എന്നും സിനിമ ലോകത്ത് ഏറ്റവുമധികം തര്‍ക്കങ്ങള്‍ നടക്കുന്ന വേദിയാണ് ചിത്രത്തിന്റെ കളക്ഷന്‍ റിപ്പോര്‍ട്ടുകള്‍.ഹിറ്റ്,സുപെര്‍ഹിറ്റ്,ബ്ലോക്ക്‌ബസ്റര്‍ എന്നിങ്ങനെയുള്ള തരാം തിരിവുകള്‍ എന്നും തര്‍ക്കങ്ങള്‍ക്ക് ആക്കാം കൂട്ടിക്കൊണ്ടിരുന്നു.പല ഫാന്‍സ് പേജുകളിലും ഇങ്ങനെ സംവാദങ്ങളും അഭിപ്രായ വ്യത്യാസങ്ങളും കാണുമ്പോള്‍ ഞാനടക്കം പലര്‍ക്കും സിനിമ എന്നതിന്റെ വ്യവസായ സാധ്യതകള്‍,അല്ലെങ്കില്‍ വ്യാവസായിക അവതരണം എന്നിവ അപരിചിതമാകാം.അത്തരത്തിലുള്ള ഒരു അറിവില്ലായ്മയാണ് ഈ പോസ്റ്റിലേക്ക് എന്നെ നയിച്ചത്.ഓരോ സിനിമകളുടെയും വ്യാവസായികമായ ഘട്ടങ്ങള്‍ ഉള്‍പ്പെടുത്തിക്കൊണ്ട് ഈ പോസ്റ്റ് പുരോഗമിക്കപ്പെടുവാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.പലപ്പോഴും കളക്ഷന്‍/ബജറ്റ് എന്നിവ പരിഗണിക്കുമ്പോള്‍ ഹിറ്റ് എന്ന് നമുക്ക് തോന്നുന്ന പല ചിത്രങ്ങളും യാധാര്ത്യത്തില്‍ എങ്ങനെ പരാജയങ്ങള്‍ ആയി മാറി ? 3൦ കോടി ബജറ്റ്ല്‍ ഇറങ്ങിയ ചിത്രങ്ങള്‍ 7൦ കോടില്‍ കളക്റ്റ് ചെയ്തിട്ട് പോലും എങ്ങനെ പരാജയമാകുന്നു ?എങ്ങനെയൊക്കെയാണ് ഒരു ചിത്രത്തിനു ഹിറ്റ് അഥവാ ഫ്ലോപ്പ് ടാഗുകള്‍ നല്‍കുന്നത് എന്നൊരു തിരിഞ്ഞുനോട്ടമാകാട്ടെ ഈ പോസ്റ്റ്
1.ചിത്രത്തിനായി പണം മുടക്കുന്നയാലാണ് നിര്‍മാതാവ്.സംവിധായകന്‍,അഭിനേതാക്കള്‍,അണിയറ പ്രവര്‍ത്തകര്‍ എല്ലാവരും അദ്ദേഹത്തിനു വേണ്ടി ജോലി ചെയ്യുന്നു അഥവാ അദ്ദേഹം ഇവരെയെല്ലാം വാടകയ്യ്ക് എടുത്തിരിക്കുന്നു.ചിത്രത്തിനായി ഒരു നിശ്ചിത തുക അദ്ദേഹം ഇന്‍വെസ്റ്റ് ചെയ്യുന്നു.
2.പ്രസ്തുത തുകയില്‍ അവസാനിപ്പിക്കുന്ന ചിത്രം പിന്നീട് വിതരണത്തിന് തയ്യാറാകുന്നു. അതിനായി നിര്‍മാതാവിനെ സഹായിക്കുന്നവരാന് വിതരണക്കാര്‍.നിര്‍മാതാവ് ചിത്രത്തിനായി മുടക്കിയത്തിലും വലിയ ഒരു തുകയില്‍ വിതരണക്കാര്‍ ചിത്രം വെള്ളിത്തിരയില്‍ എത്തിക്കാമെന്നു ഉറപ്പുകൊടുത്ത് നിര്‍മാതാവില്‍ നിന്നും ചിത്രം വാങ്ങുന്നു.എന്നാല്‍ ചില അവസരങ്ങളില്‍ നിര്‍മാതാവ് തന്നെ നേരിട്ട് ചിത്രങ്ങള്‍ വിതരണത്തിന് വെക്കുകയും ചെയ്യാറുണ്ട്.വിതരണക്കാര്‍ നിര്‍മാതാവില്‍ നിന്നും ചിത്രം വാങ്ങുന്നതോടെ നിര്‍മാതാവ് തന്റെ ലാഭം ഉറപ്പാക്കുന്നു.
3.ചിത്രത്തിനായി അങ്ങനെ പ്രമോഷന്‍ വര്‍ക്കുകള്‍ വിതരണക്കാര്‍ നടപ്പിലാക്കുന്നു.അതിനായി ഒരു നിശ്ചിത തുകയും അവര്‍ ചിലവാക്കുന്നു. അങ്ങനെയാകുമ്പോള്‍ നിര്‍മാതാവില്‍ നിന്നും വാങ്ങിയ തുകയും പ്രമോഷനും മറ്റുമായി ചിലവാക്കിയ പണവും കൂട്ടിയെടുക്കുന്നതാണ് ഇപ്പോള്‍ ചിത്രത്തിന്റെ വില.
4.ചാനലുകളില്‍ നിന്നും,ഓഡിയോസില്‍ നിന്നും നിശ്ചിത തുകകള്‍ സാറ്റെലൈറ്റ് റൈട്സ്,ഓഡിയോ റൈട്സ് എന്നിങ്ങനെ വിതരണക്കാര്‍ക്ക് ലഭിക്കുന്നു.അങ്ങനെ സിനിമ കൊട്ടകകളില്‍ എത്തുന്നതിനു മുന്‍പ് തന്നെ ചിത്രം വിതരണക്കാര്‍ക്ക് വരുമാനം എത്തിച്ചുകൊടുക്കുന്നു.
5.മുഖ്യ വിതരണക്കാര്‍ അത് ചെറുകിട വിതരണക്കാര്‍ക്ക് നല്‍കുന്നു.അവരത് തീയറ്ററുകള്‍ക്ക് അഥവാ എക്സിബിറ്റെഴ്സിനു നല്‍കുന്നു.അങ്ങനെ തീയറ്ററുകളില്‍ എത്തുന്ന ചിത്രം പ്രദര്‍ശനം ആരംഭിക്കുന്നു.
6.ഓരോ ടിക്കെറ്റില്‍ നിന്നും 20 % എന്റര്‍റൈന്‍മെന്റ് റ്റാക്സ് എന്ന പേരില്‍ സര്‍ക്കാരിന് പോകുന്നു.100 രൂപ ടിക്കറ്റില്‍ തീയറ്ററിനു ലഭിക്കുന്നത് 80 രൂപ.എന്നാല്‍ അത് പൂര്‍ണമായും തീയറ്റര്‍ ഉടമയ്ക്ക് അവകാശപ്പെട്ടതല്ല.അത് വിതരണക്കാര്‍ക്കും അവകാശപ്പെട്ടതാണ്.അങ്ങനെയാകുമ്പോള്‍ 25 : 75 (സംസ്ഥാനങ്ങള്‍ക്കനുസരിച്ച് ഈ അനുപാതത്തില്‍ വ്യത്യാസങ്ങള്‍ ഉള്ളതാണ്) എന്ന അനുപാതത്തില്‍ വരുമാനം പകുത്തെടുക്കുന്നു.അങ്ങനെയാകുമ്പോള്‍ 60 രൂപ വിതരണക്കാരനും 20 രൂപ തീയറ്റര്‍ ഉടമയ്ക്കും ലഭിക്കുന്നു.തുടര്‍ച്ചയായി ചിത്രം പ്രദര്‍ശിക്കപ്പെട്ടാല്‍ ആഴ്ചകള്‍ക്കനുസരിച്ചു ഈ അനുപാതം വ്യത്യാസപ്പെട്ടുകൊണ്ടിരിക്കും. മള്‍ടിപ്ലക്ക്സ് തീയറ്ററുകളില്‍ ഈ അനുപാതം 50 : 50 എന്നാണു.അതായത് വിതരണക്കാരന് 40 രൂപ ലഭിക്കുന്നു എന്നര്‍ഥം( സംസ്ഥാനങ്ങള്‍ക്കനുസരിച്ച് അനുപാതം വ്യത്യാസപ്പെട്ടിരിക്കും )
7.ഇത്തരത്തില്‍ ചിത്രത്തിന് ലഭിക്കുന്ന കളക്ഷനു 'നെറ്റ് ഇന്‍കം' എന്ന് പറയുന്നു (ടിക്കറ്റ് വഴിയും റൈട്സ് വഴിയും ലഭിക്കുന്ന വരുമാനം ). ചിത്രത്തിന്റെ വില ( നിര്‍മാതാവിന് നല്‍കിയ പണം + പ്രമോഷന് ചിലവാക്കിയ പണം ) 'നെറ്റ് ഇന്‍ക'ത്തെക്കാള്‍ കൂടുതല്‍ ആണെങ്കില്‍ ചിത്രം ഫ്ലോപ്പ് എന്നും അല്ലാത്ത പക്ഷം ഹിറ്റ് എന്നും പറയാനാകും.
ഒരു ഉദാഹരണമായി ഹിന്ദി ചിത്രം 'തേവര്‍'ന്റെ ബോക്സ് ഓഫീസ് യാത്ര ഒന്ന് പരിശോദിക്കാം
** നിര്‍മാതാവ് ബോണി കപൂര്‍ ചിത്രത്തിനായി 30 കോടി രൂപ ഇന്‍വെസ്റ്റ് ചെയ്യുന്നു
**വിതരണത്തിനായി 'ഇറോസ് ഇന്റര്‍നാഷണല്‍' ചിത്രം 48 കോടി രൂപയ്ക്ക് വാങ്ങുന്നു.
**വിതരണക്കാര്‍ 12 കോടി രൂപ ചിത്രത്തിന്റെ പ്രമോഷനായി ചിലവിടുന്നു.അങ്ങനെയാകുമ്പോള്‍ ചിത്രത്തിന്റെ മുഴുവന്‍ വില 60 കോടിയായി ഉയര്‍ന്നു
**റൈട്സ് വഴി ചിത്രത്തിന് 18 കോടി ലഭിക്കുന്നു.അങ്ങനെയാകുമ്പോള്‍ 42 കോടി രൂപ തിരികെ കിട്ടിയാല്‍ മാത്രമേ ചിത്രം വിജയം ആകുകയുള്ളൂ.
**തീയറ്ററില്‍ നിന്നും 42 കോടി ലഭിക്കണമെങ്കില്‍ 85 കോടിയോളം രൂപയെങ്കിലും ഗ്രോസ് കളക്ഷന്‍ ലഭിക്കണം.എന്റര്‍റൈന്‍മെന്റ് ടാക്‌സ്,തീയറ്റര്‍ ഉടമകളുടെ ഷെയര്‍ എന്നിവ പരിഗണിക്കുമ്പോഴാണ് ചിത്രത്തിന്റെ ഗ്രോസ് ഇത്രയും ഉയരാന്‍ കാരണം.
**ചിത്രം തീയറ്ററുകളില്‍ നിന്നും നേടിയത് 50 കോടിയോളം രൂപ മാത്രമാണ്.അങ്ങനെയാകുമ്പോള്‍ വിതരണക്കാര്‍ക്ക് 25 കോടിയോളം രൂപ ലഭിച്ചിരിക്കാം.അങ്ങനെയാകുമ്പോള്‍ നഷ്ടം 17 കോടി.
**ചിത്രം നിര്‍മാതാവിന് ലാഭവും വിതരണക്കാര്‍ക്ക് വന്‍ നഷ്ടവും വരുത്തിവച്ചു
ജയപരാജയങ്ങള്‍ സംബന്ധിച്ചുള്ള അടിസ്ഥാനപരമായ കാര്യങ്ങള്‍ മാത്രമാണ് പോസ്റ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്.1000 കോടി ബജറ്റില്‍ പോലും ചിത്രങ്ങള്‍ വരാന്‍ പോകുന്ന ഈ വേളയില്‍ ഈ പോസ്റ്റിനും പ്രസക്തിയുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു.
പോസ്റ്റ് സംബന്ധമായ സംശയങ്ങളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും ചുവടെ നല്‍കും എന്ന വിശ്വാസത്തോടെ അവസാനിപ്പിക്കുന്നു
നന്ദി
കൂടുതല്‍ വായനയ്ക്ക്

No comments:
Post a Comment