THE UNVEILING PARADISE -PART 3
◆◆◆◆◆◆◆◆◆◆◆◆◆◆◆◆
◆◆◆◆◆◆◆◆◆◆◆◆◆◆◆◆
ലോകസിനിമയിൽ, ചോദ്യങ്ങൾ ബാക്കിയാക്കിയും തെറ്റിദ്ധാരണകളുടെ പറുദീസ തുറന്നു നൽകുകയും ചെയ്ത ചിത്രങ്ങളെ Mind Bending movies എന്ന ഓമനപ്പേരിൽ പ്രേക്ഷകൻ വിളിക്കുവാൻ തുടങ്ങി.ഇത്തരത്തിൽ ബാക്കി വയ്ക്കപ്പെട്ടു പോയ ചിത്രങ്ങളുടെ ഉള്ളറകൾ തേടി ഒരു പ്രദക്ഷിണമാണ് ഈ പരമ്പര.ആദ്യ ഭാഗത്തിൽ വിഖ്യാത സംവിധായകൻ ഡേവിഡ് ലിഞ്ചിന്റെ 'Mullholand Drive' സ്ഥാനം പിടിച്ചപ്പോൾ മനുഷ്യന്റെ ബുദ്ധിമണ്ഡലങ്ങളിൽ കോളിളക്കം സൃഷ്ടിച്ച 'Coherence' എന്ന ചലച്ചിത്ര സപര്യയുടെ ഉള്ളറകൾ തേടിയിറങ്ങുകയായിരുന്നു രണ്ടാം ഭാഗം.ലോക സിനിമ ചരിത്രത്തില്‍ കേട്ടുകേള്‍വി പോലുമില്ലാത്ത ഒരു ആശയത്തിന്റെ ചലച്ചിത്രരൂപമായ 'Donnie Darko'യുടെ ഉള്ളറകള്‍ തേടുകയാണ് മൂന്നാം ഭാഗം
Donnie Darko - ചോദ്യങ്ങളും ഉത്തരങ്ങളും
=================================
=================================
( ആദ്യം തന്നെ പറയട്ടെ.പോസ്റ്റ് നിറയെ സ്പോയിലറുകളാണ്.എങ്കിലും ചിത്രം കാണാത്തവരും ഇതു വായിച്ച ശേഷം ചിത്രം കാണുന്നത് നന്നായിരിക്കും)
കഥാസാരത്തിനു പിന്നിലേക്ക് നടക്കുംമുന്പ് എല്ലാവരും നിര്‍ബന്ധമായി അറിഞ്ഞിരിക്കേണ്ട കുറച്ചു വസ്തുതകളെകുറിച്ച് ആദ്യം പറയാം.ചിത്രത്തിലെ പ്രധാന കഥാപാത്രം Roberta Sparrow യുടെ പുസ്തകമായ 'The Philosophy of Time Travel' എന്ന പുസ്തകത്തെ ആസ്പദമാക്കിയാണ് ചിത്രം മുന്നോട്ടു പോകുന്നത്.ചിത്രത്തില്‍ രണ്ടു പ്രപഞ്ചങ്ങളാണ് ഉള്ളത് നമ്മള് ഇപ്പോള്‍ വിഹരിക്കുന്ന Primary Universe (PU) ഉം അജ്ഞാതമായ കാരണത്താല്‍ ഉണ്ടാക്കപ്പെട്ട Tangent Universe (TU)ഉം.ചിത്രത്തില്‍ കാണിക്കുന്ന 90% രംഗങ്ങളും TU വില്‍ നടക്കുന്നതാണ്.
സമയം എന്നത് തികച്ചു സ്ഥിരമായ ഒരു നിർമിതിയാണ്.Fourth Dimension ല്‍ അതിലുണ്ടാകുന്ന വ്യത്യാസങ്ങള്‍ സാധാരണ പ്രപഞ്ചത്തിനു സമാന്തരമായ,ഏതാനും ദിവസങ്ങള്‍ മാത്രമുള്ള മറ്റൊരു പ്രപഞ്ചം സൃഷ്ടിക്കുന്നു.ഇതാണ് Tangent Universe.ഈ പ്രപഞ്ചം Primary യുടെതിനു സമാനമാണെങ്കിലും അതില്‍ സ്ഥിരത എന്നത് തീരെ കുറവാകും.ആയ കാരണത്താല്‍ ഇതിന്റെ ആയുസ്സും കുറവാകും.ചിത്രത്തില്‍ 28 ദിവസമാണ് TU വിന്റെ ആയുസ്സ്.ആയുസ്സ് തീര്‍ന്ന അസ്ഥിരമായി TU ഇല്ലാതാകുമ്പോള്‍ അതില്‍ നിന്നുണ്ടാകുന്ന ഭീമന് തമോഗര്‍ത്തം PU വിനെയും നശിപ്പിക്കാന്‍ ശേഷിയുള്ളതാണ്.ഇത് തടയുവാനായി നിയോഗിക്കപ്പെട്ടയാളാണ് നായകന് ഡോണി.ചിത്രത്തിന്റെ തുടക്കത്തില്‍ തന്നെ സമയത്ത്തിനുണ്ടാകുന്ന വ്യത്യാസം (ക്ലോക്ക് സീന്‍) അതിന്റെ (TU)അസ്ഥിരതയെ സൂചിപ്പിക്കുകയും അതോടൊപ്പം TU ഉണ്ടായികഴിഞ്ഞു എന്നും പ്രേക്ഷകനോട് പരോക്ഷമായി പറയുന്നു (ഒക്ടോബര്‍ 2,അര്‍ദ്ധരാത്രി).TU ഉണ്ടാകുന്ന നേരം അതോടൊപ്പം ഒരു Artifact രൂപംകൊള്ളും.എന്ന് വച്ചാല്‍ ലോഹനിർ്മിതമായ വ്യക്തമായ ഉറവിടമില്ലാത്ത ഒരു നിർമിതിയാകും അത്.ഇവിടെ അത് ഒരു Plane Engine ആണ്.TU ഉണ്ടാക്കുവാന്‍ വേണ്ടിയുള്ള പ്രക്രീയയില്സംഭവിച്ച ഏതോ കാരണത്താല്‍ രണ്ടു Artifact രൂപപ്പെടുകയും ഒന്ന് TU വില്‍ ഡോണിയുടെ വീടിനു മുകളില്‍ വീഴുകയും രണ്ടാമത്തേതിന്റെ നിലനില്‍പ്പ് അനന്തതയില്‍ എവിടെയോ തുടരുകയും ചെയ്യുന്നു.TU വിനെ അസ്ഥിരമാക്കുവാന്‍ പോന്ന ഒന്നാണ് Artifact.എങ്ങനെയെന്നു വച്ചാല്‍,TU വിന്റെ ഉത്പത്തിയില്‍ ഉണ്ടാകുന്ന വസ്തുവാണ് Artifact എങ്കിലും, അത് TU വിനുള്ളില്‍ കടന്നാല്‍ PU വില്‍ നിന്നും TU വില്‍ വ്യത്യാസമുണ്ടാക്കും.കാരണം പ്രത്യക്ഷത്തില്‍ PU വിന്റെ പൂര്‍ണമായ പതിപ്പ് തന്നെയാണ് TU.അപ്പോള്‍ PU വില്‍ ഇല്ലാത്ത Artifact എന്ന വസ്തു സ്വാഭാവികമായും ഒരു Foreign Body ആയി TU വില്‍ നിലനില്ക്കുകയും അത് അതിന്റെ അസ്ഥിരതയ്ക്ക് കാരണമാകുകയും ചെയ്യുന്നു.
TU വില്‍ നിന്ന് Artifact പുറത്തെത്തിച്ചു അതിന്റെ വിനാശത്തില്‍ നിന്ന് രക്ഷിക്കാന്‍ നിയോഗിക്കപ്പെട്ടവനാണ് The Living Reciever (LR).ചിത്രത്തില്‍ ഡോണിയാണ് LR. പുള്ളിക്കാരന് ഒരുപാട് അമാനുഷിക ശക്തികളൊക്കെ ഉണ്ടാകും.ചിത്രത്തിലെ മറ്റു പ്രധാനപ്പെട്ട രണ്ടു സംഗതികളാണ് Manipulated Living (ML) ഉം Manipulated Dead (MD) ഉം.TU വില്‍ ഡോണിയോടൊപ്പം കാണപ്പെടുന്ന ആളുകളിലെ തരംതിരിവാണ് ഇത് രണ്ടും.ഫ്രാങ്ക്,ഗ്രെട്ചെന് എന്നിവര്‍ MD ആണ്,മറ്റുള്ളവര്‍ ML ഉം.MD എന്നിവര്‍ LR നേക്കാള്‍ ശക്തിയുള്ളവരും TU വില്‍ ഭാവിയില്‍ മരണപ്പെട്ടവരുമാണ്,ഇക്കൂട്ടര്‍ക്ക് ടൈം ട്രാവല്‍ സാധ്യമാണ്.ഇവര്‍ സമയത്തിന്റെ Fourth Dimension ല്‍ നിന്നുകൊണ്ട് (പരോക്ഷമാണെന്ന് തോന്നുമെങ്കിലും അതാണ് സത്യം,എന്തെന്നാല്‍ TU വില്‍ ഫ്രാങ്കിന്റെ സാന്നിധ്യം ഒരു HALUCINATION ആയും,ഗ്രെട്ചെന്റെ സാന്നിധ്യം REALITY യായും അവതരിപ്പിക്കപ്പെടുന്നു) LR ഉമായി സംവദിക്കുന്നു.അജ്ഞനായ LR നു തന്റെ ലക്ഷ്യങ്ങള്‍ സാധ്യമാക്കാന്‍ സഹായിക്കുകയാണ് ഇവരുടെ ലക്ഷ്യം.ML എന്നവരുടെയും ധര്‍മം ആദ്യം പറഞ്ഞതുതന്നെയാണ്.ഇവര്‍ പരോക്ഷമായി ഡോണിയെ തന്റെ കർമത്തിലേക്ക് അടുപ്പിക്കുന്നു
ചിത്രത്തിലെ മര്‍മപ്രധാനമായ ഒരു വസ്തുതയാണ് ഇനി പറയാന്‍ പോകുന്നത് .ML,MD,LR എന്നിവര്‍ എങ്ങനെ,അല്ലെങ്കില്‍ ആരാല്‍ തിരഞ്ഞെടുക്കപ്പെട്ടു എന്നത്തിനു കൂടുതല്‍ ഉത്തരങ്ങള്‍ ചിത്രം നല്‍കുന്നില്ല.എങ്കിലും അതിനു എനിക്ക് തോന്നിയ ഒരു വ്യാഖ്യാനം പറയാം.ഏതൊരു System ഉം സ്ഥിരതയ്ക്കായി ശ്രമിക്കാവുന്നതിന്റെ അങ്ങേയറ്റം ശ്രമിക്കും.രസതന്ത്രത്തിലെ സംയുക്തങ്ങളുടെ ഉല്‍പ്പാദനം തന്നെ ഉദാഹരണം.ഇത്തരത്തില്‍ സ്ഥിരതയ്ക്കായി വെമ്പല്‍ കൊള്ളുന്നത് TU ആണ്. ഒരുപക്ഷെ,Copying process ല്‍ വരുത്തിയ പിഴവിനെ പരിഹരിക്കാന്‍ TU തന്നെയാകാം ML,MD,LR എന്നിവയുടെ തിരഞ്ഞെടുപ്പിനും,അവയ്ക്കായി സന്ദര്‍ഭങ്ങള്‍ തിരശ്ശീലയിലെന്നോണം മുന്‍കൂട്ടി നിശ്ചയിച്ചതും.
Manipulated എല്ലാവരും വ്യത്യസ്തമായ ചെയ്തികള്‍ വഴി LR നെ തന്റെ കര്‍മത്തില്‍ എത്തിക്കാന്‍ ശ്രമിക്കുകയാണ്.ഇത്തരം ശ്രമങ്ങള്‍ താനറിയാതെ നിര്‍ബന്ധപൂര്‍വം ഡോണിയെ Artifact ന്റെ മാറ്റപ്പെടലിലേക്ക് നയിക്കുകയാണ്.ഈയൊരു പ്രക്രീയെയാണ് ചിത്രത്തില്‍ Ensurance Trap എന്ന് പറയുന്നത്.
ചിത്രത്തിന്റെ ഒടുക്കം ഒരു ചുഴി ഡോണിയുടെ വീടിനു മുകളിലായി കാണപ്പെടുന്നു.TU വിന്റെ അവസാനമാണ് ഇതുകൊണ്ട് സൂചിപ്പിക്കുന്നത്.ഇതേ സമയം Artifact ,TU വിനു വെളിയില്‍ എത്തിച്ചില്ലെങ്കില്‍ ഒരേ സമയം TU വിന്റെയും PU വിന്റെയും നാശം ഉണ്ടാകുമെന്നും,തനിക്ക് ഒക്ടോബര്‍ 2 ആം തീയതി വീണ്ടും ജീവിതം ആരംഭിക്കാം എന്ന തിരിച്ചറിവും ഡോണിയെ അത് വെളിയില്‍ എത്തിക്കാന്‍ പ്രേരിപ്പിക്കുന്നു.ഇതിനായി Ensurance Trap വഴി ഉണ്ടാക്കപ്പെട്ട ഒരു പ്ലെയിനില്‍ Artifact ആയ Engine തനിക്കു അതിമാനുഷികമായുള്ള Telekenesis ഉപയോഗിച്ച് ഒരു പോര്‍ട്ടല്‍ വഴി വെളിയിലെത്തിക്കുകയും തന്റെ കര്‍മം അവസാനിപ്പിക്കുകയും ചെയ്യുന്നുണ്ട ഡോണി.അങ്ങനെ താല്ക്കാലികമായ ഒരു അവധിയില്‍ നിന്നും PU പിന്‍വാങ്ങുകയും ഒക്ടോബര്‍ 2 ആം തീയതി മുതല്‍ തുടരുകയും ചെയ്യുന്നു.
ഇവിടെ ഏറ്റവും വലിയ ആശയക്കുഴപ്പം സൃഷ്ടിക്കുന്നത് ഇതിനു ശേഷമുള്ള രംഗങ്ങളാകും.Manipulated എല്ലാവരും TU വിലെ independent സൃഷ്ടികള്‍ അല്ല എന്നതിനുള്ള സാധ്യതകള്‍ ഇവിടെ നിരത്തപ്പെടുന്നു.പശ്ചാതാപത്തോടെയുള്ള ജിം കണ്ണിന്ഹാമിന്റെ കരച്ചില്,കണ്ണില്‍ തൊട്ടു നോക്കുന്ന ഫ്രാങ്ക്,plain crash ലേതിനു സമാനമായ ഞെട്ടലോടെ ഉണരുന്ന ഡോണിയുടെ അമ്മ,ഗ്രെട്ചെന് ഡോണിയുടെ മരണശേഷവും അവന്റെ അമ്മയ്ക്ക് നേരെ കൈവീശുന്നത് എല്ലാം TU വിലെ തങ്ങളുടെ ഓര്‍മകളുടെ സാക്ഷിപത്രങ്ങളാണ്.
★★★ചിത്രത്തിന്റെ സാരാംശമാണ് മുകളില്‍ വിവരിച്ചിരിക്കുന്നത്.ഇനി ഇവയിലേക്ക് നീളുന്ന പ്രസക്ത ചോദ്യങ്ങളും ഉത്തരങ്ങളും ★★★
ചോ : ചിത്രത്തില്‍ യാതൊരു കാരണങ്ങളും വ്യക്തമാകാത്ത എന്തെങ്കിലും ഉള്ളതായി തോന്നുന്നുണ്ടോ ?
ഉ : Fourth Dimension ല്‍ എവിടെ അല്ലെങ്കില്‍ എങ്ങനെയാണ് Disturbance ഉണ്ടായതെന്ന് എനിക്ക് വ്യക്തമായിട്ടില്ല.
ഉ : Fourth Dimension ല്‍ എവിടെ അല്ലെങ്കില്‍ എങ്ങനെയാണ് Disturbance ഉണ്ടായതെന്ന് എനിക്ക് വ്യക്തമായിട്ടില്ല.
Stability യ്ക്കായി ശ്രമിക്കുന്ന ഒരു system അതിനു സാഹായിക്കാ്ത്തതും എതിര്‍ക്കുന്നതുമായ ഒരു നിര്‍മിതിയ്ക്കായി ശ്രമിക്കില്ല എന്നത് വസ്തുതയായി നില്‍ക്കുമ്പോഴും TU എന്തിനുവേണ്ടിയാണ് സ്വയം Collapse ആകാന്‍ സാധ്യതയുള്ള Artifact ന്റെ നിര്‍മിതിക്ക് അല്ലെങ്കില്‍ അതിന്റെ സാന്നിധ്യത്തിന് സഹായിച്ചു എന്നത് ഉത്തരമില്ലാത്ത ചോദ്യമായി ഇപ്പോഴും അവശേഷിക്കുന്നു
LR ആയി എന്തുകൊണ്ട് ഡോണി യെ തന്നെ തിരഞ്ഞെടുത്തു എന്നതിന് ചിത്രം വ്യക്തമായ ഉത്തരം നല്‍കുന്നില്ല.ഒരു TU വിന്റെ epicentre ഡോണിയുടെ വീടിനു മുകളില്‍ ആയതാകാം കാരണം.അതായത് TU വിന്റെ ഉല്‍പ്പത്തി അഥവാ copying process ആരംഭിച്ചത് ഡോണിയുടെ വീട്ടില്‍ നിന്നായതുകൊണ്ടും ആദ്യ Human copy ഡോണി ആകാനുള്ള സാധ്യത ഉള്ളതുകൊണ്ടുമാകാം ഡോണിയെ തിരഞ്ഞെടുക്കാന്‍ കാരണം.
ചോ : ആരാണ് ഈ റോബര്‍ട്ട സ്പാരോ ? അവരെങ്ങനെ Philosophy of Time Travel രചിച്ചു ?
ഉ : Fourth Dimension ലെ ന്യൂനത മൂലം ഉണ്ടാക്കപ്പെട്ട ഒരു TU വിലെ LR ആയിരുന്നു റോബര്‍ട്ട.എന്ന് വച്ചാല്‍ സിനിമയില്‍ കാണിക്കാത്ത മറ്റൊരു TU മുന്‍പ് നിലവില്‍ ഉണ്ടായിരുന്നു.അതിന്റെ LR ആയി വിജയിച്ച വ്യക്തിയാണ് അവര്‍.അവരുടെ TU വിലെ Manipulated കള്‍ വഴി ലഭിച്ച വിവരങ്ങളാണ് പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നത്.അവരിലെ അസ്വാഭാവികമായ പെരുമാറ്റം TU അവര്‍ക്ക് സമ്മാനിച്ച ബാക്കിപത്രമാണ്.
ഉ : Fourth Dimension ലെ ന്യൂനത മൂലം ഉണ്ടാക്കപ്പെട്ട ഒരു TU വിലെ LR ആയിരുന്നു റോബര്‍ട്ട.എന്ന് വച്ചാല്‍ സിനിമയില്‍ കാണിക്കാത്ത മറ്റൊരു TU മുന്‍പ് നിലവില്‍ ഉണ്ടായിരുന്നു.അതിന്റെ LR ആയി വിജയിച്ച വ്യക്തിയാണ് അവര്‍.അവരുടെ TU വിലെ Manipulated കള്‍ വഴി ലഭിച്ച വിവരങ്ങളാണ് പുസ്തകത്തില്‍ എഴുതപ്പെട്ടിരിക്കുന്നത്.അവരിലെ അസ്വാഭാവികമായ പെരുമാറ്റം TU അവര്‍ക്ക് സമ്മാനിച്ച ബാക്കിപത്രമാണ്.
ചോ : എന്തുകൊണ്ട് ഡോണി ഒക്ടോബര്‍ 2 നു ഉറക്കത്തില്‍ നിന്ന് നടന്നു വെളിയില്‍ പോകുന്നു ?
ഉ : ഡോണിയെ Hallucination എന്ന് തോന്നിക്കും വിധം ഫ്രാങ്കണു വെളിയില്‍ എത്തിക്കുന്നത്.Engine(Artifact) വീഴ്ചയില്‍ നിന്നും LR ആയ ഡോണിയെ രക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട MD ആയ ഫ്രാങ്ക് ശ്രമിക്കുന്നതാണിത്.
ഉ : ഡോണിയെ Hallucination എന്ന് തോന്നിക്കും വിധം ഫ്രാങ്കണു വെളിയില്‍ എത്തിക്കുന്നത്.Engine(Artifact) വീഴ്ചയില്‍ നിന്നും LR ആയ ഡോണിയെ രക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട MD ആയ ഫ്രാങ്ക് ശ്രമിക്കുന്നതാണിത്.
ചോ : എന്തിനു വേണ്ടിയാണ് ഫ്രാങ്ക് ഡോണിയെക്കൊണ്ട് സ്കൂള്‍ വെള്ളക്കെട്ടാക്കുന്നത് ?
ഉ : സിമ്പിള്‍,ഡോണിയെക്കൊണ്ട് ഗ്രെട്ചെനെ പരിചയപ്പെടുത്തുവാന്‍ വേണ്ടി.Ensurance Trap ന്റെ ഭാഗങ്ങളാണ് ഇതൊക്കെ.
ഉ : സിമ്പിള്‍,ഡോണിയെക്കൊണ്ട് ഗ്രെട്ചെനെ പരിചയപ്പെടുത്തുവാന്‍ വേണ്ടി.Ensurance Trap ന്റെ ഭാഗങ്ങളാണ് ഇതൊക്കെ.
ചോ : എങ്കില്‍ Ensurance Trap മറ്റെവിടൊക്കെ വ്യക്തമാക്കുന്നു ?
ഉ : 1) ഫ്രാങ്ക് ഡോണിയോട് ടൈം ട്രാവലിനെക്കുറിച്ചു സംസാരിക്കുന്ന കാരണത്താലാണ് ഡോണി അതന്വേഷിക്കാന്‍ Dr.Munitoff നെ കാണുന്നതും അതുവഴി Philosophy of Time Travel ലഭിക്കുന്നതും.
ഉ : 1) ഫ്രാങ്ക് ഡോണിയോട് ടൈം ട്രാവലിനെക്കുറിച്ചു സംസാരിക്കുന്ന കാരണത്താലാണ് ഡോണി അതന്വേഷിക്കാന്‍ Dr.Munitoff നെ കാണുന്നതും അതുവഴി Philosophy of Time Travel ലഭിക്കുന്നതും.
2)ഡോണിയ്ക്ക് ലഭിച്ച അതിമാനുഷിക കഴിവുകളില്‍ ഒന്നാണ് സമയത്തെ കുറച്ചധികം മുന്നോട്ടു കാണുവാനുള്ള കഴിവു.അതാണ് ആളുകളുടെ നെഞ്ചില്‍ നിന്ന് പുറത്ത് വരുന്ന സുതാര്യമായ ട്യൂബ്.അതിന്റെ പ്രവര്‍ത്തനം മനസ്സിലാക്കുന്ന ഡോണി തന്റെ നെഞ്ചില്‍ നിന്ന് പുറപ്പെടുന്ന ടുബിനെ പിന്തുടര്ന്ന് തോക്ക് കണ്ടെത്താന്‍ സഹായിക്കുന്നു.അതെ തോക്കാണ് പിന്നീട് ഫ്രാങ്കിന്റെ മരണത്തിനു കാരണമാകുന്നത് എന്നോര്‍ക്കുക.
3)സിനിമ കാണുവാന്‍ ഗ്രെട്ചെനുമായി എത്തുന്ന ഡോണിയെ ഫ്രാങ്ക് ജിമ്മിന്റെ വീട് കത്തിക്കുവാന്‍ അയക്കുകയും അതുവഴി അയാളുടെ Child Pornographic ചാപല്ല്യം എല്ലാവരും അറിയുകയും അയാള്‍ ജയിലില്‍ ആകുകയും ചെയ്യുന്നു.ഇക്കാരണത്താല്‍ ജിമ്മിന്റെ ആരാധികയായ കിറ്റിക്ക് ഡാന്‍സ് ടീമിനൊപ്പം പോകാനാകാതെ വരികയും അങ്ങനെ ഡോണിയുടെ അമ്മ പകരം പോകുകയും ചെയ്യുന്നു.ഇവര്‍ തിരിച്ചു വരുന്ന പ്ലെയിനിലാണ് Manipulated കള്‍ Artifact സ്ഥാപിക്കുന്നതും അത് പിന്നീട് ക്ലൈമാക്സില്‍ ഡോണി TU വിനു വെളിയില്‍ എത്തിക്കുന്നതും.മറ്റൊരു രീതിയില്‍ ചിന്തിച്ചാല്‍ ഹല്ലോവീന്‍ പാര്‍ട്ടി നടത്തുവാന്‍ വീട്ടില്‍ ഉള്ളവരെ ഒഴിവാക്കി ഡോണിയെയും സഹോദരി എലിസബത്തിനെയും ഒറ്റയ്ക്കാക്കുവാനുള്ള അതിബുധിപരമായ ഒരു Ensurance Trap.
4)ഹൈപ്നോടിസത്തിനു വിധേയനായ ഡോണിയുടെ വെളിപ്പെടുത്തലുകള്‍ മനോരോഗ വിദഗ്ദ്ധയെ അവനൊരു പൂര്ണമാനസികരോഗിയാണെന്ന ഉപസംഹാരത്തില്‍ എത്തുവാന്‍ സഹായിക്കുകയും അതുവഴി അവരുടെ ശല്ല്യം ഡോണിയുടെ ജീവിതത്തില്‍നിന്നും ഇല്ലാതാകുകയും ചെയ്യുന്നു.
5)സ്കൂളില്‍ നിന്ന് പുറത്താക്കപ്പെട്ട കാരെന് Cellar Door എന്ന വാക്യം ഡോണിക്ക് നല്‍കുന്നുണ്ട്.ഇതേ വാക്ക് ഒര്തെടുത്താണ് ഡോണി അവസാനം റോബര്‍ട്ടയുടെ വീടിന്റെ Cellar (നിലവറ) ലേക്ക് നടക്കുന്നത്. ഇക്കാരണത്താല്‍ cellar മോഷ്ടിക്കനെത്തിയവരുമായി ഡോണി സംഘട്ടനത്തില്‍ ഏര്‍പ്പെടുകയും "Deus ex machina" അവിടെ എത്താന്‍ കാരണമാകുകയും ചെയ്യുന്നു
Note : ഒരു TU വില്‍ അപകടത്തില്‍ അകപ്പെടുന്ന LR നെ രക്ഷിക്കുവാന്‍ "കാരണമില്ലാതെ" അവതരിക്കുന്ന ഏതൊരു വസ്തുവും "Deus ex machina"യായി കണക്കാക്കാം.ഇവിടെ അതൊരു ചുവന്ന കാര്‍ ആണ്."ദൈവത്തിന്റെ യന്ത്രം" എന്നിതിനെ ചിത്രത്തില്‍ വ്യാഖ്യാനിച്ചിരിക്കുന്നു."Deus ex machina" ഗ്രെട്ചെന്റെ മരണത്തിനു കാരണമാകുകയും അതുവഴി അതിനു കാരണക്കാരനായ ഫ്രാങ്കിനെ ഡോണി കൊല്ലുകയും അത് ഡോണിയെ തന്റെ കര്മത്തിലെക്ക് നയിക്കുന്നു.എങ്ങനെയെന്നാല്‍ മരണപ്പെട്ട ഗ്രെട്ചെനെ തിരിച്ചു ജീവിതത്തില്‍ കൊണ്ട് വരാന്‍ TU വിന്റെ collapse നടക്കാന്‍ പാടില്ല എന്ന് മനസ്സിലാക്കുന്ന ഡോണി അതിനായി Artifact നെ തന്റെ Telekenesis കഴിവുപയോഗിച്ചു TU വിനു വെളിയില്‍ എത്തിക്കുന്നു.
ചോ : എങ്കില്‍ എന്തിനു ഡോണി ഇതെല്ലാം അറിഞ്ഞുകൊണ്ട് മരണത്തിനു കീഴടങ്ങി ?
ഉ : ലളിതമായ ഉത്തരം സാധ്യമല്ല.എങ്കിലും എന്റെ അഭിപ്രായം പറയാം.മുന്‍പുള്ള TU വിന്റെ രക്ഷിതാവായ റോബര്‍ട്ട നയിക്കുന്ന ജീവിതം ശ്രദ്ധിക്കുക.അവര്‍ സാധാരണക്കാരില്‍ നിന്ന് വ്യത്യസ്തയായി ഒരു മനോരോഗിക്ക് സമാനമായ മനോനിലയില്‍ ജീവിക്കുന്നു.LR നു ഭാവിയില്‍ നേരിട്ടേക്കാവുന്ന ഇതുപോലെയൊരു ദുര്‍വിധി മുന്‍കൂട്ടി കണ്ടുകൊണ്ടാകാം എല്ലാം അറിഞ്ഞുകൊണ്ടും ഡോണി മരണത്തിനു കീഴടങ്ങിയത്.
ഉ : ലളിതമായ ഉത്തരം സാധ്യമല്ല.എങ്കിലും എന്റെ അഭിപ്രായം പറയാം.മുന്‍പുള്ള TU വിന്റെ രക്ഷിതാവായ റോബര്‍ട്ട നയിക്കുന്ന ജീവിതം ശ്രദ്ധിക്കുക.അവര്‍ സാധാരണക്കാരില്‍ നിന്ന് വ്യത്യസ്തയായി ഒരു മനോരോഗിക്ക് സമാനമായ മനോനിലയില്‍ ജീവിക്കുന്നു.LR നു ഭാവിയില്‍ നേരിട്ടേക്കാവുന്ന ഇതുപോലെയൊരു ദുര്‍വിധി മുന്‍കൂട്ടി കണ്ടുകൊണ്ടാകാം എല്ലാം അറിഞ്ഞുകൊണ്ടും ഡോണി മരണത്തിനു കീഴടങ്ങിയത്.
ഇനിയും വായനക്കാര്‍ക്ക് ഉണ്ടാകുന്ന സംശയങ്ങളും അഭിപ്രായങ്ങളും ഞാന്‍ സ്വാഗതം ചെയ്യുന്നു .ഉള്‍ക്കൊള്ളിക്കാന്‍ കഴിയാത്ത ഒരുപാട് ഭാഗങ്ങള്‍ ഉണ്ടെന്നു അറിയാം തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക
അടുത്ത ഭാഗത്തിൽ നിങ്ങൾക്ക് വിശദീകരണം ആവശ്യമാണെന്ന് തോന്നുന്ന ചിത്രങ്ങളും കമന്റുകളിൽ ഉൾക്കൊള്ളിക്കാനാകുന്നതാണ്.
തുടരും.....
അടുത്ത ഭാഗത്തിൽ നിങ്ങൾക്ക് വിശദീകരണം ആവശ്യമാണെന്ന് തോന്നുന്ന ചിത്രങ്ങളും കമന്റുകളിൽ ഉൾക്കൊള്ളിക്കാനാകുന്നതാണ്.
തുടരും.....
(ആദ്യ ഭാഗങ്ങൾ വായിക്കാൻ അവസാന ഹാഷ് ടാഗ് ഉപയോഗിക്കാവുന്നതാണ്)
For more writeups : rhshyanil.blogspot.com
വിവര ക്രോഡീകരണത്തിനു സഹായിച്ചത് : donniedarko.co.uk
Thnks
ReplyDelete:)
DeleteU r great bro....very well explained.thanx a lot
ReplyDeleteThanks brother,,,, keep reading
DeleteGretchen Last kai pokki kanikunnath TU orma vannath kond alla sahathapam kond anu
ReplyDeleteI'm stick with you..
DeletePlease reply TU loop Pole repeat akunnund athu onnu vivarikamo
ReplyDeleteGood work
ReplyDeleteExpecting more films
ReplyDelete