
മമ്മൂട്ടി എന്ന 'താര'ത്തിന്റെ വമ്പന്‍ തിരിച്ചുവരവിന് സാക്ഷിയാകാന്‍ മലയാളി പ്രേക്ഷകര്‍ക്ക് ഭാഗ്യം നല്‍കിയ ഇടക്കാല ചിത്രമാണ് 'ഗ്രേറ്റ് ഫാദര്‍'.ലോകസിനിമയുടെ വിദ്യാപീഠം എന്ന് സ്വയം നടിക്കുന്ന ഫാന്‍സ് പുങ്കവന്മാരുടെ വാഗ്വാദങ്ങള്‍ക്ക് ചെവിക്കൊള്ളാതെ, മലയാളത്തിലെ ഏറ്റവും സ്റ്റൈലിഷ് ചിത്രങ്ങളുടെ ഒരു പട്ടിക നിരത്തിയാല്‍ അതില്‍ മുന്പന്തിയിലുണ്ടാകും 'ഗ്രേറ്റ് ഫാദര്‍' എന്ന വസ്തുത സംശയമേതുമില്ലാതെ എന്നിലെ എളിയ സിനിമ ആസ്വാദകന് സമർധിക്കുവാനാകും.മലയാളസിനിമയിലെ ത്രില്ലര്‍ ശ്രേണിയില്‍ പുതിയൊരനുഭവമായിരുന്ന ചിത്രം എന്നിലെ പ്രേക്ഷകന് ഏറെ സംതൃപ്തി നല്‍കിയ ഒരു സംരംഭം കൂടിയായിരുന്നു.
കൊട്ടകയില്‍ കാഴ്ച്ചക്കാരനായ ദിവസം മുതല്‍ മനസ്സില്‍ തങ്ങി നിന്ന ഒരു വസ്തുതയാണ്,ചിത്രത്തിനു ഒരു കൊറിയന്‍ ചലച്ചിത്രവുമായുണ്ടായ അഭേദ്യമായ സാമ്യം.കൊറിയന്‍ സിനിമ പ്രേമികള്‍ക്ക് ഏറെ പ്രീയപ്പെട്ട 'I Saw the Devil' ആണ് ചിത്രം.ഇരു ചിത്രങ്ങളും Revenge Stories ആണെന്നത് മാത്രമല്ല ഇവയിലെ സാധ്യതകള്‍.എന്നിലെ എളിയ പ്രേക്ഷകന് തോന്നിയ അത്തരം ചില തോന്നലുകളിലൂടെയുള്ള പ്രദക്ഷിണമാണ് ഈ പോസ്റ്റ്.
【 ബ്രാക്കറ്റുകളില്‍ കാണപ്പെടുന്ന സംഖ്യകള്‍ പോസ്റ്റില്‍ വിസ്തരിചിരിക്കുന്ന സീനുകളിലേക്കുള്ള ചൂണ്ടുപലകകളാണ്. പോസ്റ്റിന്റെ ആദ്യ 3 കമന്റുകളില്‍ ഈ സീനുകള്‍ വ്യക്തമാക്കിയിട്ടുണ്ട്.ആയ കാരണത്താല്‍,എല്ലാ വായനക്കാരും കമന്റ് ബോക്സ് കൂടി തുറന്നു നോക്കണം എന്ന് അഭ്യര്‍ഥിക്കുന്നു 】
1)സമന്മാരായ പ്രതിനായകന്മാർ
==========================
==========================
★ ഇരു ചിത്രങ്ങളിലും വില്ലന്മാര്‍ Psycho killers ആണ്.ഒരാള്‍ പെണ്കുട്ടികളെയാണ് തിരഞ്ഞെടുക്കുന്നതെങ്കില്‍ മറ്റൊരാള്‍ പെണ്കുട്ടികളും അടങ്ങിയ സ്ത്രീജനങ്ങളെ തിരഞ്ഞെടുക്കുന്നു.ഇരുവരും ഇരകളെ തിരഞ്ഞെടുക്കുന്നതില്‍ യാതൊരു pattern ഉം പിന്തുടരുന്നില്ല.ജോക്കര്‍ ഇരകളെ മാനഭംഗം ചെയ്ത ദിവസങ്ങോളം പീഡിപ്പിച്ച ശേഷം തമ്മില്‍ സാദ്രിശ്യം തോന്നാത്ത ഒരിടത്ത് അവരുടെ ശവശരീരം ദര്‍ശനത്തിനു വയ്ക്കുമ്പോള്‍ Jang Kyung-chul അവരെ മാനഭംഗം ചെയ്തു ശരീരഭാഗങ്ങള്‍ വിച്ഛേദിച്ചു തമ്മില്‍ സാദ്രിശ്യം തോന്നാത്ത ഒരിടത്ത് കൊണ്ടിടുന്നു. (1)
★ ഇരുവരും സമൂഹത്തില്‍ മാന്യന്മാരാണ്.ഇരുവില്ലന്മാരും പൈശാചികമായി തന്റെ ഇരകളെ കൊന്നു കൊലവിളിക്കുന്നവരാണു.ISTD അത് വ്യക്തമായി കാണിക്കുമ്പോള്‍ TGF ല്‍ ജോക്കറിന്റെ ചെയ്തികള്‍ ഒരു recording ആയി കേള്‍ക്കുമ്പോള്‍ താങ്ങാനാകാതെ അതവസാനിപ്പിക്കുന്ന നായകന്‍റെ രംഗം ഇതിനു ഉത്തമ ഉദാഹരണമാകുന്നു (2)
★ ജോക്കര്‍ നായകന്‍റെ മകളെ മാനഭാഗം ചെയ്തു മതിയാകാതെ അവളെ കൊല്ലാന്‍ ശ്രമിക്കുമ്പോള്‍ മറുവശത്ത് Jang Kyung-chul നായകന്‍റെ ഭാര്യയെ കൊലപ്പെടുത്തി മതിയാകാതെ അവളുടെ കുടുംബത്തെയും കൊല്ലാന്‍ ഇറങ്ങിപുറപ്പെടുന്നു.
★ ഇരുവരും തങ്ങളുടെ വാഹനങ്ങള്‍ ഇരയുടെ അടുത്ത് നിറുത്തിയ ശേഷം അവരെ തന്ത്രപൂര്‍വ്വം അതില്‍ കയറ്റിക്കൊണ്ടു പോകുന്ന രംഗങ്ങള്‍ ഇരു ചിത്രങ്ങളിലും ദ്രിശ്യമാണ്.ഒരേ പോലെയുള്ള രണ്ടു വാനുകളാണു ഇതിനായി ഇരുവരും ഉപയോഗിക്കുന്നത്.(3)
★ ആവശ്യമെങ്കില്‍ തങ്ങള്‍ക്കു തടസ്സമായി വരുന്ന ആരെയും കൊലപ്പെടുത്താന്‍ ഇരുവര്‍ക്കും ഒരു മടിയുമില്ല.ആയ കാരണത്താലാണ് TGF ല്‍ സാം എന്ന പോലീസുകാരനും ISTD ല്‍ ടാക്സി ഡ്രൈവറും കൊല്ലപ്പെടുന്നത്.
★ തന്റെ പ്രതിയോഗിയെ വെല്ലുവിളിക്കുന്നതില്‍ ഇരുവരും ഏറെ ആനന്ദം കണ്ടെത്തുന്നുണ്ട്.TGF ല്‍ ഒരേ സമയം സാമിനും ഡേവിഡിനും ആന്‍ഡ്ര്യൂസിനും ജോക്കറിന്റെ വെല്ലിവിളി സ്വീകരിക്കേണ്ടി വരുമ്പോള്‍ ISTD യില്‍ അത് നായകന്‍ Kim Soo-hyun ലേക്ക് മാത്രമായി ചുരുങ്ങുന്നു.(4)
★ ഇരുവരും അതിബുദ്ധിമാന്മാരാണ്.ISTD യില്‍ ഈ ബുദ്ധിയെ വിലകുറച്ചുകണ്ടു നായകന്‍ പ്രശ്നങ്ങളെ വിളിച്ചു വരുത്തുമ്പോള്‍ TGF ല്‍ ഡേവിഡ് ശ്രദ്ധാപൂര്‍വ്വം തന്റെ പ്രതിയോഗിയിലേക്ക് എത്തിപ്പെടുകയാണ്.
★ വില്ലന്മാരായ ഇരുവരും ഒടുക്കം പൈശാചികമായി തന്നെ നായകന്മാരാല്‍ കൊല്ലപ്പെടുകയാണ്.(5)
★ ഇരുവര്‍ക്കും സമാനമായ Hide Out കള്‍ ഉണ്ട്.പിന്നീട് നായകന്മാര്‍ ഇതേ Hide Out കണ്ടെത്തി വരുന്നുണ്ട് എന്നതും സമാനതകളില്‍ പെടുത്താം(6)
★ ഇരു ചിത്രങ്ങളിലും പ്രതിനായകര്‍ക്ക് സഹായികളുണ്ട്.ജോക്കറിനു സത്യനും Jang Kyung-chul നു Tae-joo മാണ് സഹായികള്‍.സഹായികള്‍ ഇരുവരും നായകന്മാരുടെ ക്രൂര പീഡനത്തിനു ഇരയായവരാണ് (13)
2)സമന്മാരായ നായകന്മാർ
======================
======================
★ ഇരുവരും തങ്ങള്‍ക്കു നേരിട്ട നഷ്ടങ്ങള്‍ക്ക് മുന്‍പ് സൌമ്യരായിരുന്നു.ഡേവിഡ് തന്റെ മകളുടെ സന്തോഷങ്ങല്‍ക്കായി ജീവിച്ച വ്യക്തിയാണ്.Kim Soo-hyun എതോരവസരത്തിലും തന്റെ ഭാര്യയെ സന്തോഷിപ്പിക്കാന്‍ ശ്രമിക്കുന്ന വ്യക്തിത്വത്തിന് ഉടമയായിരുന്നു.തന്റെ ജോലിതിരക്കുകള്‍ക്കു ഇടയില്‍ പോലും അവള്‍ക്കായി പ്രേമഗാനം പാടാന്‍ പോലും അയാള്‍ക്ക് സമയം കണ്ടെത്താന്‍ കഴിഞ്ഞു എന്നുള്ളതൊക്കെ അയാളെ വ്യത്യസ്തനാക്കുന്നു.
★ മകള്‍ മാനഭംഗപ്പെട്ടപ്പോഴും ഭാര്യ മരണപ്പെട്ടപ്പോഴും വ്യസനത്തെക്കാള്‍ തങ്ങളുടെ സംരക്ഷണത്തില്‍ വന്ന വീഴ്ചയാണ് ഏറ്റവുമധികം ഇരുവരെയും വേട്ടയാടുന്നത്.
★ ഇരു ചിത്രങ്ങളിലും നായകന്മാർക്ക് സമാന്തരമായി അന്വേഷണം നടത്തുന്ന ഒരു ഉദ്യോഗസ്ഥന്‍ ഉണ്ട്.TGF ല്‍ അത് ആന്‍ഡ്ര്യുസ് ആകുമ്പോള്‍ ISTD ല്‍ അത് Chun Ho-jin ആകുന്നു.ഇരുവരും നായകന്‍റെ ചെയ്തികളില്‍ ബോധവാന്മാരാണ്.തങ്ങളാല്‍ കഴിയുംവിധം നായകന്മാരെ അവരുടെ ദൌത്യത്തില്‍ നിന്നും പിന്തിരിപ്പിക്കുവാന്‍ ഇവര്‍ ശ്രമിക്കുന്നുണ്ട്.(7)
★ ഇരുവരും വെട്ടയ്ക്കിറങ്ങുമ്പോള്‍ തങ്ങളുടെ സ്ഥായീഭാവങ്ങള്‍ മാറ്റിവച്ചു പുതിയ വേഷവിധാനങ്ങലിലാണ് പുറത്തിറങ്ങുന്നത്.ഏറ്റവും ആശ്ച്ചര്യകമായ വസ്തുത ഇരുവരും ജാക്കറ്റ് പ്രേമികലാണ് എന്നുള്ളതാണ് (8)
★ ഇരുവരും കറുത്ത നിറത്തിലുള്ള ഒരു SUV യിലാണ് വെട്ടയ്ക്കിറങ്ങുന്നത് (9)
★ ഇരുവരും തങ്ങള്‍ക്കു സംശയമുള്ളവരെ കണ്ടെത്തി അവരുടെ ജനനെന്ദ്രിയത്തിനു സാരമായ ക്ഷതം എല്പ്പിച്ചുകൊണ്ടാണ് തങ്ങളുടെ വേട്ട ആരംഭിക്കുന്നത് (10)
★ ഇരുവരും തങ്ങളുടെ ദൌത്യത്തിന് പുറപ്പെടും മുന്‍പ് ഒരു clipboard ല്‍ തങ്ങളുടെ പ്രതിയോഗിയെ സംബന്ധിച്ച വിവരങ്ങള്‍ വീക്ഷിക്കുന്ന രംഗങ്ങള്‍ ഒരേപോലെ ഇരു ചിത്രത്തിലും കാണാം (11)
★ ഇരുവരുടെയും Interrogation Strategy യും സമാനമാണ്.തങ്ങള്‍ക്കു സംശയം ഉള്ളവരെ ഒരു കസേരയില്‍ ബന്ധിച്ചു വിവരങ്ങള്‍ ലഭിച്ച ശേഷം അവര്‍ക്ക് മറക്കാനാകാത്ത വിധം പ്രഹരം ഏല്‍പ്പിച്ചു തിരിച്ചു പോകുകയാണ് ഇരുവരും.TGF ല്‍ സത്യനാണ് ഇതിനിരയായതെങ്കില്‍,ISTD ല്‍ അതൊരു Psycho Killer ആണ് (12)
★ ഇരുവരുടെയും വൈകാരികമായ ചിന്തകള്‍ സമാനമാണ്,ഇരുവരും തങ്ങളുടെ പ്രതിയോഗികളെ പൈശാചികമായി തന്നെ വധിക്കുന്നു.ഒരാള്‍ കണ്ണില്‍ കത്തി കുത്തിയിറക്കി കൊക്കയിലേക്ക് തള്ളിയിടുമ്പോള്‍ മറ്റൊരാള്‍ പ്രതിയോഗിയെ അയാളുടെ തന്നെ മകനെക്കൊണ്ട് തലയറുപ്പിച്ചു കൊലപ്പെടുത്തുന്നു.
★ ഏറ്റവും രസകരമായ വസ്തുത നായകന്മാര്‍ ഇരുവരും കാറോട്ടത്തില്‍ അഗ്രഗണ്യരാണ് എന്നുള്ളതാണ്.Kim Soo-hyun വില്ലനെ അന്വേഷകന് ലഭിക്കാതിരിക്കാന്‍ കാറില്‍ ഒരു Drifting നടത്തി വില്ലനുമായി കടന്നു കളയുമ്പോള്‍ ഡേവിഡ് സമാനമായി അന്വേഷകന് വില്ലനെ ലഭിക്കാതിരിക്കുവാന്‍ പോകുന്ന വേളയില്‍ തനിക്ക് തടസ്സം നില്‍ക്കുന്നവരെ അകറ്റി നിര്‍ത്തുന്നതും ഇതുപോലെ ഒരു Drifting ഉപയോഗിച്ചാണ് എന്നത് രസകരമായ സമാനതയാണ് (14)
സമാനതകള്‍ ഉണ്ടെന്നു ഞാന്‍ സമർധിക്കുമ്പോഴും ഒന്ന് മറ്റൊന്നിന്റെ കോപ്പി അല്ല എന്ന വസ്തുത എല്ലാവരെയും ഓർമിപ്പിച്ചുകൊള്ളട്ടെ.ചിത്രങ്ങളുടെ തിരക്കഥകളില്‍ കേവല സാദ്രിശ്യം പോലും ദര്‍ശിക്കുന്നത് കഷ്ടപ്പാടാണ്.എന്തെന്നാല്‍ രണ്ടു സ്വഭാവത്തിലുള്ള ചിത്രങ്ങളാണ് TGF ഉം ISTD ഉം.പ്രിയ സംവിധായകന്‍ ഹനീഫ് അദേനി കൊറിയന്‍ സിനിമകളുടെ സ്ഥിരപ്രേക്ഷകനാണെന്നതു വ്യക്തമാണ്.മലയാള സിനിമ ഇന്നോളം കണ്ടിട്ടില്ലാത്ത രീതിയില്‍ തന്നെ തന്റെ ആദ്യ ത്രില്ലര്‍ ചിത്രം അവതരിപ്പിക്കുവാന്‍ ഈ സംവിധായകനെ ലോക ത്രില്ലര്‍ ശ്രേണിയുടെ കണക്കുപുസ്തകമായ കൊറിയന്‍ സിനിമ ലോകം സ്വാധീനിച്ചതില്‍ എങ്ങനെ തെറ്റ് പറയാന്‍ കഴിയും ? ക്ലീഷേകളുടെ അതിപ്രസരത്തില്‍ കഴിയേണ്ടി വരുന്ന ഇന്ത്യന്‍ ത്രില്ലര്‍ ചലച്ചിത്രങ്ങള്‍ക്ക് ഒരു പുതുമുഖം നല്‍കാന്‍ ഈ സംവിധായകന് കഴിയട്ടെ എന്ന് പ്രത്യാശിക്കുന്നു.
കൂടുതല്‍ വായനയ്ക്ക് :

No comments:
Post a Comment