Monday, February 27, 2017

Veeram - A Retrospect

മലയാള സിനിമ ഇന്ന് പുതുമയ്ക്കായി കാതോര്‍ക്കുകയാണ്.ലോക സിനിമയിലെ തന്നെ പല മഹത്സൃഷ്ടികളും പിറവികൊണ്ട മലയാള ഭാഷയെ പിന്നോട്ടടിച്ചുകൊണ്ടിരുന്ന ഒന്നാണ് ബജറ്റ്.അയല്‍ക്കാര്‍ തന്നെ വന്‍ ബജറ്റ്ല്‍ ബ്രഹ്മാണ്ട ചലച്ചിത്രങ്ങള്‍ പ്രേക്ഷകര്‍ക്ക്‌ മുന്നില്‍ എത്തിച്ചപ്പോള്‍ നോക്കി നില്‍ക്കുവാന്‍ വിധിക്കപ്പെട്ടവരായിരുന്നു നമ്മള്‍ മലയാളികള്‍.തമിഴ്,തെലുങ്ക്,ഹിന്ദി ഭാഷ ചിത്രങ്ങള്‍ ഇവിടെ നിന്നും കോടികള്‍ കീശയിലാക്കി മടങ്ങിയപ്പോള്‍ മികച്ച പല മലയാള സിനിമകള്‍ക്ക്‌ നിരാശയോടെ കൊട്ടകകള്‍ വിട്ടു മടങ്ങേണ്ടി വന്നു.എന്നാല്‍ ഇന്ന് ആ പ്രവണതയ്ക്ക് മാറ്റങ്ങള്‍ ഏറെ വന്നിരിക്കുന്നു.ഭൈരവ,സിംഗം പോലെയുള്ള നിലവാരം ലവലേശമില്ലാത്ത ബിഗ്  ബജറ്റ് സിനിമകള്‍ കേരള ബോക്സ്‌ ഓഫീസില്‍ വന്‍ ദുരന്തങ്ങള്‍ ആകുമ്പോള്‍ മറുവശത്ത് മലയാള സിനിമകള്‍ അന്യനാട്ടില്‍ പോലും ഉജ്ജ്വല വിജയം നേടി മുന്നേറുന്നു.അപ്രാപ്യം എന്ന് കരുതിയ 100 കോടി എന്ന കളക്ഷന്‍ പോലും ദിവസങ്ങളുടെ മാത്രം കാലയളവില്‍ മലയാള സിനിമ കൈപ്പിടിയില്‍ ഒതുക്കിയപ്പോള്‍ അമ്പരന്നത് മലയാളികള്‍ മാത്രമല്ല,ഇന്ത്യന്‍ സിനിമ ലോകം തന്നെയാണ്.അതേ മലയാള സിനിമാലോകം പ്രേക്ഷകര്‍ക്ക്‌ നല്‍കിയ പുത്തന്‍ അനുഭവമാണ് 'വീരം'.

ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങള്‍ ഒന്നും തന്നെ മലയാളിക്ക് പരിചിതമായ മുഖങ്ങള്‍ക്കു ഉടമകളല്ല.ഡോണ്‍ 2 എന്ന ചിത്രത്തില്‍ മാത്രം ഞാന്‍ കണ്ടിട്ടുള്ള കുനാല്‍ കപൂര്‍ ചന്തുവായി എത്തിയപ്പോള്‍ പ്രതീക്ഷകള്‍ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.എന്നാല്‍,ചന്തു എന്ന കഥാപാത്രത്തെ മികച്ചതാക്കാന്‍ കുനാല്‍ തന്റെ കഴിവിന്റെ പരമാവധി ശ്രമിച്ചിട്ടുണ്ട്,അതില്‍ ഏറെക്കുറെ അദ്ദേഹം വിജയിക്കുകയും ചെയ്തു എന്നതാണ് വാസ്തവം.കാമം,സ്ഥാനലബ്ദി,പക എന്നിവയ്ക്ക് പിന്നാലെ പായുന്ന ചന്തുവായി മികച്ച പ്രകടനം അദ്ദേഹം കാഴ്ച വച്ചു.വാള്‍പയറ്റ് രംഗങ്ങളില്‍ അസാമാന്യമായ വേഗവും ചടുലതയും ആ പ്രകടനത്തില്‍ വ്യക്തമായിരുന്നു.അഭിനയം എന്നത് ഭാവങ്ങള്‍ മാത്രമാണെന്ന് വിശ്വസിക്കുന്ന മലയാളികള്‍ക്ക് ഒരുപക്ഷെ ഞാന്‍ ഈ പറഞ്ഞത് ദാഹിചെന്നു വരില്ല.ചിത്രത്തിന്റെ ഏറ്റവും വലിയ അപാഗത എന്നൊരു ചോദ്യം ഉന്നയിക്കപ്പെട്ടാല്‍ ആദ്യം സ്ഫുരിക്കുന്ന ഉത്തരം ഹിമാര്‍ഷ വെങ്കിടസ്വാമി എന്നാകും.പുത്തൂരം വീടിന്റെയും ചന്തുവിന്റെയും കഥപറഞ്ഞിട്ടുള്ള മുന്‍കാല ചിത്രങ്ങളിലൊക്കെ ഉണ്ണിയാര്‍ച്ച എന്ന കഥാപാത്രത്തിന് തന്റേതായ സ്ഥാനം ലഭിച്ചിരുന്നു.എന്നാല്‍ 'വീരം' ഉണ്നിയാര്ച്ചയ്ക്ക് മറ്റൊരു മുഖമാണ് നല്‍കുന്നത്.ഒരു സ്ത്രീരത്നം എന്നതിനേക്കാളുപരി കാമം ഉറ്റുനില്‍ക്കുന്ന ഒരുവളായി ഉണ്ണിയാര്‍ച്ച ചിത്രീകരിക്കപ്പെട്ടു.ഉണ്ണിയാര്‍ച്ച എന്ന കഥാപാത്രത്തിനു ഒന്നും ചെയ്യാനാവാതെ പോകുകയാണ് 'വീര'ത്തിലൂടെ.ഇത് കഥാപാത്രത്തിന്റെ കാര്യം.ഇനി ആ കഥാപാത്രത്തിന്റെ അവതരണത്തെ പറ്റി പറയുകയാണെങ്കില്‍ അത് കൂടുതല്‍  അസഹനീയമായി അനുഭവപ്പെട്ടു.സിനിമ എന്ന വ്യവസായതിനോട് തന്നെ പരിചയം കുറവായിരുന്ന ഒരു മോഡലിനെ ഈ വേഷത്തിനു വേണ്ടി ജയരാജ്‌ തിരഞ്ഞെടുത്തതിന്റെ ചേതോവികാരം എന്താണെന്നു ഒരെത്തും പിടിയും കിട്ടുന്നില്ല.വിരഹം,പക എന്നീ ഭാവങ്ങള്‍ ഉണ്ണിയാര്‍ച്ച ചെയ്തപ്പോള്‍ അത് മറ്റെന്തോ ആയി പ്രേക്ഷകര്‍ക്ക്‌ അനുഭവപ്പെട്ടിട്ടുണ്ടാകണം.മേനിപ്രദര്‍ശനത്തിനു മാത്രം ശ്രദ്ധ കേന്ദ്രീകരിക്കപ്പെട്ട അഭിനയം.മറുവശത്ത് ലേഡി മാക്ബെത്ത്  അഥവാ കുട്ടിമാണിയായി ദിവിന താക്കൂര്‍ ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.'വടക്കന്‍ വീരഗാഥ'യില്‍  സ്ത്രീജനങ്ങളില്‍ ഉണ്ണിയാര്‍ച്ചയ്ക്ക് സ്ഥാനം ലഭിച്ചപ്പോള്‍ 'വീരം' അത് കുട്ടിമാണിക്ക് വച്ച് മാറി. സ്വതാല്‍പ്പര്യങ്ങള്‍ക്ക് അമിതമായി വില കല്‍പ്പിക്കുന്ന കുട്ടിമാണിക്ക് വേണ്ടി തയ്യാറാക്കിയ സംഭാഷണങ്ങള്‍ എടുത്തു പറയേണ്ടതാണ്.പ്രണയത്തിലും,കാമത്തിലും കുട്ടിമാണി താനാരാണെന്ന് വിളിച്ചു പറയുന്നുണ്ടെങ്കിലും അത് മനസ്സിലാക്കുവാന്‍ പലര്‍ക്കും കഴിയുന്നില്ല.ആരോമല്‍,അരിങ്ങോടര്‍ എന്നീ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയവര്‍ ആയോധനകലകളില്‍ അഗ്രഗണയരായി അനുഭവപ്പെട്ടുവെങ്കിലും ഭാവാഭിനയത്തില്‍ പിന്നോക്കം നിന്നു.ആരോമല്‍ ഉണ്ണിയായി എത്തി ചന്തുവിന്റെ കഥ കഴിക്കുന്ന വീരനായ കഥാപാത്രത്തിന് ഒരൊറ്റ സംഭാഷണശകലം പോലും സംവിധായകന്‍ നല്‍കിയില്ല എന്നത് ആശ്ച്ചര്യകരമായ ഒന്നാണ്.

തിരക്കഥ എന്നതിലേക്ക് വിരല്‍ ചൂണ്ടിയാല്‍,മലയാളം കണ്ട എക്കാലത്തെയും മികച്ച തിരക്കഥകളില്‍ ഒന്നാണ് 'വീരം'.വാമൊഴിയായി പാടിയറിഞ്ഞ  വടക്കന്‍പാട്ടിലെ ചന്തുവിനെയും മഹാസാഹിത്യകാരന്റെ മാക്ബെതിനെയും അസാമാന്യമായ കരവിരുതോടെയാണ് തിരക്കഥയില്‍ ഒരിമിച്ചു ചേര്‍ത്തിരിക്കുന്നത്.മാക്ബത്തിലെ മന്ത്രവാദിനിയെ കൈയടക്കത്തോടെ വടക്കന്‍ പാട്ടിലേക്ക് ആനയിച്ചിരിക്കുന്ന കഥാഗതി ഇതിനു ഉത്തമ ഉദാഹരണമാണ്.ജയരാജ്‌ എന്ന സംവിധായകന്‍ അസാമാന്യമായ കൈയടക്കത്തോടെയാണ് ഈ ചിത്രം പ്രേക്ഷകര്‍ക്ക്‌ മുന്നിലേക്ക്‌ കൊണ്ടെത്തിചിരിക്കുന്നത്.ഗാനങ്ങള്‍,വടക്കന്‍ ഭാഷയിലുള്ള സംഭാഷണങ്ങള്‍,ആഖ്യാനരീതി,ചായഗ്രഹണം,സംഖടനരംഗങ്ങള്‍ എന്നിവ മികച്ചു നിന്നപ്പോള്‍ BGM ചില ഭാഗങ്ങളില്‍ അനാവശ്യമായി അനുഭവപ്പെട്ടു.ചിത്രത്തിന്റെ തുടക്കത്തില്‍ ചന്തുവിന്റെ LIP SYNC ല്‍ ചെറിയ വ്യതിയാനങ്ങള്‍ ഉണ്ടായതും ചിത്രത്തിന്റെ ന്യൂനതയായി എടുത്തുകാട്ടാവുന്നതാണ്.പല ആംഗലേയ ചിത്രങ്ങളെയും അനുസ്മരിപ്പിക്കുന്ന ഫ്രെയിമുകള്‍ ചിത്രത്തിന്റെ ദ്രിശ്യഭംഗിക്ക് കൂടുതല്‍ മിഴിവേകി.അജന്ത-എല്ലോറ ഗുഹകളില്‍ വച്ച് ഷൂട്ട്‌ ചെയ്യപ്പെട്ട രംഗങ്ങള്‍ പ്രത്യേകം എടുത്തു പറയേണ്ടതാണ്.

മലയാളം കണ്ട ഏറ്റവും മികച്ച CGI,VFX സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച ചിത്രമാകും 'വീരം'.ചിത്രത്തിലെ കോഴിപ്പോരു ഇതിനു മികച്ച ഒരുദാഹരണമാണ്.'പുലിമുരുകന്‍' പോലെയുള്ള ചിത്രങ്ങളില്‍ പോലും പലയിടങ്ങളിലും കല്ലുകടിയായിരുന്നു മോശമായ CGI വര്‍ക്ക്‌.എന്നാല്‍ 'വീരം'അതില്‍ നിന്നൊക്കെ വ്യത്യസ്തമാകുന്നു.

Verdict : ഒരു ബഹുബലി പ്രതീക്ഷിച്ചു പോയാല്‍ നിങ്ങളെ നിരാശരാക്കാനുള്ളതെല്ലാം 'വീര'തിലുണ്ട്.എന്നാല്‍ ഒരു നല്ല സിനിമ എന്ന ചിന്താഗതിയോട് സമീപിച്ചാല്‍ 'വീരം' നിങ്ങളെ ആശ്ചര്യപ്പെടുത്തും എന്നത് തീര്‍ച്ച.'പുലിമുരുകന്‍' പോലെയുള്ള ആവറേജ് ചിത്രങ്ങള്‍ക്ക് നല്‍കുന്ന പ്രത്സാഹനങ്ങളുടെ പകുതി നല്‍കിയാല്‍ ഈ ചിത്രം നിരൂപകരോടൊപ്പം ബോക്സ്‌ ഓഫീസിലും സംതൃപ്തിയുടെ ചിരി വിടര്‍ത്തും എന്നതാണ് സത്യം.

A MUST WATCH :) 

Monday, February 20, 2017

When Indian women suffer on a daily basis....

Three years back,having contacted to my beloved friend who was staying in the United states,I'm often asked about the events in the country. And so it was with the brutal rape and murder of a 23 year old girl in New Delhi that set off big protest in India.

The savagery of the attack and the young woman’s inspiring story as the first in her poor family to pursue an advanced education and a career in medicine made this case deeply affecting. But this kind of crime and public awareness of it should not be seen as exceptional. In fact, outrage about the mistreatment and abuse Indian women suffer on a daily basis has been building over the last two decades. The rape in December may have drawn great public anguish because it came to symbolize the collected grievances of hundreds of millions of women

We don't need to look at statistics to confront the horrid truth. News stories of women from all over India being raped, beaten, killed are flashed across us day after day – and we all are aware of it. This fatal Nirbhaya gang-rape saw an outpouring on the streets of Delhi – protests decrying the fragile status of women in India. Candle light marches, editorials examining the patriarchal and sexist traditions of our country, an awakening on social media – even conversations on streets revolve around the night they cannot forget: the night that took Nirbhaya.

Every single day single women, young girls, mothers and women from all walks of life are being assaulted, molested, and violated. The streets, public transport, public spaces in particular have become the territory of the hunters. While the ones already hunted down weep in silence or in disdain, the rest fight their way to a basic life with dignity.

There is an unspoken war on the streets. Young school and college going girls use books to shield themselves, other women wear full-covered attire to protect their bodies, and others avoid the mere glance of the roving gaze.

With limited options in our hands, and with time fast flying us by, the onus is on us to wake up and do whatever it takes. 49% of India’s registered voters are women, and the Power of 49 together needs to demand a tougher India, yet an India that is sensitive to women. Women’s issues need to be pushed in every lobby until the leaders have no choice but to yield and take a hold on the crisis that looms across every street and every corner of India today
This is the time we own up to ourselves. We stand by each other. Tall and proud. Brave and unfazed. This is the time we own up to India. No more Harassment. We want what we deserve - for us and for our daughters – a safer India for women.

A Seafarer's journey through Australia.

It was on the previous Christmas season,we were having a port at Australia for the cargo discharging.Our proposed date of discharge completion got extended due to some lading issues with the terminal.So we planned for a shore leave and we got succeeded.Our initial destination was the Blue mountain,Sydney.It took us almost 1.5 hours from Sydney to reach the place. Since it was Christmas and most of the tour operators were not functioning, we also covered the ‘Featherdale Wildlife Park’ in the Blue Mountains Trip which was otherwise scheduled for another day.The wildlife park was a great experience but its highlight was the Skyway. Traveling in a glass floor trolley up the mountains was an awesome experience and every time we looked down, we were thrilled by the beauty and height. Our downhill descent from the mountains was on a train and that too was an exhilarating experience since we were going down the hill at a steep 82-degree angle.Another good part of this experience was that we could repeat it as many times we wanted. Overall, the Blue Mountains Trip was the scenic adventure we had always hoped for.It was the end of Day 1
On our second day of departure,we were off to the Great Barrier Reef.The cruise was an amazing experience and we could see the reef from the glass boat (glass flooring). There was an underwater semi-submarine tour also where we were submerged in the water in a glass cabin and could see the fishes and marine life around us.We were free by 1:30 PM and the day was free for leisure.We visited the Green Island in Great Barrier Reef which was also a one stop destination for all the water and adventure activities like parasailing, snorkeling etc. My friends did snorkeling and even went to the point where they could touch the reef. We were free by 5:30 PM and the rest of the evening was spent in our own vessel,The Great Manta and not the cruise.
We went to the Kuranda village on the third and final day. The village was a few thousand feet above Cairns and the most amazing part of this place was the ‘Skyrail’ and ‘rainforest walks’. Our journey upwards was done in the Skyrail and after every stop in the 5.5 km stretch, we would do a short rainforest walk reminiscent of the Brazilian Forests that I always wanted to visit. Later in the village, we could do whatever we wanted so we used this time to buy some authentic Australian souvenirs.We took the train while coming back and that too was a scenic and interesting experience. During the journey, we were told about the marvels of railways and how people took so much pain to construct them during the 18th century.That was our last day on Australia.We went back to our vessel with the extremely touched memories of the dream land.Having found the right balance between adventure, fun, and leisure – Australia for us, turned out to be better than expected. I loved its beauty, natural charm, and organization. Everything was perfectly timed and there weren’t any hassles.
Given a chance, we would really want to do this trip again, maybe with an extra day in Sydney and an extra amusement park – Dream World!

Tuesday, February 14, 2017

Best Child Artist - 2016

പോസ്റ്റ് എഴുതുന്നതിനു മുൻപ് തന്നെ ഒരുകാര്യം പറയാമല്ലോ.... ഏഷ്യാനെറ്റ് 'മികച്ച ബാലതാരം' അവാർഡ് ആർക്കാണ് നൽകിയതെന്ന് എനിക്ക് അറിയില്ല...ട്രോളുകളിൽ കണ്ടതാണ് അത് അജാസ് ആണെന്ന്....
അജാസ്.... ചാനൽ പ്രോഗ്രാമിൽ അത് ചെയ്തു ഇത് ചെയ്തു എന്നതൊക്കെ സിനിമയെ ബാധിക്കുന്ന വിഷയങ്ങൾ അല്ല.അതുകൊണ്ട് തന്നെ 2016 ലെ മികച്ച ബാലതാരം എന്ന തർക്കവിഷയത്തിൽ ഇതുപോലെ ഉള്ള കമെന്റുകൾ ഒട്ടും അനിവാര്യമല്ല എന്ന് ആദ്യമേ പറഞ്ഞു കൊള്ളട്ടെ.ഇനി അജാസിന്റെ അഭിനയത്തിലേക്ക് വന്നാൽ,പുലിമുരുകൻ എന്ന വിജയചിത്രത്തിന്റെ ഭാഗമായി എന്നത് ഒഴിച്ച് നിർത്തിയാൽ ഒരു ബാലതാരം എന്ന നിലയിൽ ഒരുപാട് ന്യൂനതകൾ ഉള്ള കൊച്ചു പ്രതിഭയാണ് അജാസ്.സിനിമ ഇറങ്ങിയ നാളിൽ പയ്യൻ ഒരുപാട് വാഴ്ത്തപ്പെട്ടിരുന്നു.അനാവശ്യമായ ഈ ഹൈപ്പ ആ പയ്യന്റെ ഭാവിയെ തന്നെ നശിപ്പിക്കാൻ സാധ്യതയുള്ളതാണ്.കൃത്രിമത്വം വല്ലാതെ നിഴലിച്ചിരുന്ന അഭിനയം ഇനിയും ഒരുപാട് മെച്ചപ്പെടേണ്ടിയിരിക്കുന്നു.അതുകൊണ്ട് തന്നെ 'മികച്ച ബാലതാരം' എന്ന ചോദ്യത്തിന് ഉതകുന്ന ഉത്തരമല്ല അജാസ്
ചേതൻ...'ഗപ്പി'-തീയറ്ററുകളിൽ യാതൊരു ചലനവും സൃഷ്ടിക്കാതെ പടിയടച്ചു പിണ്ഡം വെപ്പിച്ച ഒരു ചിത്രം.എങ്കിലും കഴിഞ്ഞ വർഷത്തെ മികച്ച ചിത്രം എന്നൊരു ചോദ്യം മുന്നിലേക്കിട്ടാൽ 'ഗപ്പി' എന്ന പേര് ഒരുപാട് പേരുടെ മനസ്സിൽ തെളിയുന്നുണ്ടാകും എന്നത് നിസ്സമശയം.ന്യൂനതകളുടെ ഒരു പട്ടിക നിരത്തിയാൽ 2016 ചിത്രങ്ങളിൽ ഏറ്റവും താഴെയാകും ഈ കൊച്ചു ചിത്രം.ചിത്രത്തിലെ മികച്ച പ്രകടനം,ഈ ഒരു വരി മതി ചേതൻ എന്ന പേര് ഉരുത്തിരിഞ്ഞു വരാൻ.പക്ഷെ, ഒരു ബാലതാരം എന്ന നിലയിൽ ചേതന്റെ പ്രകടനം എടുത്തു കാട്ടാൻ പറഞ്ഞാൽ എനിക്ക് ബുദ്ധിമുട്ട് ഉണ്ടെന്നു സങ്കടത്തോടെയാണെങ്കിലും പറയേണ്ടി വരുന്നുണ്ട്.കാരണം മറ്റൊന്നുമല്ല,പ്രായത്തിനും അപ്പുറമായ ഒരു പക്വത ചേതനിൽ അനുഭവപ്പെട്ടു.അത് ഒരിക്കലും ഒരു ന്യൂനതയായി ഞാൻ പറയുന്നില്ല.പക്ഷെ,ബാലതാരം എന്ന ചോദ്യം വരുമ്പോൾ അതിനു പ്രസക്തി ഉണ്ടാകുന്നു.മലയാള സിനിമയ്ക്ക് ഭാവിയിൽ ലഭിക്കാവുന്ന ഒരു മികച്ച 'നടൻ' ആകും ചേതൻ എന്നതിൽ സംശയം ഇല്ല.
രുദ്രാകഷ്‌ സുധീഷ്....'2016' ലെ എന്റെ പേർസണൽ favourite ആണ് KPAC. അതിൽ വിയോജിപ്പുകൾ ഒരുപാട് പേർക്ക് ഉണ്ടാകുമെന്ന് തോന്നുന്നുണ്ട്.തീയറ്ററുകളിൽ ഭേദപ്പെട്ട പ്രകടനം കാഴ്ച വെച്ച,'സിദ്ധാർഥ് ശിവ' ഇന്ന പ്രതിഭാധനനായ സംവിധായകന്റെ,ചിത്രമാണ് KPAC. ഇനി വിഷയത്തിലേക്ക് വരാം.കഴിഞ്ഞ വർഷത്തെ മികച്ച ബാലതാരം എന്ന ചോദ്യത്തിന് എന്റെ ഉത്തരം രുദ്രാകഷ്‌ ആണ്.അജാസിൽ കണ്ട കൃത്രിമത്വം ഈ പ്രകടനത്തിൽ കണ്ടില്ല,ചേതനിൽ കണ്ട പക്വത ഈ പ്രകടനത്തിൽ ഇല്ല.ഉള്ളത് ഒരു 8 വയസ്സ്(എനിക്കുറപ്പില്ല വയസ്സിന്റെ കാര്യം) കാരന്റെ ചെറു ചിരിയും ചിന്തകളും സ്വപ്നങ്ങളുമാണ്.നഷ്ടപ്പെടലുകളും നേട്ടങ്ങളും ഒരു കുട്ടി എങ്ങനെ നോക്കിക്കാണുന്നു അല്ലെങ്കിൽ അവനിൽ അതെങ്ങനെ പ്രതിഫലിക്കുന്നു എന്നതിനുള്ള മികച്ച ഒരു ഉദാഹരണമാണ് രുദ്രാകഷ്‌ എന്ന ഈ കൊച്ചു കലാകാരൻ.സുധീഷ് എന്ന നടന് മലയാള സിനിമ ലോകത്തിൽ എത്തിപ്പിടിക്കാൻ കഴിയാതിരുന്നതോക്കെ ഒരുപക്ഷെ അദ്ദേഹത്തിന് മകനിലൂടെ സാധിക്കും എന്നൊരു പ്രത്യാശ എനിക്കുണ്ട്. നല്ല സംവിധായകർ നല്ലതു പോലെ ഉപയോഗിച്ചാൽ മലയാളത്തിന് ലഭിക്കാൻ പോകുന്ന മികച്ച ബാലതാരം ആകും ഈ കൊച്ചു മിടുക്കൻ,ഒരുപക്ഷെ ഒരു മികച്ച നടനും...

Mullholand Drive-Revealed in Malayalam

Mullholand Drive-ചോദ്യങ്ങളും ഉത്തരങ്ങളും
ഒരുപക്ഷെ ഈ നൂറ്റാണ്ടിന്റെ ചലനചിത്രം എന്ന് ഇതിനെ വിശേഷിപ്പിക്കാന്‍ എനിക്ക് ഇപ്പൊ തോന്നുകയാണ്.ഇന്നേക്ക് പതിനാറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരശ്സീലയില്‍ പ്രത്യക്ഷപ്പെട്ട ഈ ചിത്രം ഇന്നും പലര്‍ക്കും ഒരു ചുരുളഴിയ രഹസ്യമായി(കടപ്പാട്:ബാലരമ) നിലകൊള്ളുകയാണ്.3 തവണ ഈ ചിത്രം കണ്ട ഒരു വ്യക്തി എന്ന നിലയില്‍ എന്റേതായ വീക്ഷണങ്ങളും അഭിപ്രായങ്ങളും സംശയങ്ങളും ഈ പോസ്റ്റ്‌ വഴി നിങ്ങളിലേക്ക് എത്തിക്കാനാണ് ഞാന്‍ ശ്രമിക്കുന്നത്.Interpretation എന്നാ വാക്കിനു ഇത്രയധികം മാനങ്ങള്‍ നല്‍കിയ മറ്റൊരു ചിത്രവും ഉണ്ടെന്നു തോന്നുന്നില്ല.കാരണം ആസ്വാദകന് തന്റേതായ രീതിയില്‍ ഓരോ സീനുകളും വ്യാഖ്യാനിക്കാന്‍ കഴിയുന്നുണ്ട്
**ആദ്യം തന്നെ പറയട്ടെ....The whole post is cluster of spoilers
**സിനിമ കാണാത്തവര്‍ വായിക്കേണ്ട എന്ന് തന്നെയാണ് പറയാനുള്ളത്.മറ്റൊന്നും കൊണ്ടല്ല ഒന്നും മനസ്സിലാകില്ല
ഇനി വിഷയത്തിലേക്ക് വരാം .....
### ചിത്രത്തെ 36 സ്സിനുകള്‍ ആയി ആദ്യം തന്നെ ഞാന്‍ വേര്‍തിരിക്കുന്നു
1) Jitterbug contest
2)റീത്തയുടെ Accident നടക്കുന്ന്നു
3)2 പോലീസ് ഉദ്യോഗസ്ഥര്‍ mullholand drive ലെ അപകട സ്ഥലത്ത് എത്തുന്നു
4)Aunt Ruth ന്റെ appartment ല്‍ റീത്ത കയറുന്നു
5)Dan എന്നയാള്‍ മറ്റൊരാളുമായി തന്റെ സ്വപ്നതെപ്പറ്റി winkeys ഇല്‍ ഇരുന്നു സംസാരിക്കുന്നു
6)Mr.Roque ഉം മറ്റു രണ്ടു പേരും കാണാതായ ഒരു പെണ്‍കുട്ടിയെ പറ്റി ഫോണില്‍ സംസാരിക്കുന്നു
7)ബെറ്റി എയര്‍ പോര്‍ട്ടില്‍ നിന്നും വരുന്നു
8)ബെറ്റി Coco യുടെ അappartment ല്‍ വരുന്നു
9)ആദമിന്റെ ചിത്രത്തിന്റെ discussion
10)Hitman തന്റെ സുഹൃത്തിനെയും,വെടി കൊണ്ട ഒരു യുവതിയെയും ഒരു sweeper യും കൊല്ലുന്നു
11)റീത്ത തന്റെ ബാഗില്‍ നിന്നും പണവും താക്കോലും എടുക്കുന്നു
12)ഒരു വേശ്യയും hitman ഉം മറ്റൊരാളുമായി ഉള്ള സംഭാഷണം
13)ആദം വീട്ടിലേക്ക് പോകുന്നു
14)mullholand drive എന്ന പദം ആദ്യമായി ചിത്രത്തില്‍ ഉച്ചരിക്കുന്നു
15)ആദം തന്റെന്‍ ഭാര്യയും poolman ഉം ആയുള്ള അവിഹിതം കണ്ടു പിടിക്കുന്നു
 16)റീത്തയും ബെറ്റിയും അപകടത്തെ പറ്റി അറിയാന്‍ പോലീസിന് ഫോണ്‍ ചെയുന്നു.അവിടെ വച്ച് Diane Selwyn എന്ന പേര് റീത്തയ്ക്ക് ഓര്മ വരുന്നു
17)ഒരു തടിയന്‍ ആദമിനെ അന്വേഷിച്ചു അയാളുടെ വീട്ടില്‍ എത്തുന്നു
18)ആദമിനോട് cynthiya "cowboy" എന്നയാളെ പറ്റി പറയുന്നു
19)Diane Selwyn നെ അന്വേഷിച്ചു പോകാന്‍ തീരുമാനിക്കുന്ന റീത്തയും ബെറ്റിയും Louis Bonner എന്ന യുവതിയെ കാണുന്നു
20)ആദം cowboy യെ കാണുന്നു
21)ബെറ്റി audition വേണ്ടി പോകുന്നു
22)ബെറ്റി ആദമിന്റെ സെറ്റില്‍ എത്തുന്നു
23)ബെറ്റിയും റീത്തയും Diane Selwyn ന്റെ വീട്ടില്‍ എത്തുന്നു
24)റീത്ത തന്റെ appearence ല്‍ മാറ്റം വരുത്തുന്നു
25)റീത്ത രാത്രിയില്‍ ബെറ്റിയോടൊപ്പം Silencio theatre ല്‍ എത്തുന്നു
26)അവര്‍ റൂമില്‍ തിരിച്ചെത്തുന്നു.ബെറ്റിയെ കാണാതാകുന്നു.താക്കോല്‍ ഉപയോഗിച്ച് നീല ബോക്സ്‌ റീത്ത തുറക്കുന്നു
27)Aunt.Ruth കതകു തുറക്കുന്നു
28)12 ആം appartment ല്‍ താമസിക്കുന്ന സ്ത്രീയുടെ ശബ്ദം കേട്ട് Diane Selwyn ഉറക്കം എഴുന്നേല്‍ക്കുന്നു
29)ബെറ്റി നഗ്നയായ റീത്തയുടെ അടുത്തേക്ക് പോകുന്നു
30)സെറ്റില്‍ ആദമും റീത്തയും ഉമ്മ വയ്ക്കുന്നത് കാണുന്നു ബെറ്റി
31)Diane പിന്നീട camilia യെ തന്റെ റൂമില്‍ നിന്നു പുറത്താക്കുന്നു പിന്നീട സ്വയംഭോഗം ചെയ്യുന്നു
32)ഫോണ്‍ റിംഗ് ചെയ്യുന്നു
33)Diane കാറില്‍ കയറി Camila യുടെയും ആദമിന്റെയും reception നു പോകുന്നു
34)Diane തന്റെ hollywood ലേക്കുള്ള വരവും മുന്കാലവും വിശദമാക്കുന്നു
35)Diane ഉം hitman ഉം ആയുള്ള സംഭാഷണം
36)Dianeസ്വയം ഷൂട്ട്‌ ചെയ്യുന്നു
ഒരിക്കലും ചിത്രത്തിന്റെ കഥയോ മറ്റോ അല്ല ഞാന്‍ ഈ ലിസ്റ്റ് ചെയ്തിരിക്കുന്നത്.താഴേക്ക് പറയാന്‍ സഹായിക്കുന്ന ഒരു reference എന്ന രീതിയില്‍ മാത്രം കണ്ടാല്‍ മതി.
**ശരിക്കും എന്താണ് ചിത്രത്തിന്റെ genre ?
ശരിക്കും ഒരു mystery revenge ത്രിലെര്‍
**സിനിമയുടെ ബേസിക് തീം എന്താണ്?
Diane Selwyn എന്ന ഒരു നടിയുടെ,അല്ലെങ്കില്‍ ഒരു നായികയാകാന്‍ കൊതിച്ച് ജീവിതം നശിച്ച ഒരു യുവതിയാണ് കഥയിലെ കേന്ദ്ര കഥാപാത്രം.സ്വവര്‍ഗ അനുരാഗിയായ അവള്‍ Camilia Rhodes എന്ന നടിയെ ഒരു വാടക കൊലയാളിയാല്‍ കൊലപ്പെടുതുകയാണ് ചിത്രത്തില്‍.ഒടുവില്‍ തന്റെ തോല്‍വിയും നഷ്ടബോധവും അവളെ ആത്മഹത്യിലെക്ക് നയിക്കുന്നതുമാണ്‌ കഥ.എന്നാല്‍ ഈ വിഷയം സ്വപ്നത്തിന്റെയും യാഥാര്ത്യതിന്റെയും ഇടയില്‍ മുക്കിയെടുതാണ് സംവിധായകന്‍ നമുക്ക് മുന്നില്‍ വച്ച് നീട്ടിയിരിക്കുന്നത്
**ചിത്രത്തില്‍ ഇതൊക്കെയാണ് സ്വപ്‌നങ്ങള്‍ ?
മുകളിലത്തെ ലിസ്റ്റില്‍ 27 വരെ Diane Selwyn ന്റെ സ്വപ്നം ആണെന്ന് വിശ്വസിക്കുകയാണ് ഞാന്‍.
**ചിത്രത്തിലെ Blue key എന്താണ് ?
സ്വപ്നത്തില്‍ നിന്നും എഴുന്നേറ്റ Diane ഇന്റെ റൂമില്‍ blue key ഇരിക്കുന്നത് കാണാം.തന്റെ ജോലി കഴിഞ്ഞ ശേഷം blue key Diane നു കാണാന്‍ സാധിക്കും എന്ന് മുന്‍പ് hitman പറഞ്ഞിരുന്നു
**ആദ്യ ഭാഗങ്ങള്‍ ഒക്കെ സ്വപ്നം ആണെങ്കില്‍ jitterbug മത്സരവും സ്വപ്നം ആയിരുന്നോ?
അങ്ങനെ എനിക്ക് തോന്നുന്നില്ല.കാരണം സ്വപ്നത്തിലും ജീവിതത്തിലും ഒരേ സംഭവങ്ങള്‍ ഉണ്ടാകാം.കൂടാതെ 34 ല്‍ തന്നെപ്പറ്റി സംസാരിക്കുന്ന Diane ഇത് പറയുന്നും ഉണ്ട്
**Irene ദമ്പതികള്‍ അപ്പോള്‍ ആരാണ്?
എനിക്ക് തോന്നുന്നത് അത് Diane ന്റെ മാതാപിതാക്കകള്‍ ആണ് എന്ന്‍ .കാരണം jitterbug ഷോയില്‍ അവരെ Diane നൊപ്പം കാണിക്കുന്നുണ്ട്.കൂടാതെ അവളുടെ സ്വപ്നത്തില്‍ അവള്‍ക്ക് എയര്‍ പോര്‍ട്ടില്‍ നിന്നും ടാക്സി ശരിയാക്കുന്നതും Irene ആണ്.സ്വപ്നത്തില്‍ അവള്‍ക്ക് വഴികാട്ടിയാകുന്ന irene ജീവിതത്തിലും അതുതന്നെയാകും എന്ന് ഞാന്‍ കരുതുന്നു.കൂടാതെ Diane മരണപ്പെടുന്ന ദിവസം അവള്‍ അവരെ കണ്ടാണ്‌ സ്വയം ഷൂട്ട്‌ ചെയ്യുന്നത്.മാതാപിതാക്കളുടെ സ്വപ്നങ്ങളും മകളിലുള്ള വിശ്വാസവും തല്ലിക്കെടുത്തി ഒരു drug addict ആയ മകള്‍ക്ക് മുന്നില്‍ എത്തുന്ന അവര്‍ Diane ന്റെ അച്ഛനും അമ്മയും തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു
**എങ്കില്‍ സ്വപ്നങ്ങള്‍ക്കിടയില്‍ hitman തന്റെ സുഹൃത്തിനെ കൊല്ലുന്നതായി കാണിക്കുന്നുണ്ടല്ലോ,അതെന്താണ് ?
hitman തന്റെ സുഹൃത്തിന്റെ തലയില്‍ നിറയോഴിക്കുന്നതും റീത്തയ്ക്ക് സ്വപ്നത്തില്‍ കാര്‍ അപകടം മൂലം തലയ്ക്ക് പരിക്കേല്‍ക്കുന്നതും ഒരേ ഇടത്താണ്.Camila യ്ക്ക് hitman മൂലം ഉണ്ടാകുന്ന അപകടം ഇവിടെ വ്യാഖ്യാനിക്കപെടുന്നു.കൂടാതെ അനാവശ്യമായി ഒരു സ്ത്രീയേം ഒരു sweeper യും കൊല്ലുന്ന hitman തന്റെ ജോലിക്ക് എത്രമാത്രം അനുയോജ്യന്‍ ആണ് എന്ന Diane ന്റെ വിശ്വാസം ആണ് ഈ സ്വപ്നം
**mullholand drive എന്ന പേര് ചിത്രത്തിനു എന്ത് പ്രാധാന്യം ആണ് നല്‍കുന്നത് ?
പ്രാധാന വസ്തുത എന്തെന്നാല്‍ ഈ സ്ഥലത്ത് വച്ച് തന്നെയാണ് ആദമിന്റെ engagement പാര്‍ടിയില്‍ Diane ക്ഷണിക്കപ്പെടുന്നതും,സ്വപ്നത്തില്‍ Camila യ്ക്ക് അപകടം സംഭവിക്കുന്നതും
**12 ല്‍ hitman ഒടൊപ്പം കാണിക്കുന്ന മറ്റു രണ്ടു പേര്‍ ആരാണ് ?
കാര്യമായ ഒരു ഉത്തരം എന്‍റെ കൈയില്‍ ഇല്ല
**ആരാണ് cowboy ?
തന്റെ അവസരങ്ങള്‍ എങ്ങനെ നഷ്ടപ്പെട്ടു എന്നതില്‍ അസ്വസ്ഥതയും അതോടൊപ്പം തന്നെ അജ്ന്ജതയുള്ളവളും ആണ് Diane.ആ അജ്ഞതയുടെ സ്വപ്നത്തിലെ രൂപമാണ് cowboy.സ്വന്തം കഴിവില്‍ അനന്തമായി വിശ്വസിക്കുന്നവളാണ് Diane എന്ന് 21 ല്‍ നമുക്ക് മനസ്സിലാക്കാം.ആയതിനാല്‍ കഴിവുള്ള തന്നെ പിന്തള്ളി മോശം അഭിനയത്രിയായ(യാഥാര്‍ത്ഥ്യം അങ്ങനെ ആണോ എന്ന് അറിയില്ല,പക്ഷെ സ്വപ്നത്തിലെ camilia അങ്ങനെ ആയിരുന്നു) camilia മുന്നില്‍ വന്നത് മറ്റാരുടെയോ കളികളുടെ പരിണിത ഫലം ആണെന്ന അവള്‍ വിശ്വസിക്കുന്നു.ഈ അണിയറയിലെ കളികളുടെ സൂത്രധാരരുടെ സ്വപ്ന രൂപം ആകാം cowboy.കൂടാതെ cowboy ആയി സ്വപ്നത്തില്‍ കണ്ട മനുഷ്യനെ യാധാര്ധ്യത്തില്‍ നമ്മള്‍ engagement പാര്‍ടിക്ക് കാണുന്നും ഉണ്ട്
**Diane Selwyn ന്റെ വീട്ടില്‍ എത്തുന്ന റീത്തയും ബെറ്റിയും കാണുന്ന കറുത്ത കണ്ണടക്കാര്‍ ആരാണ് ?
28 ല്‍ Diane ഉമായി appartment change ചെയ്ത പെണ്‍കുട്ടി പറയുന്നുണ്ട്,അവളെ കാണാന്‍ രണ്ടു Detectives എത്തിയിരുന്നു എന്ന്.അവരില്‍ Diane ഉള്ള പേടിയാണ് സ്വപ്നത്തിലും നിഴലിച്ചു കണ്ടത്
**എന്താണ് ബ്ലൂ ബോക്സ്‌ ?
26 ല്‍ ബെറ്റി നീല താക്കോല്‍ ഉപയോഗിച്ച് ആ ബോക്സ്‌ തുറക്കുന്നുണ്ട്.Key എന്നത് എന്നും ഒരു ലോക്ക് അഴിക്കാനുപയോഗിക്കുന്നതാണ്.സ്വപ്നത്തില്‍ ആ ലോക്ക് camilia അഴിക്കുന്നുണ്ട്.അതിനര്‍ഥം താക്കോലിന്റെ ഉപയോഗം കഴിഞ്ഞു എന്ന് കരുതാം.യാഥാര്ത്യത്തില്‍ Camila കൊല്ലപ്പെട്ടു എന്നതിന് തെളിവാണ് അത്.
**28 ല്‍ ബ്ലൂ കീ കാണിക്കുന്നുണ്ട്,അതിനര്‍ഥം camilia മരിച്ചു എന്നാണു.പക്ഷെ അതിനു ശേഷവും അവളെ ജീവനോടെ നമ്മള്‍ കാണുന്നുണ്ടല്ലോ ?
ഇവിടെ ആണ് സംവിധായകന്‍ തന്റെ non linear കഥപറച്ചില്‍ രീതി വ്യക്തമാക്കുന്നത്.28 ല്‍ ബ്ലൂ കീ കാണുന്നുണ്ട്,അതിനര്‍ഥം Camilia മരിച്ചു എന്ന് തന്നെ.അതോടൊപ്പം തന്നെ അതെ സീനില്‍ appartment യുവതി തന്റെ ആഷ് ട്രേ അവിടെ നിന്നും എടുത്തുകൊണ്ടു പോകുന്നുണ്ട്.പിന്നീട നഗ്നരായി സോഫയില്‍ കിടക്കുംമ്ബോള്‍ ഇതേ ആഷ് ട്രേ നമുക്ക് വീണ്ടും കാണാം അതിനര്‍ഥം നഗ്നരായുള്ള അവരുടെ സംഭാഷണങ്ങളും(29),ആദമിന്റെ engagement പാര്‍ട്ടിയും(33),Diane camilia യെ തന്റെ റൂമില്‍ നിന്നും പുറത്താക്കുന്നതും(31) എല്ലാം Diane സ്വപ്നത്തില്‍ നിന്നും ഉണരുന്നതിനു(28)നു മുന്‍പുള്ളതാണ്.സംവിധായകന്‍ ചുവന്ന background ല്‍ കാട്ടുന്ന ഓരോ ഫ്രെയിമുകളും ശ്രദ്ധയോടെ വീക്ഷിക്കെണ്ടവയാണ്.ഇതില്‍ നിന്നും മനസ്സിലാക്കാം linear കഥാഗതി ആയിരുന്നു എങ്കില്‍ 29,30,31,32,33,34,35 എന്നീ ഭാഗങ്ങള്‍ 28 നും 36 നും മുന്‍പ് ഉണ്ടാവെണ്ടവയാണ്
**Diane നിനു camilia യോട് ദേഷ്യം ഉണ്ടെന്ന എങ്ങനെ ഉറപ്പിക്കാം ?
അതിനു ഒരുപാട് സീനുകള്‍ നമുക്ക് സംവിധായകന്‍ കാട്ടി തരുന്നുണ്ട്.
# ആദം camilia യെ Diane ന്റെ മുന്നില്‍ വച്ച് seduce ചെയ്യുന്നു
# engagement ല്‍ camilia യോട് അടുത്ത പെരുമാറുന്ന ആദം
# സ്വയംഭോഗം ചെയ്യുന്ന Diane
# HItman ഓടു camilia യുടെ മരണതെക്കാള്‍ മറ്റൊന്നും ഈ ഭൂമിയില്‍ തനിക്കു പ്രധാനം അല്ല എന്ന് പറയുന്ന സീന്‍
**സ്വപ്നത്തില്‍ റീത്തയുടെ പക്കല്‍ ഉണ്ടായിരുന്ന പണം എന്താണ് ?
Hitman കൊടുത്ത പണത്തിന്റെ സ്വപ്ന രൂപം
**സ്വപനത്തില്‍ റീത്തയ്ക്ക് അപകടം ഉണ്ടാകുന്ന നേരം ഡ്രൈവര്‍ എന്തിനാണ് തോക്ക് കാട്ടിയത് ?
Mullholand drive ആണ് ആ സ്ഥലം.അവിടെ വച്ച് തന്നെയാണ് അതുപോലെ ഒരു LIMO യില്‍ camilia തന്റെ പാര്‍ടിക്ക് Diane കൂട്ടിക്കൊണ്ട് പോകുന്നത്.തോക്ക് ചൂണ്ടുന്നത് camilia യ്ക്ക് സംഭവിക്കാന്‍ പോകുന്ന(അല്ലെങ്കില്‍ സംഭവിച്ചു കഴിഞ്ഞ )യാഥാര്ധ്യത്തിലെ അപകടത്തെ സൂചിപ്പിക്കുന്നു-The hitman
**സ്വപ്നത്തില്‍ ഭാര്യയാല്‍ ചതിക്കപ്പെടുന്നത് എന്തിനാണ് കാണിക്കുന്നത് ?
യാധാര്ധ്യത്തില്‍ Diane നു ആദമിനോട് വിദ്വേഷം ഒന്നും ഇല്ല എന്ന മനസ്സിലാക്കാം.കാരണം സ്വപ്നതില്‍ അയാള്‍ ഭാര്യയാല്‍ ചതിക്കപ്പെടുന്നു കൂടാതെ 22 ല്‍ Dian ആദത്തെ നോക്കുന്നതും അവരുടെ കണ്ണുകള്‍ കോര്‍ക്കുന്നതും വ്യക്തമായി കാണിക്കുന്നുണ്ട്.അതിനര്‍ഥം വിഭാര്യനും അഥവാ ഭാര്യായ്ല്‍ ചതിക്കപ്പെട്ടവനും ആയ ആദം camilia യെ എന്തോ നിര്‍ബന്ധത്തിനു വഴങ്ങി തിരഞ്ഞെടുത്തതാനെന്നും camilia യുടെ വലയില്‍ കുടുങ്ങി പോയ ഒരാളും ആണെന്നും Diane വിശ്വസിക്കുന്നുണ്ടാകാം
___________________________________________________
ജിജോ തങ്കച്ചന് ഇടിച്ചു പിഴിഞ്ഞ് ജ്യൂസ്‌ അടിക്കാനുള്ള എല്ലാ സംഗതികളും ഉള്ള ഒരു ചിത്രമാണ് ഇത്.ചിത്രം പൂര്‍ണമായി മനസ്സിലാക്കാന്‍ എനിക്ക് സാധിച്ചിട്ടില്ല.കൂടാതെ എന്‍റെ വീക്ഷണങ്ങള്‍ ശരിയാണോ എന്നും എനിക്കറിയില്ല.എന്തായാലും ഇതൊരു സിനിമ പ്രേമിയും നിര്‍ബന്ധമായി കണ്ടിരിക്കേണ്ട ഒരു ചിത്രമായി ഞാന്‍ ഇതിനെ കരുതുന്നു.
ഉള്‍ക്കൊള്ളിക്കാന്‍ കഴിയാത്ത ഒരുപാട് ഭാഗങ്ങള്‍ ഉണ്ടെന്നു അറിയാം എങ്കിലും എല്ലാവരുടെയും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു .തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക

Mammootty vs Mohanlal - The Clashes

അതികായര്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍
____________________________________
ലോകം സാമ്പത്തികമായി സിനിമയെ നോക്കി കാണാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ നായകന്‍ എന്ന പദവിക്ക് ഒരു പൂര്‍ണതയുണ്ടായി.ലോകസിനിമയില്‍ ചിറകടിച്ചു പറന്ന നായകര്‍ നിരവധിയാണ്.അവരിലെ വ്യക്തികളെക്കാള്‍ നമ്മള്‍ ആ കഥാപാത്രങ്ങളെ ഇഷ്ടപ്പെട്ടു,ആരാധിച്ചു.അതിനു ഭാഷ പോലും നമുക്ക് ഒരു അതിര്‍വരംബായില്ല.എങ്കിലും സ്വന്തം താരങ്ങള്‍ എന്നും അവര്‍ക്ക് ഒരു വികാരമായിരുന്നു,അവരിലെ ആസ്വാദകരുടെ ആസ്വാദന ശേഷിയുടെ പ്രതിബിംബങ്ങള്‍.ഇങ്ങു കൊച്ചു കേരളത്തിലും ഉണ്ടായി അങ്ങനെ ഒരുപാട് പേര്‍.എങ്കിലും എതൊരു മലയാളി പ്രേക്ഷകനും നെഞ്ചില്‍ ഏറ്റിയത് രണ്ടു പേരുകള്‍ ആണ് "മമ്മൂട്ടി","മോഹന്‍ലാല്‍".പ്രതീക്ഷയ്ക്കും അപ്പുറമുള്ള ചലനചിത്രങ്ങള്‍ ഇരുവരും നമുക്ക് സമ്മാനിച്ചു.മലയാളം എന്ന ചെറു തുരുത്തിനെ ലോക സിനിമയുടെ മുന്നില്‍ തലയുയര്‍ത്തി നില്‍ക്കാനുതകുന്നതാക്കാന്‍ ഇരുവരുടെയും സംഭാവനകള്‍ ഏറെ സഹായിച്ചു.
ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ ബോക്സ്‌ ഓഫീസിലും നിരൂപകരിലും എങ്ങനെ സ്വാധീനം ചെലുത്തിയെന്ന്‍ നമുക്കൊന്ന് നോക്കാം
#1 1991 സ്വാതന്ത്ര്യ ദിനം___കിലുക്കം ** അനശ്വരം
കാര്യമായ ചര്‍ച്ചകള്‍ ഒന്നും ആവശ്യമില്ലാത്ത ഒരു ക്ലാഷ്.'കിലുക്കം' എന്ന പേര് മാത്രം മതി ബോക്സ്‌ ഓഫീസില്‍ എന്ത് സംഭവിച്ചു എന്നറിയാന്‍.ആ കാലത്തെ industry ഹിറ്റ്‌ ആയി മാറിയ 'കിലുക്കം',സൂപ്പര്‍ സംവിധായകന്‍ ജോമോന്റെ 'അനശ്വര'ത്തെ ഓര്‍മകളില്‍ നിന്നു പോലും മറച്ചു.മലയാളത്തില്‍ ആദ്യമായി 5 കോടി collect ചെയ്ത കിലുക്കം 365 ദിവസം തീയറ്ററുകളില്‍ ഓടി ചരിത്രം സൃഷ്ടിച്ചു.അക്കൊല്ലത്തെ സംസ്ഥാന അവാര്‍ഡുകളില്‍ മികച്ച നടന്‍(മോഹന്‍ ലാല്‍),മികച്ച രണ്ടാമത്തെ നടന്‍(ജഗതി ശ്രീകുമാര്‍),മികച്ച എഡിറ്റിംഗ്(എന്‍.ഗോപാലകൃഷ്ണന്‍),മികച്ച ക്യാമറ(എസ്.കുമാര്‍) അടക്കം 4 അവാര്‍ഡുകള്‍ 'കിലുക്കം' വാരിക്കൂട്ടി
BOX OFFICE-കിലുക്കം
CRITICS-കിലുക്കം
#2 1992 ഓണം __യോദ്ധ ** പപ്പയുടെ സ്വന്തം അപ്പൂസ്
1992 ഓണം ഒരുപക്ഷെ, മലയാള സിനിമയുടെ തന്നെ ഏറ്റവും മികച്ച ഒരു ക്ലാഷിനു രംഗമോരുങ്ങിയ ദിവസം ആയിരുന്നു.കോമഡി,ആക്ഷന്‍ എന്നിവയ്ക്ക് പ്രാധാന്യം നല്‍കുകയാണ് 'യോദ്ധ' ചെയ്തതെങ്കില്‍ 'പപ്പയുടെ സ്വന്തം അപ്പുസ്' തികച്ചും വ്യത്യസ്തമായ ഒരു വിഷയം കൈകാര്യം ചെയ്യുകയാണുണ്ടായത്.ബോക്സ്‌ ഓഫീസില്‍ 'യോദ്ധ' തരംഗം സൃഷ്ടിച്ചുവെങ്കിലും 'പപ്പയുടെ സ്വന്തം അപ്പുസി'നെ പിടിച്ചു കെട്ടാന്‍ അത് മതിയായിരുന്നില്ല.അതുവരെ ഉള്ള ഓണം റിലീസ് റെകോര്ടുകള്‍ എല്ലാം കാറ്റില്‍ പറത്തിയ അപ്പുസ് മമ്മൂട്ടിയുടെ തന്നെ ഏറ്റവും വലിയ ഹിറ്റ്‌ ചിത്രങ്ങളില്‍ ഒന്നായി മാറി.ആ വര്‍ഷത്തെ സംസ്ഥാന അവാര്‍ഡുകളില്‍ മികച്ച ബാലതാരത്തിനുള്ള അവാര്‍ഡ്‌ ചിത്രത്തില്‍ മമ്മൂട്ടിയുടെ മകനായി അഭിനയിച്ച ബാദുഷ നേടുകയുണ്ടായി.
BOX OFFICE-പപ്പയുടെ സ്വന്തം അപ്പൂസ്
CRITICS-TIE
#3 1993 വിഷു__ ദേവാസുരം ** വാത്സല്യം
പോയ വര്ഷം ഓണത്തിന് മികച്ച രണ്ടു ഹിറ്റുകള്‍ സമ്മാനിച്ച മമ്മൂട്ടിയും മോഹന്‍ലാലും അടുത്ത വര്ഷം വിഷുവിനും അത് ആവര്‍ത്തിച്ചു.ഇത്തവണ കുടുംബ ചിത്രവുമായി മമ്മൂട്ടി എത്തിയപ്പോള്‍ മോഹന്‍ലാല്‍ ഒരു മാസ്സ് ചിത്രവുമായി എത്തി.മോഹന്‍ ലാല്‍-ഐ.വി ശശി ടീമിന്റെ എക്കാലത്തെയും മികച്ച ചിത്രമായി മാറി 'ദേവാസുരം'.150 ദിവസം തുടര്‍ച്ചയായി പ്രദര്‍ശിപ്പിക്കാന്‍ ദേവാസുരത്തിന് കഴിഞ്ഞപ്പോള്‍ മലയാള സിനിമയിലെ ഒരു പോന്‍തൂവലായി മാറാനും ചിത്രം മറന്നില്ല.മറ്റൊരിടത്ത്,തന്റെ മാസ്മരിക പ്രകടനത്താല്‍ മമ്മൂട്ടി കുടുംബ പ്രേക്ഷകരുടെ മനം കവര്‍ന്നു.തുടര്‍ച്ചയായി 255 ദിവസം ഓടിയ ചിത്രം ഒരു സംവിധായകന്‍ എന്ന നിലയില്‍ കൊച്ചിന്‍ ഹനീഫയുടെ വന്‍ തിരിച്ചുവരവും ആയി മാറി.കേരള സംസ്ഥാന അവാര്‍ഡില്‍ കൂടെ മത്സരിച്ച മോഹന്‍ലാലിനെ തന്നെ പിന്തള്ളി മമ്മൂട്ടി മികച്ച നടന്‍ അവാര്‍ഡ്‌ നേടിയെടുത്തു
BOX OFFICE-ദേവാസുരം
CRITICS-TIE
#4 1993 ക്രിസ്മസ് __ മണിച്ചിത്രത്താഴ് ** ഗോളാന്തര വാര്‍ത്തകള്‍
വിഷുവിനു ഏറ്റുമുട്ടി വിജയങ്ങള്‍ നേടിയ ഇരുവരും ഇതേ വര്ഷം ക്രിസ്മസിനും ഏറ്റുമുട്ടി.കൂടെ ഇറങ്ങിയ ചിത്രങ്ങളെ ഒക്കെ നിലംപരിശാക്കി മോഹന്‍ലാല്‍-ഫാസില്‍ ടീമിന്റെ 'മണിച്ചിത്രത്താഴ്' മലയാളത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക് ബസ്റെര്‍ ആയി മാറി.ഇന്ത്യന്‍ സിനിമ അന്നേവരെ കാണാത്ത ഒരു തീം തന്മയത്വത്തോടെ അവതരിച്ചപ്പോള്‍ മലയാളത്തിലെ ഏറ്റവും ബ്രിഹതായ തിരക്കഥയും ചിത്രവും പിറവിയെടുത്തു.മികച്ച നടി,മികച്ച ജനപ്രിയ(Best Popular Film Providing Wholesome Entertainment) ചിത്രം എന്നീ category ല്‍ national അവാര്‍ഡ്‌ ലഭിച്ചപ്പോള്‍ കേരള സര്‍ക്കാര്‍ മികച്ച make up,മികച്ച നടി,മികച്ച സാമുഹിക പ്രതിബദ്ധതയുള്ള ചിത്രം(Best Film with Popular Appeal and Aesthetic Value) എന്നിവ നല്‍കി ആദരിച്ചു.മറുവശത്ത് മികച്ച അഭിപ്രായങ്ങള്‍ നേടിയെങ്കിലും 'ഗോളാന്തര വാര്‍ത്തകള്‍'ക്ക് ബോക്സ്‌ ഓഫീസില്‍ ചലനങ്ങള്‍ സൃഷ്ടിക്കാന്‍ ആയില്ല
BOX OFFICE-മണിച്ചിത്രത്താഴ്
CRITICS-മണിച്ചിത്രത്താഴ്
#5 1995 __ഒരു അഭിഭാഷകന്റെ കേസ് ഡയറി ** തച്ചോളി വര്‍ഗീസ്‌ ചേകവര്‍
1995-ഇരുവരുടെയും കരിയറിലെ ഏറ്റവും വലിയ ഹിറ്റുകള്‍ ആയ 'ദി കിംഗും' 'സ്ഫടിക'വും ഇറങ്ങിയ വര്ഷം.അതേ വര്ഷം ഇരുവരും നേര്‍ക്കുനേര്‍ വന്നപ്പോള്‍ നിരൂപകരെയും പ്രേക്ഷകരെയും ത്രിപ്തിപ്പെടുത്തിയ 'ഒരു അഭിഭാഷകന്റെ കേസ് ഡയറി' വിജയം രുചിച്ചു.വ്യത്യസ്തമായ ഒരു കഥാബീജം ഉണ്ടെങ്കിലും പുതുമയില്ലാത്ത അവതരണവും പ്രധാന താരങ്ങളുടെ മോശം പ്രകടനവും 'തച്ചോളി വര്‍ഗീസിന്' വിനയായി.മമ്മൂട്ടി എന്ന നായകനോടൊപ്പം മികച്ച പ്രകടനത്തോടെ നരേന്ദ്ര പ്രസാദും 'ഒരു അഭിഭാഷകന്റെ കേസ് ഡയറി'ക്ക് മുതല്‍ക്കൂട്ടാവുകയും ചിത്രം 100 ദിവസം തീയേറ്ററില്‍ പ്രദര്പ്പിശിപ്പിക്കപ്പെടുകയും ഉണ്ടായി
BOX OFFICE-ഒരു അഭിഭാഷകന്റെ കേസ് ഡയറി
CRITICS-ഒരു അഭിഭാഷകന്റെ കേസ് ഡയറി
#6 1996 വിഷു __ ഹിറ്റ്‌ലര്‍ ** കാലാപാനി
പോയ വര്ഷം നല്കിയ ഹിറ്റുകളുടെ കഥകളായിരുന്നു ഇരുവര്‍ക്കും പറയാനുണ്ടായത്.അതിന്റെ മുന്നോരുക്കതോടെയാണ് മോഹന്‍ലാല്‍ അതുവരെയുള്ള തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ 'കാലാപാനി'യുമായി വിഷുവിനു എത്തിയത്,പ്രിയ സംവിധായകന്‍ പ്രിയദര്‍ശന്‍ ഇത്തവണയും മോഹന്‍ലാലിനൊപ്പം ഉണ്ടായിരുന്നു.പ്രതീക്ഷകള്‍ വാനോളം ഉയര്‍ത്തി ഇന്ത്യ ഒട്ടാകെ 450 തീയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്തു.നിരൂപകര്‍ക്ക്‌ പ്രിയപ്പെട്ട ചിത്രമായി കാലാപാനി മാറി.3 ദേശീയ അവാര്‍ഡുകളും 6 സംസ്ഥാന അവാര്‍ഡുകളും ചിത്രത്തെ തേടി എത്തി.ചെറു ബജറ്റ്ല്‍ പുറത്തിറങ്ങിയ 'കാലാപാനി', അന്ന് ചിത്രത്തിന്റെ സാങ്കേതിക തികവ് കാട്ടി ഏവരെയും അല്ഭുതപ്പെടുതുകയുണ്ടായി.പക്ഷെ,മറുവശത്ത് ബോക്സ്‌ ഓഫീസില്‍ സംഭവിച്ചത് മറ്റൊന്നായിരുന്നു.അതുവരെയുള്ള എല്ലാ റെക്കോര്‍ഡുകളും പഴംകഥയാക്കി ഹിറ്റ്‌ലര്‍ മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ ഹിറ്റ്‌ ആയി മാറി.സ്വതന്ത്ര സംവിധായകനായി മാറിയ സിദ്ദിക്ക് ചിത്രം 300 ദിവസം തുടര്‍ച്ചയായി പ്രദര്‍ശിപ്പിച്ചു ചരിത്രം സൃഷ്ട്ടിച്ചു.10 കോടി കളക്ഷന്‍ നേടിയ ചിത്രം ഇന്നും മലയാളത്തിനു ഒരു അത്ഭുതം ആണ്.
BOX OFFICE- ഹിറ്റ്‌ലര്‍
CRITICS-കാലാപാനി
#7 1998 വിഷു __ ഒരു മറവത്തൂര്‍ കനവു ** കന്മദം
2 വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം മലയാളിയുടെ പ്രിയതാരങ്ങള്‍ വീണ്ടും നേര്‍ക്കുനേര്‍ വന്നു.മികച്ച ചിത്രങ്ങളുമായി ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ നിരൂപക പ്രശംസ ആവോളം നേടിയ 'കന്മദ'ത്തിനു പക്ഷെ ബോക്സ്‌ ഓഫീസില്‍ 'മറവത്തൂര്‍ കനവി'ന് പിന്നില്‍ നില്‍ക്കാനായിരുന്നു വിധി.ആദ്യ ദിനങ്ങളില്‍ പ്രതികരണങ്ങളിലും കളക്ഷനിലും 'കന്മദം' മുന്നില്‍ നിന്നുവെങ്കിലും മമ്മൂട്ടി എന്ന നടന്റെ മാസ്സ് അപ്പീല്‍ 'മറവത്തൂര്‍ കനവി'ന് മുതല്‍ക്കൂട്ടായി.സര്‍ഗധനരായ നിരവധി സംവിധായകരെ മലയാളത്തിനു നല്കിയ മമ്മൂട്ടി എന്ന നായകന്‍ ഇത്തവണയും പതിവ് കൈവിടാതെ വന്നപ്പോള്‍ മറവത്തൂര്‍ കനവിലൂടെ ലാല്‍ ജോസ് മലയാളത്തിലേക്ക് സ്വപ്ന തുല്യമായ തുടക്കം കാഴ്ചവച്ചു.
BOX OFFICE-ഒരു മറവത്തൂര്‍ കനവു
CRITICS-കന്മദം
#8 ഓണം 2001 __രാക്ഷരാജാവ് ** രാവണപ്രഭു
എക്കാലത്തെയും മികച്ച മലയാള സിനിമകളില്‍ ഒന്നായ 'ദേവാസുര'ത്തിന്റെ രണ്ടാം ഭാഗം എന്ന ഭാരവും പേറി 'രാവണപ്രഭു' എത്തിയപ്പോള്‍ അന്നത്തെ സൂപ്പര്‍ സംവിധായകന്‍ വിനയന്റെ മാസ്സ് ആക്ഷന്‍ ത്രില്ലെര്‍ 'രാക്ഷസരാജാവു'മായി മമ്മൂട്ടിയും എത്തി.എതിരാളികളെ ബഹുദൂരം പിന്നിലാക്കി മോഹന്‍ലാല്‍-രഞ്ജിത്ത് ചിത്രം മലയാള ബോക്സ്‌ ഓഫീസില്‍ പുതു ചരിത്രം എഴുതിയപ്പോള്‍ ഹിറ്റ്‌ ലേബെലില്‍ ഒതുങ്ങാനെ 'രാക്ഷസരാജാവി'നു കഴിഞ്ഞുള്ളൂ.2001 ലെ ഏറ്റവും വലിയ ഹിറ്റ്‌ ആയി മാറിയ 'രാവണപ്രഭു' മികച്ച ഗായകന്‍(യേശുദാസ്) മികച്ച ജനപ്രിയ ചിത്രം എന്നീ സംസ്ഥാന അവാര്‍ഡുകളും മികച്ച സംഗീത സംവിധാനത്തിനുള്ള(സുരേഷ് പീറ്റര്‍സ്) ഫിലിം ഫെയര്‍ അവാര്‍ഡും സ്വന്തമാക്കി.മോഹന്‍ലാല്‍ എന്ന മാസ് നായകന്റെ വമ്പന്‍ തിരിച്ചു വരവ് കൂടിയായിരുന്നു രാവണപ്രഭു.
BOX OFFICE- രാവണപ്രഭു
CRITICS-രാവണപ്രഭു
#9 വിഷു 2003 ___ കിളിച്ചുണ്ടന്‍ മാമ്പഴം** ക്രോണിക് ബാച്ചിലര്‍
തുടര്‍ച്ചയായി പരാജയങ്ങള്‍ രുചിച്ച മമ്മൂട്ടിക്ക് ഒരു ഹിറ്റ്‌ അനിവാര്യമായ സമയത്താണ് സിദ്ദിക് ചിത്രം 'ക്രോണിക് ബാച്ചിലര്‍' തീയറ്ററുകളില്‍ എത്തിയത്.എന്നാല്‍ മറുവശത്ത് സൂപ്പര്‍ സംവിധായകന്‍ പ്രിയദര്‍ശനോടൊപ്പം മറ്റൊരു സൂപ്പര്‍ ഹിറ്റ്‌ പ്രതീക്ഷിച്ചു മോഹന്‍ലാലും അണിനിരന്നു.ഏവരെയും ഞെട്ടിച്ചുകൊണ്ട് 'ക്രോണിക് ബാച്ചിലര്‍' മമ്മൂട്ടിക്ക് തുടര്‍ പരാജയങ്ങളില്‍ നിന്നും ജീവശ്വാസം ആയി.ചിത്രം ബ്ലോക്ക്‌ ബസ്റെര്‍ ആയപ്പോള്‍ 'ഹിറ്റ്‌ലറി'നു ശേഷമുള്ള സിദ്ദിക്-മമ്മൂട്ടി ടീമിന്റെ എക്കാലത്തെയും വലിയ ഹിറ്റുകളില്‍ ഒന്നായി മാറി 'ക്രോണിക് ബാച്ചിലര്‍'.മറുവശത്ത് ഹാസ്യ നിമിഷങ്ങള്‍ ഒരുപാടുണ്ടായിട്ടും പരിമിതികളില്‍ തളയ്ക്കപ്പെട്ട മോഹന്‍ലാല്‍(ഭാഷ കൈകാര്യം ചെയ്ത കാര്യമാണ് ഉദ്ദേശിച്ചത്) എന്ന നായകനും കെട്ടുറപ്പില്ലാത്ത തിരക്കഥയും കിളിച്ചുണ്ടന്‍ മാമ്പഴത്തിന് വിനയായി.ചിത്രം ബോക്സ്‌ ഓഫീസില്‍ പരാജയമായി.
BOX OFFICE- ക്രോണിക് ബാച്ചിലര്‍
CRITICS-ക്രോണിക് ബാച്ചിലര്‍
#10 ഓണം 2004 ___കാഴ്ച **നാട്ടുരാജാവ്
ഓണക്കാലം എന്നും മലയാള സിനിമ ലോകത്തിനും ഉത്സവ കാലമാണ്.അത്തരത്തില്‍ ഒരു ഉത്സവ കാലം ഗംഭീരമാക്കാന്‍ സുപ്പര്‍ഹിറ്റ് സംവിധയകനോടൊപ്പം മോഹന്‍ലാല്‍ എത്തിയപ്പോള്‍ പുതു സംവിധായകനൊപ്പം അഭിനയപ്രാധാന്യമുള്ള 'കാഴ്ച'യുമായി മമ്മൂട്ടിയും എത്തി.പ്രതീക്ഷിച്ച പോലെ ആദ്യ ദിനങ്ങള്‍ പൂര്‍ണമായും കൈക്കലാക്കിയ 'നാട്ടുരാജാവ്' സ്വപ്നതുല്യമായ തുടക്കം കുറിക്കുകയുണ്ടായി.പക്ഷെ,കാര്യങ്ങള്‍ മാറി മറിയാന്‍ ദിവസങ്ങള്‍ മാത്രമേ വേണ്ടി വന്നുള്ളൂ.നല്ല സിനിമകള്‍ക്ക്‌ എന്നും പച്ച കൊടി കാട്ടാറുള്ള മലയാളി പ്രേക്ഷകര്‍ ഇക്കുറിയും പതിവ് കൈവിട്ടില്ല.ബ്ലെസി എന്ന സംവിധായകന്‍ തന്റെ ക്രാഫ്റ്റ് മാന്‍ഷിപ്‌ തിരശ്സീലയില്‍ എത്തിച്ചപ്പോള്‍ മമ്മൂട്ടി എന്ന മഹാനടന്‍ തന്റെ അഭിനയ ജീവിതത്തിലെ മറ്റൊരു പൊന്‍തൂവല്‍ കൂടി നെടുകയാണുണ്ടായത്.മുഖ്യ താരങ്ങളുടെ പ്രകടനങ്ങളും സംവിധാനവും തിരക്കഥയും പാട്ടുകളും എല്ലാം പ്രശംസിക്കപ്പെട്ടു.5 സംസ്ഥാന അവാര്‍ഡുകളും 3 ഫിലിം ഫെയര്‍ അവാര്‍ഡുകളും നേടി 'കാഴ്ച'ചരിത്രം കുറിച്ച്.
BOX OFFICE-കാഴ്ച
CRITICS-കാഴ്ച
#11 ഓണം 2005 ____ നേരറിയാന്‍ CBI ** നരന്‍
Sequel കള്‍ എന്നും മലയാളാത്തില്‍ ഒരു തലവേദന ആയിരുന്നു.വന്‍ വിജയമായ പല ചിത്രങ്ങളും രണ്ടാം ഭാഗവുമായി വന്നപ്പോള്‍ തകര്‍ന്നു പോകുകയും ശരാശരിയില്‍ ഒതുങ്ങുകയും ചെയ്തുപോയ സംഭവങ്ങള്‍ നിരവധിയാണ്.അതില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് മമ്മൂട്ടിയുടെ CBI സിനിമകള്‍.ഇറങ്ങിയ 3 സിനിമകളും വമ്പന്‍ ഹിറ്റുകള്‍.ഹിറ്റുകളുടെ തുടര്‍ച്ചയ്ക്കായി മമ്മൂട്ടി ഓണക്കാലത്ത് എത്തിയപ്പോള്‍ ഒരു മാസ്സ് ആക്ഷന്‍ സിനിമയുമായി മോഹന്‍ലാല്‍-ജോഷി കൂട്ടുകെട്ടും എത്തി.ഏവരെയും അത്ഭുതപ്പെടുത്തി 'നരന്‍' സൂപ്പര്‍ ഹിറ്റ് ആയി മാറി.മോഹന്‍ലാല്‍ എന്ന നടന്റെ ആകാംഷയുടെ മുള്‍മുനയില്‍ നിര്‍ത്തുന്ന സംഖടന രംഗങ്ങളും,കെട്ടുറപ്പുള്ള തിരക്കഥയും,മികച്ച സംവിധാനവും സിനിമയുടെ വിജയത്തിന് മുതല്‍കൂട്ടായി. ശരാശരി നിലവാരം മാത്രമുണ്ടായിരുന്ന സിബിഐ ഹൈപിന്റെ പിന്‍ബലത്തില്‍ ഹിറ്റ്‌ ലേബലില്‍ ഒതുങ്ങി.2006 ലെ ഏറ്റവും വലിയ ഹിറ്റുകളില്‍ ഒന്നായി 'നരന്‍' മാറിയപ്പോള്‍ നിരവധി തീയറ്ററുകളില്‍ 100 ദിവസം തികയ്ക്കാനും ചിത്രം മറന്നില്ല.നിരൂപകരും പ്രേക്ഷകരും ഇരുകൈയോടെ സ്വീകരിച്ച 'നരന്‍' ,മോഹന്‍ലാല്‍ എന്ന നടന്റെ അര്‍പ്പണബോധതിന്റെയും ശാരീരിക ക്ഷമതയുടെയും ഉത്തമ ഉദാഹരണമായി വാഴതപ്പെട്ടു.
BOX OFFICE-നരന്‍
CRITICS-നരന്‍
#12 ഓണം 2006 ________ഭാര്‍ഗവ ചരിതം മൂന്നാം ഖണ്ഡം ** മഹാസമുദ്രം
മുന്‍കാലങ്ങളില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ നമുക്ക് നല്ല ചിത്രങ്ങള്‍ ലഭിച്ചിരുന്നു.എന്നാല്‍ ആ പ്രവണതയ്ക്ക് ഒരു വ്യത്യാസം വരുത്തിക്കൊണ്ടാണ്‌ 2006 ഓണക്കാലം എത്തിയത്.ഇരു ചിത്രങ്ങളും സൂപ്പര്‍ താരങ്ങളുടെ ഏറ്റവും വലിയ പരാജയ ചിത്രങ്ങളുടെ പട്ടികയിലേക്ക് നടന്നു നീങ്ങി.മലയാളത്തിലെ ആദ്യ 'ബ്ലാക്ക്‌ ഹ്യൂമര്‍'പരീക്ഷണം എന്ന പേരില്‍ എത്തിയ 'ഭാര്‍ഗവചരിതം' ബോക്സ്‌ ഓഫീസിലെ എക്കാലത്തെയും വലിയ പരാജയചിത്രമായി മാറിയപ്പോള്‍ സീരിയല്‍ സംവിധായകനൊപ്പം 'മഹാസമുദ്ര'വുമായി എത്തിയ മോഹന്‍ലാലിനും പരാജയം രുചിക്കേണ്ടി വന്നു.
BOX OFFICE-TIE
CRITICS-TIE
#13 ദീപാവലി 2006 _______ പോത്തെന്‍ വാവ ** ഫോട്ടോഗ്രാഫര്‍
ഓണക്കാലം നല്കിയ തിരിച്ചടികള്‍ക്ക് ശേഷം മലയാള സിനിമയിലെ അതികായര്‍ 2006 ദീപാവലി സീസണിലും കൊമ്പ് കോര്‍ത്ത്‌.ഹിറ്റുകളുടെ തോഴനായ ജോഷിയോടൊപ്പം മമ്മൂട്ടി, മാസ്സ് ഫാമിലി എന്റര്‍റൈനര്‍ 'പോത്തെന്‍ വാവ'യുമായി എത്തിയപ്പോള്‍ മോഹന്‍ലാല്‍,മലയാളത്തിന്റെ പ്രിയപ്പെട്ട തിരക്കഥാകൃത്ത് രഞ്ജന്‍ പ്രമോദിന്റെ ആദ്യ സംവിധാന സംരംഭമായ 'ഫോട്ടോഗ്രാഫ'റുമായി തന്റെ വരവറിയിച്ചു.അഭിപ്രായങ്ങളില്‍ ഇരു ചിത്രങ്ങളും പിന്നോട്ട് നിന്നെങ്കിലും റിലീസിന് മുന്‍പുണ്ടാക്കിയ ഹൈപ് 'പോത്തെന്‍ വാവ'ക്ക് മുതല്ക്കൂട്ടയപ്പോള്‍ ബോക്സ്‌ ഓഫീസില്‍ ഭേദപ്പെട്ട വിജയമായി.മറുവശത്ത്,പ്രാധാന്യം ഏറെ ഉണ്ടായിരുന്ന ഒരു വിഷയത്തിന്റെ മോശമായ ചലച്ചിത്രാവിഷ്കാരമായി മാറിയ 'ഫോട്ടോഗ്രാഫര്‍'ബോക്സ്‌ ഓഫീസില്‍ ദുരന്തമായി മാറി.ചിത്രത്തില്‍ വേഷമിട്ട മാസ്റ്റര്‍ മണി മികച്ച ബാലതാരത്തിനുള്ള സംസ്ഥാന അവാര്‍ഡ്‌ കരസ്ഥമാക്കിയത് ഫോടോഗ്രഫറിനു ലഭിച്ച ജീവശ്വാസം ആയിരുന്നു.
BOX OFFICE-പോത്തെന്‍ വാവ
CRITICS-TIE
#14 ജൂലൈ 2007 ________ മിഷന്‍ 9൦ ഡെയ്സ് ** ഹലോ
ഒരു മികച്ച ചിത്രം ബോക്സ്‌ ഓഫീസില്‍ പരാജയപ്പെട്ട കഥയാണ്‌ 2007 ജൂലൈ മാസത്തിനു പറയാനുള്ളത്.രാജീവ്‌ ഗാന്ധി വധം എന്ന ചരിത്രപ്രാധാനമായ സംഭവത്തോട് പൂര്‍ണമായും നീതിപുലര്‍ത്തിയ ചിത്രമായിട്ടുകൂടി പരാജയം രുചിക്കാനായിരുന്നു ഈ മികച്ച ചിത്രത്തിന്റെ വിധി.മറുവശത്ത്,കോമഡിക്കും ആക്ഷനും പ്രാധാന്യം നല്‍കി എത്തിയ 'ഹലോ'ബ്ലോക്ക്‌ ബസ്റെര്‍ പദവിയോടെ തീയറ്റര്‍ വിട്ടു.56 തീയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം 'മായാവി'ക്ക് താഴെ ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ്‌ ചിത്രമായി മാറി.തെലുങ്ക് നായിക പാര്‍വതി മില്ടന്‍,ജഗതി ശ്രീകുമാര്‍ എന്നീ താരങ്ങള്‍ മോഹന്‍ ലാലിനൊപ്പം ചേര്‍ന്നപ്പോള്‍ തീയറ്ററുകള്‍ പൂരപ്പറംബായി.നിരൂപക പ്രശംസയിലും ചിത്രം പിന്നോക്കം പോയില്ല.മോഹന്‍ ലാലിന്‍റെ energetic പ്രകടനം ഏറെ പ്രശംസകള്‍ ഏറ്റുവാങ്ങി.
BOX OFFICE-ഹലോ
CRITICS-മിഷന്‍ 9൦ ഡെയ്സ്
#15 വിഷു 2007 _________ ബിഗ്‌ ബി ** ചോട്ടാ മുംബൈ
മലയാളത്തിലെ ഏറ്റവും മികച്ച രണ്ടു എന്റര്‍റൈനേറ്സ്മായി മമ്മൂട്ടിയും മോഹന്‍ലാലും എത്തിയപ്പോള്‍ ആരാധകര്‍ക്ക് ആഘോഷിക്കാനുള്ളതെല്ലാം തീയറ്ററുകളില്‍ ഉണ്ടായിരുന്നു.ഇന്നത്തെ ഏറ്റവും branded സംവിധായകര്‍ ആദ്യമായി മുഖാമുഖം വന്നപ്പോള്‍ 'ചോട്ടാ മുംബൈ' ബോക്സ്‌ ഓഫീസില്‍ ബഹുദൂരം മുന്നേറിയെങ്കിലും അഭിപ്രായങ്ങളില്‍ 'ബിഗ്‌ ബി' മികച്ചു നിന്നു.മലയാളത്തിലെ ഏറ്റവും stylish ആയ ചിത്രം എന്നൊരു ചോദ്യമുയര്‍ന്നാല്‍ ഇന്നും ഭൂരിഭാഗത്തിന്റെയും ഉത്തരം 'ബിഗ്‌ ബി' എന്ന് തന്നെയാകും.ഹോളിവുഡ് ചിത്രം '4 brothers'ന്റെ remake കൂടിയായിരുന്നു 'ബിഗ്‌ ബി'.മറുവശത്ത്,നിരൂപകരിലും പ്രേക്ഷകരിലും പൂര്‍ണ സംതൃപ്തി നല്കിയ 'ചോട്ടാ മുംബൈ' 100 ദിവസം തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.'മായാവി'ക്കും 'ഹലോ'യ്ക്കും താഴെ ആ വര്‍ഷത്തെ ഏറ്റവും വലിയ ഹിറ്റ്‌ ആയി മാറി 'ചോട്ടാ മുംബൈ'.വര്‍ഷങ്ങള്‍ക്ക് മുന്‍പ് 'രാജമാണിക്യം'എന്ന industry hit മലയാളികള്‍ക്ക് സമ്മാനിച്ച അന്‍വര്‍ റഷീദ് ആയിരുന്നു ചിത്രത്തിന്റെ സംവിധായകന്‍.
BOX OFFICE-ചോട്ടാ മുംബൈ
CRITICS-ബിഗ്‌ ബി
#16 വിഷു 2008 ________ ഇന്നത്തെ ചിന്താവിഷയം ** അണ്ണന്‍ തമ്പി
ഹിറ്റുകള്‍ മാത്രം മലയാളിക്ക് സമ്മാനിക്കുന്ന സംവിധായകന്‍ അന്‍വര്‍ റഷീദ് മറ്റൊരു 'രാജമാണിക്യം'സൃഷ്ടിക്കാന്‍ എത്തിയപ്പോള്‍ മലയാളികളുടെ പ്രിയ സംവിധായകന്‍ സത്യന്‍ അന്തിക്കാട് തന്റെ പതിവ് ശൈലിയുമായി ബോക്സ്‌ ഓഫീസിലേക്ക് കാലെടുത്തു വച്ചു.'രാജമാണിക്യം'ഒന്നും ആയില്ലെങ്കിലും 'അണ്ണന്‍ തമ്പി'.ബോക്സ്‌ ഓഫീസില്‍ മികച്ച പ്രകടനം നടത്തി.75 തീയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം നിരൂപകരുടെ നെറ്റി ചുളിച്ചു എങ്കിലും മമ്മൂട്ടി എന്ന നടന്റെയും അന്‍വര്‍ റഷീദ് എന്ന സംവിധായകന്റെയും മികവില്‍ സൂപ്പര്‍ ഹിറ്റ്‌ ആയി ബോക്സ്‌ ഓഫീസി വിട്ടു.മറുവശത്ത്,ഒരു മോശം തിരക്കഥയുടെ ഭേദപ്പെട്ട അവതരണമായിരുന്നു 'ഇന്നത്തെ ചിന്താവിഷയം'.തീയറ്ററുകളില്‍ ഭേദപ്പെട്ട പ്രകടനം നടത്തിയ ചിത്രം average കളക്ഷന്‍ നേടി തീയറ്ററുകള്‍ വിട്ടു.
BOX OFFICE-അണ്ണന്‍ തമ്പി
CRITICS-TIE
#17 ജൂലൈ 2008 ________പരുന്ത് ** മാടമ്പി
"പക്ഷെ,എന്‍റെ തലയ്ക്കു മുകളിലൂടെ ഒരു പരുന്തും പറക്കില്ല,പറന്നാല്‍ ചിറകരിഞ്ഞു കളയും ഞാന്‍"-മാടമ്പിയിലെ ഈ ഡയലോഗ് അന്വര്‍ധമാക്കുകയായിരുന്നു ബോക്സ്‌ ഓഫീസ്.നെഗറ്റീവ് ടച്ച്‌ ഉള്ള നായക കഥാപാത്രങ്ങളായി മമ്മൂട്ടിയും മോഹന്‍ലാലും ബോക്സ്‌ ഓഫീസില്‍ ഏറ്റുമുട്ടിയപ്പോള്‍,മമൂട്ടി ചിത്രത്തെ ഏറെ പിന്നിലാക്കി മോഹനലാല്‍-ബി ഉണ്ണികൃഷ്ണന്‍ ടീമിന്റെ 'മാടമ്പി' 2008 ലെ ഏറ്റവും വലിയ ഹിറ്റ്‌ ആയി മാറി.2 വീതം സംസ്ഥാന,ഫിലിം ഫെയര്‍ അവാര്‍ഡുകളും ചിത്രം കരസ്ഥമാക്കി.നിരൂപകരെയും പ്രേക്ഷകരെയും നിരാശയുടെ പടുകുഴിയില്‍ തള്ളിയിട്ടുകൊണ്ട് മമ്മൂട്ടി ചിത്രം 'പരുന്തു' ബോക്സ്‌ ഓഫീസില്‍ വന്‍ ദുരന്തമായി.
BOX OFFICE-മാടമ്പി
CRITICS-മാടമ്പി
#18 ദീപാവലി 2009 _______ എന്ജേല്‍ ജോണ്‍ ** കേരള വര്‍മ പഴശ്ശി രാജാ
മലയാള സിനിമ ചരിത്രത്തിലെ ഏറ്റവും വലിയ വഴിത്തിരിവുകളില്‍ ഒന്നായിരുന്നു പഴശ്ശി രാജയുടെ റിലീസ്.മലയാളികളുടെ പ്രിയ സംവിധായകന്‍ ഹരികരനോപ്പം ഇന്ത്യന്‍ സിനിമയിലെ അതികായരായ മമ്മൂട്ടി,സരത് കുമാര്‍,ഓ എന്‍ വി കുറുപ്പ്,റസൂല്‍ പൂക്കുട്ടി,ഇളയ രാജ,രാമനാഥ് ഷെട്ടി,എം ടി വാസുദേവന്‍ നായര്‍ എന്നിവരുടെ സംഗമമായിരുന്നു വെള്ളിത്തിരയില്‍ വിരിഞ്ഞ 'പഴശ്ശി രാജാ' എന്ന അത്ഭുത ചിത്രം.27 കോടി രൂപയുടെ ബജറ്റ് ഒരു ബാധ്യതയായി കരുതാതെ ചിത്രം വെള്ളിത്തിരയില്‍ എത്തിച്ച ഗോകുലം ഗോപാലന്‍ ഏവരെയും ഞെട്ടിച്ചു.മലയാളത്തില്‍ 130 സ്ക്രീനുകളിലും തമിഴില്‍ 150 സ്ക്രീനുകളിലും ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു.നിലവിലെ റെക്കോര്‍ടുകള്‍ എല്ലാം പഴംകഥയാക്കിയ ചിത്രം 100 ദിവസം പ്രദര്ശിപ്പിക്കപ്പെടുകയും 23 കോടിയോളം‍ കളക്റ്റ് ചെയ്യുകയും ചെയ്തു.4 ദേശീയ അവാര്‍ഡുകളും,8 സംസ്ഥാന അവാര്‍ഡുകളും,7 ഫിലിം ഫെയര്‍ അവാര്‍ഡുകളും ചിത്രം സ്വന്തമാക്കി.പഴശ്ശിയോടൊപ്പം റിലീസ് ഒരുക്കി വച്ച പല ചിത്രങ്ങളും റിലീസ് മാറ്റിവച്ചപ്പോള്‍ 'എന്ജേല്‍ ജോണ്‍' കൂട്ടത്തില്‍ പെടാത്തവനായി.വ്യത്യസ്തമായ പ്രമേയം വെള്ളിത്തിരയില്‍ എത്തിച്ചുവെങ്കിലും ബോക്സ്‌ ഓഫീസില്‍ പരാജയം ആയിരുന്നു ഫലം.തമിഴ് നടന്‍ ശന്തനുവിന്റെ ആദ്യ മലയാള ചിത്രം കൂടിയായിരുന്ന എന്ജേല്‍ ജോണ്‍,മോശമായ തിരക്കഥയുടെയും സംവിധാനത്തിന്റെയും പേരില്‍ വിമര്‍ശിക്കപ്പെട്ടു
BOX OFFICE- കേരള വര്‍മ പഴശ്ശി രാജാ
CRITICS-കേരള വര്‍മ പഴശ്ശി രാജാ
#19 റംസാന്‍ 2010______ പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ ദി സെയിന്റ് ** ശിക്കാര്‍
രണ്ടു മികച്ച ചിത്രങ്ങളുമായി മമ്മൂട്ടിയും മോഹന്‍ലാലും ബോക്സ്‌ ഓഫീസില്‍ ഏറ്റുമുട്ടിയപ്പോള്‍ പ്രേക്ഷകര്‍ക്ക്‌ തീയറ്ററുകളിലെക്ക് ഇരച്ചു കയറാനല്ലാതെ മറ്റു മാര്‍ഗങ്ങള്‍ ഉണ്ടായില്ല.നിരൂപകരെയും പ്രേക്ഷകരെയും ഒരുപോലെ ത്രിപ്തിപ്പെടുത്തിയ പ്രാഞ്ചിയെട്ടന്‍ മമ്മൂട്ടിയുടെ ഏറ്റവും മികച്ച പ്രകടനങ്ങളില്‍ ഒന്നായി മാറി.രഞ്ജിത്ത് എന്ന സംവിധായകനിലുള്ള വിശ്വാസം പ്രേക്ഷകര്‍ക്ക്‌ വര്‍ധിക്കുവാന്‍ ഈ ചിത്രം കാരണമായി.തീയറ്ററുകളില്‍ 150 ദിവസം പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം ബ്ലോക്ക്‌ ബസ്റ്റര്‍ ലേബലില്‍ തീയറ്റര്‍ വിട്ടു.മറുവശത്ത്,മീശപിരിയന്‍ മോഹന്‍ലാലിനെ പ്രേക്ഷകര്‍ക്ക്‌ വീണ്ടും കാണുവാനായി.പ്രതീക്ഷയ്ക്കൊത്ത് ഉയര്‍ന്നില്ലെങ്കിലും ചിത്രത്തിന് റിലീസിന് മുന്‍പ് ലഭിച്ച ഹൈപ് മുതല്ക്കൂട്ടായപ്പോള്‍ മോഹന്‍ലാലിനു മറ്റൊരു സൂപ്പര്‍ ഹിറ്റ്‌ കൂടി ലഭിക്കുകയുണ്ടായി.പരാജയങ്ങളും average ചിത്രങ്ങളും അലട്ടിയ മോഹന്‍ലാലിനു ഈ ചിത്രം ആശ്വാസമായി.2010 ലെ മോഹന്‍ലാലിന്‍റെ ഏക ഹിറ്റും 'ശിക്കാര്‍'ആയിരുന്നു
BOX OFFICE- പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ ദി സെയിന്റ്
CRITICS-പ്രാഞ്ചിയേട്ടന്‍ ആന്‍ഡ്‌ ദി സെയിന്റ്
#20 ക്രിസ്മസ് 2010 _______ ബെസ്റ്റ് ആക്ടര്‍ ** കാണ്ഡഹാര്‍
2010 ല്‍ ഏറ്റവുമധികം കാത്തിരിക്കപ്പെട്ട ചിത്രമായിരുന്നു 'കാണ്ഡഹാര്‍'.മോഹന്‍ലാല്‍,സുര്യ,അമിതാബ് ബച്ചന്‍ എന്നിവര്‍ വെള്ളിത്തിരയില്‍ ഒന്നിക്കുന്നു എന്ന് കേട്ടെങ്കിലും സുര്യയുടെ വേഷം പിന്നീട് ഗണേഷ് വെങ്കിട്ട രാമന്‍ ചെയ്യുകയായിരുന്നു.കേരളത്തില്‍ 111 തീയറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രത്തിന് വന്‍ വരവേല്പ് ലഭിക്കുകയുണ്ടായി.മോഹന്‍ ലാലിന്‍റെ പ്രശസ്തമായ മേജര്‍ മഹാദേവന്‍ എന്ന കഥാപാത്രം 'കാണ്ടഹാ'റിലൂടെ പുനര്‍ജനിച്ചു.എന്നാല്‍ റിലീസിന് ശേഷം ചിത്രത്തിന്റെ അവസ്ഥ പരിതാപകരമായിരുന്നു.ചിത്രത്തിന്റെ സംവിധാനവും,മുഖ്യ താരങ്ങളുടെ പ്രകടനങ്ങളും,ഗ്രാഫിക്സും എല്ലാം വിമര്ഷിക്കപ്പെട്ടപ്പോള്‍ ബോക്സ്‌ ഓഫീസിലും വിധി മറ്റൊന്നായിരുന്നില്ല.ചിത്രം 2010 ലെ ഏറ്റവും വലിയ ദുരന്ത ചിത്രങ്ങളില്‍ ഒന്നായി മാറിയപ്പോള്‍ മറുവശത്ത് മമ്മൂട്ടി തന്റെ വിജയ പരമ്പര തുടരുകയായിരുന്നു.പുതുമുഖ സംവിധായകന്‍ മാര്‍ട്ടിന്‍ പ്രക്കാട്ടിനോപ്പം ചേര്‍ന്ന 'ബെസ്റ്റ് ആക്ടര്‍' 2010 ലെ സര്‍പ്രൈസ് ഹിറ്റ്‌ ആയി മാറി.78 തീയറ്ററുകളില്‍ മാത്രം റിലീസ് ചെയ്യപ്പെട്ട സിനിമയ്ക്ക്‌ പിന്നീടു തീയറ്ററുകള്‍ കൂടുതല്‍ ലഭിക്കുകയുണ്ടായി.ചിത്രത്തിന്റെ നട്ടെല്ലായി തിരക്കഥ വാഴ്തപ്പെട്ടപ്പോള്‍ സംവിധാനം,അഭിനയം എന്നീ മേഖലകളിലും ചിത്രം മികച്ചു നിന്നപ്പോള്‍ 2010 ലെ അവസാന സൂപ്പര്‍ ഹിറ്റ്‌ ആയി മാറി 'ബെസ്റ്റ് ആക്ടര്‍'
BOX OFFICE-ബെസ്റ്റ് ആക്ടര്‍
CRITICS-ബെസ്റ്റ് ആക്ടര്‍
#21 ഓണം 2014_______ പെരുച്ചാഴി ** രാജാധിരാജ
മികച്ച ചിത്രങ്ങള്‍ ഒന്നും സമ്മാനിക്കാതെയാണ് 2014 ല്‍ സിനിമ ലോകം ഓണത്തെ വരവേറ്റത്.500 റിലീസ് സെന്ററുകളുമായി 'പെരുച്ചാഴി' മലയാളത്തിലെ അന്നെവരെയുള്ള ഏറ്റവും വലിയ റിലീസ് ആയി മാറി.രാജ എന്ന പേരിലുള്ള രാശിയുമായി മമ്മൂട്ടി എത്തിയപോള്‍ പ്രേക്ഷകര്‍ക്ക്‌ ഒരു മാസ്സ് ആക്ഷന്‍ ചിത്രം ലഭിക്കുകയുണ്ടായി.ഇരു ചിത്രങ്ങളും നിരാശപ്പെടുത്തി.നിരൂപകരുടെ വിമര്‍ശന ശരങ്ങള്‍ ഏറ്റവുമധികം ഏറ്റുവാങ്ങേണ്ടി വന്നത് 'പെരുചാഴി'ക്ക് ആയിരുന്നു.ലോജിക് ഇല്ലാത്ത കഥയും മോശപ്പെട്ട തിരക്കഥയും ഒരു പരിധി വരെയെങ്കിലും സഹിക്കാവുന്നതാക്കിയത് മോഹന്‍ലാല്‍ എന്ന മഹാനടന്റെ പ്രകടനം ഒന്നുകൊണ്ടു മാത്രമായിരുന്നു.വിജയ്‌ ബാബു,അജു വര്‍ഗീസ്‌,ബാബുരാജ്‌ എന്നിവരുടെ പ്രകടനങ്ങള്‍ ഏറെ വിമര്‍ശിക്കപ്പെട്ടു.മമ്മൂട്ടിയുടെ സ്ഥിതിയും വ്യത്യസ്തമായിരുന്നില്ല.തമിഴ് സിനിമകളില്‍ സ്ഥിരമായി കാണുന്ന കഥയുടെ മലയാള ആവിഷ്കാരമായിരുന്നു 'രാജാധിരാജ'.മമ്മൂട്ടി,ജോജോ എന്നിവരുടെ പ്രകടനങ്ങള്‍ മാറ്റി നിര്‍ത്തിയാല്‍ എടുത്തു പറയാന്‍ ഒന്നും തന്നെ സിനിമയില്‍ ഇല്ലായിരുന്നു.മോശം അഭിപ്രായങ്ങള്‍ ചിത്രത്തിന്റെ കളക്ഷനെ കാര്യമായി ബാധിക്കുകയുണ്ടായില്ല.ഇരു ചിത്രങ്ങളും ഹിറ്റ്‌ ടാഗ് നേടി
BOX OFFICE-TIE
CRITICS-TIE
#22 ഓണം 2015________ ഉട്ടോപിയയിലെ രാജാവ്‌ ** ലോഹം
തുടര്‍ച്ചയായ രണ്ടാം വര്‍ഷവും പ്രേക്ഷകര്‍ക്ക്‌ നിരാശയായിരുന്നു മലയാള സിനിമ ലോകം ഓണക്കാലത്ത് നല്‍കിയത്.ഏറ്റവും പ്രതീക്ഷയില്‍ എത്തിയ 'ലോഹം' നിരൂപകരും പ്രേക്ഷകരും കൈവിട്ടപ്പോള്‍ 'ഉട്ടോപിയയിലെ രാജാവ്‌' മമ്മൂട്ടി-കമല്‍ ഭാഗ്യ ജോഡി മറക്കാന്‍ ആഗ്രഹിക്കുന്ന ഒരു അധ്യായമായി മാറി.രഞ്ജിത്ത് എന്ന സംവിധായകന്റെ ഏറ്റവും മോശം സിനിമ ആയി ഇന്നും പലരും 'ലോഹ'ത്തെ കാണുന്നു.തിരക്കഥയിലെ അപാകതയായിരുന്നു ചിത്രത്തിന്റെ ഏറ്റവും വലിയ പരാജയം.മലയാളത്തിന്റെ 'inception' എന്ന് ഫാന്‍സ്‌ വാഴ്ത്തിയതോഴിച്ചാല്‍(സാധാരണ പ്രേക്ഷകര്‍ ഒരിക്കലും അങ്ങനെ പറഞ്ഞു എന്നല്ല) ഒന്നും തന്നെ ഇല്ലാത്ത ഒരു പരാജയ സമീപനം ആയിരുന്നു ലോഹം.എങ്കിലും wide release,മോഹന്‍ലാല്‍-രഞ്ജിത് ഫാക്ടര്‍,ഹൈപ് എന്നിവ ചിത്രത്തിന്റെ ബോക്സ്‌ ഓഫീസ് കളക്ഷനെ സഹായിച്ചു.Avg.Grosser ആയി ലോഹം തീയറ്റര്‍ വിട്ടപ്പോള്‍ ദുരന്തമായി മാറി 'ഉട്ടോപിയയിലെ രാജാവ്‌'.കമല്‍ എന്ന സംവിധായകന്റെതാണോ എന്ന് സംശയം തോന്നുന്ന വിധത്തിലായിരുന്നു ഉട്ടോപ്പിയയുടെ സംവിധാനം.മമ്മൂട്ടി എന്നാ നടന് രക്ഷിക്കാവുന്നതിലും അപ്പുറമായിരുന്ന ചിത്രം വന്‍ പരാജയം ആയി
BOX OFFICE-ലോഹം
CRITICS-TIE
#23 ഒക്ടോബര്‍ 2016_________പുലിമുരുഗന്‍ ** തോപ്പില്‍ ജോപ്പന്‍
മലയാള സിനിമ ലോകം ഏറ്റവുമധികം കാത്തിരുന്ന റിലീസ് ആയിരുന്നു 'പുലി മുരുഗ'ന്റെത്. കേരളത്തില്‍ മാത്രം 350 സ്ക്രീനികളില്‍ റിലീസ് ചെയ്ത 'പുലിമുരുഗന്‍' ചരിത്രമായി മാറി.മലയാളത്തിലെ ആദ്യ 100 കോടി ചിത്രമായി 'പുലിമുരുഗന്‍' മോഹന്‍ലാലിന്‍റെ കരിയറിലെ ഏറ്റവും വലിയ വിജയവും ആയി.ഇതുവരെ 162 കോടി collect ചെയ്ത മുരുഗന്‍ മറ്റു പല സൌത്ത് ഇന്ത്യന്‍ സിനിമകളെയും പിന്തള്ളി മലയാള സിനിമയെ ഉയരങ്ങളില്‍ എത്തിക്കുകയാണ്.മോഹന്ലാല്‍ എന്ന നടന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈ ലൈറ്റ്.കൂടാതെ ഗ്രാഫിക്സ്,VFX എന്നിവയില്‍ ചിത്രം അത്ഭുതമായി.ആവറെജില്‍ ഒതുങ്ങിയ ഒരു കഥ എങ്ങനെ അതി മനോഹരമാക്കാം എന്നാ ചോദ്യത്തിന് എന്നും ഉത്തമ ഉദാഹരണം ആകും 'പുലി മുരുഗന്‍'.അഭിപ്രായങ്ങളില്‍ പിന്നോക്കം നിന്നുവെങ്കിലും മമ്മൂട്ടി ചിത്രം 'തോപ്പില്‍ ജോപ്പന്‍' collection ല്‍ മുന്നിട്ടു നിന്നു.പുലിമുരുഗന്‍ എഫ്ഫക്റ്റ്‌ ഉണ്ടായിട്ടു കൂടിയും തീയറ്ററുകളില്‍ നിന്നും 12 കോടിയോളം collect ചെയ്യാന്‍ ചിത്രത്തിനായി.ഹിറ്റ്‌ ടാഗ് മമ്മൂട്ടി ചിത്രം കരസ്ഥമാക്കി
മലയാള സിനിമ എന്നും അറിയപ്പെടാന്‍ പോകുന്നത് 'മമ്മൂട്ടി','മോഹന്‍ലാല്‍' എന്നീ പേരുകളില്‍ ആകും.വര്‍ഷങ്ങളായി പലരും മികച്ച പ്രകടനങ്ങളുമായി മലയാള വെള്ളിത്തിരയില്‍ വരികയുണ്ടായി.അന്നും ഇന്നും അവര്‍ക്ക് മത്സരിക്കേണ്ടി വന്നത് ഈ രണ്ടു പേരോടും ആയിരുന്നു.നല്ല സിനിമകളെ ഇഷ്ടപ്പെടുന്ന മലയാളി പ്രേക്ഷകര്‍ക്ക്‌ എന്നും അവരുടെ മമ്മൂക്കയും ലാലേട്ടനും അനശ്വരരാണ്.ഇവരുടെ പേരുകള്‍ ഇല്ലാതെ മലയാളം,എന്തിനു ഇന്ത്യന്‍ സിനിമ ചരിത്രം പോലും ഉണ്ടാകില്ല.ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ മികച്ച സിനിമകള്‍ മലയാളിക്ക് ലഭിച്ചു.10 തവണ ബോക്സ്‌ ഓഫീസ് മോഹന്‍ ലാലിനൊപ്പം നിന്നപ്പോള്‍ 11 തവണ ഭാഗ്യം മമ്മൂട്ടിയെ തുണച്ചു.2 തവണ ഇരുവരും ഒപ്പത്തിനൊപ്പം വന്നു.നിരൂപക പ്രശംസയില്‍ 8 തവണ മോഹന്‍ ലാല്‍ മുന്നില്‍ എത്തിയപ്പോള്‍ 8 തവണ മമ്മൂട്ടിയും മുന്നില്‍ എത്തി.7 തവണ ഇരുവരും ഒപ്പത്തിനൊപ്പം വന്നു.ലിസ്റ്റിൽ സിനിമകൾ വിട്ടുപോയിട്ടുണ്ടെങ്കിൽ ക്ഷമിക്കുക........

◆എസ്രാ-പ്രതീക്ഷകളും ബാധ്യതകളും◆

◆എസ്രാ-പ്രതീക്ഷകളും ബാധ്യതകളും◆
============================
മോളിവുഡ്-ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും മികച്ച ചലന ചിത്രങ്ങൾ പ്രേക്ഷകർക്ക നൽകുന്ന industry.ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച സിനിമ ആസ്വാദകരും നമുക്കിടയിൽ തന്നെയാണെന്ന് വിശ്വസിക്കുന്ന ഒരാളാണ് ഞാൻ.അതുകൊണ്ടാകാം ഇതര ഭാഷ ചിത്രങ്ങൾക്കും ഇവിടെ വേരോടിക്കാൻ സാധിച്ചത്.എല്ലാ ജേണറുകളും നമുക്ക് പ്രീയപ്പെട്ടവ ആയപ്പോൾ നമ്മുടെ ഇഷ്ടാനുസരണം ചിത്രങ്ങൾ നൽകാനും മോളിവുഡ് മറന്നില്ല.ആക്ഷൻ,കോമഡി,ഫാന്റസി,സസ്പെൻസ് എന്തിനു Mindbending സിനിമകൾക്ക് പോലും മലയാളത്തിന് മറുപടി ഉണ്ട്.ഇതിൽ പെടുത്താനാകാത്ത, അല്ലെങ്കിൽ പെടുത്തുവാൻ അധികം ആരും ശ്രമിക്കാത്ത ഒരു ജേണർ ആണ് മലയാളിക്ക് 'ഹൊറർ'.ലക്ഷണമൊത്ത ഒരു 'ഹൊറർ' ചിത്രം ചൂണ്ടിക്കാട്ടാൻ ഒരവസരം വന്നാൽ ഏതൊരു മലയാളിയും ഒന്ന് വിയർക്കും എന്നത് നിസ്സംശയം പറയാനാകുന്ന കാര്യമാണ്.1964 മുതൽ ഹൊറർ ജേണറിൽ പടങ്ങൾ ഇറക്കാൻ മലയാളത്തിന് കഴിഞ്ഞിരുന്നു.'ഭാർഗവി നിലയ'ത്തിൽ ആരംഭിച്ച ആ യാത്ര ഇന്ന് 'എസ്രാ'യിൽ എത്തി നിൽക്കുന്നു.70 ഓളം 'പ്രേത'പടങ്ങൾ ഉണ്ടായ മോളിവുഡിൽ ഇന്നും നമുക്ക് ഓർക്കാൻ വിരലിലെണ്ണാവുന്ന ചലച്ചിത്രങ്ങൾ മാത്രം.മേഘ സന്ദേശം,വെള്ളിനക്ഷത്രം,ആകാശ ഗംഗ,പകൽ പൂരം തുടങ്ങിയ ഹൊറർ ഹിറ്റുകൾ ഉണ്ടെങ്കിൽ പോലും ലക്ഷണമൊത്ത ഒരു ഹൊറർ സിനിമ ഇന്നും കിട്ടാക്കനി ആയി തുടരുമ്പോൾ ആണ് മലയാളുടെ പ്രതീക്ഷകൾ വാനോളം ഉയർത്തി 'എസ്രാ' അവതരിക്കുന്നത്.
ഇനി 'എസ്രാ'യിലേക്ക് വരാം.പൃഥ്വിരാജ് എന്ന പേര് തന്നെയാണ് ചിത്രത്തിന്റെ ഏറ്റവും വലിയ പ്രൊമോഷൻ ഘടകം.അണിയറയിൽ കൂടുതലും പുതുമുഖങ്ങൾ ആണ്.സംവിധായകൻ~ജയ്,തിരക്കഥാകൃത്~ശ്രീജിത്ത് എന്നിവരിൽ പ്രതീക്ഷയ്ക്ക് വക ഉണ്ടോ എന്ന കാര്യത്തിൽ ആർക്കും ഉറപ്പു പറയാനാകില്ല.നായികയെ കണക്കിലെടുത്താൽ പ്രിയ ആനന്ദ് മലയാളികൾക്ക് പരിചിതയല്ല.പേരെടുത്തു പറയാനുള്ള പ്രകടനങ്ങളും പുള്ളിക്കാരിയുടെ കരിയർ ബുക്കിൽ ഇല്ല.പക്ഷെ എടുത്തു പറയേണ്ട ഒരു പേരാണ് സുജിത് വാസുദേവൻ എന്ന ഛായാഗ്രഹകന്റേത്.ആവറേജിൽ ഒതുങ്ങേണ്ടിയിരുന്ന അനാർക്കലി,7th ഡേ പോലെയുള്ള ചിത്രങ്ങളുടെ വിജയത്തിന്റെ പ്രധാന കാരണങ്ങളിൽ ഒന്നായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹണം.7th ഡേയിൽ നൽകിയ ഡാർക്ക് ഷെഡ് ഒക്കെ വളരെ മികച്ചതായിരുന്നു.ചിത്രത്തിൽ എടുത്തുപറയേണ്ട മറ്റൊരു പേരാണ് എഡിറ്റർ വിവേക് ഹർഷന്റേത്.ബിഗ് ബി,ജിഗർത്തണ്ട പോലെയുള്ള സിനിമകളുടെ പിന്നണിയിൽ പ്രവർത്തിച്ച ആളാണ് കക്ഷി.
ഇവരുടെ ഒക്കെ സാന്നിധ്യം ചിത്രത്തിന് മുതൽക്കൂട്ടാകുമെങ്കിലും ഓവർ ഹൈപ്പ നൽകിയ ഭാരത്തിൽ നിന്ന് കരകയറാൻ ചിത്രത്തിന് കഴിയുമോ എന്നത് കാത്തിരുന്നു കാണേണ്ട വസ്തുതയാണ്.ചിത്രം നേരിടാൻ പോകുന്ന പ്രധാന പ്രശ്നം ജേണർ തന്നെയാണ്.ഇന്റർനെറ്റ് എന്ന മഹാ വലയത്തിന്റെ സഹായത്തോടെ സിനിമ കാണുന്ന മലയാളിക്ക് ഹൊറർ സിനിമകൾ എന്നും സുപരിചിതമാണ്.'Conjuring','Insidious' പോലുള്ള സിനിമകൾ ഇവിടെ തീയറ്ററിൽ കണ്ടു പരിചയം ഉള്ള മലയാളിക്ക് 'Orphan','The shining' പോലെയുള്ള സിനിമകൾ ടോറന്റിൽ കണ്ടുള്ള പരിചയവും ഉണ്ട്.ഇതിൽ നിന്നൊക്കെ കടം കൊണ്ട വിഷ്വൽസുമായി 'എസ്രാ'എത്തുമ്പോൾ പ്രതീക്ഷകൾ വാനോളം എത്തിയതിൽ ആരെയും കുറ്റപ്പെടുത്താൻ ആകില്ല.പക്ഷെ,ആ പ്രതീക്ഷകളുടെ ആക്കാം കുറയ്ക്കുന്നതാണ് അവസാന ട്രെയ്ലറിൽ കണ്ടത്.ആദ്യ ട്രയ്ലർ തന്ന ഭീതി രണ്ടാം ട്രയ്ലർ നൽകിയിട്ടില്ല.ഒരുപക്ഷെ,ഓവർ ഹൈപ്പ ഒരു ഭാരമായി സംവിധായകനും അനുഭവപ്പെടുന്നുണ്ടാകാം.ചിത്രം ഒരു ഹൊറർ സിനിമാ എന്നതിനപ്പുറം മികച്ച ഒരു പ്ലോട്ട് ഉള്ള ചിത്രമാണെന്ന് അണിയറ പ്രവർത്തകർ പറഞ്ഞത് തന്നെ ഈ അമിത പ്രതീക്ഷയുടെ ഭാരത്താലാണ്.വലിയ ബജറ്റ്ൽ എത്താറുള്ള ഇംഗ്ലീഷ് (paranormal activity മറന്നിട്ടില്ല) സിനിമകളുടെ സാങ്കേതിക വിദ്യകൾ കണ്ടു പരിചയിച്ച മലയാളിക്ക് മുന്നിലേക്ക് ചെറു ബജറ്റ്ൽ ഒരു പുതുമുഖ സംവിധായകൻ ഒരു ഹൊറർ സിനിമ തിരശീലയിൽ എത്തിക്കുമ്പോൾ പ്രതീക്ഷ എന്ന ഘടകം തീരെ ഇല്ലാതെ വേണം ഓരോ മലയാളിയും തീയറ്ററുകളിൽ തങ്ങളുടെ സാന്നിധ്യം അറിയിക്കാൻ.എന്നാൽ 'എസ്രാ' പ്രതീക്ഷയുടെ പരകോടിയിൽ ആണ്.ഇത് ഒരുപക്ഷെ,ചിത്രത്തെ സാരമായി ബാധിച്ചേക്കാം എന്ന വസ്തുത ഓരോ പ്രേക്ഷകനും മനസ്സിൽ വച്ച് കൊണ്ട് വേണം 'എസ്രാ'യ്‌ക്ക് ടിക്കറ്റ് എടുക്കാൻ.ഒരുപക്ഷെ,അമിത പ്രതീക്ഷയുടെ ഭാരം 'എസ്രാ'യ്‌ക്ക് നികത്താനാകും,മികച്ച ഒരു തിരക്കഥയുടെയും സംവിധാനമികവിന്റെയും ബലത്തിൽ(അഭിനയം എന്ന ഘടകം നമുക്ക് വിശ്വസിക്കാം കാരണം എന്താണെന്ന് പൃഥ്വിരാജ് എന്ന നടൻ നിരവധി തവണ നമുക്ക് കാട്ടി തന്നിട്ടുള്ളതാണ്).എന്നിരുന്നാലും,ഒരു മുൻകരുതൽ എന്ന രീതിയിൽ എല്ലാവരും എന്റെ ഈ പോസ്റ്റിനെ നോക്കിക്കാണുക.മലയാളത്തിലെ ഏറ്റവും മികച്ച ഹൊറർ സിനിമ ആകട്ടെ 'എസ്രാ'എന്ന ഞാനും പ്രത്യാശിക്കുന്നു.....
"നിങ്ങളുടെ കൂട്ട് കൂടി ഇയോബിന്റെ കൊന്നാൽ,പിന്നെ നിങ്ങളെ കൊല്ലാൻ അത് ബുദ്ധിമുട്ടാകും"
സഖാക്കൾ എന്നും വീരയോദ്ധാക്കളായി ചിത്രീകരിക്കപ്പെടുന്ന മലയാള സിനിമയിൽ അധികമാരും ശ്രദ്ധിക്കാതെ പോയ ഒരു പ്രകടനമാകും 'ഇയോബിന്റെ പുസ്തക'ത്തിലെ ശ്രീജിത്ത് രവി.തന്റെ വിപ്ലവ വീര്യത്തിനും,വിശ്വാസത്തിനും,പ്രതീക്ഷകൾക്കും വിലയിട്ട അംഗുർ റാവുത്തർ എന്ന ജയസൂര്യ കഥാപാത്രത്തെ ഈ ഒരൊറ്റ ഡയലോഗ് കൊണ്ട് നിഷ്പ്രഭാനാക്കുകയാണ് ശ്രീജിത്ത് രവി.ഒരേ സമയം, ഒരു വിപ്ലവകാരി എന്ന സ്ഥാനത്തിലും ഒരു മനുഷ്യനെന്ന തിരിച്ചറിവിലും അഭിമാനം കൊള്ളുകയാണ് കഥാപാത്രം എന്ന് പറയാതെ പറയുകയാണ് ഈ രംഗം........
മലയാളത്തിലെ ഏറ്റവും മികച്ച ഡയലോഗ് പ്രസന്റേഷൻ ഏതാണെന്ന് ചൂണ്ടിക്കാട്ടാൻ പറഞ്ഞാൽ ആദ്യം ഓടി എത്തുന്ന പ്രകടനം ശ്രീജിത്ത് രവിയുടേതാണെന്ന നിസംശയം പറയാം....

Monday, February 13, 2017

Industry Hits in Mollywood

ഇന്ടസ്ട്രി ഹിറ്റുകളുടെ മോളിവുഡ്
===================================


വാണിജ്യപരമായി സിനിമ എന്ന കലാരൂപത്തെ നോക്കിക്കാണാന്‍ മനുഷ്യന്‍ ശ്രമിച്ചു തുടങ്ങിയത് മുതല്‍ ആ കലാരൂപത്തിന്റെ വളര്‍ച്ചയും ധ്രുത ഗതിയിലായി.ലോകമെമ്പാടും സിനിമ കൊട്ടകകള്‍ പ്രത്യക്ഷപ്പെട്ടു,സിനിമയ്ക്കായി പണം ഇറക്കാന്‍ ആളുകള്‍ തിരക്ക് കൂട്ടി.ഒരു വാണിജ്യ ശക്തിയായി സിനിമ വളര്‍ന്നു.ഒരു പക്ഷെ ഒരു നൂറ്റാണ്ടിന്റെ മാത്രം പാരമ്പര്യം കൈമുതലായുള്ള ഇത്രയും വലിയ മറ്റൊരു  വ്യവസായത്തെ  കണ്ടെത്താന്‍ പറഞ്ഞാല്‍ ഏതൊരാളും ഒന്ന് വിയര്‍ക്കും എന്ന് പറയാതെ വയ്യ.ഹോളിവൂഡില്‍ തുടങ്ങി ഇങ്ങു കൊച്ചു കേരളത്തില്‍ വരെ പണം വാരി പടങ്ങള്‍ നിര്‍മാതാക്കളുടെ കീശ നിറച്ചുകൊന്ടെയിരുന്നു.കോടികളുടെ കിലുക്കം മലയാള സിനിമ വ്യവസായത്തെയും വളരെയേറെ സ്വാധീനിച്ചു.കളക്ഷന്‍ എന്ന വിഷയത്തില്‍ പിന്നോക്കം ആണെന്നു പരക്കെ ഒരപവാദം കേട്ടിരുന്നു നമ്മുടെ കൊച്ചു മോളിവൂഡും ഇന്ന് ഒരു 150 കോടി പടം പ്രേക്ഷകര്‍ക്കായി നല്കി ചരിത്രം കുറിച്ച്.മലയാളക്കരയ്ക്ക് കോടികളുടെ തിളക്കം നല്‍കി ഇന്ടസ്ട്രി ഹിറ്റുകള്‍ ആയ സിനിമകളെപ്പറ്റി എന്റേതായ രീതിയില്‍ ഒരു ചെറു അവലോഹനം എഴുതുന്നു.....

1)നല്ല തങ്ക (1950)

1950 ജനുവരി മാസം തീയറ്ററുകളില്‍ എത്തിയ 'നല്ല തങ്ക' മലയാള സിനിമ ലോകത്തിലെ നാഴികക്കല്ലുകളില്‍ ഒന്നാണ്.പി വി കൃഷ്ണയ്യരുടെ സംവിധാനത്തില്‍ മിസ്സ്‌ കുമാരി,അഗസ്റ്റിന്‍ ജോസഫ്‌,വൈക്കം മണി എന്നിവര്‍ ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ അവതരിപ്പിച്ചു.1949 ലെ 'വെള്ളിനക്ഷത്രം' എന്ന സിനിമയ്ക്ക്‌ ശേഷം ഉദയ സ്റ്റുഡിയോയുടെ രണ്ടാമത്തെ ചിത്രമായിരുന്നു 'നല്ല തങ്ക'.മലയാള സിനിമ ലോകം സിനിമ ആസ്വാദനം എന്നതിനെ ജീവിതത്തിന്റെ തന്നെ ഒരു ഭാഗം ആക്കിയതില്‍ ഈ ചിത്രത്തിനുള്ള പങ്കു ഒട്ടും ചെറുതല്ല.1950 ജനുവരി മാസം തീയറ്ററുകളില്‍ എത്തിയ 'നല്ല തങ്ക' മലയാള സിനിമ ലോകത്തിലെ നാഴികക്കല്ലുകളില്‍ ഒന്നാണ്

2)നീലക്കുയില്‍ (1954)

സ്വന്തമായി ശക്തമായ തിരക്കഥകള്‍ ഉണ്ടായിരുന്നില്ല എന്നാതായിരുന്നു 'നീലക്കുയിലി'നു മുന്‍പുള്ള മലയാള സിനിമകളുടെ പൊതുവായ ന്യൂനത.ഇതിനൊരു അറുതി വരുത്തിക്കൊണ്ട്  'നീലക്കുയില്‍' അവതരിച്ചത് മലയാള സംസ്കാരത്തില്‍ ഊന്നിയ ഒരു തിരക്കഥയുമായാണ്.കേരളത്തില്‍ നിലനിന്നിരുന്ന ജന്മിത്ത വ്യവസ്ഥിതിയെയും തൊട്ടുതീണ്ടായ്മയെയും സ്ത്രീകള്‍ നേരിടുന്ന അരാജകത്വത്തെയും പ്രതിപാദിച്ച തിരക്കഥയില്‍ സംഭാഷണങ്ങള്‍ എല്ലാം തന്നെ പ്രാദേശിക മലയാളത്തില്‍ ആയിരുന്നു എന്നതും എടുത്തു പറയേണ്ട കാര്യമാണ്.ദേശീയ  തലത്തില്‍ അംഗീകാരം നേടിയെടുക്കാന്‍ മലയാള സിനിമയ്ക്ക്  ആദ്യമായി കഴിഞ്ഞതും 'നീലക്കുയിലി'ലൂടെ തന്നെയാണ്.പി ഭാസ്കരന്‍,രാമു കാര്യാട്ട് എന്നിവരുടെ സംവിധാന മികവില്‍ സത്യന്‍,മിസ്സ്‌ കുമാരി എന്നിവര്‍  താരനിരയില്‍ മുന്‍പില്‍ നിന്നു.മികച്ച മലയാള ചിത്രത്തിനുള്ള ദേശീയ അവാര്‍ഡും കരസ്ഥമാക്കി ചിത്രം.

3)ചെമ്മീന്‍ (1965)

മലയാള സിനിമയ്ക്ക് ലഭിച്ച മണിമുത്ത് എന്ന് വിശേഷിപ്പികാവുന്ന മികച്ച ഒരു കലാസ്രിഷ്ടി,അതായിരുന്നു ചെമ്മീന്‍.കളര്‍ സിനിമകള്‍ ഒരു അത്ഭുതമായി കണ്ടിരുന്ന കാലഖട്ടങ്ങളില്‍ പിറവിയെടുത്ത ചിത്രമായിരുന്നു 'ചെമ്മീന്‍'.രാമു കാര്യാട്ട് എന്ന സംവിധായകന്‍ തന്റെ സംവിധാനമികവ് വീണ്ടും പുറത്തെടുത്തപ്പോള്‍ തിരശ്സീലയില്‍ വിരിഞ്ഞത് ഇന്ത്യന്‍ സിനിമയിലെ തന്നെ സാന്കെതികതികവിലും കലാമൂല്യത്തിലും മുന്നിട്റ്റ് നിന്നു ഒരു ചലച്ചിത്ര സപര്യ തന്നെയായിരുന്നു.പ്രസിഡന്റിന്റെ കൈയില്‍ നിന്നു ആദ്യമായി സ്വര്‍ണ മെഡല്‍ നേടിയ ആദ്യ ഇന്ത്യന്‍ ചലച്ചിത്രമായി 'ചെമ്മീന്‍' മാറി.മധു, ഷീല എന്നിവര്‍ മുഖ്യ താര നിരയില്‍ അണിനിരന്നപ്പോള്‍ തന്റെ അഭിനയ ജീവിതത്തില്‍ മറ്റൊരു സ്വര്‍ണ തൂവല്‍ കൂടി ‍ചാര്‍ത്തി സത്യന്‍ എന്ന അഭിനയ വിസ്മയം മലയാളികളെ അമ്പരപ്പിച്ചു.സലീല്‍ ചൌദരിയുടെ സംഗീതത്തില്‍ വിരിഞ്ഞ പാട്ടുകള്‍ ഇന്നും മലയാളികളുടെ ഈണങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്നു.Cannes,Chicago ഫിലിം ഫെസ്റിവലുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം ഹിന്ദി,ഇംഗ്ലീഷ് എന്നീ ഭാഷകളില്‍ മൊഴി മാറ്റി റിലീസ്  ചെയ്തതും ചരിത്രം

4)ശരപഞ്ചരം (1979)

ആര്‍ട്ട്‌ സിനിമകളില്‍ നിന്നു മാറി ആക്ഷന്‍ സിനിമകളിലേക്ക് മലയാളികളുടെ അഭിരുചി മാറിയതില്‍ ജയന്‍ എന്ന നടനുള്ള പങ്കു ചെറുതൊന്നുമല്ല.ജയന്‍ എന്ന പേര് തന്നെ ഒരു ബ്രാന്‍ഡ്‌ ആയി നിലകൊണ്ട് കാലത്തായിരുന്നു ശരപഞ്ചരം എന്ന സിനിമ മലയാളിക്ക് മുന്നിലേക്ക്‌ എത്തിയത്.ഷീല മുഖ്യ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തില്‍ മലയാളികളുടെ പ്രിയപ്പെട്ട ജയന്‍ വില്ലനായും നായകനായും ഏവരെയും വിസ്മയിപ്പിച്ചു.ഹരിഹരന്‍ സംവിധാനം ചെയ്ത ചിത്രം അതുവരെയുള്ള എല്ലാ മലയാള സിനിമ റെക്കോഡുകളും പഴം കഥയാക്കി പുതു ചരിത്രം രചിച്ചു.75 ലക്ഷത്തോളം രൂപ തീയറ്ററുകളില്‍ നിന്നു ശരപഞ്ചരം നേടിയെടുത്തപ്പോള്‍ ജയന്‍ എന്നാ നായകന്‍ എതിരാളികളില്ലാതെ മലയാള സിനിമ ലോകത്തെ കിരീടം വയക്കാത്ത രാജാവായി മാറി.

5)അങ്ങാടി (1980)

ടി ദാമോദരന്റെ തിരക്കഥയില്‍ ഐ വി ശശിയുടെ സംവിധാനത്തില്‍ ജയന്‍,സീമ സുകുമാരന്‍ എന്നിവര്‍ മുഖ്യ വേഷത്തില്‍ അണിനിരന്ന ചിത്രമായിരുന്നു അങ്ങാടി.പോയ വര്‍ഷത്തെ വിജയ ഗാഥ ജയന്‍ 1980 ലും തുടര്‍ന്നപ്പോള്‍ അങ്ങാടി മലയാള സിനിമയിലെ ഏറ്റവും വലിയ വിജയം ആയി മാറി.തന്റെ തന്നെ 'ശരപഞ്ചരം' തീര്‍ത്ത റിക്കാര്‍ഡുകള്‍ ജയന്‍ 'അങ്ങാടി'യാല്‍ പിഴുതെടുത്തു.ജയന്‍ എന്ന നടന്‍ തന്നെയായിരുന്നു ചിത്രത്തിന്റെ പ്രധാന ആകര്‍ഷണവും."we are not beggars" എന്ന് തുടങ്ങുന്ന അദ്ധേഹത്തിന്റെ 'അങ്ങാടി'യിലെ ഡയലോഗുകള്‍ ഇന്നും അതിന്റെ തനിമ ചോരാതെ നിലകൊള്ളുന്നു.ശ്യാം ഈണം നല്‍കിയ പാട്ടുകള്‍ കൂടി  ഹിറ്റ്‌ ആയപ്പോള്‍ 'അങ്ങാടി' മലയാള സിനിമയിലെ നാഴികക്കല്ലായി

6)മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ (1980)

ഒരുകൂട്ടം പുതുമുഖങ്ങളുടെ സംഗമമായിരുന്നു 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍'.സംവിധായകന്‍,നായകന്‍,നായിക,വില്ലന്‍, എന്നിവരെല്ലാം പുതുമുഖങ്ങള്‍ ആയിരുന്നു.ശങ്കര്‍,പൂര്‍ണിമ ജയറാം എന്നിവര്‍ മുഖ്യ വേഷത്തില്‍ എത്തിയപ്പോള്‍ പ്രതിനായക വേഷത്തില്‍ ഉണ്ടായിരുന്നത് മോഹന്‍ലാല്‍ ആയിരുന്നു.ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും മികച്ച ഒരു നടന്റെ ഉദയം കൂടിയായി അങ്ങനെ 'മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍'.1980 ക്രിസ്മസ് കാലത്ത് റിലീസ് ചെയ്യപ്പെട്ട ചിത്രം മലയാളത്തിനു ഒരു പുതിയ മുഖം സമ്മാനിച്ചു.7 ലക്ഷം രൂപയുടെ ബജറ്റില്‍ എത്തിയ ചിത്രം 98 ലക്ഷം രൂപയാണ് കേരള ബോക്സ്‌ ഓഫീസില്‍ നിന്നു കളക്റ്റ് ചെയ്തത്.റിലീസ് ചെയ്ത നാളുകളില്‍ മികച്ച ഓപ്പണിംഗ് ലഭിക്കാതിരുന്ന ചിത്രം പിന്നീട് മികച്ച കളക്ഷന്‍ നേടുകയായിരുന്നു.200 ദിവസത്തോളം പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം മലയാള സിനിമ ലോകത്തിനു നിരവധി പ്രതിഭാശാലികളെയും സമ്മാനിച്ചു


7)ആ രാത്രി(1983)

ജോഷിയുടെ സംവിധാനത്തില്‍ മമ്മൂട്ടി,പൂര്‍ണിമ ജയറാം എന്നിവര്‍  മുഖ്യ വേഷത്തിലെത്തിയ 'ആ രാത്രി' മലയാളത്തില്‍ ആദ്യമായി കോടികളുടെ കിലുക്കം മലയാളക്കരയ്ക്ക് സമ്മാനിച്ചു.മലയാളത്തില്‍ ആദ്യമായി 1 കോടി കളക്ട് ചെയ്ത ചിത്രമായി 'ആ രാത്രി'.മമ്മൂട്ടി എന്ന നടന്റെ ഉദയത്തിനു വഴിയൊരുക്കിയ ഒരുകൂട്ടം ചിത്രങ്ങളില്‍ ഒരു പ്രത്യേക ഇരിപ്പിടം തന്നെ 'ആ രാത്രി'ക്കുണ്ട്.Emotional,Drama elements നല്ല രീതിയില്‍ ഉള്‍ക്കൊള്ളിച്ച ചിത്രം അക്കാലത്തെ എല്ലാ ബോക്സ്‌ ഓഫീസ് റിക്കാര്‍ഡുകളും പഴംകഥയാക്കി.ഇളയരാജയുടെ സംഗീതത്തില്‍ യേശുദാസ്,ജാനകി,ജയചന്ദ്രന്‍ എന്നിവര്‍ പാടിയ പാട്ടുകളും മലയാളിക്ക് എന്നും പ്രീയപ്പെട്ടവയായി മാറി.

8)എന്‍റെ മാമാട്ടികുട്ടിയമ്മയ്ക്കു (1983)

'ആ രാത്രി' തീര്‍ത്ത റിക്കാര്‍ഡുകള്‍ക്ക് മാസങ്ങളുടെ ആയുസ്സ് മാത്രമേ ഉണ്ടായിരുന്നുള്ളൂ.തന്റെ ആദ്യ ചിത്രം തന്നെ മികച്ചതാക്കിയ ഫാസില്‍ നവോദയ അപ്പച്ചനോടൊപ്പം കൈകൊര്‍ത്തപ്പോള്‍ മലയാളിക്ക് എക്കാലവും ഓര്‍ത്തിരിക്കാവുന്ന ഒരു ചലന ചിത്രത്തിന്റെ ഉദയമായിരുന്നു അവിടെ സംഭവിച്ചത്.പിന്നീട് മലയാളത്തിന്റെ പ്രിയ നായികയായ ശാലിനിയുടെ ആദ്യ ചിത്രം കൂടിയായിരുന്നു 'എന്‍റെ മാമാട്ടികുട്ടിയമ്മയ്ക്കു'.ഭരത് ഗോപി,മോഹന്‍ലാല്‍,പൂര്‍ണിമ ജയറാം എന്നിവര്‍ മുഖ്യ വേഷത്തില്‍ എത്തിയ ചിത്രം തീയറ്ററുകളില്‍ വീണ്ടും കോടികളുടെ തിളക്കം സമ്മാനിച്ചു മടങ്ങി.മോഹന്‍ലാല്‍ എന്ന നടന്‍ മലയാള സിനിമയില്‍ കാലുറപ്പിച്ചതില്‍ ഈ സിനിമയ്ക്കുള്ള പങ്കു ചെറുതൊന്നുമല്ല.കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച ചിത്രം,നടന്‍,സംവിധാനം,ബാലതാരം എന്നീ അവാര്‍ഡുകളും 'എന്‍റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്' സ്വന്തമാക്കി.ബിച്ചു തിരുമലയുടെ രചനയില്‍ ജെറി അമല്‍ദേവിന്റെ സംഗീതത്തില്‍ പിറന്ന ഗാനങ്ങളും ജനശ്രദ്ധ പിടിച്ചുപറ്റുകയുണ്ടായി.

9)ന്യൂ ഡല്‍ഹി (1987)

ആദ്യ കാലങ്ങളില്‍ മികച്ച ചിത്രങ്ങള്‍ മലയാളിക്ക് സമ്മാനിക്കുകയും പിന്നീട് തുടര്‍ച്ചയായി പരാജയങ്ങള്‍ രുചിക്കുകയും ഫീല്‍ഡ് ഔട്ട്‌ ആകും എന്ന് പലരും വിധിയെഴുതിയ,പില്‍ക്കാലത്ത് മലയ സിനിമാലോകത്തിന്റെ തന്നെ അമരക്കാരനായ,മമ്മൂട്ടി എന്ന നായകന്‍റെ അത്യുഗ്രന്‍ തിരിച്ചു വരവായിരുന്നു 'ന്യൂ ഡല്‍ഹി'.മലയാളത്തില്‍ ഹിറ്റുകളുടെ തോഴന്‍ ജോഷിയുടെ സംവിധാനത്തില്‍ മമ്മൂട്ടി,ത്യാഗരാജന്‍,സുമലത എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളായി അണിനിരന്ന 'ന്യൂ ഡല്‍ഹി' ഒരു പൊളിറ്റിക്കല്‍ ത്രില്ലെര്‍ ജേണര്‍ കൈകാര്യം ചെയ്തു.ചിത്രം ബോക്സ്‌ ഓഫീസില്‍ വന്‍ വിജയം ആയപ്പോള്‍ ജോഷി തന്നെ ചിത്രത്തിന്റെ ഹിന്ദി,തെലുങ്ക്,കന്നഡ റീമേകുകള്‍ സംവിധാനം ചെയ്യുകയുണ്ടായി.'ന്യൂ ഡല്‍ഹി'ക്ക് ശേഷം 'തനിയാവര്‍ത്തനം' എന്ന ചിത്രം കൂടി ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടിയപ്പോള്‍ മലയാള സിനിമയുടെ എക്കാലത്തെയും വലിയ തിരിച്ചു വരവുകളില്‍ ഒന്നായി മാറി മമ്മൂട്ടിയുടെത്.

10)ഇരുപതാം നൂറ്റാണ്ട്(1987)

പോയ വര്ഷം 'രാജാവിന്റെ മകന്‍' എന്ന ചിത്രത്തിലൂടെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്കെത്തിയ മോഹന്‍ലാല്‍ എന്ന നായകന്‍ 1987 ലും തന്റെ വിജയപരമ്പര തുടരുകയായിരുന്നു.കെ മധുവിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍,സുരേഷ് ഗോപി,അംബിക എന്നിവര്‍ പ്രധാന താര നിരയില്‍ അണിനിരന്ന 'ഇരുപതാം നൂറ്റാണ്ട്' മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ വിജയ ചിത്രമായി മാറി.മലയാളത്തില്‍ പൊതുവേ പരിചിതമല്ലാത്ത 'ഡോണ്‍' കഥാപാത്രമായി മോഹന്‍ലാല്‍ എത്തിയപ്പോള്‍ 2 കോടിയോളം രൂപയാണ് ചിത്രം നിര്‍മാതാവിന്റെ കീശയില്‍ എത്തിച്ചത്.175 ദിവസത്തോളം തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം മമ്മൂട്ടി-മോഹന്‍ലാല്‍ യുഗത്തിന്റെ തുടക്കവും ആയി മാറി.വര്‍ഷങ്ങള്‍ക്കു ശേഷം 2009 ല്‍ 'സാഗര്‍ ഏലിയാസ്  ജാക്കി' എന്ന പേരില്‍ 'ഇരുപതാം നൂറ്റാണ്ടി'ന്റെ ഒരു തുടര്‍ച്ചയും(കഥാപരമായ തുടര്‍ച്ചയല്ല)  റിലീസ് ചെയ്യപ്പെട്ടിരുന്നു.

11)ചിത്രം(1988)

ആക്ഷന്‍ സിനിമകള്‍ക്ക്‌ താല്‍ക്കാലികമായ അവധി നല്‍കി കോമഡിയും തനിക്കു വഴങ്ങും എന്ന് മോഹന്‍ലാല്‍ തെളിയിച്ചത് 'ചിത്ര'ത്തിലൂടെയാണ്.മോഹന്‍ലാലിനൊപ്പം രഞ്ജിനി,ശ്രീനിവാസന്‍,നെടുമുടി വേണു എന്നിവരും ഒന്നിച്ചപ്പോള്‍ സംവിധായകന്‍ പ്രിയദര്‍ശന്റെ കരിയറിലെ തന്നെ ഏറ്റവും മികച്ച ചിത്രമായി മാറി 'ചിത്രം'.1988 ക്രിസ്മസ് കാലത്ത് റിലീസ് ചെയ്യപ്പെട്ട ചിത്രം മലയാളികള്‍ക്ക് ആസ്വാദനത്തിന്റെ പുതിയ ഒരു ലോകം തന്നെ തുറന്നു കൊടുക്കുകയായിരുന്നു.അതുവരെ നിലനിന്ന എല്ലാ ബോക്സ്‌ ഓഫീസി റിക്കാര്‍ഡുകളും കാറ്റില്‍ പറത്തിയ 'ചിത്രം' മലയാളത്തിലെ തന്നെ ഏറ്റവും കൂടുതല്‍ ദിവസം പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം എന്ന ബഹുമതിയും നേടിയെടുത്തു.366 ദിവസം തീയറ്ററുകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു(എന്നാല്‍ godfather 400 ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ചു എന്ന പേരില്‍ ഇന്നും തര്‍ക്കങ്ങള്‍ തുടരുന്നു).തീയറ്ററുകളില്‍ നിന്നു 3 കോടിയോളം രൂപ നിര്‍മാതാവിന്റെ കീശയില്‍ എത്തിച്ചിരുന്നു 'ചിത്രം'.പിന്നീട പല വര്‍ഷങ്ങളിലായി തെലുങ്ക്,ഹിന്ദി,കന്നഡ,തമിഴ് എന്നീ ഭാഷകളില്‍ ചിത്രം റീമേയിക് ചെയ്യപ്പെട്ടിരുന്നു.

12)കിലുക്കം(1991)

മോഹന്‍ലാല്‍-പ്രിയദര്‍ശന്‍ കൂട്ടുകെട്ടിലെ മികച്ച ചിത്രം ഏതു എന്ന ചോദ്യത്തിന്  മലയാളി മനസ്സുകളിലേക്ക് ആദ്യം ഓടിയെത്തുന്ന ഉത്തരം  'കിലുക്കം' എന്നാകും.പ്രധാനമായും ഊട്ടിയില്‍ ചിത്രീകരിക്കപ്പെട്ട 'കിലുക്ക'ത്തില്‍ മോഹനലാലിനോപ്പം ജഗതി ശ്രീകുമാര്‍,രേവതി,തിലകന്‍ എന്നിവരും വേഷമിട്ടു.മോഹന്‍ലാല്‍-ജഗതി കൂട്ടുകെട്ടില്‍ പിറന്ന കോമഡി രംഗങ്ങള്‍ ഇന്നും മലയാളിയുടെ ചുണ്ടില്‍ പുഞ്ചിരി വിടര്‍ത്തുന്നു എന്നത് ഈ സിനിമയുടെ മനോഹാരിത വ്യക്തമാക്കുന്നു.തനിക്കു കിട്ടിയ നന്ദിനി എന്ന വേഷം ഉജ്ജ്വല പ്രകടനത്തോടെ അവതരിപ്പിച്ച രേവതി മലയാളികളുടെ പ്രിയങ്കരി ആയി മാറി.എസ് പി വെങ്കിടേഷ് ഈണം നല്‍കിയ ഗാനങ്ങളും ഹിറ്റ്‌ ചാര്‍ട്ടില്‍ ഇടം നേടി.മലയാളത്തില്‍ ആദ്യമായി 5 കോടി കളക്ഷന്‍ നേടുന്ന ആദ്യ ചിത്രമായി 'കിലുക്കം'.ആബാലവൃദ്ധം ജനങ്ങള്‍ക്കും 'കിലുക്കം' പ്രീയപ്പെട്ടതായപ്പോള്‍ 365 ദിവസത്തോളം തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കാന്‍ 'കിലുക്ക'ത്തിന് കഴിഞ്ഞു.ഒരേസമയം 32 തീയറ്ററുകളില്‍ മാത്രം റിലീസ് ചെയ്തു 5 കോടി കളക്റ്റ് ചെയ്ത 'കിലുക്കം' ഇന്നും മലയാള സിനിമ ലോകത്തെ അത്ഭുതമാണ്.ചിത്രത്തിന്റെ വിജയത്തിന് ശേഷം പ്രിയദര്‍ശന്‍ തന്നെ ചിത്രം തെലുങ്ക്,ഹിന്ദി ഭാഷകളില്‍ റീമേയിക് ചെയ്തിരുന്നു.സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ മികച്ച നടന്‍,രണ്ടാമത്തെ നടന്‍,ഗായകന്‍,ചായഗ്രഹകന്‍,എഡിറ്റര്‍ എന്നീ വിഭാഗങ്ങളില്‍ പുരസ്കാരങ്ങള്‍ കരസ്തമാക്കുകയുണ്ടായി

13)ആകാശദൂത്(1993)

ഒരു ഇന്ടസ്ട്രി ഹിറ്റ്‌ ആണോ എന്ന ചോദ്യത്തിന് ഇന്നും തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ഒരു പേരാണ് 'ആകശദൂതി'ന്റെത്.ചില റിപ്പോര്‍ട്ടുകളില്‍ 'കിലുക്ക'ത്തിനേക്കാള്‍ കളക്ഷന്‍ രേഖപ്പെടുത്തിയിട്ടുണ്ടെങ്കിലും മറ്റു ചിലതില്‍ ചിത്രം 5 കോടി പോലും കളക്റ്റ് ചെയ്തിട്ടില്ല എന്നതു തര്‍ക്കത്തിന് കൂടുതല്‍ മാനങ്ങള്‍ നല്‍കുന്നു.എന്നിരുന്നാലും,മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നാണ് 'ആകാശദൂത്'.ദുരന്തങ്ങളുടെ പരമ്പരയായ ചിത്രത്തിന്റെ തിരക്കഥയും അവതരണവും മലയാളി മനസ്സുകളില്‍ ഉണ്ടാക്കിയ മുറിവുകളുടെ ആഴം ചെറുതൊന്നുമല്ല.മാധവി,മുരളി എന്നിവര്‍ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിച്ച ചിത്രം ലൂക്കെമിയ ബാധിച്ച ഒരു വിധവയുടെ കഥയാണ്‌ പറയുന്നത്.മികച്ച കുടുംബ ചിത്രത്തിനുള്ള ദേശീയ അവാര്‍ഡ്‌ കരസ്ഥമാക്കിയ 'ആകാശദൂത്' മികച്ച നടി,ഗായകന്‍,ബാലതാരം എന്നീ വിഭാഗങ്ങളില്‍ കേരള സംസ്ഥാന അവാര്‍ഡുകളും മികച്ച മലയാള നടി എന്ന വിഭാഗത്തില്‍ ഫിലിം ഫെയര്‍ അവാര്‍ഡും സ്വന്തമാക്കി.മലയാള ചരിത്രത്തില്‍ ആദ്യമായി ഒരു സിനിമയുടെ തുടര്‍ച്ച സീരിയല്‍ ആക്കി ചിത്രീകരിച്ചതിനുള്ള ബഹുമതിയും 'ആകാശദൂതി'നു സ്വന്തമാണ്.സുര്യ TV യില്‍ 501 എപിസോഡുകള്‍ ഉണ്ടായിരുന്ന സീരിയല്‍ രണ്ടു വര്‍ഷത്തോളം മിനി സ്ക്രീനില്‍ പ്രദര്‍ശിപ്പിക്കപ്പെട്ടു.

14)മണിച്ചിത്രത്താഴ്(1993)

മലയാളത്തിലെ ഏറ്റവും മികച്ച തിരക്കഥ പ്രേക്ഷകര്‍ക്ക്‌ സമ്മാനിക്കുകയായിരുന്നു മധു മുട്ടം 'മണിചിത്രതാഴി'ലൂടെ.ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച psycho thriller എന്ന വിശേഷണത്തോടെയെത്തിയ 'മണിച്ചിത്രത്താഴ്' നിരൂപക പ്രശംസ ആവോളം നേടുന്നതിനോപ്പം മലയ ബോക്സ്‌ ഓഫീസിലും ചലനങ്ങള്‍ സൃഷ്ട്ടിച്ചു.ഇന്ത്യന്‍ സിനിമയില്‍ തന്നെ കേട്ട് പരിചയം ഇല്ലാത്ത ഒരു തീമുമായി ഫാസില്‍ എത്തിയപ്പോള്‍ മലയാള സിനിമയില്‍ അന്നോളം ഉണ്ടായിരുന്നു ബോക്സ്‌ ഓഫീസ് റിക്കാര്‍ഡുകള്‍ ഒക്കെ കടപുഴകി വീഴുകയായിരുന്നു.സീദ്ദിക്-ലാല്‍,സിബി മലയില്‍,പ്രിയദര്‍ശന്‍ എന്നിവര്‍ സെക്കന്റ്‌ യൂണിറ്റ് സംവിധായകരുടെ വേഷത്തില്‍ പിന്നണിയില്‍ പ്രവര്‍ത്തിച്ചതും ചിത്രത്തിന് മുതല്‍ക്കൂട്ടായി.മികച്ച ഒരു തീം വെള്ളിത്തിരയില്‍ എത്തിച്ചപ്പോള്‍ ചിത്രത്തിലെ കോമഡി എലെമെന്റ്സും മികച്ചു നിന്നു.ചിത്രത്തിന്റെ തിരക്കഥയെയും ശോഭനയുടെ അഭിനയത്തെയും ആവോളം പുകഴ്ത്തിയ നിരൂപകര്‍ ചിത്രത്തിന്റെ ക്യാമറ,എഡിറ്റിംഗ് എന്നീ മേഖലകളെയും ആവോളം പ്രശംസിക്കുകയുണ്ടായി.365 ദിവസത്തോളം തീയറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം മോഹന്‍ലാലിന്‍റെ കരിയറിലെയും പൊന്‍ തൂവലായി മാറി.മികച്ച ജനപ്രിയ ചിത്രം,മികച്ച നടി എന്നീ വിഭാഗങ്ങളില്‍ ദേശീയ അവാര്‍ഡുകളും മികച്ച സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം,മികച്ച നടി,മികച്ച മേക്കപ്പ് എന്നീ വിഭാഗങ്ങളില്‍ കേരള സംസ്ഥാന അവാര്‍ഡുകളും നേടുകയുണ്ടായി.6 കോടിക്ക് മുകളില്‍ കളക്റ്റ് ചെയ്ത ചിത്രത്തിലെ ഡബ്ബിങ്ങും പ്രശംസ പിടിച്ചു പറ്റി.ഹിന്ദി,തമിഴ്,കന്നഡ എന്നീ ഭാഷകളിലേക്ക് ചിത്രം റീമേയിക് ചെയ്യപ്പെട്ടുവെങ്കിലും 'മണിചിത്രതാഴി'നോട് കിടപിടിക്കാന്‍ അവയില്‍ ഒന്നും തന്നെ ഉണ്ടായില്ല.മിനിസ്ക്രീനില്‍ അപൂര്‍വമായ TRP റിക്കാര്‍ഡും സൃഷ്ടിക്കാന്‍ കഴിഞ്ഞ ചിത്രമാണ് 'മണിച്ചിത്രത്താഴ്.ഒരു വര്ഷം ശരാശരി 12 തവണ ചിത്രം ഏഷ്യാനെറ്റില്‍ പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ വര്‍ഷാ-വര്ഷം,ചിത്രത്തിന്റെ TRP rating മുന്‍ വര്‍ഷങ്ങളേക്കാള്‍ ഉയര്‍ന്നു നില്‍ക്കുന്നത് ഒരുപക്ഷെ ലോക സിനിമയില്‍ തന്നെ ആദ്യ സംഭവം ആകാം.IMDb യില്‍ ഏറ്റവുമധികം റിവ്യൂസ് കിട്ടിയ ഹൊറര്‍ ചലച്ചിത്രം എന്ന നേട്ടവും 'മണിച്ചിത്രത്താഴി'നൊപ്പമാണ്.ഈ ലിസ്റ്റില്‍ രണ്ടാമത് നില്‍ക്കുന്നത് Alfed Hitchcock ന്റെ എക്കാലത്തെയും മികച്ച ത്രില്ലെര്‍ ചലച്ചിത്രം,psycho ആണെന്നുള്ളതും എടുത്തു പറയേണ്ട കാര്യമാണ്.

15)ദി കിംഗ്‌ (1995)

1995-മലയാളത്തിലെ ഏറ്റവും വലിയ മൂന്നു ചിത്രങ്ങള്‍ക്ക് സാക്ഷിയായ വര്ഷം.'മണിച്ചിത്രത്താഴ്' സ്ഥാപിച്ച റിക്കാര്‍ഡുകള്‍ ഇതേ വര്ഷം മൂന്നു സിനിമകളാണ് തകര്‍ത്ത് എറിഞ്ഞത്.ദി കിംഗ്‌,സ്ഫടികം,മാന്ത്രികം എന്നിവയായിരുന്നു ആ ചിത്രങ്ങള്‍.ചിത്രങ്ങളുടെ കളക്ഷനില്‍ നിരവധി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുവെങ്കിലും 'ദി കിംഗ്‌' മുന്നില്‍ നില്‍ക്കുന്നുവെന്നു നിരവധി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മോഹന്‍ലാല്‍ എന്ന നടന്‍ നല്‍കിക്കൊണ്ടിരുന്ന തുടര്‍ച്ചയായ വന്‍ വിജയങ്ങള്‍ക്ക് ഒരു വ്യത്യാസം വരുത്തുകയായിരുന്നു ഇത്തവണ മമ്മൂട്ടി.മലയാളത്തിലെ ഏറ്റവും മികച്ച പൊളിറ്റിക്കല്‍ ത്രില്ലെറുമായി മമ്മൂട്ടി എത്തിയപ്പോള്‍ സിനിമ കൊട്ടകകള്‍ പ്രേക്ഷകരാല്‍ മൂടപ്പെട്ടു.രഞ്ജി പണിക്കരുടെ തിരക്കഥയില്‍ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടിയെ കൂടാതെ വാണി വിശ്വനാഥ്,വിജരാഘവന്‍,മുരളി എന്നിവരും വേഷമിട്ടു.വില്ലന്‍ റോളില്‍ എത്തിയ മുരളിയുടെ പ്രകടനം ചിത്രത്തിനു വലിയ മുതല്ക്കൂട്ടയപ്പോള്‍ മമ്മൂട്ടിയുടെ തീപ്പൊരി ഡയലോഗുകള്‍ തീയറ്ററുകളില്‍ ആരാധകര്‍ക്ക് ഉത്സവമായി മാറി.200 ദിവസത്തോളം തീയറ്ററുകളില്‍ ചിത്രം പ്രദര്ഷിപ്പിക്കപ്പെട്ടപ്പോള്‍ മലയാളത്തിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നായി മാറി 'ദി കിംഗ്‌'

16)അനിയത്തിപ്രാവ് (1997)

വര്‍ഷങ്ങള്‍ക്കിപ്പുറം രണ്ടാം തവണയും ഒരു  പുതുമുഖ നായകനെ വച്ച് ഇന്ടസ്ട്രി ഹിറ്റ്‌ സമ്മാനിച്ചുകൊണ്ട് ഫാസില്‍ എന്ന സംവിധായകന്‍ അത്ഭുതമായി മാറി.വിഖ്യാത സംവിധായകന്‍ ബോബന്‍ കുഞ്ചാക്കോയുടെ മകന്‍ കുഞ്ചാക്കോ ബോബനും മലയാളികളുടെ പ്രിയപ്പെട്ട ബേബി ശാലിനിയും നായികാനായകന്മാരായി ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടു.മലയാളത്തില്‍ സ്ഥാപിക്കപ്പെട്ട റിക്കാര്‍ഡുകള്‍ ഒന്നൊന്നായി 'അനിയത്തിപ്രാവ്' കടപുഴക്കിയപ്പോള്‍ കുഞ്ചാക്കോ ബോബന്‍ എന്ന പുത്തന്‍ താരോദയവും അവിടെ സംഭവിച്ചു.തുടര്‍ച്ചയായി 255 ദിവസങ്ങളില്‍  സിനമ കൊട്ടകകളില്‍ ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു.എസ് രമേശന്‍ നായരുടെ വരികള്‍ക്ക് ഔസേപച്ചന്‍ ഈണം നല്‍കിയ ഗാനങ്ങള്‍ ചിത്രത്തിന്റെ വിജയത്തിന് മുതല്‍ക്കൂട്ടായി.ചിത്രത്തിന്റെ ഗംഭീര വിജയം തമിഴ്,ഹിന്ദി ഭാഷകളിലേക്ക് റീ മെയിക് ചെയ്യാന്‍ സംവിധായകര്‍ക്ക് പ്രചോദനമായി.

17)ചന്ദ്രലേഖ (1997)

10 കോടി എന്ന മാന്ത്രിക സംഖ്യ മലയാളിക്ക് സമ്മാനിച്ച ആദ്യ ചിത്രമായിരുന്നു മോഹന്‍ലാല്‍ നായകനായ 'ചന്ദ്രലേഖ'.വര്‍ഷങ്ങള്‍ക്കിപ്പുറം മോഹന്‍ലാല്‍-ശ്രീനിവാസന്‍ കൂട്ടുകെട്ടിനെ വെള്ളിത്തിരയില്‍ എത്തിക്കുവാന്‍ പ്രിയദര്‍ശന് കഴിഞ്ഞപ്പോള്‍ മലയാളികള്‍ക്ക് തീയറ്ററുകളില്‍ ചിരിയുടെ പൂരം സമ്മാനിച്ചുകൊണ്ട് 'ചന്ദ്രലേഖ' ജൈത്രയാത്ര ആരംഭിച്ചു.മോഹന്‍ലാലിനൊപ്പം പൂജ ഭത്ര,സുകന്യ എന്നിവരും ചിത്രത്തില്‍ മികച്ച പ്രകടനം കാഴ്ച്ച  വച്ചു.ആദ്യാവസാനം കോമഡിക്ക് അമിതപ്രാധാന്യം നല്‍കിയ ചിത്രം പ്രിയദര്‍ശന്റെ കണ്‍ഫ്യൂഷന്‍ കോമഡി സിനിമകളുടെ തുടക്കം കൂടിയായിരുന്നു.ഇതേ വര്ഷം 'അനിയത്തിപ്രാവി'നെ ഉജ്ജ്വല വിജയത്തിലെത്തിച്ച ഫാസില്‍ 'ചന്ദ്രലെഖ'യുടെയും പിന്നണിയില്‍ തന്റെ സാന്നിധ്യം അറിയിച്ചു.ഇത്തവണ നിര്‍മാതാവിന്റെ വേഷത്തില്‍ ഫാസില്‍ എത്തിയപ്പോള്‍ ചന്ദ്രലേഖ എക്കാലത്തെയും വലിയ വിജയ ചിത്രമായി മാറി.

18)ആറാം തമ്പുരാന്‍ (1997)

ഒരേ വര്ഷം 3 ഇന്ടസ്ട്രി ഹിറ്റുകള്‍ക്ക് സാക്ഷ്യം വഹിക്കാനായ വര്‍ഷമാണ്‌ 1997.സൂപ്പര്‍ സംവിധായകന്‍ ഷാജി കൈലസിനോപ്പം മോഹന്‍ലാല്‍ ഒത്തുചേര്‍ന്നപ്പോള്‍ പ്രേക്ഷകരുടെ പ്രതീക്ഷ വാനോളം ഉയര്‍ന്നതില്‍ തെറ്റ് പറയാന്‍ കഴിയില്ല.പ്രേക്ഷക പ്രതീക്ഷകള്‍ക്ക് കോട്ടം തട്ടിക്കാതെ 'ആറാം തമ്പുരാന്‍' മോഹന്‍ലാല്‍ എന്ന നടന്റെ മാസ്സ് പര്യവേഷത്തിന് പുതിയ മാനങ്ങള്‍ നല്‍കി.1997 ക്രിസ്മസ് സീസണില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം 250 ദിവസത്തോളം പ്രദര്‍ശിപ്പിക്കപ്പെട്ടു.മോഹന്‍ലാലിനെ കൂടാതെ ഒടുവില്‍ ഉണ്ണികൃഷ്ണന്‍,മഞജൂ വാരിയര്‍ എന്നിവരും ഉജ്ജ്വല പ്രകടനം ചിത്രത്തില്‍ കാഴ്ചവച്ചപ്പോള്‍ മികച്ച ഗായകനുള്ള സംസ്ഥാന അവാര്‍ഡും മികച്ച നടിക്കുള്ള ഫിലിം ഫെയര്‍ അവാര്‍ഡും ചിത്രം സ്വന്തമാക്കി.ഗിരീഷ്‌ പുത്തന്‍ചേരി-രവീന്ദ്രന്‍ കൂട്ടുകെട്ടുകളില്‍ പിറന്ന ഗാനങ്ങള്‍ ഇന്നും മലയാളികളുടെ പ്ലേ ലിസ്റ്റിലെ നിറസാന്നിധ്യങ്ങലാണ്.

19)നരസിംഹം (2000)

20 കോടിയുടെ തിളക്കം മലയാളക്കരയിലെക്ക് എത്തിച്ച ആദ്യ ചിത്രമായിരുന്നു ഷാജി കൈലാസ്-രഞ്ജിത്ത്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന 'നരസിംഹം'.മോഹന്‍ലാലിന്‍റെ തന്നെ നിര്‍മാണ സംരംഭമായ ആശിര്‍വാദ് സിനിമാസ് നിര്‍മിച്ച ആദ്യ മലയാള ചലച്ചിത്രം കൂടിയായിരുന്നു 'നരസിംഹം' മോഹന്‍ലാലിനെക്കൂടാതെ ജഗതി ശ്രീകുമാര്‍,തിലകന്‍,ഐശ്വര്യ എന്നിവര്‍ മുഖ്യ വേഷത്തിലെത്തിയ ചിത്രം മലയാള പൗരുഷത്തിനു തന്നെ ഒരു പുതിയ മുഖം സമ്മാനിക്കുകയായിരുന്നു.ചിത്രത്തില്‍ മോഹന്‍ലാല്‍ ഉപയോഗിച്ച "പൊ മോനെ ദിനേശാ" എന്നാ ഡയലോഗ് അക്കാലത്ത് പറയാതിരുന്നു ഒരു മലയാളി പോലും ഉണ്ടാകില്ല.മലയാളത്തിലെ ഏറ്റവും മികച്ച ഗസ്റ്റ് അപ്പിയറന്‍സും 'നരസംഹ'ത്തിലെത് തന്നെയായിരുന്നു.മലയാളികളുടെ പ്രിയപ്പെട്ട മമ്മൂട്ടി നന്ദഗോപാല്‍ മാരാര്‍ ആയി വേഷമിട്ട ചിത്രം, മമ്മൂട്ടി ആരാധകരെയും തീയറ്റാറ്കളിലെക്ക് ആകര്‍ഷിക്കാന്‍ ഉത്തകുന്നതായി മാറി.200 ദിവസം പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം തെലുങ്ങിലെക്ക് റീമേയിക്ക് ചെയ്യപ്പെട്ടിരുന്നു.2 കോടിയുടെ ബജറ്റ്ല്‍ എത്തിയ ചിത്രം റിലീസ് ചെയ്ത 32 സ്ക്രീനുകളില്‍ നിന്നും 21 കോടിയോളം രൂപ കളക്റ്റ് ചെയ്തിരുന്നു.ജഗതി ശ്രീകുമാറിന്റെ സിനിമ ജീവിതത്തിലെ നാഴികക്കാല്ലായ 1000 സിനിമകള്‍ എന്ന സ്വപ്നം സാക്ഷാത്കരിച്ചതും 'നരസിംഹ'ത്തിലൂടെയാണ്.

20)രാജമാണിക്യം (2005)

മലയാള സിനിമയ്ക്ക്‌ അപ്രാപ്യമാണെന്നു വിശ്വസിച്ചിരുന്ന 20 കോടി എന്ന കളക്ഷന്‍ നേടി 'നരസിംഹം' നടന്നകന്നപ്പോള്‍ അതിനടുത്തെത്താന്‍ പോലും പിന്നീട് വന്ന സിനിമകള്‍ക്ക്‌ കഴിഞ്ഞില്ല.എന്നാല്‍ 5 വര്‍ഷങ്ങള്‍ക്കിപ്പുറം പുതുമുഖ സംവിധായകന്‍ അന്‍വര്‍ റഷീദിനൊപ്പം മെഗാ സ്റ്റാര്‍ മമ്മൂട്ടി ഒത്തുചേര്‍ന്നപ്പോള്‍ പിറന്നത് മലയാള സിനിമയിലെ തന്നെ എക്കാലത്തെയും മികച്ച മാസ്സ് മസാല ചിത്രമായിരുന്ന്നു.മുന്‍കാല നായകന്‍ റഹ്മാന്റെ മലയാളത്തിലേക്കുള്ള തിരിച്ചു വരവ് കൂടിയായിരുന്നു ചിത്രം.അതുവരെ അധികം ഉപയോഗിക്കാത്ത തിരുവനന്തപുരം ഭാഷയില്‍ മമ്മൂട്ടി നിറഞ്ഞാടിയപ്പോള്‍ 'രാജമാണിക്യം' ബോക്സ്‌ ഓഫീസില്‍ ചരിത്രം കുറിച്ചു.3 കോടി രൂപയുടെ ബജറ്റ്ല്‍ ഇറങ്ങിയ ചിത്രം 22.5 കോടിയോളം രൂപ കളക്റ്റ് ചെയ്യുകയും 140 ദിവസങ്ങളോളം പ്രദര്‍ശിപ്പിക്കപ്പെടുകയും ചെയ്തു.പില്‍ക്കാലത്ത്‌ ദേശിയ അവാര്‍ഡ്‌ ജേതാവായ സുരാജ് വെഞ്ഞാറമമൂട് തിരുവനന്തപുരം ഭാഷ മമ്മൂട്ടിക്ക് പഠിപ്പിക്കുവാനായി എത്തിയത് അദ്ദേഹത്തിന്റെയും കരിയറിലെ ഒരു വഴിത്തിരിവായി മാറി.ഗിരീഷ്‌ പുത്തന്‍ചേരി-അലക്സ്‌ പോള്‍ കൂട്ടുകെട്ടില്‍ പിറന്ന ഗാനങ്ങളും അന്ന് യുവാക്കളുടെ ഹരമായിരുന്നു.പിന്നീടു കന്നടയിലെക്ക് റീമെയിക് ചെയ്യപ്പെട്ടു എങ്കിലും മമ്മൂട്ടിയുടെ പ്രകടനത്തോട് നീതി പുലര്താനാകാതെ ചിത്രം ബോക്സ്‌ ഓഫീസില്‍ പരാജയമായി മാറി.

21)ക്ലാസ്മേറ്റ്സ് (2006)

മലയാളത്തിലെ സൂപ്പര്‍ ഹിറ്റുകളില്‍ മമ്മൂട്ടി-മോഹന്‍ലാല്‍ എന്നീ പേരുകള്‍ മാത്രം കേട്ടുകൊണ്ടിരുന്ന മലയാളിക്ക് ലഭിച്ച പുത്തന്‍ താരോദയമായിരുന്നു പ്രിത്വിരാജ്.അച്ഛന്‍ സുകുമാരന്റെ പാത പിന്തുടര്‍ന്ന് അഭിനയ രംഗത്തെത്തിയ അദ്ധേഹത്തിന്റെ കരിയറിലെ ഏറ്റവും വലിയ വിജയ്‌ ചിത്രമായിരുന്നു 'ക്ലാസ്സ്‌മേറ്റ്സ്'.ലാല്‍ ജോസ് എന്ന പ്രതിഭാധനനായ സംവിധായകന്റെ ചിത്രത്തില്‍ കാവ്യ മാധവന്‍,ജയസുര്യ,ഇന്ദ്രജിത്ത്,നരേന്‍,രാധിക എന്നിവര്‍ പ്രിത്വിയെക്കൂടാതെ വേഷമിട്ടു.90 കളിലെ കോളേജ് രാഷ്ട്രീയവും പ്രണയവും എല്ലാം ഉള്‍ക്കൊള്ളിച്ചുകൊണ്ട് 'ക്ലാസ്സ്‌മേറ്റ്സ്'എത്തിയപ്പോള്‍ ഇരു കൈയും നീട്ടി സ്വീകരിക്കാനല്ലാതെ മറ്റൊന്നും ചെയ്യാനുണ്ടായിരുന്നില്ല മലയാളി പ്രേക്ഷകര്‍ക്ക്‌.3.5 കോടി ബജറ്റ്ല്‍ എത്തിയ ചിത്രം ബോക്സ്‌ ഓഫീസില്‍ നിന്നും 23 കോടിയോളം രൂപ കളക്റ്റ് ചെയ്തുകൊണ്ട് ചരിത്രം രചിച്ചു.റിലീസ് ചെയ്ത നിരവധി സ്ക്രീനുകളില്‍ 100 ദിവസത്തോളം ചിത്രം പ്രദര്‍ശിപ്പിക്കപ്പെട്ടു.ചിത്രത്തില്‍ റസിയ എന്ന വേഷം കൈകാര്യം ചെയ്ത രാധികയുടെ പ്രകടനം ഏറെ നിരൂപക പ്രശംസ നേടുകയുണ്ടായി.മികച്ച കഥ,ഗായകന്‍,സാമൂഹിക പ്രതിബദ്ധതയുള്ള ചിത്രം എന്നീ വിഭാഗങ്ങളില്‍ സംസ്ഥാന അവാര്‍ഡുകളും 'ക്ലാസ്സ്‌മേറ്റ്‌'സിനെ തേടിയെത്തി.

22)ട്വന്റി ട്വന്റി (2008)

മള്‍ടി-സ്റ്റാര്‍ ചിത്രങ്ങളുടെ തലതൊട്ടപ്പനാണ് 'ട്വന്റി ട്വന്റി'.മലയാളത്തിലെ 5 സൂപ്പര്‍ സ്റ്റാര്‍സിനും തുല്ല്യ പരിഗണന നല്‍കി മലയാള സിനിമ നടന്മാരുടെ കൂട്ടായ്മയായ AMMA യ്ക്ക് വേണ്ടി നടന്‍ ദിലീപാണ് ചിത്രം നിര്‍മ്മിച്ചത്‌.എങ്കില്‍ പോലും മമ്മൂട്ടി മോഹന്‍ലാല്‍ സുരേഷ് ഗോപി എന്നിവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.സൂപ്പര്‍  സംവിധായകന്‍ ജോഷി, ചിത്രത്തിന്റെ  സംവിധാന മേഖല മികച്ചതാക്കി.സൂപ്പര്‍ താരങ്ങളെ കൂടാതെ ഭാവന,കാവ്യാ മാധവന്‍,ജഗതി ശ്രീകുമാര്‍,സലിം കുമാര്‍,സിദ്ദിക്,മധു എന്നിവരും ചിത്രത്തില്‍ വേഷമിട്ടു.കേരളത്തില്‍ ആദ്യമായി 117 സ്ക്രീനുകളില്‍ റിലീസ് ചെയ്യപ്പെട്ട ചിത്രം മലയാളത്തിലെ ആദ്യ 30 കോടി ചിത്രവുമായി മാറി.7 കോടി രൂപയുടെ ബജറ്റ്ല്‍ ഇറങ്ങിയ ചിത്രം പ്രേക്ഷകരെയും നിരൂപകരെയും ഒരുപോലെ തൃപ്തിപ്പെടുത്തി.ഏവര്‍ക്കും ഒരുപോലെ പ്രാധാന്യം നല്‍കി തിരക്കഥ രചിച്ച ഉദയ കൃഷണ-സിബി കെ തോമസ്‌ ടീമിന്റെ പ്രകടനം അഭിനന്ദനാര്‍ഹം ആയിരുന്നു.ചിത്രത്തിലെ പാട്ടുകള്‍ ഒരുക്കിയത് സുരേഷ് പീറ്റെഴ്സും ബേണി ഇഗ്നെഷിയസും ചേര്‍ന്നാണ്.

23)ദൃശ്യം (2013)


തുടര്‍ച്ചയായി മലയാളിക്ക് ഹിറ്റുകള്‍ സമ്മാനിച്ച സംവിധായകന്‍ ജിത്തു ജോസെഫിന്റെ അഞ്ചാമത് സിനിമ സംരംഭമായിരുന്നു 'ദൃശ്യം'.ഫാമിലി ത്രില്ലെര്‍ എന്ന ഒരു പുതിയ ജേണര്‍ തന്നെ ജിത്തു മലയാളികള്‍ക്ക് പരിചപ്പെടുതിക്കൊടുത്തു.ഒരു ഫാമിലി ചിത്രം എന്ന ലേബലില്‍ എത്തിയ 'ദൃശ്യം' ആദ്യ ദിനങ്ങളിലൊക്കെ ബോക്സ്‌ ഓഫീസില്‍ ശരാശരിക്കു താഴെയുള്ള പ്രകടനമാണ് നടത്തിയത്.എന്നാല്‍,കാര്യങ്ങള്‍ മാറിമറിഞ്ഞത് ദിവസങ്ങള്‍ കൊണ്ടായിരുന്നു.ജനഹൃദയങ്ങളിലേക്ക് 'ദൃശ്യം'ചേക്കേറി.30 കോടി കളക്ഷന്‍ വരെ മാത്രം പരിചയം ഉണ്ടായിരുന്ന മലയാളി പ്രേക്ഷകര്‍ക്ക്‌ ആദ്യമായി 40,50,60,70 കോടിതിളക്കം 'ദൃശ്യം' നല്‍കി.ചിത്രത്തിന്റെ തിരക്കഥ,സംവിധാനം,പ്രധാന താരങ്ങളുടെ പ്രകടനങ്ങള്‍ എന്നിവയെല്ലാം നിരൂപക പ്രശംസ നേടി.75 കോടിയോളം രൂപ കളക്റ്റ് ചെയ്ത ചിത്രം അക്കാലത്തെ ഏറ്റവും വലിയ satelite തുകയായ 5.75 കോടി രൂപയ്ക്കാണ് ഏഷ്യാനെറ്റ്‌ വാങ്ങിയത്.150 ദിവസത്തോളം പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം കേരളത്തിലെ കുടുംബ പ്രേക്ഷകരെയും യുവാക്കളെയും ഒരുപോലെ തൃപ്തിപ്പെടുത്തി.സമീപ കാലത്ത് മികച്ച വിജയങ്ങള്‍ ഇല്ലായിരുന്ന മോഹന്‍ലാലിനും ചിത്രം ജീവശ്വാസമായി.തമിഴ് നാട്ടില്‍ 100 ദിവസങ്ങള്‍ തികച്ച ചിത്രം ഹൈദരാബാദ്,മുംബൈ,ബംഗളുരു,അഹമ്മദാബാദ് മള്‍ടിപ്ലേക്സുകളില്‍ അതാവര്‍ത്തിച്ചു.UAE യില്‍ 125 ദിവസങ്ങള്‍ പ്രദര്‍ശിപ്പിച്ച 'ദൃശ്യം' ടൈറ്റാനിക് സ്ഥാപിച്ച റിക്കാര്‍ഡ് പോലും പഴംകഥയാക്കി.സ്ഥിരം കോമഡി പശ്ചാത്തലത്തില്‍ നിന്നും വ്യതിച്ചലിച്ചുകൊണ്ട്‌ പ്രതിനായക വേഷം അവതരിപ്പിച്ച കലാഭവന്‍ ഷാജോണിന്റെ പ്രകടനം അദ്ദേഹത്തിനു സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകളില്‍ സ്പെഷ്യല്‍ ജൂറി പുരസ്കാരം നേടിക്കൊടുത്തു.കൂടാതെ മികച്ച ചിത്രം,മികച്ച സഹ നടി എന്നീ ഫിലിം ഫെയര്‍ പുരസ്കാരങ്ങളും 'ദൃശ്യം'നേടിയെടുത്തു .


24)പുലിമുരുകന്‍ (2016)

ബോക്സ്‌ ഓഫീസില്‍ നിരവധി തവണ ചരിത്രം രചിച്ച 'മോഹന്‍ലാല്‍ എന്ന നടന്‍ മലയാള സിനിമ ലോകത്തിനു സമ്മാനിച്ച അത്ഭുതമായിരുന്നു 'പുലിമുരുകന്‍'.4 വര്‍ഷങ്ങള്‍ക്കു അപ്പുറം 40 കോടി എന്നതിനെപ്പറ്റി പോലും സ്വപ്നം കാണാനാകാതെ ഉഴറിയ മോളിവൂഡിനു 150 കോടി നല്‍കിയാണ്‌ മോഹന്‍ലാല്‍ എന്ന നടന്‍ തന്റെ കഴിവ് തെളിയിച്ചത്.25 കോടി രൂപയുടെ ബജറ്റ്ല്‍ ഇറങ്ങിയ 'പുലിമുരുകന്‍' അതുവരെയുള്ള എല്ലാ ബോക്സ്‌ ഓഫീസ് റിക്കാര്‍ഡുകളേയും നിഷ്പ്രഭമാക്കിയാണ് തന്റെ ജൈത്രയാത്ര തുടരുന്നത്.
മോഹന്‍ലാലിനൊപ്പം കമാലിനി മുഖേര്‍ജീ,ലാല്‍,ജഗപതി ബാബു എന്നിവരും പ്രധാന വേഷങ്ങളില്‍ അണിനിരന്നു.മലയാളത്തില്‍ ഇന്നോളം കണ്ടിട്ടിലാത്ത CGI,VFX സാങ്കേതിക വിദ്യകളാല്‍ സമ്പന്നമായിരുന്നു പുലി മുരുകന്‍.സംവിധായകന്‍ വൈശാഖിന്റെ സംവിധാന മികവു എടുത്തു പറയേണ്ടതാണ്.ശരാശരിക്കു താഴെ നില്‍ക്കുന്ന ഒരു തിരക്കഥയെ മോഹന്‍ലാല്‍ എന്നാ അഭിനേതാവിന്റെയും,വൈശാഖ് എന്ന സംവിധായകന്റെയും,പീറ്റര്‍ ഹെയിന്‍ എന്ന സ്ടന്റ്റ് മാസ്റ്ററുടെയും,സാങ്കേതിക വിദ്യകളുടെയും സഹായത്തോടെ മികച്ച ഒരു ദ്രിശ്യ അനുഭവമായി മാറി.500 ഓളം സ്ക്രീനുകളില്‍ 'മാന്യം പുലി'എന്ന പേരില്‍ ആന്ദ്രയില്‍ റിലീസ് ചെയ്ത ചിത്രം 12 കോടിയോളം രൂപ അവിടെ നിന്നും കീശയിലാക്കുകയുണ്ടായി.മലയാളത്തിലെ ഏറ്റവും വലിയ ഒന്നാം ദിവസ കളക്ഷനും 'കസബ'യെ പിന്നിലാക്കി 'പുലിമുരുകന്‍' നേടിയെടുതപ്പോള്‍ മറ്റു ചിത്രങ്ങള്‍ക്കൊന്നും തന്നെ 'പുലിമുരുക'നോളം ഓടി എത്താനുള്ള കെല്‍പ്പുണ്ടായിരുന്നില്ല.വിദേശത്തും പല ബോക്സ്‌ ഓഫീസ് റിക്കാര്‍ഡുകളും പഴംകഥയാക്കിയ 'പുലിമുരുകന്‍' 2016 ല്‍ ഏറ്റവുമധികം കളക്ഷന്‍ നേടുന്ന മൂന്നാമത്തെ തെക്കേ ഇന്ത്യന്‍ ചലച്ചിത്രവുമായി.

NB : 'പഴശ്ശി രാജ'യുടെ കളക്ഷന്‍ സംബന്ധിച്ച് നിരവധി തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ഈ ലിസ്റ്റില്‍ ആ ചിത്രം ഉള്‍പ്പെടുമോ എന്നറിയില്ല


മലയാള സിനിമ ഇന്ന് പുതിയ നേട്ടങ്ങള്‍ കൈവരിക്കുകയാണ്.കൊച്ചു കേരളത്തില്‍ മാത്രം ഒതുങ്ങി നിന്ന മോളിവുഡ് എന്ന ചെറു സിനിമ വ്യവസായം ഇന്ന് ഇന്ത്യയുടെ തന്നെ ചലച്ചിത്ര ലോകത്തിന്റെ മുഖമുദ്രയാണ്.അതിനായി കഷ്ടപ്പാടുകളും യാതനകളും സഹിച്ച നിരവധി കലാകാരന്മാരുണ്ട് നമുക്കിടയില്‍.അവരുടെ പരിശ്രമങ്ങളാല്‍ വാര്‍ത്തെടുക്കപ്പെട്ടവയാണ് ഓരോ ചലച്ചിത്ര അത്ഭുതങ്ങളും.ഇന്ന് 150 കോടിയുടെ കൊടുമുടിയില്‍ 'പുലിമുരുകന്‍' നില്‍ക്കുമ്പോഴും അതിനു മുകളില്‍ എത്താന്‍ മറ്റൊരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ടാകും.ആ കാത്തിരിപ്പിന് വര്‍ഷങ്ങളുടെ ആയുസ്സ് ഉണ്ടാകരുതേ എന്ന് എല്ലാവരെയും പോലെ ഞാനും പ്രത്യാശിക്കുന്നു .......

https://rhshyanil.blogspot.com
#rhshy_anilkumar
#mollywood_industry_hits