്ടമാക്കുന്നതില്‍പരം വ്യക്തിത്വമില്ലാത്ത പ്രവര്‍ത്തി വേറെയില്ല.ഇതുവഴി അവരുടെ വ്യക്തിത്വം നശിച്ചു എന്ന് നമുക്ക് വ്യക്തമാക്കാം. വ്യക്തിത്വം നശിച്ചപ്പോള്‍ അവര്‍ വെറും ശരീരങ്ങള്‍ മാത്രമായി.വ്യക്തിത്വം നശിച്ച മനുഷ്യന്‍ മരണപ്പെട്ടവന് തുല്യനാണ്.രാഘവനെ പോലെ ബൌദ്ധികമായി മുന്‍പന്തിയില്‍ ചിന്തിക്കുന്ന ഒരാള്‍ ഈ തത്വം പാലിച്ചതില്‍ ആശ്ച്ചര്യപ്പെടാന്‍ ഒന്നും തന്നെയില്ല.തന്റെ സ്വാതന്ത്ര്യം നഷ്ടപ്പെടുത്തിയ വഴി അവര്‍ മരിച്ചിരിക്കുന്നു(ടൈറ്റില്‍ കാര്‍ഡിലെ പല്ലിയെ പോലെ).അവരുടെ ശരീരത്തിന് മാത്രമാണ് രാഘവന്‍ നാശം വരുത്തിയത് (ടൈറ്റില്‍ കാര്‍ഡിലെ ഉറുമ്പുകളെ പോലെ ).രാഘവന്‍ അവരുടെ മരണത്തിനു ഉത്തരവാദിയല്ല മറിച്ചു അവരുടെ ശരീരത്തിന്റെ ഉന്മൂലനതിനു മാത്രം കാരണഭൂതനായ ആളാണ്‌.ടൈറ്റില്‍ കാര്‍ഡിലെ ഉറുമ്പുകളെ പോലെ AN AGENT OF DESTRUCTION.

ചിത്രത്തില്‍ രാഘവന്‍ മരണങ്ങളെ കുറിച്ച്  വക്കീലിനോടു പരാമര്‍ശിക്കുന്നത്  ശ്രദ്ധിക്കാം.

* "എന്‍റെ കാര്യങ്ങള്‍ എന്നെകാളും നന്നായി വേറെ ആര്‍ക്കും അറിയാന്‍ വയ്യല്ലോ.ഞാന്‍ പറയുന്നു ഞാന്‍ ചെയ്തിട്ടില്ല".

* "അവന്റെ കൈയുടെയും കാലിന്റെയും ഫോറന്‍സിക് റിപ്പോര്‍ട്ടുകള്‍ ഉണ്ടല്ലോ,ഇതെല്ലാം തെളിവല്ലേ രാഘവാ എന്ന് ചോദിച്ചാല്‍,തെളിവുണ്ടായിട്ടാണോ മനുഷ്യന്‍ ദൈവത്തില്‍ വിശ്വസിക്കുന്നത് എന്ന് തിരിച്ചു ചോദിക്കും".

ആദ്യത്തെ പരാമര്‍ശം രാഘവന്‍ എന്ന വ്യക്തിയുടെ ബൌധിക മണ്ഡലം എത്രമാത്രം ഊര്‍ജസ്വലം ആണെന്ന് വ്യക്തമാക്കുന്നു.താന്‍ ചെയ്ത തെറ്റുകള്‍ മറ്റുള്ളവരുടെ മുന്നില്‍ കുറ്റങ്ങള്‍ തന്നെയാണ് എന്ന് രാഘവന് വ്യക്തമായി അറിയാം.അതിനെ ന്യായീകരിക്കുവാന്‍ ആ മനുഷ്യന്‍  ശ്രമിക്കുന്നുമില്ല.തന്റെ ശരികള്‍ മറ്റുള്ളവര്‍ക്ക് തെറ്റാണെന്ന തിരിച്ചറിവുള്ള രാഘവന്‍ ഒരു സാധാരണക്കാരന്റെ ചിന്താമണ്ഠലതിനും അപ്പുറം ചിന്താശേഷിയുള്ള ആളാണെന്നു ഈ സംഭാഷണം വ്യക്തമാക്കുന്നു.

രണ്ടാമത്തെ പരാമര്‍ശവും ആദ്യത്തെതിനു കൂടുതല്‍ വ്യക്തത നല്‍കുന്നു.ബാഹ്യമായ തെറ്റുകള്‍ മാത്രം ചൂണ്ടിക്കാട്ടുവാനെ മനുഷ്യന് കഴിയുന്നുള്ളൂ എന്ന രാഘവന്റെ വിശ്വാസമാണ് ഇവിടെ ചൂണ്ടിക്കാണിക്കുന്നത്.മാനസികമായ അവന്റെ ചെയ്തികള്‍ക്ക് വില കല്പ്പിക്കുവാന്‍ ഇന്നത്തെ സമൂഹം മടിക്കുന്നതിനെ പരോക്ഷമായി രാഘവന്‍ ചോദ്യം ചെയ്യുകയാണ്.രണ്ടാം ഭാഗത്തില്‍ ജയില്‍ ജീവിതത്തെ സംബന്ധിച്ചുള്ള ഒരു വിവരണത്തിന്റെ വ്യാഖാനം ഞാന്‍ നല്‍കുകയുണ്ടായി.ഇതേ കാര്യം തന്നെയാണ് അവിടെയും രാഘവന്‍ പ്രസ്താവിക്കുന്നത്.


പോസ്റ്റു വായിച്ചതിനു ശേഷം നിങ്ങള്ക്ക് തോന്നിയ സംശയങ്ങള്‍ കമന്റ്‌ ബോക്സില്‍ ഇടാവുന്നതാണ്.എന്നാല്‍ കഴിയും വിധം അതിനുള്ള ഉത്തരങ്ങള്‍ നല്‍കുവാന്‍ ഞാന്‍ ശ്രമിക്കാം.അടുത്ത ഭാഗത്തില്‍ പ്രതിപാദിക്കാന്‍ നിങ്ങള്‍ക്ക് താല്‍പ്പര്യമുള്ള വിഷയങ്ങളും ഉള്‍പ്പെടുത്താനാകുന്നതാണ്.

തുടരും.......


#rhshy_anilkumar

#munnariyipp_tale

(പരമ്പരയുടെ ആദ്യ ഭാഗങ്ങള്‍ വായിക്കുവാനായി ഈ ഹാഷ് ടാഗുകള്‍ ഉപയോഗിക്കുക)

Tuesday, March 21, 2017

'Munnariyipp' Explained (Part 2)

പാഠം 2 - സി കെ രാഘവന്‍
^^^^^^^^^^^^^^^^^^^^^^^^^^^^^^

അഞ്ജലി അറക്കല്‍ എന്ന വ്യക്തിയുടെ സ്വഭാവവൈദഗ്ധ്യങ്ങള്‍ ഉള്‍പ്പെടുത്തിയ ഒന്നാം ഭാഗത്തിന് നിങ്ങളേവരും നല്‍കിയ പിന്‍തുണയ്ക്കു നന്ദി പ്രകടിപ്പിച്ചുകൊണ്ട് തന്നെ ഞാന്‍ രണ്ടാം ഭാഗത്തിലേക്ക് കടക്കുകയാണ്.

കഥാപാത്ര വിശകലത്തിനു മുന്‍പ് രാഘവന്‍ എന്ന കഥാപാത്രത്തിന്റെ അവതരണത്തിലേക്ക് ആദ്യം ഒന്ന് കണ്ണോടിക്കാം.മമ്മൂട്ടി എന്ന നടന്‍ എത്രമാത്രം രാഘവന്‍ എന്ന കഥാപാത്രത്തിന് യോജിച്ചിരുന്നു? ഉത്തരം സ്പഷ്ടമാണ്.ഒരുപക്ഷെ,ലോക സിനിമയില്‍ ഈ കഥാപാത്രത്തിന് നിര്‍വചങ്ങള്‍ നല്‍കുവാന്‍ മമ്മൂട്ടി എന്ന മഹാനടനത്തിനല്ലാതെ മറ്റൊരുവന് സാധിക്കുമോ എന്നത് സംശയാസ്പദമാണ്.ചിത്രം ഹിന്ദിയില്‍ ചെയ്യാന്‍ താല്‍പ്പര്യം ഉണ്ടെന്നു സംവിധായകന്‍ അഭിപ്രായപ്പെട്ടപ്പോള്‍ നായകന്‍ ആരാകും എന്ന ചോദ്യത്തിന് മമ്മൂട്ടി എന്ന ഉത്തരത്തിനപ്പുറം  മറ്റൊന്നില്ല എന്ന് വേണു പറഞ്ഞത് വെറുതെയല്ല.രാഘവന്‍ എന്ന കഥാപാത്രത്തിന്റെ അതി സൂഷ്മ ചലനങ്ങളില്‍ പോലും ഒളിഞ്ഞിരിക്കുന്ന നിര്‍വ്വചനങ്ങള്‍ അവതരിപ്പിക്കുന്ന കഠിനമായ ജോലി ഒരു പൂവിറുക്കുന്ന ലാഘവത്തോടെ മമ്മൂട്ടി ചെയ്തു കാട്ടിയപ്പോള്‍ അത്ഭുതപ്പെടുവാന്‍ മാത്രമേ പ്രേക്ഷകന് കഴിഞ്ഞുള്ളൂ.ഈ ഒരു പ്രകടനത്തെ പിന്‍തള്ളിയാണ് ബംഗ്ലൂര്‍ ഡേയ്സിലും 1983 ലും അഭിനയിച്ച യുവനടന് സംസ്ഥാന പുരസ്കാരം നല്‍കിയത് എന്നത് ചരിത്രം.ഇനി വിഷയത്തിലേക്ക് കടക്കാം.

(To be Noted : ചുവടെ നല്‍കിയിരിക്കുന്ന ഫോട്ടോ ഒരു റഫറന്‍സ് ആയി കണക്കാക്കുക.ബ്രാക്കറ്റുകളില്‍ നല്‍കിയിരിക്കുന്ന സംഖ്യകള്‍ അവയിലേക്കുള്ള ചൂണ്ടുവിരലുകളാണ് )

1 )ആരാണ് രാഘവന്‍ ? രാഘവനെ പറ്റി അന്വേഷിക്കാന്‍ വേണ്ടി അഞ്ജലി മരിച്ച രമണിയുടെ (രാഘവന്റെ ഭാര്യ) വീട്ടില്‍ ചെന്ന നേരം അവളുടെ അമ്മയുടെ സംഭാഷണം ഒന്ന് ശ്രദ്ധിക്കാം. (1)
*** രാഘവന്‍ വന്നപ്പോള്‍ ഞങ്ങള്‍ രക്ഷപ്പെട്ടു എന്നു കരുതിയതാണ്.
*** രാഘവന്‍ രമണിയെ കൊന്നോ എന്നെനിക്കറിയില്ല
***എനിക്ക് ചിലപ്പോ പൈസ തന്നിട്ട് പോകും.

ഇവയില്‍ നിന്നെല്ലാം രാഘവന്‍ എന്ന വ്യക്തിയില്‍ അമ്മായിഅമ്മയ്ക്ക് വെറുപ്പോന്നും തന്നെ ഇല്ല എന്ന് സൂചിപ്പിക്കുന്നു.രാഘവന്‍ വന്നപ്പോള്‍ രക്ഷപ്പെട്ടു എന്ന് കരുതി എന്ന് പറയുന്നത് കല്യാണത്തിന് മുന്‍പുള്ള അയാളുടെ നല്ലനടപ്പ് വ്യക്തമാക്കുന്നു.മരണത്തിനു ശേഷവും അവര്‍ക്ക് കാശെത്തിച്ചിരുന്നു എന്നതിലൂടെ മാനുഷിക പരിഗണന നല്‍കുന്ന വ്യക്തിത്വവുമാണ് രാഘവന്റെത് എന്ന് സമര്‍ധിക്കാം.

2) തന്റെ ബുക്ക്‌ എഴുത്തിനെപ്പറ്റി ആരും അറിയണ്ട എന്ന് ജയിലര്‍ അഞ്ജലിയോടു പറയുമ്പോള്‍ രാഘവന്‍ അടുത്തുണ്ട് ( 2 ).രാഘവനില്‍ ആളുകള്‍ക്കുള്ള വിശ്വാസം അത് സൂചിപ്പിക്കുന്നു.രഹസ്യങ്ങള്‍ അയാളില്‍ നിന്നു വെളിയില്‍ പോകില്ല എന്ന്‍ സംവിധായകന്‍ പറയാതെ പറയുന്നു.രഹസ്യങ്ങളുടെ കലവറയാണ് സി കെ രാഘവന്‍.

## ഓര്‍ത്തിരിക്കേണ്ട മറ്റൊരു കാര്യം രാഘവന്‍ എന്ന കഥാപാത്രത്തെ പറ്റി ചിത്രത്തില്‍ മോശമായി ഒരാളും പറയുന്നില്ല എന്നതാണ്.അയാളിലെ സമീപനത്തിന്റെ നൈപുണ്യം ഇത് വ്യക്തമാക്കുന്നു.

3)ജയിലില്‍ നിന്നു പുറത്തിറങ്ങുന്നതില്‍ സന്തോഷമുണ്ടല്ലോ എന്ന ചോദ്യത്തിന് ജയില്‍ തനിക്കു ദുഃഖം ഒന്നും നല്‍കിയിട്ടില്ല എന്ന് രാഘവന്‍ പറയുന്നു( 3 ).ഭക്ഷണം വാങ്ങാന്‍ പുറത്തിറങ്ങണ്ട വൈകിട്ട് കൊണ്ട് വരും എന്ന് അഞ്ജലി പറയുമ്പോള്‍ ( 4 ) ജയിലിലും അങ്ങനെ തന്നെയാണെണ്ണ്‍  രാഘവന്‍ പറയുന്നുണ്ട്.ജയില്‍ ജീവിതം അയാള്‍ക്ക്‌ ദുഃഖം നല്‍കിയിട്ടില്ല എന്ന് അയാള്‍ പറയുന്നുണ്ട്,അപ്പോള്‍ ജയിലിനു സമാനമായി ഭക്ഷണം ലഭിക്കും എന്നയാള്‍ പറയുന്നത് ഏതു സാഹചര്യത്തോടും പൊരുത്തപെടാന്‍ ശ്രമിക്കുന്ന,I repeat, ശ്രമിക്കുന്ന,രാഘവനെ കാട്ടി തരുന്നു.

4)"വെളിച്ചം,സത്യം എന്നതിനെ ഇല്ലാതാക്കാന്‍ പറ്റില്ല.വേണമെങ്കില്‍ തടയുകയോ മറച്ചു പിടിക്കുകയോ ചെയ്യാം.എന്നാലും അതില്ലാതാവുന്നില്ലല്ലോ,നമ്മള്‍ കാണുന്നില്ലന്നല്ലേ ഉള്ളു","നമ്മുടെ ദേശീയ മുദ്രയായ അശോക സ്തംഭത്തില്‍ നാം കാണുന്നത് പരസ്പരം തിരിഞ്ഞു നില്‍ക്കുന്ന മൂന്നു സിംഹങ്ങളെയാ,എന്നാല്‍ ഇവയ്ക്കു പിന്നില്‍  മറഞ്ഞിരിക്കുന്ന ആരും കാണാത്ത നാലാമതൊരു സിംഹം ഉണ്ട്.സത്യമെന്നത് നാലാമത്തെ സിംഹമാണ്,ആരുമത് അന്വേഷിക്കുന്നില്ല,കണ്ടെതുന്നുമില്ല"-സത്യം എന്നതിനോടുള്ള രാഘവന്റെ കാഴ്ചപ്പാടുകള്‍ വളരെയധികം അഭിനന്ദനാര്‍ഹമാണ്.എന്നാല്‍ സത്യത്തെ അദ്ദേഹം വ്യാഖ്യാനിച്ചതില്‍ ആണ് വ്യത്യാസങ്ങള്‍ ഉള്ളത്.രാഘവന്‍ എന്ന വ്യക്തിയെ സംബന്ധിച്ചിടത്തോളം അയാള്‍ ആരെയും കൊന്നിട്ടില്ല.അതാണ്‌ സത്യം.പക്ഷെ,ആ സത്യത്തെ കണ്ടെത്താന്‍ ഇന്നിലെ സാധാരണ മനുഷ്യര്‍ ശ്രമിച്ചിട്ടില്ല എന്ന് അയാള്‍ പറയാതെ പറയുകയാണ്‌.എങ്കില്‍ പോലും അയാള്‍ക്ക്‌ ശിക്ഷ എന്ന പേരില്‍ നല്‍കിയ ജയില്‍വാസത്തില്‍ രാഘവന്‍ എന്ന വ്യക്തിത്വം പരാതി പറയുന്നില്ല.

ഇതില്‍ നിന്നെല്ലാം രാഘവന്‍ ഒരു ഏകാന്ത ആത്മാവാണെന്നു ഉപസംഹരിക്കാം.ഏകാന്തത ഇഷ്ടപ്പെടുന്ന അയാളുടെ സ്വാതന്ത്രയ്തിന്റെ വ്യാഖ്യാനം ഇതില്‍ നിന്നും വ്യക്തമാണ്.രാഘവന്റെ വാക്കുകള്‍ ശ്രദ്ധിക്കാം...

"കുറ്റം ചെയ്ത ഒരാളെ ജയിലില്‍ അടയ്ക്കുന്നതെന്തിനാണ് ?അയാള്‍ക്ക്‌ പശ്ചാതപിക്കാനുള്ള അവസരം കൊടുത്തു അയാളെ നന്നാക്കിയെടുക്കനാണോ അതോ അയാളെ മാറ്റി നിര്‍ത്തിക്കൊണ്ട് സമൂഹത്തിനു സുരക്ഷ നേടിക്കൊടുക്കാനോ? തടവുകാരന് മനുഷ്യാവകാശമേ ഉള്ളു പൌരാവകാശമില്ല.മനുഷ്യനെ ശിക്ഷിക്കാതെ പൌരനെ മാത്രം ശിക്ഷിച്ചത് കൊണ്ട് അവനെങ്ങനെ മാനസാന്ദ്രം ഉണ്ടാകുക?"

ഇതിനെ രണ്ടു രീതിയില്‍ നമുക്ക് ചിന്തിക്കാം.ഒന്നാമതെത് തന്റെ കൂടെയുണ്ടായിരുന്ന ജയില്‍വാസികളെ പറ്റിയുള്ള രാഘവന്റെ തിരിച്ചറിവാണ്.ജയിലില്‍ അടച്ചത് മൂലം പുറം ലോകത്ത് ജീവിക്കുന്ന അവന്റെ സ്വാതന്ത്രം മാത്രമാണ് നഷ്ടമാകുന്നത്,അതായത് പൌരാവകാശം.സ്വാതന്ത്ര്യം മാത്രം നഷ്ടപ്പെടുതിക്കൊണ്ട് അവനിലെ കുറ്റവാളിയായ മനുഷ്യനെ എങ്ങനെ നന്നാക്കാന്‍ ആകുമെന്ന്‍ രാഘവന്‍ ആകുലപ്പെടുകയാണ്.ഈ ആകുലത രാഘവന്‍ മറ്റുള്ളവരില്‍ ശ്രദ്ധ ചെലുത്തുന്ന ആളാണെന്നു വ്യക്തമാക്കുന്നു.

ഇപ്പൊ പറഞ്ഞത് രാഘവന്‍ എന്ന വ്യക്തിയുടെ  മറ്റുള്ളവരോടുള്ള കാഴ്ചപ്പാട്.ഇനി രാഘവന്‍ എന്ന വ്യക്തി ജയില്‍ ജീവിതത്തെ എങ്ങനെ നോക്കി കാണുന്നു എന്ന രീതിയില്‍ ഇതിനെ എങ്ങനെ വ്യാഖ്യാനിക്കാം എന്ന് നോക്കാം.രാഘവന്‍ ഒരു ഏകാന്ത ആത്മാവാണ്.ജയില്‍ ഒരുവന് നല്‍കുന്നതും കടുത്ത ഏകാന്തതയാണ്.മറ്റുള്ളവര്‍ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു എന്ന് കരുതുന്ന ജയിലറ രാഘവന്‍ എന്ന വ്യക്തിയുടെ സ്വാതന്ത്ര്യ ചിന്താഗതിയുടെ സമ്പൂര്‍ണ രൂപമായി.അയാളിലെ ചിന്തകന് വിഹരിക്കുവാന്‍ ഏറ്റവും നല്ല ഇടം അത് തന്നെയായിരുന്നു.ആ ചുവരുകള്‍ക്കിടയില്‍ അയാളിലെ ബൌദ്ധികമണ്ഡലം ഊര്‍ജസ്വലമായി ജോലി ചെയ്തപ്പോള്‍ അക്ഷരങ്ങള്‍ക്കൊണ്ട്‌ ചിത്രം വരയ്ക്കാന്‍ രാഘവന്‍ എന്ന പ്രതിഭാധനനായ മനുഷ്യന് കഴിഞ്ഞു.

5) സാഹചര്യങ്ങളോട് പൊരുത്തപ്പെടാന്‍ ശ്രമിക്കുന്നവനാണു രാഘവന്‍ എന്ന് നേരത്തെ പറഞ്ഞുവല്ലോ.കടയില്‍ ജോലിക്ക് നില്‍ക്കുന്ന പയ്യനുമായുള്ള രാഘവന്റെ അടുപ്പം അയാള്‍ ഒരു അന്തര്‍മുഖനല്ല എന്ന് തെളിയിക്കുന്നു.എകാന്തതയെ സ്നേഹിക്കുന്ന ഒരുവന്‍ എന്നതിനപ്പുറം ഒരുവനല്ല അയാള്‍.ജയിലില്‍ പോലും ജയില്‍വാസികളോടുള്ള രാഘവന്റെ പെരുമാറ്റം തെറ്റുകുറ്റങ്ങള്‍ക്ക് ചൂണ്ടിക്കാട്ടാനാകുന്നതല്ല.രാഘവനു ഷേവ്  ചെയ്തു കൊടുക്കുന്ന കൊലപാതകി പോലും അയാളെ ചേട്ടന്‍ എന്ന് സംബോധന ചെയ്തുകൊണ്ട് സ്നേഹപൂര്‍വമാണ് സംസാരിക്കുന്നത്.പോലീസുകാരും രാഘവനെപ്പറ്റി നല്ല അഭിപ്രായങ്ങളാണ് പറയുന്നത്.ഇതില്‍ നിന്നെല്ലാം രാഘവന്‍ മറ്റുള്ളവരോട് ഇടപിഴകുന്നതില്‍ താല്‍പ്പര്യമുള്ള ആളാണെന്നു വ്യക്തം.ആയ കാരണത്താല്‍ സംസാരിക്കുവാന്‍ ആകെയുള്ള പയ്യനോട് ആശയവിനിമയം നടത്താന്‍ രാഘവന്‍ ശ്രമിക്കുന്നത് ( 5 ).ഒരു അന്തര്‍മുഖനല്ല മറിച്ചു ഒരു ഏകാന്താത്മാവാണ് രാഘവന്‍ എന്ന്‍ സ്ഥാപിക്കാന്‍ ഇത് സഹായകമാകുന്നു.

6)  "എനിക്കൊരു ചൂല് വേണമായിരുന്നു" ( 6 ).എന്നു രാഘവന്‍ ചോദിക്കുന്നുണ്ട്.കൂടാതെ രാഘവന്റെ ജയില്‍ജീവിതം  ശ്രദ്ധിച്ചാല്‍ മനസ്സിലാക്കാവുന്ന കുറച്ചു കാര്യങ്ങളുണ്ട്.പായയില്‍ ചെരുപ്പഴിച്ചു കിടക്കുന്ന,ആവശ്യപ്പെട്ടില്ലെങ്കില്‍ പോലും വൃത്തിയാക്കുന്ന,മുഷിഞ്ഞ കുപ്പായങ്ങള്‍ ഇടാത്ത,സാധനങ്ങള്‍ യഥാസ്ഥാനം വയ്ക്കുന്ന ഒരുവനാണ് രാഘവന്‍.വൃത്തിയുള്ള മനസ്സ് അച്ചടക്കത്തിന്റെ ലക്ഷണമാണ്.അച്ചടക്കം എന്നത് നേടിയെടുക്കുന്ന ഒരു കഴിവാണ്.അതില്‍ ഭംഗം വരുവാന്‍ മറ്റൊരാളിന്റെ സാമീപ്യം കാരണമായേക്കാം എന്ന വസ്തുത പോസ്റ്റ്‌ വായിക്കുന്നവരാരും മറക്കാതെ ഇരിക്കുക.

പോസ്റ്റ്‌ വായിച്ച ശേഷം നിരവധി സംശയങ്ങള്‍ എല്ലാവരിലും ഉണ്ടാകും എന്നെനിക്കറിയാം.രാഘവന്‍ എന്ന വ്യക്തിയുടെ സ്വഭാവ സവിശേഷതകള്‍ മാത്രം ഉള്‍ക്കൊള്ളിച്ചുകൊണ്ടാണ് ഈ പോസ്റ്റ്‌ ഞാന്‍ തയ്യാറാക്കിയിരിക്കുന്നത്.3 ഭാഗങ്ങള്‍ കൊണ്ടവസാനിപ്പിക്കാനാകും എന്ന വിശ്വാസത്തില്‍ ആരംഭിച്ച ഈ പരമ്പര അതില്‍ കൂടുതല്‍ ഉണ്ടായേക്കാം.ഇനിയുള്ള ഓരോ ഭാഗങ്ങളിലും ചിത്രത്തിന്റെ അവലോഹനങ്ങളും ഒളിഞ്ഞിരിക്കുന്ന വ്യാഖ്യാനങ്ങളും അര്‍ദ്ധതലങ്ങളും ഉള്‍പ്പെടുത്തുവാനാണ് ഞാന്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്.ആദ്യ രണ്ടു ഭാഗങ്ങളും ഒരു റഫറന്‍സ് എന്ന രീതിയില്‍ കണ്ടുകൊണ്ട് ഇനിയുള്ള പോസ്റ്റുകള്‍ വായിക്കും എന്ന പ്രതീക്ഷയോടെ അവസാനിപ്പിക്കുന്നു.

തുടരും............

#rhshy_anilkumar

#munnariyipp_tale

(ആദ്യ ഭാഗം വായിക്കുവാനായി ഈ ഹാഷ് ടാഗുകള്‍ ഉപയോഗിക്കുക)

Sunday, March 19, 2017

ഒരേ കഥാബീജം രണ്ടായി അവതരിക്കുമ്പോള്‍.....

കാലം മാറുന്നതോടെ അത്ഭുതങ്ങളുടെ എണ്ണവും കൂടി വന്നു.സ്വപ്‌നങ്ങളായി മനുഷ്യന്‍ ചിന്തിച്ചിരുന്ന പലതും അവനിന്നു നിത്യോപയോഗം ചെയ്യുന്നു.അവന്റെ ജീവിതഘടനയില്‍ മാറ്റം വന്നതോടെ അവന്റെ താല്‍പ്പര്യങ്ങള്‍ക്കും ചിറകു മുളച്ചു.ലോകം വളരുന്നതോടൊപ്പം സിനിമ എന്ന വ്യവസായവും അതോടൊപ്പം വളര്‍ന്നു.പതിനഞ്ചു വര്‍ഷങ്ങള്‍ക്കപ്പുറം 100 കോടി എന്നൊരു സംഖ്യ സ്വപ്നം പോലും കാണാതിരുന്ന ഇന്ത്യന്‍ സിനിമ ഇന്ന് 250 കോടിയോളം ചിലവിട്ടുകൊണ്ട് ചലച്ചിത്രങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രാപ്തരായിരിക്കുന്നു.ഹിന്ദി സിനിമ ലോകമാണ് ഇന്ത്യന്‍ സിനിമയുടെ ആണി എന്ന് ചിന്തിച്ചിരുന്ന കാലമൊക്കെ ഇന്ന് അതിക്രമിച്ചിരിക്കുന്നു.എന്തിനേറെ പറയുന്നു,ഇന്ത്യ മഹാരാജ്യത്തെ ചെറു സംസ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം പിടിക്കുന്ന കേരളമെന്ന ഇട്ടാവട്ടത്തു പോലും കോടികളുടെ തിളക്കം അലയടിക്കുന്നു.ഇന്ത്യന്‍ സിനിമ ലോകത്തെ പോലും ഞെട്ടിച്ചു കൊണ്ട് 300 കോടി രൂപ ചിലവിട്ടുകൊണ്ട് ഒരു മലയാള സിനിമ അഭ്രപാളികളില്‍ ഒരുങ്ങുന്നു-'കര്‍ണന്‍'.പ്രിത്വിരാജ്-ആര്‍ എസ് വിമല്‍ കൂട്ടുകെട്ടില്‍ പിറക്കുന്ന ചിത്രം ഹിന്ദി,തമിഴ്,തെലുങ്ക് ഭാഷകളില്‍ ഒരേ സമയം നിര്‍മിക്കും എന്ന് അണിയറക്കാര്‍ അവകാശവാദങ്ങള്‍ ഉന്നയിക്കുന്നു.ഇതേ സമയം ഇതേ പേരില്‍ മറ്റൊരു ചിത്രവും അണിയറയില്‍ ഒരുങ്ങുന്നു എന്ന വാര്‍ത്ത പരന്നിരുന്നു.ചിത്രത്തിന്റെയും പേര് മറ്റൊന്നല്ല,'കര്‍ണന്‍'.പക്ഷെ അണിയറക്കാര്‍ വ്യത്യസ്തരാണ്.മമ്മൂട്ടി-മധുപാല്‍ കൂട്ടുകെട്ടില്‍ 50 കോടിയോളം ചിലവിട്ടുകൊണ്ടാണ് 'കര്‍ണന്‍' എത്തുന്നത് എന്ന വാര്‍ത്തകള്‍ കണ്ടിരുന്നുവെങ്കിലും ചിത്രം ഉപേക്ഷിക്കുന്നു എന്ന രീതിയിലുള്ള സംസാരങ്ങളും കേട്ടിരുന്നു.എന്നാല്‍ ഈ അടുത്ത് തന്നെ,തിരക്കഥാകൃത്ത് പി സുകുമാര്‍ ചിത്രതിനെപ്പറ്റി വ്യക്തമായ ധാരണകളുമായി രംഗതെത്തിയിരുന്നു.ചിത്രം 2017 പാതിയോടെ ആരംഭിക്കും എന്നും അദ്ദേഹം ഉറപ്പു നല്‍കി.

ഒരേ കഥാബീജതില്‍ നിന്നു ജന്മം കൊള്ളുന്ന ഈ രണ്ടു സൃഷ്ടികളില്‍ പ്രിത്വിരാജിന്റെ കര്‍ണനെ ആവോളം ഉയര്‍ത്തുകയും മമ്മൂട്ടിയുടെ കര്‍ണനെ ആവോളം ഇകഴ്ത്തുകയും ചെയ്യുന്നുണ്ട് സാക്ഷരസമ്പന്നരായ മലയാളി പ്രേക്ഷകര്‍.യോഗ്യതയുടെ കണക്കെടുത്താല്‍ ഉയര്‍ത്തപ്പെടെണ്ടത് ഏതാണ് ? നക്സല്‍ വര്‍ഗീസ്‌ എന്ന വിപ്ലവകാരിയുടെ സംഭവബഹുലമായ ജീവിതം അതിമനോഹരമായി പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തിച്ച മധുപാല്‍ ആണോ, ഒരു ഇതിഹാസ പ്രണയകഥ തിരക്കഥയുടെ പരിമിതികളില്‍ നിന്നുകൊണ്ട് കോമേര്‍ഷ്യല്‍ മേമ്പോടികളോടെ അവതരിപ്പിച്ച ആര്‍ എസ് വിമലോ? തഴയപ്പെട്ട ഒരു സമൂഹത്തില്‍ നീതിക്ക് വേണ്ടി തന്റേതായ ആശയത്തില്‍ മുറുകെപ്പിടിച്ച നക്സല്‍ വര്‍ഗീസും, ഒരു ജനതയുടെ സ്വപ്നത്തെ അധികാര വര്‍ഗ്ഗത്തിന്റെ നിര്‍ബന്ധം മൂലമാണെങ്കില്‍ കൂടിയും നശിപ്പിക്കേണ്ടി വന്ന കുറ്റബോധം പേറി ജീവിതം നരകതുല്ല്യമാക്കിയ കോണ്‍സ്റ്റബിള്‍ രാമചന്ദ്രന്‍ നായരും കര്‍ണന്‍ എന്ന ഇതിഹാസ കഥാപാത്ര പശ്ചാത്തലത്തില്‍ സാമ്യങ്ങള്‍ ഉള്ളവരാണ്.ഇതേ സമയം,ഒരു സംഭവ പ്രണയ കഥ സിനിമയ്ക്ക്‌ ചേര്‍ന്ന മേമ്പോടികളോടെ അവതരിപ്പിച്ചു മാത്രം പരിചയമുള്ള ആര്‍ എസ് വിമലിനെ പോലെ ഒരു സംവിധായകന്റെ കൈയില്‍ 'കര്‍ണന്‍' എന്ന ഇതിഹാസ  കഥ എത്രമാത്രം സുരക്ഷിതമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.അഭിനേതാക്കളുടെ കാര്യമെടുത്താല്‍ കാര്യമായ ചര്‍ച്ചകളുടെ  ആവശ്യങ്ങള്‍ ഒന്നും തന്നെ ഉണ്ടെന്നു തോന്നുന്നില്ല.ഇതിഹാസ കഥാപാത്രങ്ങളെ അഭ്രപാളികളില്‍ എത്തിച്ചതില്‍ വിജയം മാത്രം കൈമുതലായുള്ള മമ്മൂട്ടി എന്ന മഹാനടനത്തോടോപ്പം പരിമിതികള്‍ ഏറെയുള്ള പ്രിത്വിരാജ് എന്ന യുവനടന്‍ താരതമ്യത്തിന് പോലും അര്‍ഹനാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.സംവിധാന-അഭിനയ മേഖലകള്‍ കൈയാളുന്ന ഈ മികവുറ്റവര്‍ക്കൊപ്പം വര്‍ഷങ്ങളുടെ പ്രവര്‍ത്തി പരിചയം സിനിമ ലോകത്തുള്ള പി ശ്രീകുമാറിന്റെ തിരക്കഥ കൂടിയാകുമ്പോള്‍ ഏതൊരു മലയാളിയും കാത്തിരിക്കേണ്ട ചിത്രം തന്നെയാകുന്നു മധുപാലിന്റെ 'കര്‍ണന്‍'.

മലയാളത്തിലിറങ്ങും എന്ന് വാഴ്ത്തിപ്പാടുന്ന 'അടാര്‍ ഐറ്റ'ങ്ങളില്‍ മധുപാല്‍ എന്ന സംവിധായകന്‍ സിനിമ കൊട്ടകകളില്‍ എത്തിക്കാന്‍ പോകുന്ന 'കര്‍ണനാ'യി എന്‍റെ കാത്തിരിപ്പുകള്‍ നീളുന്നു.

#rhshy_anilkumar

Thursday, March 16, 2017

'Munnariyipp' Explained (Part 1)

മനുഷ്യനെന്ന ഇരുകാലി എന്നും ഉയര്‍ച്ചയ്ക്കായി വെമ്പല്‍ കൊണ്ടിരുന്നു.അവിടെ അവന്‍ തന്റെ അയല്‍ക്കാരനെയോ,സുഹൃത്തിനെയോ ശ്രദ്ധിച്ചില്ല.ഉയരങ്ങളില്‍ എത്തിയപ്പോള്‍ സഹജീവികളെ കാല്‍ക്കീഴിലാക്കാന്‍ മനുഷ്യന്‍ ചിന്തിച്ച നിമിഷം മുതല്‍ സ്വാതന്ത്ര്യം എന്ന വാക്കിനു നിഘണ്ടുവില്‍ സ്ഥാനമുയര്‍ന്നു.മറ്റൊരുവന്റെ സ്വാതന്ത്യം നഷ്ടപ്പെടുത്തി തന്റെ ഉയര്‍ച്ചയ്ക്ക് പ്രാധാന്യം നല്‍കിയപ്പോള്‍,പ്രതികരിക്കാന്‍, അടിമപ്പെട്ടവര്‍ നിര്‍ബന്ധിതരായപ്പോള്‍ ചുടുരക്തം നടപ്പാതകള്‍ക്ക് അലങ്കാരമേകി.തന്നെ അടിമപ്പെടുതിയവന് മേലുള്ള അടിമപ്പെട്ടവന്റെ വിജയം ചരിത്ര ലിപികളില്‍ എഴുതപ്പെട്ടപ്പോള്‍ ജീവനും ജീവിതവും നഷ്ടപ്പെട്ടവര്‍ നിരവധിയായിരുന്നു.സ്വാതന്ത്ര്യം ലഭിച്ചു കഴിഞ്ഞപ്പോള്‍ അതിനു ഓരോ നാടുകളും നല്‍കിയ മാനങ്ങള്‍ വ്യത്യസ്തമായിരുന്നു.അങ്ങനെ സ്വാതന്ത്ര്യം മനുഷ്യകുലത്തില്‍ അഭൂതപൂര്‍വമായ സ്വാധീനം ചെലുത്തി.

'സ്വാതന്ത്ര്യം' എന്ന വിഷയത്തിന് മേല്‍ക്കോയ്മ നല്‍കി വേണു സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രമാണ് 'മുന്നറിയിപ്പ്'.മലയാള ചലച്ചിത്ര ലോകം അന്നോളം കണ്ട ചലനചിത്രങ്ങളില്‍ നിന്നെല്ലാം വ്യത്യസ്തമായി ഈ ചിത്രം സഞ്ചരിച്ചപ്പോള്‍ ദ്രിശ്യാനുഭവത്തിന്റെ ഒരു പറുദീസാ പ്രേക്ഷകന് മുന്നില്‍ തുറക്ക്കുകയാണുണ്ടായത്.'മുന്നറിയിപ്പ്' എന്ന ചിത്രം എന്തായിരുന്നു എന്ന എന്‍റെ വളരെ ചെറിയ ഒരന്വേഷണം ഞാന്‍ നിങ്ങള്ക്ക് 3 ഭാഗങ്ങളായി നല്‍കുകയാണ്.പ്രധാന കഥാപാത്രങ്ങളായ അഞ്ജലി അറക്കല്‍,സി കെ രാഘവന്‍ എന്നിവരുടെ സ്വഭാവ സവിശേഷതകള്‍ ചൂണ്ടിക്കാട്ടുന്ന 2 ഭാഗങ്ങളും അവയുടെ ക്രോഡീകരിക്കപ്പെട്ട വിവരങ്ങളും,ചിത്രത്തിലെ ഒളിഞ്ഞിരിക്കുന്ന അര്‍ദ്ധ തലങ്ങളുടെ വിശകലനവും അടങ്ങിയ ഒരു മൂന്നാം ഭാഗവുമാണ് ഞാന്‍ ഉദ്ദേശിക്കുന്നത്.



പാഠം 1 - അഞ്ജലി അറക്കല്‍


ആരാണ് അഞ്ജലി? അഞ്ജലി പെണ്ണെന്ന വര്‍ഗ്ഗത്തിന്റെ ഒരു സ്വാഭാവിക രൂപമാണ്.അസ്വാഭാവികമായ കഴിവുകളോ കീഴ്വഴക്കങ്ങളോ അവള്‍ക്കില്ല.എങ്കിലും പോരായ്മകള്‍ ഏതു മനുഷ്യനും ഉണ്ടാകില്ലേ എന്നാ ചോദ്യത്തിന് അഞ്ജലിയുടെ സ്വഭാവവും അടിവരയിടുന്നുണ്ട്.

(To be noted :ചുവടെ നല്‍കിയിരിക്കുന്ന ഫോട്ടോ ഒരു റഫറന്‍സ് ആയി കണക്കാക്കുക.ബ്രാക്കറ്റുകളില്‍ നല്‍കിയിരിക്കുന്ന സംഖ്യകള്‍ അവയിലേക്കുള്ള ചൂണ്ടുവിരലുകളാണ്)


1) Mr. കെ കെ യുടെ പാര്‍ട്ടിക്ക് പോകുമ്പോള്‍ അയാളെ സന്തോഷിപ്പിക്കാന്‍ മദ്യ ഗ്ലാസ്‌ നല്‍കുകയും ( 1 A ),അയാളുടെ അര്‍ഥമില്ലാത്ത തമാശകള്‍ക്ക് പുഞ്ചിരി നല്‍കുകയും ( 1 B ),ഒന്ന് ആലോചിക്കുക കൂടി ചെയ്യാതെ അയാള്‍ നല്‍കിയ ജോലി ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട് അഞ്ജലി ( 1 C ).ഒരു മികച്ച ജീവിതം അവള്‍ ആഗ്രഹിക്കുന്നു എന്നതിന്റെ സൂചനകള്‍ ആണിത്.ഒരു പേരുകേട്ട പത്രപ്രവര്‍ത്തകന്‍ നല്‍കുന്ന ജോലി ഏറ്റെടുക്കുക വഴി അയാളുടെ പ്രീതി സമ്പാദിക്കാന്‍ വെമ്പല്‍ കൊള്ളുന്നു അഞ്ജലി.സാധാരണ ചിത്രങ്ങളിലെ പത്രപ്രവത്തകരെ പോലെ, ആരുടേയും മുന്നില്‍ കൂസാത്ത,തല കുനിക്കാത്ത  ക്ലീഷേ മഹിളാമണികളായ പത്രപ്രവര്‍ത്തക അല്ല അവള്‍.എങ്കിലും അവളുടെ ഉള്ളില്‍ അവസരങ്ങള്‍ക്ക് കാത്തു കിടക്കുന്ന, കൌതുകങ്ങള്‍ക്ക് പിറകെ പോകുന്ന ഒരു വ്യക്തിത്വവും     ഒളിഞ്ഞിരിക്കുന്നു.


2)അഞ്ജലി വ്യാഖ്യാനിക്കാന്‍ മിടുക്കിയല്ല,അല്ലെങ്കില്‍ അതിനു ശ്രമിക്കാന്‍ മടിയുള്ളവളാണ് .രാഘവന്റെ വാക്കുകള്‍ ഒരിക്കല്‍ പോലും മനസ്സിലാക്കുവാന്‍ അവള്‍ ശ്രമിക്കുന്നില്ല.അതിനെ വെറുമൊരു Intellectual speech എന്നതിനപ്പുറം ഒന്നിലേക്ക് കൊണ്ടെത്തിക്കാന്‍ അവള്‍ ശ്രമിക്കുന്നില്ല.അവള്‍ക്കു എന്നും എളുപ്പ വഴികളാണ് പ്രീയം.അതുകൊണ്ടോക്കെയാണ് രാഘവന്‍ എന്നയാളെ ജയിലിനു പുറത്തെത്തിച്ച ശേഷം അയാളെപ്പറ്റിയുള്ള അന്വേഷണങ്ങള്‍ അവള്‍ പൂര്‍ണമായും അവസാനിപ്പിച്ചത്.അവളുടെ ജോലിക്ക് പൂര്‍ണമായും രാഘവനെ മാത്രം ആശ്രയിക്കാന്‍ അവള്‍ തീരുമാനിച്ചതും കുറുക്കു വഴികളോടുള്ള അവളുടെ പ്രീയം കാരണമാണ്.ഒരുപക്ഷെ,ആ ഉദ്യമം അവള്‍ തുടര്‍ന്നിരുന്നെങ്കില്‍ ചിലപ്പോള്‍ അവള്‍ക്കു വരാനിരിക്കുന്ന ദുരന്തം മുന്‍കൂട്ടി കാണാന്‍ അത് സഹായിച്ചേനെ.കാര്യമായി ബുദ്ധിമുട്ടുവാനുള്ള മനസ്സും അവള്‍ക്കില്ല എന്ന വ്യാഖ്യാനങ്ങളും ചിത്രത്തില്‍ ഉണ്ട്.രാത്രി സമയത്ത് പോഷകാഹാരം ഒഴിവാക്കി instant noodles ശാപ്പിടുന്ന അഞ്ജലി ഇതിനുദാഹരണമാണ് ( 2 )

3) സ്വാര്‍ധത എന്ന വികാരം ആവോളം ഉള്ള ഒരു വ്യക്തിത്വമാണ് അഞ്ജലിയുടെത്.രാഘവന്‍ എന്ന വ്യക്തിയോടുള്ള അവളുടെ സമീപനം തന്നെ ഉദാഹരണം.നിര്‍ബന്ധപൂര്‍വം ഒരാളെ ഒരു മുറിയിലാക്കുക,കതകടച്ചു മാത്രം ഇരിക്കാന്‍ പ്രേരിപ്പിക്കുക,സഹജീവികളോടുള്ള സഹവാസം ഒഴിവാക്കാന്‍ ശ്രമിക്കുക.ക്ഷീണിതനായ രാഘവന്‍ കതകു തുറക്കാന്‍ ചെന്ന നേരം അത് അഞ്ജലിയാണെന്നു മനസ്സിലാക്കി അസ്വസ്തനാകുന്നത് ( 3 A ) അഞ്ജലി എന്ന വ്യക്തിയോട് രാഘവനുള്ള താല്‍പ്പര്യക്കുറവു വ്യക്തമാക്കുന്നു.പിന്നീട് രാഘവനെ കാണാന്‍ എത്തിയ അഞ്ജലി രാഘവന്‍ മുറിയിലില്ല എന്ന കാരണത്താല്‍ മുറവിളി കൂട്ടുന്നതും( 3 B ) അവളിലെ സ്വാര്‍ധത മൂടുപടം മാറ്റി പുറത്തിറങ്ങുന്നതിന്റെ സൂചനകളാണ്.ഒരവസരത്തില്‍ അവള്‍ ഒരു അലോസരം ആണെന്ന് രാഘവന്‍ പരോക്ഷമായി പറയുമ്പോള്‍ പോലും അവള്‍ക്കു തന്റെ ഉദ്യമത്തില്‍ മാത്രമായിരുന്നു ശ്രദ്ധ ( 3 C )

4)പെണ്മക്കള്‍ എന്നും അമ്മമാരോട് വല്ലാത്ത അടുപ്പമുള്ളവരാണ്.ചെറു പ്രായം മുതല്‍ അവരുടെ ശാരീരികവും മാനസികവുമായ പ്രശ്നനങ്ങളും ബുദ്ധിമുട്ടുകളും അവര്‍ ആദ്യം പറയുന്നത് അവരുടെ അമ്മയോടാകും.അതവര്‍ക്ക് ആശ്വാസമാണ്, സമാധാനമാണ്.എന്നാല്‍ അഞ്ജലി തന്റെ വിഷമങ്ങള്‍ ഒന്നും അമ്മയോട് പറയാന്‍ കൂട്ടാക്കുന്നില്ല.കുടുംബ പശ്ചാത്തലം എന്നതിനോട് അഞ്ജലിക്കുള്ള താല്‍പ്പര്യക്കുറവു പലയിടങ്ങളിലും വ്യക്തമാണ്.ആദ്യമായി തന്റെ ഒരു matter പബ്ലിഷ് ചെയ്ത വിവരം അമ്മയെ അറിയിക്കാന്‍ അവള്‍ ശ്രമിക്കുന്നില്ല.മറ്റാരോ പറഞ്ഞതറിഞ്ഞു അമ്മ അവളെ അങ്ങോട്ട് വിളിക്കുകയാണ്‌ ( 4 A ).സഹപ്രവര്‍ത്തകര്‍ക്ക് അവളുടെ ജീവിതത്തില്‍ കൂടുതല്‍ പങ്ക് അവള്‍ നല്‍കുകയുണ്ടായി.അവളിലെ അമിതമായ ആത്മവിശ്വാസത്തിന്റെയും മറ്റുമുള്ള സൂചനകള്‍ ഇവിടെ കാണുന്നു.മാതാപിതാക്കളുടെ സഹായ ഹസ്തങ്ങള്‍ അവള്‍ക്കു തീരെ താല്‍പ്പര്യമില്ലെന്നും തോന്നിപ്പോകും( 4 B ).ഒറ്റയ്ക്ക് എന്തും കഴിയും എന്ന അമിത വിശ്വാസം ഇവിടെ നിഴലിക്കുന്നു.ഒരു ബുക്ക്‌ പ്രമോട്ടറോടു രാഘവന്റെ കാഴ്ച്ചപ്പാടുകളെപ്പറ്റി പോലും ചിന്തിക്കാതെ കരാര്‍ ഉറപ്പിക്കുന്നതും അമിത സാമര്‍ധ്യത്തിന്റെ മറ്റൊരു  ഉദാഹരണം.



അതിസങ്കീര്‍ണമായ സ്വഭാവവൈദഗ്ദ്ധ്യം ഉള്ളയാളല്ല അഞ്ജലി.എന്നാല്‍ അവളുലെ കുറവുകളും പോരായ്മകളും രാഘവന്‍ എന്ന വ്യക്തിയുടെ പ്രഭാവത്തില്‍ കരിനിഴല്‍ ഉണ്ടാക്കിയതിനുള്ള കാരണങ്ങളാണ് മേല്പ്പറഞ്ഞത്.ഇതേ കാരണങ്ങള്‍ എങ്ങനെ രാഘവനില്‍ ബാധിച്ചു എന്നത് 3 ആം ഭാഗത്തില്‍ വ്യക്തമാക്കുന്നതാണ്.അടുത്ത ഭാഗം ഇത്ര എളുപ്പം തീര്‍ക്കാനാകുമെന്ന തോന്നല്‍ ശരിക്കും എനിക്കില്ല.കാരണം അത് മറ്റാരേ കുറിച്ചുമല്ല,സി കെ രാഘവന്‍ എന്ന അതികായനെക്കുറിച്ചാണ്.അയാളുടെ സങ്കീര്‍ണമായ സ്വഭാവ സവിശേഷതകളും,ചിന്തകളുടെ അര്‍ദ്ധ തലങ്ങളുമായി 2 ആം ഭാഗം ഉടനെ ഉണ്ടാകും . അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ക്ഷണിക്കുന്നു.

Wednesday, March 15, 2017

The Curious eye on "Memories"



(പോസ്റ്റില്‍ നമ്പറുകള്‍ ഇട്ടിരിക്കുന്നത് ചുവടെ നല്‍കിയിരിക്കുന്ന ചിത്രങ്ങളെ ഉദ്ദേശിച്ചുകൊണ്ടാണ്)


'താന്‍ പാതി ദൈവം പാതി'- ജീവിതത്തില്‍ ഒരിക്കലെങ്കിലും ഈ വാക്യം ഉരുവിട്ടവരാകും നമ്മള്‍ ഓരോരുത്തരും.മനുഷ്യകുലം അവന്റെ കഴിവുകളാല്‍ ലോകത്തെ പ്രവചനാതീതം മാറ്റിയെടുക്കുമ്പോഴും അവന്റെയുള്ളില്‍ വിളങ്ങുന്ന വിശ്വാസത്തിന്റെ തുടിപ്പാണ് ദൈവം.അപകടങ്ങളിലും വിഷമങ്ങളിലും തനിക്കു താങ്ങായി ദൈവം ഉണ്ടാകും എന്ന വിശ്വാസം മനുഷ്യനെ ഉയരങ്ങളിലേക്ക് കുതിക്കാന്‍ പ്രേരിപ്പിച്ചു.ആ വിശ്വാസം അവനെ ചന്ദ്രനില്‍ എത്തിച്ചു,അമ്ബരച്ചുംബികളുടെ നിര്‍മാണത്തില്‍ എത്തിച്ചു,എവറസ്റ്റില്‍ എത്തിച്ചു.ലോകം അവന്റെ കാല്‍ക്കീഴിലായപ്പോള്‍ പോലും മനുഷ്യന്‍ ദൈവം എന്ന അദൃശ്യ ശക്തിയില്‍ വിശ്വാസമര്‍പ്പിച്ചു.

ജീവിതനൌകയ്ക്കു താങ്ങനാകുന്നതിലും അപ്പുറമുള്ള തിരമാല സാം അലക്സ്‌ എന്ന പോലീസ്കാരനെ നിരാശയുടെ പടുകുഴിയിലേക്ക് തള്ളിയിട്ടപ്പോള്‍ നഷ്ടങ്ങള്‍ ഉണ്ടായത് സാം എന്ന വ്യക്തിക്ക് മാത്രമല്ല.ഒരു കുടുംബത്തിനും കൂടിയാണ്.ദൈവം എന്ന വിശ്വാസം അവനില്‍ നിന്നും അടര്‍ന്നു പോകുകയായിരുന്നു.സംവിധായകന്‍ ജിത്തു ജോസഫ്‌ 'മെമ്മറീസ്' എന്ന സൂപ്പര്‍ ഹിറ്റിലൂടെ സാം എന്ന മനുഷ്യന്റെ വേദനകള്‍, പ്രേക്ഷകനിലേക്ക് വച്ച് മാറുകയായിരുന്നു ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ.വിശ്വാസത്തെ പറ്റി സാം പറഞ്ഞത് നമുക്കൊന്ന് കണ്ണോടിക്കാം.

"തിരിച്ചെടുക്കാന്‍ ആണെങ്കില്‍ എന്തിനാണ് അച്ചോ,എന്‍റെ മകളെ എനിക്ക് തന്നത്?"
"എന്തിനാണ് അച്ചോ എന്നെ കൊതിപ്പിച്ചത്?"
"ക്രൂരനാണ് നിങ്ങളുടെ ദൈവം."
****"എനിക്ക് നഷ്ടപ്പെട്ടതില്‍ ഏതെങ്കിലും ഒന്ന്  തിരിച്ചു തരാന്‍ നിങ്ങളുടെ ദൈവത്തിനു സാധിച്ചാല്‍ അന്ന് ഞാന്‍ നിങ്ങളുടെ ദൈവത്തെ അനുസരിക്കാം"****


നെടുമുടി വേണു എന്ന പുരോഹിതന്‍ സാമിനോട് സംസാരിക്കുന്ന ഈ വേളയില്‍ പശ്ചാത്തലത്തില്‍ വ്യക്തമായി(1) ദൈവരൂപം കാണിക്കുന്നു.സാം എന്ന വ്യക്തിയില്‍ വെള്ളിവെളിച്ചം ചൊരിയാന്‍ പുരോഹിതന്റെ സംഭാഷണ ശകലങ്ങളായി ദൈവം സാമിനോട് സംസാരിക്കുന്നു.അവനില്‍ മാറ്റാം കൊണ്ട് വരാന്‍ ദൈവം ശ്രമിക്കുന്നു.എന്നാല്‍ സാം തന്റെ നഷ്ടങ്ങളില്‍ എത്ര മാത്രം വേദന അനുഭവിക്കുന്നു എന്ന് സാമിന്റെ സംഭാഷങ്ങള്‍ വ്യക്തമാക്കുന്നു.ഈ നിമിഷം മുതല്‍ സാം എന്ന മനുഷ്യന്റെ ജീവിതത്തിലേക്ക് ദൈവം തന്റെ അദൃശ്യ കരങ്ങള്‍ നീട്ടുന്നതായി കാണാം.ഈ സംഭവത്തിന്‌ ശേഷം നിര്‍ബന്ധത്തിനു വഴങ്ങിയാണെങ്കിലും മുന്‍പ് 2 തവണ നിരസിച്ച കേസിലേക്ക് സാം എത്തിച്ചേരുന്നതോടെ കേസിന്റെ മാത്രമല്ല അയാളുടെയും ജീവിതവും അതോടെ മാറി മറിയുകയാണ്.


പിന്നീടു,കേസിലേക്ക് കടന്ന വേളയില്‍ സാം എന്ന ബുദ്ധിമാനായ പോലീസുകാരനേയും തിരിച്ചു കൊണ്ടുവരാന്‍ ദൈവകരങ്ങള്‍ പ്രവര്‍ത്തിക്കുന്നു.(2)-മത്തെ ഫോട്ടോയില്‍ മദ്യക്കുപ്പി വലിചെറിഞ്ഞപ്പോള്‍ നിലത്തുവീണ ക്രിസ്തുരൂപം സാമിനെ കേസിന്റെ മര്‍മപ്രധാനമായ ഏടിലെക്ക് കൂട്ടിക്കൊണ്ടു പോകുന്നു.കൊലചെയ്യപ്പെട്ടവരിലെ സമാനതകള്‍ അതുവഴി സാം കണ്ടെത്തുന്നു.

പിന്നീട്,കൊലചെയ്യപ്പെട്ടവരുടെ ശരീരത്തിലെ മുറിപ്പാടുകള്‍ അക്ഷരങ്ങളാണെന്നു സാം സംശയിക്കുന്ന വേളയില്‍ അവനു മുന്നില്‍ 'ജീസസിന്റെ മലയിലെ പ്രസംഗം' എന്ന ചിത്രം യാദ്ര്ശ്ചികമായി പ്രത്യക്ഷപ്പെടുമ്പോള്‍ (3) ആരാമിയ എന്ന ഭാഷയിലൂടെ കൊലയാളിയുടെ മനോനിലയും,കൊലപാതകത്തിന്റെ കാരണങ്ങളും സാമിന്റെ മുന്നില്‍ തുറക്കപ്പെടുന്നു.ഇവിടെ ദൈവപുത്രന്‍ കുടികൊള്ളുന്ന പള്ളി പശ്ചാത്തലം ആയി എന്നുള്ളത് മറ്റൊരു അത്ഭുതം.

കൊലയാളി പിടിക്കപ്പെടും എന്ന സന്ദര്‍ഭത്തില്‍ സാമിന് അതിനു കഴിയാതെ പോയത് തന്റെ ശരീരം യോഗ്യമല്ലാത്ത കാരണത്താലാണ്.തന്നിലെ നിരാശയുടെ പരിണിതഫലം എന്താകാം എന്ന തിരിച്ചറിവ് ജീവിതത്തില്‍ ആദ്യമായി ആ മനുഷ്യന് തോന്നിയപ്പോള്‍ ദൈവം എന്ന വികാരം അവിടെ വീണ്ടും തളിരിട്ടു.തന്റെ നല്ല കാലങ്ങളില്‍ സാം വിശ്വസിച്ചിരുന്ന ദൈവം അവന്റെയുള്ളില്‍ വീണ്ടും പ്രതീക്ഷയുടെ അവസാന നാമം ആയി മാറിയപ്പോള്‍ അവന്‍ വര്‍ഷങ്ങള്‍ക്കു ശേഷം പള്ളിയിലേക്ക് തിരിഞ്ഞു നടന്നു.(4)-മത്തെ ഫോട്ടോ അത് വ്യക്തമാക്കുന്നു.

പീറ്റര്‍ എന്ന കൊലയാളിയുടെ കമ്പ്യൂട്ടര്‍ തുറക്കാനാകാതെ കുഴങ്ങി നിന്ന സാമിന് ബൈബിള്‍ കാട്ടിക്കൊടുതുകൊണ്ടാണ് ദൈവം ഇത്തവണ സഹായിച്ചത് (5).ഒരുവന്റെ വിജയത്തില്‍ ദൈവം വഹിക്കുന്ന പങ്കുകള്‍ എത്രമാത്രം വലുതാണെന്നു സംവിധായകന്‍ പറയാതെ പറയുന്നു.

അഞ്ചാമത്തെ പെണ്‍കുട്ടിയായ അനിതയെ സാമിന് ഒരു പരിചയവും ഇല്ല.അവളെ അവന്‍ കണ്ടത് ഒരിക്കല്‍ മാത്രം.അത് പള്ളിയില്‍,അഥവാ ദൈവപുത്രന്‍ കുടികൊള്ളുന്ന മേടയില്‍ വച്ച് (6) .പള്ളിമേടയിലെ ആ കാഴ്ച കാണാന്‍ സാം പോയില്ലായിരുന്നു എങ്കില്‍ അനിത ആരാണെന്നു പോലും അറിയാതെ സാമിനു തന്റെ അനുജനെ മരണത്തിനു വിട്ടുകൊടുക്കേണ്ടി വന്നേനെ.പള്ളിമേടയില്‍ വിവാഹ നിശ്ചയത്തിനു പങ്കെടുക്കാന്‍ സഹോദരന്‍ എതിര്‍പ്പ് പ്രകടപ്പിച്ചിട്ടും സാം വെളിയില്‍ നിന്നുകൊണ്ടാണ് ആ ചടങ്ങില്‍ വച്ച് തന്റെ അനുജന്റെ ഭാവി വധുവിനെ കണ്ടതെന്നും ഓര്‍ക്കേണ്ടതാണ്.ദൈവത്തിന്റെ അദൃശ്യ സാന്നിധ്യം അവിടെയും സാമിന് തുണയായി.

ചിത്രത്തിന്റെ ഒടുക്കം പീറ്ററുടെ സഹോദരീപുത്രിയുമായി സാം നിറപുഞ്ചിരിയോടെ വരുമ്പോള്‍, സാം ദൈവപശ്ചാത്തലത്തില്‍ മുന്‍പ് പറഞ്ഞത് നമുക്കൊന്ന് ഓര്‍ക്കാം.

"എനിക്ക് നഷ്ടപ്പെട്ടതില്‍ ഏതെങ്കിലും ഒന്ന്  തിരിച്ചു തരാന്‍ നിങ്ങളുടെ ദൈവത്തിനു സാധിച്ചാല്‍ അന്ന് ഞാന്‍ നിങ്ങളുടെ ദൈവത്തെ അനുസരിക്കാം"

വിശ്വാസത്തോടൊപ്പം അവന്റെ ആഗ്രഹവും അവിടെ സാധിക്കപ്പെട്ടു.നഷ്ടങ്ങളുടെ ജീവിതം നല്‍കിയ പാഠങ്ങള്‍ മാത്രമല്ല സാം എന്ന മനുഷ്യനെ പുതുജീവിതത്തിലേക്ക് നയിച്ചത്.അവനിലെ മറനീക്കിയ ദൈവ വിശ്വാസം ആ പുതുജീവനതിനു ജീവശ്വാസമേകിയപ്പോള്‍,അതിനു ദൈവത്തിന്റെ അദൃശ്യ സാന്നിധ്യവും കാരണമായി.

ഒരു ത്രില്ലെര്‍ ഗണത്തില്‍ പെടുത്താവുന്ന ചിത്രമാണെങ്കിലും ദൈവം എന്ന പരോക്ഷനായ നായകനെ സംവിധായകന്‍ ഒളിച്ചുനിര്‍ത്തിയപ്പോള്‍ മലയാളിക്ക് ലഭിച്ചത് അതുല്യമായ ഒരു ചലച്ചിത്രാനുഭാവമാണ്.

Friday, March 10, 2017

Chandrolsavam - A Retrospect

മലയാളി പ്രേക്ഷകന്‍ എന്നും വ്യത്യസ്തതയ്ക്കു പ്രാമുഖ്യം നല്‍കിയിരുന്നു.ആയ കാരണത്താല്‍ പരീക്ഷണങ്ങള്‍ നിരവധി നടമാടിയ ഒരു സിനിമ വ്യവസായമാണ്‌ മലയാളിയുടെത്.പരീക്ഷണങ്ങള്‍ക്ക് ഏറ്റവുമധികം മാനം നല്‍കിയ വിഷയമാണ് പ്രണയം.കാലഭേദമന്യേ,നിരവധി പ്രണയകാവ്യങ്ങള്‍ മലയാളി മനസ്സുകളില്‍ വേരുറച്ചപ്പോള്‍ നിലയെത്താ കയത്തിന്റെ പടുകുഴിയിലേക്ക് എറിയപ്പെട്ടവയും നിരവധിയാണ്.പ്രണയം എന്ന വിഷയത്തെ അതിഭാവുകത്വത്തോടെയും, മലയാളിക്ക് പ്രീയപ്പെട്ട നൊസ്റ്റാള്‍ജിയയോട് കൂട്ടിക്കലര്‍ത്തിയും  അവതരിപ്പിച്ച ചലച്ചിത്ര സപര്യയായിരുന്നു 'ചന്ദ്രോത്സവം'.2005-മാണ്ടില്‍ വിഷുദിനത്തില്‍ പ്രേക്ഷകര്‍ക്ക്‌ മുന്നിലേക്ക് അവതരിപ്പിക്കപ്പെട്ട ചിത്രം പരാജയം രുചിക്കുകയാണുണ്ടായത്.എന്തുകൊണ്ട് അങ്ങനെയൊന്നു ഉണ്ടായി എന്നൊരു ചോദ്യമുണ്ടായാല്‍ ഏറ്റവുമധികം കുഴങ്ങിപ്പോകുന്നവരില്‍ മുന്പന്തിയിലുണ്ടാകും ഈ ഞാന്‍.

മോഹന്‍ലാല്‍ എന്ന നടന് അക്കാലത്തുണ്ടായിരുന്ന ആക്ഷന്‍/മാസ്സ് പര്യവേഷത്തിനു ഇരയാക്കപ്പെട്ട ചിത്രങ്ങളില്‍ മുന്‍നിരയില്‍ സ്ഥാനം നല്‍കാം 'ചന്ദ്രോത്സവ'ത്തിനു.പ്രണയം എന്ന വികാരത്തിന് പോലും കാലാന്തരപ്പെട്ട മാറ്റങ്ങള്‍ ഉണ്ടാകും എന്നൊരു സത്യം ഉള്‍ക്കൊള്ളാന്‍ ഒരുപക്ഷെ അന്നത്തെ പ്രേക്ഷകര്‍ക്ക്‌ കഴിഞ്ഞിട്ടുണ്ടാകില്ല.

എന്തുകൊണ്ട് 'ചന്ദ്രോത്സവം' മറ്റു പ്രണയ കാവ്യങ്ങളില്‍ നിന്നും വ്യത്യസ്തമാകുന്നു.പ്രണയം എന്നതിനെ ഒരു വികാരമായി മാത്രം കണ്ടുകൊണ്ടിരുന്നവയാണ് സിനിമകള്‍.എന്നാല്‍,അതിന്റെ പരിശുദ്ധിയെപ്പറ്റി വിലപിച്ചിട്ടില്ല ഇന്നോളം ഒരു സിനിമയും.എന്നാല്‍ 'ചന്ദ്രോത്സവം' മറ്റൊരു തലത്തിലേക്കാണു വിരല്‍ ചൂണ്ടുന്നത്.തന്റെ പ്രിയസഖി മറ്റൊരുവന് സ്വന്തമാകുമ്പോള്‍ അതിനെ എതിര്‍ക്കാന്‍, അല്ലെങ്കില്‍ എല്ലാമറിയാവുന്ന തന്റെ ചങ്ങാതിയില്‍ നിന്നും പൊറുക്കാനാവാത്ത ഒരു ചതിയുണ്ടായിട്ടും ഇന്ദുവിന് വേണ്ടി ശ്രീഹരി മൌനം പാലിക്കുകയാണ്.ഒരുപക്ഷെ, അവളെ വീണ്ടെടുക്കാനുള്ള എല്ലാ ആള്‍ബലവും മേയ്ക്കരുതുമുള്ള ശ്രീഹരി അതിനു മുതിരാത്തത് അവള്‍ക്കു ഉണ്ടായേക്കാവുന്ന നന്മയെ ഓര്‍ത്താണ്.താന്‍ അവഗണിക്കപ്പെട്ടു എന്ന് ഒരിക്കലും അയാള്‍ക്ക്‌ കുറ്റബോധം തോന്നാത്തതും ഇതേ കാരണത്താലാണ്.വര്‍ഷങ്ങള്‍ക്കിപ്പുറം,സ്വന്തം നാട്ടിലേക്ക് തിരിച്ച് എത്തുമ്പോഴും സാധാരണക്കാര്‍ ഓര്‍ക്കാനിഷ്ടപ്പെടാത്ത ഈ ഭൂതകാലം ഓര്‍ത്തു അയാള്‍ സന്തോഷിക്കുകയാണ്.ശ്രീഹരിയുടെ സംഭാഷങ്ങളില്‍ പോലും പ്രണയതോടുള്ള കാഴചപ്പാട് വ്യക്തമാണ്.പ്രണയം ആദ്യമായി എപ്പോഴുണ്ടായി എന്ന ചോദ്യത്തിന് അത് പരിണാമം സംഭവിച്ച ഒരു കൌതുകമാണെന്നാണ് ശ്രീഹരിയുടെ മറുപടി.തന്റെ പ്രണയം കേവലം ഒരു നേരതിന്റെയോ തോന്നലിന്റെയോ പരിണിതഫലം ആണെന്ന് വിശ്വസിക്കാന്‍ അയാള്‍ക്ക്‌ താല്‍പ്പര്യമില്ല.പണ്ടെന്നോ തന്റെ അച്ഛന്റെ പ്രണയിനിയായ ഒരു അമ്മയ്ക്ക് വേണ്ടിയുള്ള അയാളുടെ തിരച്ചിലും പ്രണയം എന്ന വികാരം എത്രമാത്രം പരിശുദ്ധവും അനശ്വരവും ആണെന്ന ശ്രീഹരിയുടെ വിശ്വാസങ്ങളെ ഊട്ടിയുറപ്പിക്കുന്നതാണ്.

മറുവശത്ത്,രാമനുണ്ണിയുടെ കഥ ഇതിലും വ്യത്യസ്തമാണ്.പ്രണയ കഥകളില്‍ വില്ലന്‍ എന്നും ഒരു നിക്രിഷ്ടന്‍ ആകാറാണ് പതിവ്.എന്നാല്‍ പ്രണയം എന്ന വികാരത്തില്‍ നായകന്‍ കാണുന്ന പരിശുദ്ധി വില്ലനും കാത്തുസൂക്ഷിക്കുന്നുണ്ട് എന്നതാണ് 'ചന്ദ്രോല്‍സവ'ത്തെ ഒറ്റപ്പെടുത്തി നിര്‍ത്തുന്നത്.രാമനുണ്ണി തെമ്മാടിയാണ്.എങ്കിലും ഒരു മനുഷ്യാണെന്നുള്ള ബോധ്യം അയാളില്‍ ഉണ്ടായിരുന്നു.സ്വന്തം അമ്മയോടു രാമനുണ്ണിയുടെ സമീപനം അതിനു വ്യക്തമാണ്.താന്‍ കൊതിച്ച പെണ്ണിനെ സ്വന്തമാക്കാന്‍ അയാള്‍ എന്തും ചെയ്യും,ഒരു സാധാരണ പുരുഷനെപ്പോലെ.എങ്കിലും ഇന്ദുവിന്റെ സമ്മതത്തോടെയല്ലാതെ അവളെയൊന്നു നോക്കാന്‍ പോലും രാമനുണ്ണി ശ്രമിക്കുന്നില്ല.കൈയബദ്ധം മൂലം ബാലചന്ദ്രന്റെ മരണം സംഭവിക്കുന്നതിനും ഒരുപാട് മുന്പ് തന്നെ രാമനുണ്ണിക്ക് ബാലചന്ദ്രനെ തീര്‍ത്തു ഇന്ദുവിനെ സ്വന്തമാക്കാമായിരുന്നു.എന്നാല്‍ ഇക്കാലമത്രയും, സ്ത്രീജനങ്ങളില്‍, ഇന്ദു എന്ന പേരിനു മാത്രമേ രാമനുണ്ണിയുടെ ഹൃദയത്തില്‍ ഇടം നേടാനായുള്ളൂ.അത്തരത്തില്‍ ഒരു സ്വഭാവം വച്ച്പുലര്തിക്കൊണ്ടിരുന്ന രാമനുണ്ണി തോല്‍‌വിയില്‍ നട്ടം തിരിഞ്ഞ നേരത്ത് മാത്രമാണ് അതിരുവിട്ട പ്രവര്‍ത്തിയിലൂടെ ഇന്ദുവിനെ (ക്ലൈമാക്സ്‌) സ്വന്തമാക്കാന്‍ ശ്രമിച്ചുള്ളു.പക്ഷെ,ക്ലൈമാക്സ്‌ല്‍ രാമനുണ്ണിയെ ഇങ്ങനെ അതിസ്വാര്‍ധനായി ചിത്രീകരിച്ചതിനോടു എനിക്ക് പൂര്‍ണമായി യോജിക്കാന്‍ കഴിയില്ല.കാരണം,അയാളിലെ സ്വഭാവഖടനയ്ക്ക് ഒട്ടും ഉതകുന്ന പ്രവര്‍ത്തിയായിരുന്നില്ല അത്.

ചിത്രത്തിലെ യഥാര്‍ഥ വില്ലനാണ് ബാലചന്ദ്രന്‍.പ്രണയം എന്നതായിരുന്നില്ല ബാലചന്ദ്രനു ഇന്ദുവിനോടുള്ള വികാരം.ഇന്ദുവിന്റെ മനസ്സ് ബാലചന്ദ്രന് ആവശ്യമില്ലായിരുന്നു,അവളുടെ ശരീരത്തില്‍ മാത്രം സൌന്ദര്യം കണ്ടെത്തിയ നിഷ്ക്രീയനായ കഥാപാത്രം.ഒരുപക്ഷെ,എല്ലാം കാണുന്ന ആരോ മുകളിലുണ്ട് എന്ന തിരക്കഥാകൃതിന്റെ വിശ്വാസമാകാം അദ്ദേഹതെക്കൊണ്ട് ബാലചന്ദ്രനെ തളര്‍ത്തി കിടത്താന്‍ പ്രേരിതമാക്കിയത്.ഈ ചിന്തയ്ക്ക് നിമിത്തമാകുകയായിരുന്നു രാമനുണ്ണി.ചിത്രം കാണുന്ന പ്രേക്ഷകര്‍ രാമനുണ്ണി എന്ന കഥാപാത്രത്തെ വില്ലന്‍ എന്ന സങ്കല്‍പ്പത്തോട് കൂട്ടിവായിക്കാന്‍ പ്രേരിപ്പിച്ച ഖടകങ്ങളില്‍ പ്രധാനമാണ് ബാലചന്ദ്രന്റെ പാതി നശിച്ച ഉയിരിലുള്ള ജീവിതം.ബാലചന്ദ്രനോടുള്ള സഹതാപം രാമനുണ്ണിയിലേക്ക് വെറുപ്പായി പ്രേക്ഷകര്‍ വച്ച് മാറിയപ്പോള്‍ ബാലചന്ദ്രനിലെ നികൃഷ്ട ജന്മത്തെ ഏവരും സൌകര്യ പൂര്‍വ്വം മറന്നു.

മരണം അടുക്കാറായ നാളുകളില്‍ ശ്രീഹരി എന്ന കഥാപാത്രത്തിന് ഉണ്ടായ വെളിപാടുകളിലൂടെ ചിത്രം മുന്നോട്ടു പോകുമ്പോള്‍ ആസ്വാദകന് പ്രണയത്തിന്റെ ഒരു പുതുവഴിയാണ് സംവിധായകന്‍ തുറന്നു നല്‍കുന്നത്.തന്റെ അവസാന നാളുകളില്‍ ഇന്ദുവിനെ തേടി ശ്രീഹരി എത്തുന്നത്‌ അവള്‍ക്കു ഒരു പുതുജീവിതം നല്‍കാന്‍ വേണ്ടിയായിരുന്നില്ല,അവളുടെ ജീവിതത്തില്‍ ദുരന്തങ്ങളുടെ പറുദീസാ തുറന്നുകൊടുത്തത് താനല്ല എന്ന് തെളിയിക്കാന്‍ വേണ്ടി മാത്രമാണ്.എന്നാല്‍ കാലം അവനുവേണ്ടി കരുതി വച്ചത് മറ്റൊന്നായിരുന്നു.അവന്റെ സ്വപ്നങ്ങളെ കാലം അവനുവേണ്ടി നീട്ടി വയ്ക്കുകയായിരുന്നു.മരണത്തിനു കീഴടങ്ങാന്‍ ഭയമില്ലാതെ തന്റെ ജന്മനാട്ടിലേക്ക് വന്ന ശ്രീഹരിയെ എതിരേറ്റത് തന്റെ ജീവിതം തുടരണം എന്ന ആഗ്രഹമായിരുന്നു.അതിനു ആ നാട്ടില്‍ നിമിത്തങ്ങള്‍ ഏറെയായിരുന്നു.മരണത്തിനു പിടികൊടുക്കാതെ ഇന്ദുവിനൊപ്പം അയാള്‍ തിരിച്ചു വരും എന്നുറപ്പ് നല്‍കി ചിത്രം അവസാനിക്കുമ്പോള്‍ ശ്രീഹരിയും ഇന്ദുവും കാഴ്ചക്കാരുടെ മനസ്സില്‍ ആഴ്ന്നിറങ്ങിയിട്ടുണ്ടാകും.

മലയാളികള്‍ നെഞ്ചോടു ചേര്‍ത്ത് ആരാധിക്കുന്ന ചിത്രങ്ങള്‍ക്കിടയില്‍ അതുല്യമായ ഒരു സ്ഥാനം 'ചന്ദ്രോത്സവം' അര്‍ഹിക്കുന്നുണ്ട്......

Monday, March 6, 2017

Ezra - A paradise of Queries?

മലയാളത്തിലെ തന്നെ ഏറ്റവുമധികം ചര്‍ച്ച ചെയ്യപ്പെട്ട ഹൊറര്‍ ചിത്രങ്ങളിലൊന്നാണ് 'എസ്ര'.ചിത്രം കണ്ടു,ഇഷ്ടമായി.എങ്കില്‍ പോലും നിരവധി സംശയങ്ങളും പൊരുത്തക്കേടുകളും അനുഭവപ്പെടുകയുണ്ടായി.ഇതിനെല്ലാം ഉത്തരങ്ങള്‍ ലഭിക്കും എന്ന പ്രതീക്ഷയോടെ ഞാന്‍ തുടങ്ങാം......

1)സെബാട്ടി എന്ന കഥാപാത്രം ഡിബുക്ക്‌ തുറക്കുന്നതായി കാണിക്കുന്നില്ല.പിന്നെ എങ്ങനെയാണ് എസ്രയുടെ ആത്മാവ് അയാളെ കൊലപ്പെടുത്തിയത്?

2)എസ്ര ആണ്‍ പ്രേതമാണ്‌.അങ്ങനെ ആകുമ്പോള്‍ പ്രിയ രണ്ടു തവണ കാണുന്ന പെണ്‍രൂപം ആരുടെയാണ്?

3)Relection ഉള്ളിടങ്ങളിലാണ് എസ്രയ്ക്ക് കൂടുതല്‍ അനുയോജ്യം എന്ന് അറിയുന്ന പ്രിത്വിരാജ് വീട്ടിലെ കണ്ണാടികള്‍ ഒക്കെ നശിപ്പിക്കുകയും മൂടി വയ്ക്കുകയും ചെയ്യുന്നുണ്ട്.എന്നാല്‍ കണ്ണാടി സ്ക്രീനുകള്‍ ഉള്ള ഫോണ്‍,ലാപ്ടോപ്,ടി വി,Specs മുതലായ നിരവധി സംഗതികള്‍ അദ്ദേഹം വിട്ടുപോകുന്നുണ്ട്.ഇത്രയധികം പ്രാധാന്യം ഉള്ള കാര്യങ്ങളൊക്കെ വിട്ടു പോകുന്നത് ശരിയാണോ?

4)Reflection ഉള്ളിടങ്ങളിലാണ് എസ്രയ്ക്ക് കൂടുതല്‍ അനുയോജ്യം എന്ന് പുരോഹിതന്‍ പറയുമ്പോള്‍ എന്തുകൊണ്ട് അദ്ദേഹം മനുഷ്യ ശരീരത്തിലെ തന്നെ പ്രധാന അവയവമായ കണ്നിനെപ്പറ്റി ഒന്നും പറയുന്നില്ല.കാരണം സമീപങ്ങളുടെ Reflection മികച്ച രീതിയില്‍ കാണാവുന്ന ഒരിടമല്ലേ കണ്ണും?

5)ഒരു ട്രാപ് എന്ന രീതിയില്‍ പ്രിയ രണ്ജനെ വെളിയിലേക്ക് കൊണ്ട് പോകുന്നു.അവിടെ വച്ച് എസ്ര രഞ്ജന്റെ ദേഹത്തേക്ക് കയറുന്നു.ശരിക്കും എന്തിനായിരുന്നു ഇങ്ങനെ ഒരു ട്രാപ്? വീട്ടില്‍ വച്ച് തന്നെ എസ്രയ്ക്ക് രഞ്ജന്റെ ശരീരത്തില്‍ പ്രവേഷിക്കാവുന്നതല്ലേ?

6)രഞ്ജന്റെ ശരീരത്തില്‍ പ്രവേശിക്കുന്നതിന് മുന്‍പ് പ്രീയയുടെ ശരീരം മുകളിലേക്ക് ഉയരുന്ന നേരത്ത് റോസി തൂങ്ങിമരിച്ച പോലെയുള്ള ഒരു ഇമേജ് കാണിക്കുന്നുണ്ട്.ഇവിടെ ആത്മാവ് എസ്രയാണ്.പിന്നെ എങ്ങനെ ആത്മാവ് ആ  ഒരു നിമിഷത്തിനു വേണ്ടി റോസിയാകുന്നു?

7)എസ്രയെ തന്റെ നല്ല കാലത്തില്‍ ആക്രമിക്കുന്നത് ആ കാലഖട്ടത്തിലെ ആളുകളാണ്.അവരോടു പ്രതികാരം വീട്ടുന്നതിനു പകരം എന്തുകൊണ്ട് ജൂതമാപ്പിള കേരളത്തിലെ അവസാന ജൂതനും മരിക്കുന്നതുവരെ തന്റെ പ്രതികാരം നീട്ടിവച്ചത്? പണ്ട് സംഭവിച്ചതുമായി ഒരു ബന്ധവുമില്ലാത്ത ആളുകളല്ലേ അപ്പോള്‍ പ്രതികാരത്തിനു ഇരയാകുന്നത്?

8)ACP ഷമീര്‍ അഹമ്മദ്‌ ഒരു മുസ്ലീമാണ് കൂടാതെ ഒരു പോലീസ്കാരനാണ്.പെട്ടന്ന് ഒരു ക്രിസ്ത്യന്‍,ജൂത മതവിഭാഗ പുരോഹിതര്‍ പറയുന്ന പ്രേതകഥ അദ്ധേഹത്തെ പോലെ കൃത്യനിര്‍വഹണത്തില്‍ ലവലേശം ഇളവു നല്‍കാത്ത ഒരു മുസല്‍മാനു എങ്ങനെ വിശ്വസിക്കാന്‍ കഴിഞ്ഞു?

9)ചിത്രത്തിന് ഒടുക്കം മണികണ്ടന്‍ ആചാരിക്കും ബാലു വര്‍ഗീസിനും ഡിബുക്ക്‌ ലഭിക്കുന്നുണ്ട്.ഡിബുക്ക്‌ ആര്‍ക്കു ലഭിച്ചാലും നാശമാണ് ഫലം എന്നറിഞ്ഞിട്ടും ഒരു weight പോലും കേട്ടിതൂക്കാതെ ഡിബുക്ക്‌ വെള്ളത്തില്‍ കളഞ്ഞ റാബി മാര്‍ക്കസ് കാണിച്ചത് ശുദ്ധ മണ്ടത്തരമല്ലേ?

10)എസ്രയുടെ കാലത്ത് ജീവിച്ച ആളല്ല റാബി മാര്‍ക്കസ്,പിന്നെ എങ്ങനെയാണ് കടലില്‍ കറക്റ്റ് ആയ സ്ഥലത്ത് അയാള്‍ ഡിബുക്ക്‌ കൊണ്ടിടുന്നത്?

11)ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്ന കാലത്തുള്ളയാളാണ് എസ്ര.റേഡിയോ ആക്ട്‌വിറ്റി എന്താണെന്ന് പോലും അറിയാത്ത എസ്രയുടെ പ്രേതം എങ്ങനെയാണ് nuclear waste disposal എന്നതിലെ ലൂപ് ഹോള്‍സ് ഒക്കെ മനസ്സിലാക്കി നശിപ്പിക്കാന്‍ ഒരുങ്ങതെങ്ങനെ?

12)എസ്ര നിരഞ്ജന്റെ ശരീരത്തില്‍ പ്രവേശിച്ച ശേഷവും പ്രീയ സംശയകരമായി കാണപ്പെടുന്നുണ്ട്.എബ്രഹാം എസ്ര എന്ന് നിരഞ്ജന്‍ പ്രിയയുടെ പിന്നില്‍ നിന്നുകൊണ്ട് റാബി മാര്‍ക്കസിനോട് പറയുമ്പോള്‍ പ്രീയ സംശയ്ടാസ്പദമായി നില്‍ക്ക്കാനുള്ള കാരണമെന്താണ്?

13)'എസ്ര' ഒരു വ്യക്തിത്വമില്ലാത്ത ആത്മാവല്ലേ? ജീവിതത്തില്‍ പഞ്ചപാവവും പ്രതികരണ ശേഷി നന്നേ കുറഞ്ഞതുമായ ഒരു കഥാപാത്രം ആത്മാവായപ്പോള്‍ ഭീകരനായി.പിന്നെ,ഒരു പ്രേതപ്പടത്തില്‍ ഇങ്ങനെ ഒന്നും ചിന്തിക്കേണ്ട ആവശ്യമില്ലെന്ന്‍ അറിയാം.എങ്കിലും പറഞ്ഞെന്നെ ഉള്ളു.

14)സ്വന്തം അച്ഛനെ പോലും പറഞ്ഞു മനസ്സിലാക്കാന്‍ സാധിക്കാത്ത എസ്ര എന്ത് കണ്ടിട്ടാണ് റോസിക്ക് താന്‍ കല്യാണം കഴിച്ചുകൊള്ളാം എന്ന് വാക്ക് കൊടുത്തത്?

ചിത്രം കണ്ടതുവഴി എനിക്ക് തോന്നിയ സംശയങ്ങളാണ് ഇതെല്ലാം.ഇവയ്ക്കൊക്കെ അര്‍ദ്ധവതതായ ഉത്തരങ്ങള്‍ ലഭിക്കും എന്ന് പ്രതീക്ഷിക്കുന്നു.

Friday, March 3, 2017

Oru Mexican Aparatha - A Retrospect

കമ്മ്യൂണിസം എന്നതിനെ ഒരു വികാരമായി മലയാളി കൂടെക്കൂട്ടിയിട്ടു പതിറ്റാണ്ടുകള്‍ ഏറെയായി.ആ വികാരത്തെ സിനിമ എന്ന പുതുലോകതിലെക്ക് പറിച്ചുനട്ടപ്പോള്‍ മലയാളികള്‍ ഇരുകൈയും നീട്ടി സ്വീകരിച്ചത് ചരിത്രം.ആ ചരിത്രത്തിന്റെ ചുവടുപിടിച്ച ഒരുകൂട്ടം യുവാക്കാളുടെ പുതുസംരംഭമാണ് 'ഒരു മെക്സിക്കന്‍ അപാരത'.ഒറ്റവാക്കില്‍ പറഞ്ഞാല്‍ ടോവിനോ തോമസ്‌ എന്ന നടന്റെ ഉദയമാണ് ചിത്രം.'ഗപ്പി' എന്ന പരാജയചിത്രം മലയാളി മനസ്സിലേക്ക് ആഴ്ന്നിറങ്ങിയപ്പോള്‍ അതിനൊപ്പം ടോവിനോ എന്ന നടനും കടന്നുകൂടിയിരുന്നു എന്ന് ഊട്ടിയുറപ്പിക്കുകയാണ് OMA.ഫാന്‍സ്‌ ഷോക്ക് ടിക്കറ്റ്‌ കിട്ടാതെ 11 മണിക്കുള്ള ഷോക്ക് തീയറ്ററില്‍ എത്തിയപ്പോള്‍ തന്നെ ചെണ്ടമേളങ്ങളും ആരവങ്ങളും നിറഞ്ഞു നിന്നിരുന്നു.ഒരു സിനിമ എന്നതിനപ്പുറം SFI എന്ന  പ്രസ്ഥാനത്തിന് വേണ്ടി ആ ആരവങ്ങള്‍ ചുവടുറപ്പിച്ചതാണ് എനിക്ക് കാണാനായത്.സിനിമ തുടങ്ങി.ചുവപ്പ് എന്ന നിറം സ്ക്രീനില്‍ കണ്ട നിമിഷങ്ങളെല്ലാം  പൂരപ്പറംബായി.ഇനി സിനിമയിലേക്ക് വരാം........

SFY എന്ന പ്രസ്ഥാനം ഒരു കോളേജില്‍ എങ്ങനെയൊക്കെ ഉയര്‍ന്നു വന്നു എന്നതാണ് ചിത്രത്തിന്റെ കഥാംശം.KSQ എന്ന പ്രസ്ഥാനം കൊടികുത്തി വാണ മഹാരാജ കോളേജില്‍ ഒരു പ്രതിഷേധം എന്ന രൂപേണ ആരംഭിക്കുന്ന വിപ്ലവം അവിടെ SFY എന്ന പാര്‍ട്ടിയെ വളര്‍ത്തുകയാണ്.പ്രധാന താരമായി ടോവിനോ പതിവുപോലെ മികച്ച പ്രകടനം കാഴ്ചവച്ചു.പോള്‍ എന്ന തന്റെ റോള്‍ ഈ യുവനടന്റെ കൈയില്‍ ഭദ്രമായിരുന്നു.മുന്‍കാല ചിത്രങ്ങളിലൊക്കെ കോമഡി പര്യവേഷത്തില്‍ തിളങ്ങിയ നീരജ് മാധവ് എന്ന 'നടനെ' ആദ്യമായി കാട്ടിതന്ന ചിത്രമാകാം OMA.വിപ്ലവം എന്നത് ഒരു ചെറുപ്പക്കാരനില്‍ എങ്ങനെ ജനിക്കാം എന്നതിന് ഉത്തമ ഉദാഹരണമാണ് ചിത്രത്തില്‍ നീരജ് മാധവ് വേഷമിട്ട സുഭാഷ്.OMA യുടെ trailer ഇറങ്ങിയ നാളില്‍ ഏറ്റവുമധികം പഴികേള്‍ക്കേണ്ടി വന്ന പേരാണ് ഗായത്രി സുരെഷിന്റെത്.ആളുകളില്‍ ഗായത്രിയോടുള്ള താല്‍പ്പര്യക്കുറവു നല്ല രീതിയില്‍  ഉപയോഗിക്കുകയാണ് സംവിധായകന്‍ ചിത്രത്തില്‍ ചെയ്തിരിക്കുന്നത്.സ്വന്തം ആവശ്യങ്ങള്‍ക്ക് നായകനെ ഉപയോഗിക്കാന്‍ ശ്രമിക്കുന്ന,തികച്ചും പ്രാധാന്യമില്ലാത്ത ഒരു റോളിലാണ് ഗായത്രി പ്രേക്ഷകര്‍ക്ക്‌ മുന്നിലെത്തുന്നത്.അധിക നേരം പുള്ളിക്കാരി  സ്ക്രീനില്‍ പ്രത്യക്ഷപ്പെടാതിരുന്നത് ഏവരെയും പോലെ എന്നെയും സന്തോഷപ്പെടുതുകയുണ്ടായി.ചിത്രത്തില്‍ എടുത്തു പറയണ്ട മറ്റൊരു പേരാണ് രൂപേഷ് പീതംബരന്റെത്.ഒരു നടന്‍ എന്ന രീതിയില്‍ മലയാള സംവിധായകര്‍ക്ക് ധൈര്യപൂര്‍വ്വം ഉപയോഗിക്കാനാവുന്ന ഒരാളാണ് താനെന്ന്‍ അദ്ദേഹം OMA യിലൂടെ തെളിയിച്ചിരിക്കുന്നു.തമാശ വേഷത്തിലെത്തിയ ടോവിനോയുടെ സഹപാടി(പേരറിയില്ല)യുടെ പ്രകടനവും ചില വളിപ്പുകള്‍ ഒഴിച്ചുനിര്‍ത്തിയാല്‍ മികച്ചതായിരുന്നു.


ഒരു യുവാവില്‍ വിപ്ലവം എന്നത് എങ്ങനെയൊക്കെ വേരോടാം എന്ന് ചിത്രം കാട്ടിതരുമ്പോള്‍ ചിത്രത്തെ പിന്നോട്ടടിക്കുന്ന മറ്റു പല കാരങ്ങളും നിഴലിച്ചു നില്‍ക്കുന്നതായി കാണാം.ചിത്രത്തിന്റെ ദൈര്‍ഖ്യം കൂടിയ ഒന്നാം പകുതി ഒരു പരിധിവരെ കാഴ്ചക്കാരനെ ആലോസരപ്പെടുതുന്നുണ്ട്.നിരന്തരമായി കമ്മ്യൂണിസം എന്ന വികാരത്തെ പൊക്കിക്കാട്ടുന്ന സീനികള്‍ ഒരു സാധാരണ സിനിമ പ്രേക്ഷകനില്‍ ആവര്‍ത്തനവിരസത ഉണ്ടാക്കുന്നുണ്ടെന്ന് പറയാതെ വയ്യ.തമാശയ്ക്കായി കൊണ്ടുവന്ന പല സീനുകളും ചിത്രത്തിന്റെ കഥാഗതിയുമായി ഒരു ബന്ധവുമില്ലാത്തത്‌ പോലെ അനുഭവപ്പെടുകയുണ്ടായി.മുന്നറിയിപ്പ്,ദൃശ്യം പോലെയുള്ള മാരക ട്വിസ്റ്റുകള്‍ കാണാറുള്ള മലയാളി പ്രേക്ഷകര്‍ക്ക്‌ എളുപ്പത്തില്‍ ഊഹിചെടുക്കാവുന്ന ഒരു ക്ലൈമാക്സ്‌ ട്വിസ്റ്റ്‌ നല്‍കിയത് ഒരു പോരായ്മയായി തോന്നാമെങ്കിലും അത് അവതരണത്തിലൂടെ പരിഹരിചിരുക്കുന്നു.അമിത ഹീറോയിസം കാട്ടാതെയുള്ള തിരക്കഥ എടുതുപറയേണ്ട ഒന്നാകുമ്പോള്‍ ക്ലൈമാക്സ്‌ സീനുകളുടെ ചിത്രീകരണവും മികച്ചുനിന്നു.

ചുരുക്കി പറഞ്ഞാല്‍ ആവറേജില്‍ ഒതുങ്ങേണ്ടിയിരുന്ന ഒരു ചിത്രത്തെ മുന്‍നിര താരങ്ങളുടെ മികച്ച പ്രകടനങ്ങളിലൂടെ അതിനപ്പുറം എത്തിച്ചിരിക്കുകയാണ് OMA.കേരളത്തിലെ വിദ്യാര്‍ഥി രാഷ്ട്രീയത്തില്‍ വിശ്വാസമില്ലാത്ത അല്ലെങ്കില്‍ അത് നേരിട്ട് കാണാന്‍ കഴിഞ്ഞിട്ടില്ലാത്ത എന്നെപ്പോലെ ഒരു സാധാരണ പ്രേക്ഷകന്റെ അഭിപ്രായത്തില്‍ ഒരു ഭേദപ്പെട്ട ചിത്രമാണ് OMA.

ഒരു rating നല്‍കേണ്ടി വന്നാല്‍ 5 ല്‍ 3 നല്‍കാം.