എന്താ,എന്താ പ്രശ്നം,മീനാക്ഷി ? എന്തോ പ്രശ്നമുള്ളതുപോലെ തോന്നുന്നല്ലോ..!!
താനാരാ ...??!!
താനാരാ .....?!!!
ഞാനാരാണെന്ന് ഈ നാട്ടിലെ പട്ടിക്കും പൂച്ചയ്ക്കും വരെയറിയാം..
ഇവിടെ പട്ടിയേം പൂച്ചയേം ഒന്നും കാണുന്നില്ല...എങ്കി ചോദിക്കാമായിരുന്നു നീയാരാണെന്ന്...!!!
ഞാനീ നാട്ടുകാരനാണ്....!!
ഞാനീ നാട്ടുകാരനല്ല...!!
ഈ നാടിനു പറ്റിയാളാണെന്നു കണ്ടിട്ട് തോന്നുന്നുമില്ല......
ഈ ഭൂമിക്കേ പറ്റിയാളല്ലെന്ന് കണ്ടപ്പഴേ എനിക്ക് തോന്നി...!!!
ഈ നാടല്‍പ്പം പെശകാ.....
ഞാനും...!!!
അപ്പൊ ഞാനെടപെടെണ്ട ആവശ്യമില്ലല്ലോ,മീനാക്ഷി....അപ്പൊ ഞാന്‍ വരട്ടെ.....??
എങ്ങോട്ട്.....??!!
അല്ല ഞാന്‍ പോട്ടെ......വണ്ടിയെടുക്കെടാ പൊട്ടാ....!!!!
____________________________________________________________________________________________
എന്താ ശരിക്കുള്ള പ്രോബ്ലം ?
പ്രൊജക്ടര്‍ ഓടുന്നില്ല !!!
എന്താ പ്രൊജക്ടറിനു കാലൊടിഞ്ഞോ ?
അല്ല,പ്രൊജെക്ടറിനു വയറെളക്കം !!!
എന്നാ കൊറച്ച് കടുംചായേല് നാരങ്ങാ പിഴിഞ്ഞോഴിച്ച് അയിന്റണ്ണാക്കിലേക്കൊഴിച്ച് കൊടുക്ക്,എളക്കം നിക്കും.....!!! വെറുതെ അതിമിതും പറഞ്ഞൊഴിയാന്‍ നിക്കണ്ട.....എന്താ ഷോയില്ലാത്തേന്നറിഞ്ഞേ തീരു....
ഇയാക്ക് പറഞ്ഞാ മനസിലാവില്ലേ ??? എന്റെ പ്രൊജക്ടറിന്റെ ഗിയറ് പോയി...!!
പ്രൊജക്ടറിന് ഗിയറോ ????
ആഹ്...എന്റെ പ്രൊജക്ടറിന് ഗിയറുണ്ട്,ക്ലച്ചുണ്ട്,സ്റ്റിയറിങ്ങുണ്ട്.... എന്താ സാറിനു കൊഴപ്പോണ്ടോ ???
ഓഹോ.. ഷോയില്ലാത്തോസം പ്രൊജക്ടറ് ടാക്സിയായിട്ടോടിക്കാറൊണ്ടോ ??
ഇയാളുരുളയ്ക്കുപ്പേരി കോളേജീന്ന് ഡിഗ്രിയെടുത്ത് വന്നിരിക്കുവാണോ ? ഒരു തര്‍ക്കക്കാരന്‍ ....!!!
ഞാനെന്തിനാ വന്നിരിക്കുന്നേന്ന് തനിക്കറിയണോ ? അറിയണോഡോ ? ങേ...!!
പ്രീയദര്‍ശന്‍ സ്പോട്ട് കൌണ്ടറുകളെ ക്രമീകരിക്കുന്ന വിധം പലപ്പോഴും രസകരമാണ്.സന്ദര്‍ഭങ്ങള്‍ക്കുമേല്‍ അതിയായ ജോലിഭാരം നല്‍കാതെ കഥാപാത്രങ്ങളെക്കൊണ്ട് സ്വാഭാവികമായ നര്‍മരംഗങ്ങള്‍ ചിട്ടപ്പെടുത്തുമ്പോള്‍ പ്രീയദര്‍ശന്‍ സ്വീകരിക്കുന്ന അഭൂതപൂര്‍വമായ Calibration അംഗീകരിക്കപ്പെടേണ്ടതു തന്നെയാണ്.തന്റെ പ്രിയ നായകന്‍ മോഹന്‍ലാല്‍,ജഗതി ശ്രീകുമാര്‍,മുകേഷ്,ശ്രീനിവാസന്‍ എന്നിവരെ പലപ്പോഴും ജോഡികളാക്കിയാണ് സമാനമായ രംഗങ്ങളിലേക്ക് പ്രിയന്‍ കൂട്ടിക്കൊണ്ടു വരുന്നത്.കിലുക്കം,വന്ദനം,ചിത്രം,ബോയിംഗ് ബോയിംഗ് തുടങ്ങിയ ചിത്രങ്ങള്‍ ഈ വിഷയത്തില്‍ ഉദാഹരണങ്ങളായെടുക്കാവുന്നതാണ്.എന്നാല്‍ സമാനമായ പരീക്ഷണങ്ങള്‍ക്ക് അന്നേവരെ കാര്യമായി മുതിര്‍ന്നുകണ്ടിട്ടില്ലാത്തൊരു നായകനൊപ്പം പ്രീയദര്‍ശന്‍ ഒരു ഹാസ്യചിത്രവുമായെത്തുന്നുവെന്നത് ഒരുപക്ഷെ അക്കാലതത്തെ കൌതുകവാര്‍ത്തകളിലൊന്നാകാം.അങ്ങനെ മമ്മൂട്ടിക്കൊപ്പം 1999 ലാണ് "മേഘ"വുമായി പ്രിയനെത്തുന്നത്.കോമ്പിനേഷന്‍ രംഗങ്ങളുടെയെണ്ണം വിരലിലെണ്ണിയെടുക്കാമെങ്കിലും മമ്മൂട്ടി-ശ്രീനിവാസന്‍ ജോഡിയെ അങ്ങേയറ്റം രസകരമായി Synchronize ചെയ്യുന്നുണ്ട് ചിത്രം...!!!
കോമിക് മൂഡിലുള്ള ചിത്രങ്ങള്‍ക്കു പലപ്പോഴും ഒട്ടനേകം രംഗങ്ങളെ നിര്‍ബന്ധിതമായി Protrude ചെയ്യേണ്ടി വരാറുണ്ട്.ജേണറിനോട് നീതിപുലര്‍ത്തുവാന്‍ നടത്തുന്ന ഇത്തരം Projected രംഗങ്ങള്‍ സിനിമയുടെ ഒഴിക്കിനെ അനുകൂലമായും പ്രതികൂലമായും ബാധിച്ചിട്ടുണ്ട്.'മേഘ'ത്തില്‍ ഷണ്മുഖവും കേണലുമായുള്ള Encounter കളെല്ലാം തന്നെ ഇത്തരത്തിലുള്ളതാണെന്ന് നിരീക്ഷിക്കുമ്പോള്‍ പ്രീയദര്‍ശന്‍ എന്ന സംവിധായകന്റെ മാറ്റ് കൂടുകയാണ്.വഴിയോരത്ത് വച്ചുള്ള ഇരുവരുടെയും ആദ്യസമാഗമം കഥാപരമായി സിനിമയെ യാതൊരുതരത്തിലും സ്വാധീനിക്കുന്നില്ലെങ്കിലും പ്രേക്ഷകനെ സിനിമയിലേക്കു കൂടുതലടുപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്, വിജയിക്കുന്നുമുണ്ട്.സ്വതവേ ഗൌരവക്കാരനായ കേണലിന്റെ സ്ഥായീഭാവം കൈവിടാതെയുള്ള "ഉരുളയ്ക്കുപ്പേരി മോഡ്" പ്രവര്‍ത്തനസജ്ജമാകുമ്പോള്‍പോലും അതയാളുടെ വ്യക്തിത്വത്തിനുമേലുള്ള കടന്നുകയറ്റമാകുന്നില്ല.തികച്ചും Biased ആയൊരു Encounter ല്‍ പരാജയപ്പെടുന്ന ഷണ്മുഖം വന്ന പോലെ തിരികെ പോകുമ്പോള്‍ രംഗത്തിന്റെ പ്രാധാന്യം എത്രമാത്രം ചെറുതാണെന്നു ഊഹിക്കാവുന്നതേയുള്ളൂ.എന്നാലത് കാഴ്ചക്കാരന് ഓര്‍ത്തിരിക്കാന്‍ പാകത്തിലുള്ളതാകുമ്പോള്‍ മേല്‍പ്പറഞ്ഞ Projected രംഗങ്ങളുടെ അനുകൂല ഘടകം എന്തെന്ന ചോദ്യത്തിന് വ്യക്തമായൊരുത്തരം ലഭിക്കുന്നിടത്ത് പ്രീയദര്‍ശനെന്ന പ്രതിഭയുടെ നിഴലാട്ടങ്ങള്‍ സ്ഫുരിക്കുന്നു.
പിന്നീട് തീയറ്ററില്‍ വച്ചുണ്ടാകുന്ന Encounter ലും സമാനസ്വഭാവം നിഴലിക്കുമ്പോഴും രസച്ചരട് പൊട്ടിപ്പോകുന്നില്ലെന്ന വസ്തുത വിസ്മരിക്കാനാകുന്നതല്ല.ഷോ പാതിക്കവസാനിപ്പിക്കുന്ന ഷണ്മുഖത്തിനു മുന്നിലേക്ക് കേണലിനെ വീണ്ടും കൊണ്ടുവന്നു സമാനമായൊരു Scenario വീണ്ടും സൃഷ്ടിക്കുമ്പോഴും ആദ്യ Encounter പ്രേക്ഷകന് നല്‍കിയ impact ഇവിടെയും ആവര്‍ത്തിക്കുന്നതില്‍ പ്രീയദര്‍ശന്‍ എന്ന സംവിധായകന്‍ അഭിനേതാക്കാള്‍ക്കുമേലര്‍പ്പിച്ച വിശ്വാസം പ്രകടമാണ്.പിന്നീട് കേണലിന്റെ വീട്ടിലെത്തി തീപ്പെട്ടി ചോദിക്കുന്ന രംഗവും സമാനമായി Project ചെയ്യപ്പെടുന്നുണ്ടെങ്കിലും "ഉരുളയ്ക്കുപ്പേരി മോഡ്" ആക്റ്റിവേറ്റ് ചെയ്യുവാനുള്ള സാവകാശം കേണലിന്റെ "തോക്ക്" നല്‍കാത്ത കാരണത്താല്‍ ക്ഷണനേരംകൊണ്ടാവസാനിക്കപ്പെടുകയാണ്....!!!
ലക്ഷണമൊത്തൊരു മുഴുനീള ഹാസ്യചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞിട്ടില്ലെങ്കില്‍ പോലും മമ്മൂട്ടിയെന്ന നടന്റെ പ്രീയപ്പെട്ട നര്‍മരംഗങ്ങളില്‍ "മേഘ"മെന്നും പ്രഥമസ്ഥാനത്തു തന്നെയുണ്ടാകും...!!!

No comments:
Post a Comment