കാഴ്ചപ്പാടുകളുടെ,വിശ്വാസങ്ങളുടെ,താല്‍പ്പര്യങ്ങളുടെ ഇരിപ്പിടങ്ങള്‍ സ്വയമൊരുക്കിയാണ് ഓരോ പ്രേക്ഷകനും സിനിമ കൊട്ടകകളിലെത്തുന്നതു.തികച്ചും ആപേക്ഷികമായി ഓരോ സിനിമയും സമീപിക്കപ്പെടുന്നു, വിശകലനം ചെയ്യപ്പെടുന്നു.കാഴ്ച്ചയുടെ നിറവസന്തമൊരുക്കിയും,ആവേശത്തിന്റെ പരകോടിയിലെത്തിച്ചും,നന്മ-തിന്മകളുടെ അതിര്‍വരമ്പുകള്‍ കോറിയിട്ടും ചിറകടിച്ചു പറന്ന ചിത്രങ്ങള്‍ നമുക്കെന്നും പ്രീയപ്പെട്ടവയാണ്.കൂടുതല്‍ വ്യക്തമായി പറഞ്ഞാല്‍ "സിംഹഭാഗം"പ്രേക്ഷകര്‍ക്കും പ്രീയപ്പെട്ടവ...!! മേല്‍പ്പറഞ്ഞ കാഴ്ചപ്പാടുകളുടെ അടിസ്ഥാനത്തില്‍ മികച്ചവയെന്നു നാം വിശ്വസിക്കുന്ന ചിത്രങ്ങളാകണമെന്നില്ല നമുടെ പ്രീയപ്പെട്ട ചിത്രങ്ങള്‍.
വ്യക്തിപരമായി, "ഇഷ്ട"ചിത്രങ്ങളുടെ പട്ടികയില്‍ രാജമാണിക്യവും,യോദ്ധയും,ഡാര്‍ക്ക് നൈറ്റും,വാരണം ആയിരവും,അന്പേ സിവവും,ജോണ്‍ വിക്കും മറ്റുമെല്ലാം തന്നെയാണ് പ്രഥമ സ്ഥാനത്ത് പ്രതിഷ്ഠിക്കപ്പെട്ടിട്ടുള്ളത്.എന്നാല്‍ "മികച്ച" ചിത്രങ്ങളുടെ പട്ടിക സാമാന്യം വ്യത്യാസങ്ങളോടെയാണ് നിലനില്‍ക്കുന്നത്.
What makes a film Magnum Opus ?
Films are all about story telling, and pretty much other stuffs like acting,dialogues,properties,music,blah blah, we put into our films communicate something to our audience.But it's that story telling which stands unique...!!!
സംവിധായകന് പ്രേക്ഷകനിലേക്കടുപ്പിക്കുന്ന ആശയങ്ങള്എത്രത്തോളം ത്തുന്നുണ്ട്.ആഖ്യാനസ്വാതന്ത്ര്യത്തിനു പരിധി നിശ്ചയിക്കുവാന് പോലും ഇക്കൂട്ടര്ക്ക് സാധിച്ചുവെന്ന വസ്തുത വിസ്മരിക്കുവാന് ഒരു സംവിധായകന് കഴിയുമ്പോഴാണ് യഥാര്ത്ഥ ചിത്രങ്ങള് ഉദയംകൊള്ളുന്നത്.
ഇത്തരത്തില് സ്വന്തം ആശയങ്ങളെ ആഖ്യാനരീതിയുടെ അതിര്വരമ്പുകള് ഭേദിച്ചുകൊണ്ട് വെള്ളിത്തിരയിലെത്തിച്ച ഡേവിഡ് ലിഞ്ചിന്റെ Mullholand Drive എന്ന ചിത്രം ഈയൊരു പരമ്പരയ്ക്കായി തിരഞ്ഞെടുക്കുന്നു.
ലിഞ്ചിന്റെ തന്നെ രചനയില് നവോമി വാട്ട്സ,ലോറ ഹോളിംഗ്,ജസ്റ്റിന് തെറോക്സ്,റോബര്ട്ട് ഫോസ്റര് എന്നിവര് മുഖ്യ കഥാപാത്രങ്ങളായെത്തിയ ചിത്രം 2001 ല് റിലീസ് ചെയ്യപ്പെട്ടു.മറ്റൊരു പേരില് ഒരു ടി വി സീരീസായി പുറത്തിറങ്ങാനിരുന്ന തീം തിരസ്കരിക്കപ്പെടുകയും മൂന്നു വര്ഷത്തിനിപ്പുറം സിനിമയായതുമാണ് ചരിത്രം.കാന്സ് ചലച്ചിത്രമേളയില് മികച്ച സംവിധായകനായ ലിഞ്ചിന് മികച്ച സംവിധായകനുള്ള ഓസ്കാര് നോമിനേഷനും നേടിക്കൊടുക്കുകയുണ്ടായി Mullholand Drive.നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചിത്രമെന്ന വിധിയെഴുത്തുകളുടെ പിന്ബലത്തില് മളോളന്റ് ഒരു സ്ലീപ്പര് ഹിറ്റായി തീയറ്ററുകള്വിട്ടു.വ്യത്യസ്തതയുടെ ഉന്നതിയില് നില്ക്കുന്ന ചിത്രം എങ്ങനെയൊക്കെയാണ് കഥ പറഞ്ഞതെന്ന ചോദ്യത്തിന് പരോക്ഷമായൊരുത്തരം നല്കാന് ശ്രമിക്കുകയാണ് ഈ പോസ്റ്റ് വഴി.....
● Extended Red Herring
Red Herring© കളെ നിമിഷങ്ങളുടെ ദൈര്ഖ്യത്തില് കേവലം സസ്പെന്സ് എലമണ്ടുകളായി മാത്രം ക്രമീകരിക്കുന്ന ആധുനിക ത്രില്ലര് പ്ലോട്ടുകളെ വിസ്മരിച്ചുകൊണ്ട്, കഥയുടെ ആദ്യ പകുതി തന്നെ പൂര്ണമായും ഒരു Ideal Red Herring ആയി മാറ്റുവാനുള്ള സംവിധായകന്റെ ചങ്കൂറ്റമാണ് Mullholand Drive നെ വ്യത്യസ്തമാക്കുന്നത്.ഒരു മോഷണം,അതിന്റെ അന്വേഷണം എന്ന രീതിയില് ആരംഭിക്കുന്ന പ്ലോട്ടിനെ തികച്ചും വ്യത്യസ്തമായ മറ്റൊരു പശ്ചാത്തലത്തിലേക്ക് പറിച്ചുനട്ട ഹിച്കോക്കിന്റെ "സൈക്കോ" ഒരുപക്ഷെ,ഈ വിഷയത്തില്ലിഞ്ചിനെ സ്വാധീനിച്ചിരിക്കാം.വ്യത്യസ്തമായ 25 ഓളം സാഹചര്യങ്ങളാണ് ഇതിനായി ലിഞ്ച് ചിത്രത്തിന്റെ ആദ്യ പകുതിയില് ഒരുക്കിയിരിക്കുന്നത്.കാറപകടത്തില് ഓര്മ നഷ്ടപ്പെടുന്ന റീത്ത,ബെറ്റി എന്ന യുവതിയുടെ അപ്പാര്ട്ട്മെന്റില്എത്തുന്നതും,റീത്തയുടെ ഭൂതകാലമന്വേഷിച്ചുള്ള ഇരുവരുടെയും പ്രയാണവുമാണ് ചിത്രത്തിന്റെ ഇതിവൃത്തമെന്നു തോന്നിപ്പിക്കുമെങ്കിലും അതിനപ്പുറം തികച്ചും വ്യത്യസ്തമായൊരു യാഥാര്ത്ഥ്യമാണ് പ്രേക്ഷകനെ കാത്തിരിക്കുന്നത്.
【 Red Herring© - കാഴ്ചക്കാരനെ കബളിപ്പിക്കുവാന് വേണ്ടിയൊരു കഥാപാത്രത്തെയോ സന്ദര്ഭത്തെയൊ മുന്കൂട്ടി ചിട്ടപ്പെടുത്തുകയും (പലപ്പോഴും വില്ലനാരെന്ന ചോദ്യത്തെ മുന്നിര്ത്തിയാകും ഇത്തരം കബളിപ്പിക്കലുകള്മലയാളസിനിമയില് കണ്ടുവരുന്നത് ) പിന്നീട് അത്ഭുതപ്പെടുത്തുന്നതിനായി അതിനേക്കാള് വലിയൊരു സര്പ്രൈസ് ഒരുക്കിവയ്ക്കുകയും ചെയ്യുന്നൊരു ഏര്പ്പാട് ഇന്ന് പ്രേക്ഷകര്ക്കു പരിചിതമാണ്.ഇത്തരത്തില്വഴിമാറ്റിവിടുവാനായി സൃഷ്ടിക്കപ്പെടുന്ന എന്തിനെയും Red Herring എന്ന് വിളിക്കാം.ഇന്നിന്റെ ത്രില്ലര് സിനിമകളിലെ സ്ഥിരസാന്നിധ്യമാണ് ഈ ടെക്നിക്.'ക്രൈം ഫയല്' എന്ന ചിത്രത്തിലെ കാളിയാറച്ഛന്,'ജാഗ്രത'യിലെ മോഹന്,വിശ്വം എന്നീ കഥാപാത്രങ്ങളൊക്കെ നല്ല രീതിയില് പ്ലെയിസ് ചെയ്യപ്പെട്ട Red Herring നു ഉദാഹരണങ്ങളാണ് 】
● Property Calibration
ഓരോ സാഹചര്യങ്ങള്ക്കും പശ്ചാത്തലമൊരുക്കുമ്പോള്കഥയ്ക്കനുയോജ്യമായ പ്രോപ്പര്ട്ടികളെ സസൂഷ്മം ക്രമീകരിക്കേണ്ടത് ഒരു സിനിമയെ സംബന്ധിച്ചിടത്തോളം അത്യന്താപേക്ഷിതമാണ്.എന്നാല് അത്തരം ഒരു പ്രോപ്പര്ട്ടി സമാന്തരമായി നിലകൊള്ളുന്ന രണ്ടു കഥകളെ കൂട്ടിയിണക്കുന്നുവെങ്കിലോ !!! ???? അത്തരം ഗംഭീരമായൊരു പ്ലോട്ട് ഡിവൈസ് ചിത്രത്തിലുണ്ട്.സ്വപ്നമേത്, യാഥാര്ത്ഥ്യമേത് എന്ന ചോദ്യങ്ങള്ക്ക് കേവലമൊരു ആഷ് ട്രേയാണ് രസകരമായൊരു Chekov's Gun© ആയി രൂപം പ്രാപിക്കുന്നത്.Amnesiac ആണ് താനെന്നു തിരിച്ചറിയുന്ന റീത്ത തന്റെ പ്രതിബിംബത്തില് നിന്നും തനിക്കൊരു വ്യക്തിത്വം രൂപികരിക്കുന്ന രംഗങ്ങളില് ഒന്നിലധികം കണ്ണാടികള്ഫ്രെയിമില് കൊണ്ടുവരുന്ന ലിഞ്ച് തന്റെ Property Calibration ലെ പാടവം വിളിച്ചറിയിക്കുന്നുണ്ട്.സീനുകളെ Blur ചെയ്തുകൊണ്ടും മറ്റും കഥയിലെ Phase കള് ക്രമീകരിക്കുവാന് ശ്രമിച്ച Triangle പോലെയുള്ള പാതിവെന്ത ഉല്പ്പന്നങ്ങളുടെ സമാനമായ ഉദ്യമങ്ങള് പരിശോധിച്ചാല് Mullholand Drive ലെ Property Calibration കൂടുതല് വ്യക്തമാകുന്നതാണ്.
【 Chekov's Gun© - അപ്രധാനമായൊരു വ്യക്തിയോ വസ്തുവോ കഥയുടെ ഗതിയ്ക്കനുസരിച്ചു സുപ്രധാനമാകുന്നുവെങ്കില്അവയെ Chekov's Gun എന്നു വിളിക്കാം 】
അതോടൊപ്പം, കഥാപാത്രരൂപീകരണത്തിലും ഇതേ വേര്തിരിവുകള് സൃഷ്ടിക്കുവാന് ചിത്രത്തിനു സാധിക്കുന്നുണ്ട്.റീത്ത എന്ന കഥാപാത്രത്തിനു ബെറ്റിയോടുള്ള ലൈംഗീകാസക്തി സ്വപ്നത്തിലും, യാഥാര്ത്ഥ്യത്തിലും വ്യത്യസ്തമാണ്.ബെറ്റിയോട് അവര്ക്ക് സ്വപനത്തിലുള്ള മമത യാഥാര്ത്ഥ്യത്തില് എങ്ങനെ കൈമോശം വന്നുവെന്ന വസ്തുത ബെറ്റിയുടെ Perspective ല് നിന്നുകൊണ്ട് വിവരിക്കുന്ന ചിത്രം പക്ഷെ ബെറ്റിയെ വിശുദ്ധവത്കരിക്കുന്നില്ലയെന്നത് മേല്പ്പറഞ്ഞ കഥാപാത്രരൂപികരണത്തെ സാധൂകരിക്കുന്നു.
● Metaphors
ഒരു കഥ വായിക്കുമ്പോള് ഓരോ വായനക്കാരനും തങ്ങളുടെ മനസ്സില് ചിത്രരചന നടത്താറുണ്ട്.തങ്ങളുടേതായ ഭാവനയില്അതിലെ കഥാപാത്രങ്ങള്ക്ക് രൂപവും ഭാവവും നല്കാന്വായനക്കാരന് ബാധ്യസ്ഥനുമാണ്.എന്നാല് സിനിമ ഇത്തരമൊരനുഭവമല്ല പ്രേക്ഷകന് നല്കുന്നത്.സിനിമയില്, സംവിധായകന്റെ Perspective പ്രേക്ഷകരിലേക്കടിച്ചേല്പ്പിക്കപ്പെടുകയാണ്.എന്നാല് കാണുന്ന കാഴ്ചയ്ക്കപ്പുറം പ്രേക്ഷകന്റെ ഭാവനയെയും Perspective കളെയും സ്വാധീനിക്കുവാനും ഉദ്ദീപിപ്പിക്കുവാനും ഒരു സിനിമയ്ക്ക് കഴിഞ്ഞാലോ ?അവിടെയാണ് Metaphor കളുടെ കടന്നുവരവ്.കാഴ്ചയ്ക്കൊപ്പം പ്രേക്ഷകന്റെ ചിന്തകള് കൂടി അനുപാതത്തിലായാല് മാത്രമേ അവിടെ സിനിമ വിജയം കാണുന്നുള്ളൂ.വ്യാഖ്യാനങ്ങളാണ് ഇവിടെ സിനിമ ആവശ്യപ്പെടുന്നത്.അത്തരം Interpretation കള്ക്ക് വ്യക്തമായൊരു പ്ലാറ്റ്ഫോമാകുന്നുണ്ട് Mullholand Drive...!!!
ജിറ്റര്ബഗ് കോണ്ടസ്റ്റില് ആരംഭിക്കുന്ന Metaphor കള് ഒന്നിനു പിറകെ ഒന്നായി ഒരു നീല ബോക്സില്അവസാനിക്കുന്നുണ്ട്.യാഥാര്ത്ഥ്യത്തിലേക്കുള്ള വഴികളെല്ലാം ഈ Metaphor കള് തുറന്നു നല്കുന്നു.ഇതിഹാസ തുല്യമായ Club Silencio രംഗം ഈയവസരത്തില് കൂട്ടിവായിക്കാവുന്ന ഒന്നാണ്.
Surrealistic Night Club ലെത്തുന്ന റീത്തയും ബെറ്റിയും റോയ് ഓര്ബിസണിന്റെ ഗാനം ആസ്വദിക്കുന്ന വേളയില് "No Hay Banda !" ( There's no band) എന്ന സംഭാഷണശകലം കേള്ക്കാനിടവരുന്നു.വേദിയില് കേള്ക്കുന്ന സംഗീതം Pre Recorded ആണെന്നും,കേള്ക്കുന്നതെല്ലാം വെറുമൊരു പ്രഹേളികയാണെന്നും വ്യാഖ്യാനം...!!! യാഥാര്ത്ഥ്യത്തോട് നീതിപുലര്ത്താത്ത സ്വപ്നമെന്ന ഇല്ല്യൂഷനെ ഇത്രമേല്ലളിതമായി അവതരിപ്പിക്കുന്ന മറ്റൊരു രംഗമുണ്ടെന്നു തോന്നുന്നില്ല.
ഇത്തരം ഒട്ടനേകം രംഗങ്ങളാല് സമ്പന്നമായ ചിത്രം ഓരോ പ്രേക്ഷകനേയും വ്യത്യസ്തമായി സ്വാധീനിക്കുന്നു.
● Thriller Attire
Shared Dreaming, Lucid dreaming, Time Travel, Existence of Alternate Reality, Deja Vu, Psychic Disorders തുടങ്ങിയ കോംപ്ലക്സ് തീമുകളും അവ സൃഷ്ടിച്ചേക്കാവുന്ന പ്ലോട്ട് ഹോളുകളും ഒന്നും തന്നെയില്ലാതെ Dreaming എന്ന വളരെ ലളിതമായ ഒരാശയത്തെ ആഖ്യാനരീതിയുടെ വ്യത്യസ്തതകൊണ്ടാണ് സങ്കീര്ണമാക്കാന്സംവിധായകന് ശ്രമിക്കുന്നതെന്നു തോന്നാം.എന്നാല് Donnie Darko പോലെയുള്ള ചിത്രങ്ങള് പിന്തുടര്ന്ന ഒരു Forced Complexity യുള്ള ചിത്രമല്ല Mullholand Drive.ആദ്യാവസാനം ഒരു Eccentric thriller ന്റെ എല്ലാ രൂപഭാവങ്ങളും ചിത്രത്തിനുണ്ട്.ഏതൊരു കാഴ്ചക്കാരനും ഉദ്വേഗം പകരുന്ന നിമിഷങ്ങളും,ട്വിസ്റ്റുകളും,Jump Scare കളും,Suspicious Ambience ഉം,ചിത്രത്തിന്റെ വേഗതയോട് ചേര്ന്നു നില്ക്കുന്ന പശ്ചാത്തലസംഗീതവും എല്ലാത്തരം പ്രേക്ഷകരെയും സ്വാധീനിക്കുന്ന തരത്തിലുള്ളതാണ്.ചില സ്വയം പ്രഖ്യാപിത കള്ട്ട് ക്ലാസിക്കുകളെപ്പോലെ ഒരു പ്രത്യേക പ്രേക്ഷകവിഭാഗത്തിനായി ചിട്ടപെടുത്തിയതാണ് തന്റെ ചിത്രമെന്ന് ലിഞ്ച് പറയുന്നില്ല....!!!
● Lead perfomances
ചിത്രത്തില് നവോമി വാട്ട്സിന്റെ പ്രകടനം എടുത്തുപറയേണ്ടതു തന്നെയാണ്.വൈകാരിക നിമിഷങ്ങള്തന്മയത്വത്തോടെ കൈകാര്യം ചെയ്ത നവോമിയുടെ സ്വയംഭോഗരംഗങ്ങള് 'ബ്ലാക്ക് സ്വാനി'ലെ നടാലി പോര്ട്ട്‌മാന്റെ രംഗങ്ങളോടു പൂര്ണതയില് കിടപിടിക്കുമെന്നതില്സംശയമില്ല...!! തന്റെ വശ്യമായ സൌന്ദര്യത്തെ ഉപയോഗപ്പെടുത്തുന്ന,ചതിയില് ആനന്ദം കണ്ടെത്തുന്ന,സ്വപ്നങ്ങളില് നിഷ്കളങ്കയാകുന്ന കഥാപാത്രമായി ലോറ ഹാരിങ്ങും അഭിനയമികവില്മുന്നിലുണ്ട്.ഇരുവരുടെയും കോമ്പിനേഷന് രംഗങ്ങളാണ് സിനിമയുടെ നട്ടെല്ല്.......!!!!
സിനിമ എന്ന മാധ്യമത്തെ സ്നേഹിക്കുന്ന ഏതൊരു വ്യക്തിക്കും ധൈര്യമായി കണ്ടുനോക്കാവുന്ന ചിത്രമാണ് Mullholand Drive.
കാണാത്തവര് തീര്ച്ചയായും കാണുക..............!!!!

No comments:
Post a Comment