Sunday, December 31, 2017

Malayalam Translation of a note by Tom G Palmer on 'Adam Smith and the Myth of Greed'

വിസ്‌മൃതിയിലാണ്ടുപോയ ഇരുകാലികളെ പ്രതിനിധീകരിച്ചുകൊണ്ടു, 'സ്വതാൽപ്പര്യം' മനുഷ്യന്റെ സമൃദ്ധിക്കു വഴിവയ്ക്കുമെന്ന ആദരണീയനായ ആദം സ്മിത്തിന്റെ അഭിപ്രായപ്രകടനത്തിന്റെ പെട്ടിയിൽ അവസാനത്തെ ആണിയടിക്കുകയാണ് എഴുത്തുകാരൻ ഈ ലേഖനം വഴി.സ്മിത്തിന്റെ അഭിപ്രായത്തോട് തങ്ങളുടെ അഭിപ്രായങ്ങളും കൂട്ടിക്കെട്ടുവാൻ ശ്രമിക്കുന്ന സഹൃദയർ, ഒരുപക്ഷേ,അദ്ദേഹത്തിന്റെ ഉദ്ധരണികളിൽ മാത്രം പരിചയമുള്ളവരാകാം.മേൽപ്പറഞ്ഞ സ്വതാൽപ്പര്യപ്രവണത സുസ്ഥാപിതാചാരങ്ങളിലും നിയമാനുസൃത വ്യവസ്ഥകൾക്കും എൽപ്പിച്ചേക്കാവുന്ന ക്ഷതങ്ങളിൽ ഇക്കൂട്ടർ അജ്ഞരാണ്.നിയമം,സമ്പത്,ഉദ്യോഗം എന്നീ മേഖലകളിലൊക്കെ തന്നെ 'സ്വതാല്പര്യ പ്രവണത' അസന്ദിഗ്ധമായി സ്വാധീനിക്കുമെങ്കിലും അതിന്റെ മറുവശം വ്യാഖ്യാനയോഗ്യമാക്കുമ്പോൾ ദൃശ്യമാകുന്ന മനുഷ്യന്റെ അനാദരവും,നിയമവാഴ്ചയോടുള്ള വിശ്വാസക്കുറവും മറ്റു സമാന കാഴ്ചപ്പാടുകളും മോശമായൊരന്തരീക്ഷത്തിലേക്കാണ് നയിക്കുന്നതെന്നത് പകൽ പോലെ വ്യക്തം.മേൽപ്രതിപാദിച്ച വിഷയങ്ങളെ കൗതുകത്തോടെ,അർഹിക്കുന്ന പ്രാധാന്യം നൽകാതെ,സമീപിച്ച ഒരുവൻ ഇപ്രകാരം പറയുന്നു - ഇരുകാലികൾ സ്വാർഥലാഭചിത്തരായി കാര്യങ്ങളെ സമീപിച്ചാൽ ഇന്നീ കാണുന്ന ലോകം പ്രശ്‌നരഹിതമാകുമത്രേ.'ലോഭം ലോകത്തെ നന്മയിലേക്ക് നയിക്കും' എന്നു പറയും പോലെ !! വിരോധാഭാസം,അല്ലാതെന്തു പറയാൻ !! എന്നാൽ സ്വാർത്ഥതാൽപ്പര്യങ്ങളെ മാത്രം ആശ്രയിച്ചുകൊണ്ടു ലോകത്തെ പ്രശ്‌നരഹിതമായൊരിടമാക്കാനാകുമെന്നു ആദരണീയനായ ആദം സ്മിത്ത് വിശ്വസിച്ചിരുന്നില്ല എന്നതാണ് വാസ്തവം.ധാർമിക മൂല്യ സിദ്ധാന്തത്തിലെ "നിഷ്പക്ഷനായ കാണിയെ" പഠനവിധേയനാക്കി  നടത്തിയ ബൃഹത്തായ ചർച്ച അദ്ദേഹത്തിന്റെ ഉദ്ധരണികളെ വളച്ചൊടിക്കുന്നവർക്കുള്ള മറുപടിയാണ്.സ്മിത്ത് ഒരിക്കലും സ്വാർത്ഥതയുടെ വക്താവല്ല,എന്നാൽ അപരനുവേണ്ടി ത്യാഗോജ്വലമായ പ്രവർത്തികളാൽ ലോകത്തെ സമൃദ്ധിയിലേക്ക് നായിക്കാമെന്നൊന്നും അദ്ദേഹം വിശ്വസിച്ചിരുന്നില്ല."The Secret history of self interest" എന്ന തന്റെ പ്രബന്ധത്തിൽ സ്റ്റീവൻ ഹോംസ് പറഞ്ഞതുപോലെ അസൂയ,അമിതേച്ഛ,മതഭ്രാന്ത് എന്നിവയുടെ ദൂഷ്യവശങ്ങളെക്കുറിച്ചു മറ്റാരേക്കാളും ബോധവാനായിരുന്നു ആദം സ്മിത്ത്.

സ്പാനിഷ് ക്രൈസ്തവ വിചാരണകളിൽ സ്ഥിരാംഗംങ്ങളായ നിസ്വാർദ്ധരായ നിരീശ്വരവാദികൾ തങ്ങളുടെ വേദനയുടെ അവസാന നാളുകളിൽ കൈമോശം വന്നുകൊണ്ടിരിക്കുന്ന ദൈവനിന്ദയെ തള്ളിപ്പറഞ്ഞു പശ്ചാത്തപിക്കുകയും ദൈവകാടാക്ഷം പുൽകുകയും ചെയ്തിരുന്നു.ഇതൊരനുശാസനമാണ്,താൽക്കാലികമായ ന്യായീകരണത്തിനു നല്കിപ്പോകുന്ന അനുശാസനം.നിരീശ്വരവാദികൾക്ക് നൽകാൻ പോകുന്ന കഠിനശിക്ഷയ്ക്ക് മുൻപ് തങ്ങളുടെ ഭാഗം ന്യായീകരിക്കാനെന്നവണ്ണം,ഹംബർട് ഡി'റോമൻസ് ഇപ്രകാരം പറയുന്നു "ഞങ്ങൾ ദൈവത്തോട് അപേക്ഷിക്കുന്നു,നിങ്ങൾ ഞങ്ങളോടൊപ്പം ദൈവത്തോടപേക്ഷിക്കുക,ഞങ്ങൾ അവർക്ക് നൽകുന്ന ശിക്ഷകൾ ക്ഷമയോടെ ഉൾക്കൊള്ളുവാനും അതുവഴി ദൈവകടാക്ഷം സിദ്ധിക്കുവാനും അവർക്ക് സാധിക്കട്ടെ,( കൊടിയ വിഷമമുണ്ടെങ്കിലും നീതിക്കായി ശിക്ഷയ്ക്ക് മുൻകൈയെടുക്കുന്നു )ഒരുപക്ഷേ,അതവരുടെ മോഷപ്രാപ്തിക്കുപോലും കാരണഭൂതമായേക്കാം.ആയ കാരണത്താലാണ് ഞങ്ങളീ ശിക്ഷാനടപടികളുമായി മുന്നോട്ടു പോകുന്നത്"

മറ്റുള്ളവന്റെ സമൃദ്ധിക്കായുള്ള ഇത്തരം "ത്യാഗോജ്വലമായ" പ്രവർത്തികളിൽ ഏർപ്പെടുന്നവർ ശരിക്കും വിശന്നുവലഞ്ഞ ഉപഭോക്താവിന് കള്ളും മീനും നൽകുന്ന,സ്വന്തം സമൃദ്ധിക്കായി മാത്രം അഹോരാത്രം പണിയെടുക്കുന്ന പ്രതിസ്ഥാനീയരായ കച്ചവടക്കാരിൽനിന്നും ധാർമികമായ ഉന്നമനം അർഹിക്കുന്നവരല്ല എന്നാണ് സ്മിത്തിന്റെ വാദം.എപ്പോഴാണോ ഇത്തരം പ്രചോദനങ്ങൾ കമ്പോളവ്യവസ്ഥിതിയെയും,പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തെയും ആശ്രയിക്കുന്ന ഉൽപ്പന്നങ്ങളുടെ പ്രചാരത്തിനായി ഉപയോഗപ്പെടുത്തുന്നത്,അപ്പോഴെല്ലാം സ്മിത്ത് സ്വാർത്ഥ താല്പര്യങ്ങളുടെ അപ്പോസ്തലനാകാൻ നന്നേ പാടുപെടുന്ന ഒരുവ്യക്തിത്വത്തിനുടമയാണ്.സ്വാർത്ഥപൂർണമായ നമ്മുടെ ചിന്താഗതി ചില സമയങ്ങളിലിൽ മറ്റുള്ളവരുടെ ഇഷ്ടത്തിനു പാത്രമായെന്നുവരാം,ഇതു പിന്നീട് മറ്റുള്ളവർ എപ്രകാരം നമ്മെ നോക്കിക്കാണുന്നു എന്ന ചിന്തയിലേക്ക് നമ്മെ വഴിതിരിച്ചു വിടാം.ധാർമികവികാര തത്വം ഇപ്രകാരം പറയുന്നു,സ്വന്തം ഇഷ്ടങ്ങൾക്കു വേണ്ടി ലക്ഷ്യപ്രാപ്തി സാധ്യമാക്കുകയും,നമ്മുടെ പ്രീയപ്പെട്ടവർക്കു പ്രീയങ്കരനാകുകയും, പ്രചോദനമാകുകയും ചെയ്യുന്നതിന് സ്വന്തം സ്വഭാവസവിശേഷതകളുടെ നിഷ്പക്ഷനായ കാണിയാകുകയെന്നതാണ് ഒരുവൻ നിർബന്ധമായും ചെയ്യേണ്ടത് .ഇനി മറ്റൊരു വസ്തുതയിലേക്ക് വിരളോടിച്ചാൽ,സുസ്ഥാപിതാചാരമായ ഒരു വ്യവസ്ഥിതിയിൽ, ഒരുവന്റെ അമിതമായ സ്വാർത്ഥ താൽപ്പര്യം മറ്റുള്ളവരുടെ നന്മയ്ക്ക് വഴിവച്ചേക്കാമെന്ന വസ്തുതയും വ്യക്തമാകും.എങ്ങനെയെന്നാൽ,സ്മിത്ത് പറഞ്ഞ കഥ ശ്രദ്ധിക്കാം,ദരിദ്രനായ ഒരുവന്റെ മകന് സ്വാർത്ഥത നൽകിയത് ഇച്ഛാശക്തിയാണ്,തന്റെ മാത്രം സ്വപ്നങ്ങളുടെ ലക്ഷ്യപ്രാപ്തിയ്ക്കായി അവൻ പരിശ്രമിച്ചപ്പോൾ അവനു വേണ്ടുവോളം ധനസമ്പാദനം സാധ്യമായി.എന്നാൽ മേൽപ്പറഞ്ഞ അമിതമായ സ്വാർത്ഥത സൃഷ്ടിച്ച അതിമോഹം നിറഞ്ഞ മനോനില അവനെ പെരുവെയിലിൽ ഭിക്ഷതെണ്ടുന്ന യാചകന് പണത്തോടു തോന്നുന്ന അധിനിവേശം സൃഷ്ടിക്കുന്ന മനോനിലയ്ക്ക് സമാനനാക്കുമ്പോഴും അവന്റെ ഇച്ഛാശക്തി നേടിക്കൊടുത്ത അളവില്ലാത്ത സമ്പാദ്യം അവന്റെ തലമുറകളുടെ സുഭിക്ഷമായ നിലനിൽപ്പിനും മറ്റു ക്രീയാത്മകമായ സംരംഭങ്ങൾക്കും വഴിവയ്ക്കുമ്പോൾ മുകളിൽ നാം പരാമർശിച്ച വാക്യത്തിനു പൂർണത കൈവരിക്കുന്നു.മനുഷ്യകുലത്തിന്റെ ഈ തൊഴിലാളികൾക്കുമുന്നിൽ ഭൂമി ഇന്ന് കടപ്പെട്ടിരിക്കുകയാണ്.ഭൂമിയുടെ ഫലഭൂയിഷ്ഠി ഇരട്ടിപ്പിക്കേണ്ടിയിരിക്കുന്നു,വരാനിരിക്കുന്ന സ്ഥിരതാമസക്കാരുടെ സുഭിക്ഷമായി നിലനിൽപ്പിനായി.

രാഷ്ട്രീയ വാണിജ്യ പശ്ചാത്തലത്തിൽ  Wealth of Nations നുമേൽ നടത്തിയ  ഒരന്വേഷണത്തിൽ സ്വതാല്പര്യചിന്താഗതിക്ക് പ്രതികൂലമായ നിലപാടുകളാണ് കൂടുതലും ദൃശ്യമാകുന്നത്.
വ്യാപാരികളുടെ ഇപ്പറഞ്ഞ സ്വതാല്പര്യനിലപാട് ഏകപക്ഷീയമായ കൂട്ടങ്ങൾക്കും,അനാവശ്യസമരങ്ങൾക്കും ,ഒരുപക്ഷെ യുധങ്ങൾക്കു പോലും കാരണഭൂതമായേക്കാം .സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിനു വീണ്ടും ഏകപക്ഷീയമായി കച്ചവടത്തിനുള്ള അധികാരം വച്ചുനീട്ടുന്നതുപോലെ വിഡ്ഢിത്തമാണ് അതിനുള്ളിലൊരു ഉട്ടോപ്പിയ സൃഷ്ടിക്കപ്പെടുമെന്ന വിശ്വാസവും.സമൂഹത്തിന്റെ മുൻവിധികൾ മാത്രമല്ല,ഒരു വ്യാപാരിയുടെ സ്വാർഥലാഭേച്ഛയോടുകൂടിയ പ്രവർത്തികളും സത്യസന്ധമായ ഒരു കച്ചവടത്തെ പിന്നോട്ടടിക്കാം.സാമ്രാജ്യത്വശക്തികളും യുദ്ധങ്ങളും ഒരു കച്ചവടക്കാരനു കുത്തകകളിൽ നിന്നു ലഭിക്കുന്ന നിസ്സാരമായ വരുമാനം പോലും സാധാരണക്കാരായ ഉപഭോക്താക്കൾക്ക് വൻ ബാധ്യതകളായി പരിണമിക്കാറുണ്ട്.അമേരിക്കൻ, ഇന്ത്യൻ മേഖലകളെ നിയന്ത്രിക്കുന്ന നിയമസംഹിതകളിൽ,അമിതമായ ധാരാളിത്തത്തോടെ ,സ്വരാജ്യ ഉപഭോക്താവിന്റെ താല്പര്യങ്ങളെക്കാൾ ഉത്ദപാദകന്റെ താല്പര്യങ്ങൾക്കാണ് ഇപ്പറഞ്ഞ വ്യവസ്ഥിതികൾ ഊന്നൽ നൽകുന്നത്.എന്നാൽ ഒരു വൻ സാമ്രാജ്യം തന്നെയിന്നു സ്ഥാപിക്കപ്പെട്ടിരിക്കുകയാണ്,എല്ലാതരം ക്രയവസ്തുക്കളും വ്യാപാരശാലകളിൽനിന്നു വാങ്ങുന്ന ഒരുപറ്റം ഉപഭോക്താക്കളുടെയും,ആവശ്യാനുസരണം ക്രയവസ്തുക്കൾ ലഭ്യമാക്കുന്ന ഒരുപറ്റം കച്ചവടകാരുടെയുമൊരു രാജ്യം തന്നെ കെട്ടിയുയർത്തുന്നതിനായി.ഉൽപ്പാദകർക്കു താങ്ങാനാകുന്ന വിധം ക്രയമൂല്യത്തിൽ വരുത്തുന്ന വർധനവ് സൃഷ്ടിക്കുവാൻ വേണ്ടി,സ്വരാജ്യ ഉപഭോക്താക്കൾക്കു മേൽ ബാധ്യത ചുമത്തിയാണ് മേൽപ്പറഞ്ഞ സാമ്രാജ്യം തന്നെ നിലനിന്നു പോകുന്നത് എന്നത് മറ്റൊരു പ്രധാന വസ്തുതയായിത്തന്നെ അവശേഷിക്കുന്നു.ഇതിനു മാത്രം,ഇതിനു വേണ്ടി മാത്രം,പോയ രണ്ടു യുദ്ധങ്ങളിലും ഇരുപത് കോടി പണം ചിലവാക്കപ്പെട്ടു,പതിനേഴു കോടി പണം കടബാധ്യതയായി മാത്രം രൂപപ്പെട്ടു കഴിഞ്ഞു.മുൻകാല യുദ്ധം സൃഷ്ടിച്ച ബാധ്യതകളുടെ കണക്കുകൾക്ക് ഇത്തവണ ക്രമാതീതമായ വർധനവുണ്ടായത് മേൽപ്പറഞ്ഞ പരാമർശത്തെ കൂടുതൽ സ്ഥാപനയോഗ്യമാക്കുന്നു.ഈ ബാധ്യതയുടെ പലിശ തന്നെ കോളനി കച്ചവടകുത്തകയുടെ ആകെ ലാഭത്തെക്കാൾ മാത്രമല്ല അനുവാർഷികം കയറ്റുമതി ചെയ്യുന്ന ശരാശരി ചരക്കിന്റെ ആകെ മൂല്യത്തെക്കാളും വളരെ വലുതാണ്!! ഒലിവർ സ്റ്റോണിന്റെ Wall street എന്ന ചിത്രത്തിലെ ഗോഡൻ ജീക്കോ എന്ന കഥാപാത്രത്തിന്റെ വാക്കുകൾ ആദം സ്മിത്തിനായി കടംകൊണ്ടുകൊണ്ട് നമുക്ക് ഇപ്രകാരം ഉപസംഹരിക്കാം, "ലോഭം നല്ലതാണ്,അതേ ചില സമയങ്ങളിൽ നല്ലതാണ് മറ്റു ചില സമയങ്ങളിൽ അതങ്ങനെയല്ലാതെയുമാകുന്നുണ്ട് ( ലോഭം എന്ന വാക്കിനു സ്വാർത്ഥതാൽപ്പര്യമെന്ന അർത്ഥം നൽകുക ).അതു സുസ്ഥാപിതാചാരമായ വ്യവസ്ഥയെ ആശ്രയിച്ചിരിക്കുന്നു."

-------------------------------------------------------------------

Adam Smith and the Myth of Greed

By Tom G. Palmer



 In this essay, the author lays to rest the myth of a naïve Adam Smith who believed that merely relying on “self interest” would create prosperity. Those who cite Smith to that eff ect have not, it seems, ever read more than a few quotations fr om his works and are unaware of the great emphasis he put on the role of institutions and on the harmful eff ects of self-interested behavior when channeled through the coercive institutions of the state. The rule of law, property, contract, and exchange channel self-interest into mutual benefi t, whereas lawlessness and disrespect for property give self-interest an altogether diff erent and profoundly harmful outlet. One frequently hears it said that Adam Smith believed that if people were only to act selfi shly, all would go well in the world, that “Greed makes the world go round.” Smith, of course, did not believe that relying exclusively on selfi sh motivations would make the world a better place, nor did he promote or encourage selfi sh behavior. His extensive discussion in The Theory of Moral Sentiments of the role of the “impartial spectator” should put such misinterpretations to rest. Smith was not an advocate of selfi shness, but he was also not naïve enough to think that selfl ess devotion to the welfare of others (or professing such devotion) would make the world better, either. As Steven Holmes noted in his corrective essay “The Secret History of Self-Interest,”32 Smith knew very well the destructive eff ects of many “disinterested” passions, such as envy, malice, revenge, zealotry, and the like. The selfl ess zealots of the Spanish Inquisition did what they did in the hope that in the last moment of agony the dying heretics might repent and receive God’s grace. That was known as the doctrine of salvifi c justifi cation. Humbert de Romans, in his instruction to inquisitors, insisted that they justify to the congregation the punishments to be imposed on heretics, for “We beg God, and we beg you, that you should beg him together with me, that from 64 the gift of his grace he should make it that those to be punished bear so patiently the punishments that we propose to impose upon them (in the demand of justice, nevertheless with grief ), that it might redound to their salvation. Because of this we impose such a punishment.”33 In Smith’s view, such selfl ess devotion to the welfare of others was not obviously morally superior to the allegedly selfi sh merchants seeking to enrich themselves by selling ale and salted fi sh to thirsty and hungry customers. Smith is hardly a general endorser of selfi sh behavior, for whether such motivations lead “as if by an invisible hand” to the promotion of the general good depends very much on the context of the actions, and particularly on the institutional setting. Sometimes the self-centered desire to be liked by others can indeed lead one to adopt a moral perspective, by causing us to think about how we appear to others. In the kind of small-scale interpersonal settings typically described in The Theory of Moral Sentiments, such motivation may redound to the general benefi t, for the “desire to become ourselves the objects of the like agreeable sentiments, and to be as amiable and as admirable as those whom we love and admire the most” requires us to “become the impartial spectators of our own character and conduct.”34 Even apparently excessive self-interest, when in the right institutional setting, can be to the benefi t of others, such as in the story Smith tells of the poor man’s son whose ambition causes him to work tirelessly to accumulate wealth, only to fi nd aft er a lifetime of hard work that he is no happier than the simple beggar sunning himself on the side of the road; the ambitiously excessive pursuit of self-interest on the part of the poor man’s son benefi ted the rest of humanity by leading him to produce and accumulate the wealth that made the very existence of many others possible, for “the earth by these labours of mankind has been obliged to redouble her natural fertility, and to maintain a greater multitude of inhabitants.”35 In the larger context of political economy described in many passages of An Inquiry into the Nature and Causes of the Wealth of Nations, specifi cally those involving interaction with the institutions of the state, the pursuit of self-interest is not so likely to have positive eff ects. The self-interest of merchants, for example, leads 65 them to lobby the state to create cartels, protectionism, and even war: “to expect, indeed, that the freedom of trade should ever be entirely restored in Great Britain, is as absurd as to expect that an Oceana or Utopia should ever be established in it. Not only the prejudices of the publick, but what is much more unconquerable, the private interests of many individuals, irresistibly oppose it.”36 The trifl ing gains of merchants from monopolies are purchased at the expense of horrifi c burdens to the public in the case of empires and wars: [I]n the system of laws which has been established for the management of our American and West Indian colonies, the interest of the home-consumer has been sacrificed to that of the producer with a more extravagant profusion than in all our other commercial regulations. A great empire has been established for the sole purpose of raising up a nation of customers who should be obliged to buy from the shops of our different producers, all the goods with which these could supply them. For the sake of that little enhancement of price which this monopoly might afford our producers, the home-consumers have been burdened with the whole expense of maintaining and defending that empire. For this purpose, and for this purpose only, in the two last wars, more than two hundred millions have been spent, and a new debt of more than a hundred and seventy millions has been contracted over and above all that had been expended for the same purpose in former wars. The interest of this debt alone is not only greater than the whole extraordinary profit, which, it ever could be pretended, was made by the monopoly of the colony trade, but than the whole value of that trade or than that whole value of the goods, which at an average have been annually exported to the colonies.37 So Smith’s views on whether, in the words of Gordon Gecko, the fi ctional character from Oliver Stone’s fi lm Wall Street, “Greed is good” is decidedly “sometimes yes, and sometimes no” (assuming that all self-interested behavior is “greed”). The diff erence is in the institutional setting.

Thursday, December 28, 2017

നിറപുഞ്ചിരികളില്‍ 'ഗപ്പി' ഒളിച്ചുകടത്തിയത്.......

‘ഗപ്പി’യെന്ന ചിത്രത്തില്‍ വയോധികനായ മനുഷ്യന്‍ യുവതിയോട് തന്റെ ആകുലതകളുടെ കെട്ടഴിക്കുംമുന്‍പ് ആമുഖമായി ഇങ്ങനെ പറഞ്ഞവസാനിപ്പിക്കുന്നുണ്ട് - “ജീവജാലങ്ങളില്‍ മനുഷ്യന് മാത്രമല്ലേ ചിരിക്കാനുള്ള കഴിവുള്ളു”.

മനുഷ്യനെന്ന ഇരുകാലിയുടെ സ്വഭാവസവിശേഷതകള്‍ മറ്റു ജീവജാലങ്ങള്‍ക്ക് അചിന്ത്യവും അപ്രാപ്യവുമാണ്.പ്രകൃതിയുടെ സ്വീകാര്യതയ്ക്ക് ആമുഖവായനയുടെ പ്രാധാന്യം പോലും കല്‍പ്പിക്കാത്തവന്റെ ചെയ്തികള്‍ ഒരു നാശത്തിലേക്ക് വഴിവയ്ക്കുമോയെന്ന ആകുലതകള്‍ നിറഞ്ഞ ലോകത്തും ‘മനുഷ്യത്വം’ അസന്നിഗ്ദമായതിനെ ചൂണ്ടിക്കാട്ടുവാനും ‘മൃഗീയം’ നിഷേധാത്മകതയെ ചൂണ്ടിക്കാട്ടുവാനുമുപയോഗിക്കുന്ന വാക്കുകളായി ശിലാഫലകങ്ങളില്‍ അവരോധിക്കപ്പെടുമ്പോള്‍ വിരോധാഭാസം എന്ന് ഉപസംഹരിക്കേണ്ടി വരുന്നവരെ തെറ്റു പറയാന്‍ കഴിയില്ല.എങ്കിലും എവിടെയൊക്കെയോ ‘മനുഷ്യത്വം’ വ്യാഖ്യാനയോഗ്യമാകുമ്പോള്‍ ചെറുപുഞ്ചിരികള്‍ക്കും മന്ദഹാസങ്ങള്‍ക്കും അവിടെ അഭേദ്യമായൊരു ബന്ധം ജനിക്കുന്നു .അതിസങ്കീര്‍ണമായ മാനുഷകുലത്തിന്റെ വികാരവിചാരങ്ങളുടെ സ്ഫുരണം കേവലം രണ്ടും മാംസപേശികളില്‍ ഒളിച്ചുവച്ച ജഗദീശ്വരന് സ്തുതി.പുഞ്ചിരികള്‍ ഒരോര്‍മപെടുത്തലാണ്-ഇന്നും നഷ്ടമാകാത്ത ചില മാനുഷികമൂല്യങ്ങളുടെ ബാക്കി പത്രം !!



സമീപകാല ചലനചിത്രങ്ങളില്‍ പ്രേക്ഷകന്റെ സന്ദര്‍ഭോചിതമായ പ്രശംസയുടെ അഭാവം മൂലം പരാജയം രുചിക്കയും ശേഷം അതെ പ്രേക്ഷകന്റെ തന്നെ പ്രീതിപിടിച്ചുവാങ്ങുകയും ചെയ്ത സൃഷ്ടിയാണ് ‘ഗപ്പി’.കണ്ടു തീര്‍ക്കുന്ന രണ്ടരമണിക്കൂര്‍ നേരം പ്രേക്ഷകനില്‍ ഒരു ചെറുപുഞ്ചിരി ബാക്കിയാക്കി ‘ഗപ്പി’ അവസാനിക്കുമ്പോള്‍ ചിന്തിക്കുവാനും ആകുലപ്പെടുവാനും സ്നേഹിക്കുവാനും ഒന്നിലധികം കഥാപാത്രസൃഷ്ടികള്‍ അതിനോടകംതന്നെ പ്രേക്ഷകന്റെയുള്ളില്‍ കൂടുകൂട്ടിയിരിക്കാം.മന്ദഹാസങ്ങള്‍കൊണ്ട് കവിത രചിച്ചൊരു പ്രതീതി എന്നിലെ പ്രേക്ഷകനു ‘ഗപ്പി’ വച്ചുമാറുകയുണ്ടായി. പ്രതീക്ഷകളാണ് ഗപ്പിയെന്ന പയ്യന്റെ മന്ദഹാസങ്ങള്‍ക്ക് കാതലെങ്കില്‍,പാപ്പന്റെ ചിരികള്‍ പലപ്പോഴും സഹജീവികള്‍ക്ക് വേണ്ടി വച്ചുമാറ്റപ്പെട്ടവയവയാണ്,ആമിനയുടെ ചിരികളില്‍ നിഷ്കളങ്കതയാണ് തളംകെട്ടി നിന്നതെങ്കില്‍, തേജസ്‌ വര്‍ക്കിയുടെ ചിരികളില്‍ ഒന്നിലധികം വികാരവിചാരങ്ങള്‍ ഊറിയിറങ്ങുന്നതായി കാണാം.


ഗപ്പി-മാതൃത്വം എപ്രകാരം ഒരുവനില്‍ സ്വാധീനം ചെലുത്തുന്നുവെന്നു ഗപ്പി കാട്ടിതരുമ്പോഴും അവന്റെ ജീവിതപശ്ചാത്തലം നല്‍കിപ്പോന്ന കൈപ്പേറിയ ദുരനുഭവങ്ങള്‍ അവന്റെ സ്വഭാവസവിശേഷതകളിലും പ്രതികൂലമായി സ്വാധീനിച്ചുവെന്നു വേണം കരുതാന്‍.തേജസ്‌ വര്‍ക്കിയോടുള്ള അവന്റെ പ്രതികരണങ്ങള്‍ അതടിവരയിടുമ്പോഴും കാഴ്ചക്കാരന് ഗപ്പിയോട് വെറുപ്പ് തോന്നുന്നില്ല എന്നത് ആശ്ച്ചര്യകമാണ്.നിലനില്‍പ്പിനായുള്ള നെട്ടോട്ടവും അമ്മയുടെ ചിരികള്‍ക്കപ്പുറം മറ്റൊരു മഹത്തായ സന്തോഷമില്ലെന്നും  വിശ്വസിക്കുന്ന അവന്റെ പ്രകൃതം തന്നെയാണ് ഗപ്പിയെ നമുക്ക് പ്രീയപ്പെട്ടവനാക്കുന്നത്.ഗപ്പിയെന്ന മകനെയോര്‍ത്ത് സന്തോഷിക്കുകയും അഭിമാനം കൊള്ളുകയും ചെയ്യുന്ന അമ്മയുടെ നിറപുഞ്ചിരി, ആദ്യ കാഴ്ചയില്‍ തന്നെ ഗപ്പിയുടെ പ്രഥമസ്വാഭാവനിര്‍ണയം പ്രേക്ഷകനു വച്ചുമാറുന്നുവെന്നതാണ് യാഥാര്‍ത്ഥ്യം.അമ്മയ്ക്ക് നല്‍കാന്‍ അവനുറപ്പിച്ച സമ്മാനം പ്രാപ്യമെന്നു തെളിയുമ്പോഴും ഗപ്പി ആദ്യമോടുന്നത് അഴുക്കുചാലിലേക്കാണ്,തന്റെ ചെറുപുഞ്ചിരി ഇന്നോളം കൂടെനിന്ന ‘ഗപ്പികള്‍’ക്ക് സമര്‍പ്പിക്കുവാന്‍.അന്നോളം ആ മുഖത്തിനലങ്കാരമായിബാക്കി നിന്ന നിറപുഞ്ചിരിയും അമ്മയുടെ വിയോഗത്തില്‍ മറഞ്ഞുപോയ കാരണത്താലാകാം അതിന്റെ തിരിച്ചുവരവിനായി തന്റെ നാടോടിജീവിതത്തിന്റെ ഭാഗമാകാന്‍ തേജസ്‌ വര്‍ക്കി ഗപ്പിയെയും കൂടെകൂട്ടിയത്.മറഞ്ഞുവെന്നു വിശ്വസിച്ചവേളയിലും തേജസ്സ്‌ വര്‍ക്കി അത്ഭുതം പ്രവര്‍ത്തിച്ചപ്പോള്‍ പ്രേക്ഷകന് തിരിച്ചുകിട്ടിയത് ഗപ്പിയെന്ന പ്രതീക്ഷകള്‍ പേറുന്ന ആത്മാവിന്റെ നിറപുഞ്ചിരിയാണ്.


പാപ്പന്‍-ചിത്രത്തിലെ കഥാപാത്രസൃഷ്ടികളില്‍ ഏറെ സ്വാധീനിക്കുകയുണ്ടായി പാപ്പന്‍.സ്വാര്‍ത്ഥതാല്‍പ്പര്യങ്ങള്‍ക്ക് വെന്നിക്കൊടിപാറിക്കാന്‍ കച്ചകെട്ടുന്ന ഇന്നിന്റെ ലോകവക്താക്കള്‍ക്കു പേരുദോഷമാണ് പാപ്പന്‍.സഹജീവികളോട് സ്നേഹവും ബഹുമാനവും വച്ചുപുലര്‍ത്തുന്ന പാപ്പനില്‍ ഏറെ പക്വതയുള്ളയൊരു വ്യക്തിത്വം നിറഞ്ഞുനില്‍ക്കുന്നതുകാണാം.ഗപ്പിയുടെ സന്തോഷങ്ങളില്‍ അവനോളം ആഹ്ലാദിക്കുവാനും,ടിങ്കുവിന്റെ ശാസനകളെ ബഹുമാനത്തോടെ കണക്കിലെടുക്കുവാനും,ഗപ്പിയെ തേടിയ ആമിനയുടെ കണ്ണുകള്‍ക്ക്‌ ഒരു രക്ഷാകര്‍ത്താവിന്റേതെന്നോണം പുഞ്ചിരി സമ്മാനിക്കുവാനും,ഗപ്പിക്ക് വേണ്ടി തേജസ്‌ വര്‍ക്കിക്കു മുന്നില്‍ യാജിക്കുവാനും അയാള്‍ക്ക്‌ കഴിയുന്നത് മേല്‍പ്പറഞ്ഞ പരാമര്‍ശത്തെ അടിവരയിടുന്നു.അദ്ധേഹത്തിന്റെ ചിരികള്‍ പലപ്പോഴും സ്വന്തം സന്തോഷങ്ങളുടെ ബാക്കിപത്രങ്ങളായിരുന്നില്ല,അതു മറ്റുള്ളവനുവേണ്ടി സമര്‍പ്പിക്കുവാനാണു പാപ്പനെന്ന സാധാരണക്കാരന്‍ ആഗ്രഹിച്ചതും ചെയ്തതും.


തേജസ്‌ വര്‍ക്കി-പ്രതീക്ഷകളാണ് ജീവിക്കാനുള്ള വഴിവെട്ടുന്നതെന്ന പരമ്പരാഗത ചിന്താഗതിയോട് കിടപിടിക്കുവാനായിരുന്നു തേജസ്‌ വര്‍ക്കിക്ക് താല്‍പ്പര്യം.തന്റെ പ്രീയപ്പെട്ടവരെല്ലാം പരലോകംപൂകിയെന്ന തിരിച്ചരിവിലും അയാളില്‍ ജീവിതം എന്നതിന് ഒരു നിര്‍വചനം ബാക്കിനിന്നുവെന്നത് അസാധാരണമായൊന്നുതന്നെയാണ്.സാധാരണക്കാരനായ ഒരുവന്റെ ചിന്തകളോട് കൂട്ടിക്കെട്ടാവുന്ന തേജസ്‌ വര്‍ക്കിയുടെ പ്രവര്‍ത്തനങ്ങളും ചെയ്തികളും ക്ഷണനേരങ്ങള്‍കൊണ്ട് മാറിമറിയുന്നുവെങ്കില്‍ വേണ്ടപ്പെട്ടവരുടെ വിയോഗത്തില്‍ പോലും കൂടെ നിന്ന ദൈവകരങ്ങള്‍ അയാളില്‍ ഇന്നും വസിക്കുന്നുണ്ടാകാം.തന്റെ മകനെ കാക്കാന്‍ മാലഖമാരോട് ആവശ്യപ്പെടുന്ന അമ്മയുടെ വാക്കുകള്‍ ശിരസ്സാവഹിക്കുവാനും അയാള്‍ക്ക്‌ സാധിച്ചിട്ടുണ്ടെങ്കില്‍ മേല്‍പ്പറഞ്ഞ ജഗദീശ്വരകടാക്ഷം അയാളില്‍ വലയംചെയ്തുകൊണ്ട് എന്നുമവശേഷിക്കുമെന്നു ചിത്രം പ്രേക്ഷകനോട് പറയാതെ പറയുന്നു.വ്യാഖ്യാനങ്ങള്‍ക്ക് പറുദീസവിരിച്ച മന്ദഹാസത്തോടെ തേജസ്‌ വര്‍ക്കി നടന്നകന്നത് ഉപ്പുപ്പാനു പശ്ചാത്താപത്തിന്റെ താക്കോല്‍ നല്‍കാന്‍ മാത്രമായിരുന്നില്ല,മറഞ്ഞുപോയ ഗപ്പിയുടെ പുഞ്ചിരി വീണ്ടെടുക്കാന്‍കൂടിയാണ്.നീരസത്തോടെ താന്‍ നോക്കിക്കണ്ടവര്‍ തന്റെ വീഴ്ചയില്‍ കൈത്താങ്ങായി കൂടെ കൂടുമ്പോള്‍ അദ്ദേഹം അവര്‍ക്ക് സമ്മാനിച്ച പുഞ്ചിരികളില്‍ സ്നേഹത്തിന്റെ മാത്രമല്ല തിരിച്ചറിവിന്റെയും സ്ഫുരണങ്ങള്‍ ദൃശ്യമായിരുന്നു.തന്റെ നഷ്ടങ്ങള്‍ക്കുമേല്‍ പറന്നുയരാന്‍ പ്രാപ്തനാക്കിയ വിശ്വാസത്തെ സഹജീവികള്‍ക്കു കൈമാറി തേജസ്‌ വര്‍ക്കിയെന്ന ‘മാലാഖ’ പ്രയാണം തുടരുന്നു.

കൊച്ചുമകളുടെ ഭാവി മാത്രം സ്വപ്നം കണ്ടു ആമിനയുടെ ചിരിക്കൊപ്പം കൂടെചിരിക്കാന്‍ വിധിക്കപ്പെട്ട ഉപ്പൂപ്പയും,ആകാംഷയോടെ ഗപ്പിയെ നോക്കി മന്ദഹസിക്കുന്ന ആമിനയും,മാളുവിനു സമ്മാനം നല്‍കി പുഞ്ചിരിക്കുന്ന, ഔചിത്യമേറെയുള്ള കഥാപാത്രമായ ചിന്നപ്പനും,തരികിടകള്‍ ആവോളമുണ്ടെങ്കിലും ഗപ്പിയുടെ സന്തോഷത്തിനു നിറപുഞ്ചിരി സമ്മാനമായ്‌ നല്‍കുന്ന ലാലിച്ചനും വ്യത്യസ്തമായ മനുഷ്യകുലത്തിന്റെ വകതാക്കളാകുന്നു.പരിമിതികളില്‍ നിന്നുഴറുമ്പോഴും നഷ്ടമാകാത്ത ഒന്നിലധികം മാനുഷികമൂല്യങ്ങള്‍ക്ക് അടിവരനല്‍കി ‘ഗപ്പി’യെന്ന ചിത്രം അവസാനിക്കുമ്പോള്‍ പ്രേക്ഷകന്‍ ബാക്കിവയ്ക്കുന്ന നിറപുഞ്ചിരി തന്നെയാണ് ചിത്രത്തിനു ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരവും.പ്രതീക്ഷകള്‍ നഷ്ടപ്പെടുത്താനുള്ളതല്ലെന്ന ആഹ്വാനത്തോടെ അവസാനിക്കുന്ന ‘ഗപ്പി’ ഒരോര്‍മ്മപെടുത്തലാണ്,ശാശ്വതമായൊരന്ത്യം കാത്തു കിടക്കുന്ന നാമെന്ന സൃഷ്ടികള്‍ നേടിയെടുത്തെന്നവകാശപ്പെടുന്ന അംഗീകാരങ്ങള്‍ക്കൊപ്പം നാം മറന്നുപോകുന്ന അല്ലെങ്കില്‍ അവഗണിക്കുന്ന,മനുഷ്യനെ പരിപൂര്‍ണനാക്കുന്ന,ചില മൂല്യങ്ങളോടുള്ള ഒരോര്‍മപ്പെടുത്തല്‍

(കൂടുതൽ വായനയ്ക്ക് ചുവടെയുള്ള ഹാഷ് ടാഗ് ഉപയോഗിക്കുകയോ ബ്ലോഗ് സന്ദർശിക്കുകയോ ചെയ്യാം)
     

Wednesday, December 20, 2017

Butterfly Effect in the Movie "Munnariyipp"


മുന്നറിയിപ്പും ചിത്രശലഭപ്രഭാവവും®
===================================
കാല്‍പനികതയുടെ തോളിലേറി കഥാപശ്ചാത്തലവും കഥാപാത്രസൃഷ്ടിയും രൂപപ്പെടുത്തുന്ന വേളകളില്‍ സൈദ്ധാന്തിക പ്രഭാവങ്ങളുടെ സ്വാധീനം കഥയെ പ്രത്യക്ഷമായോ പരോക്ഷമായോ, സമാന്തരമായ ആശയങ്ങളിലേക്കോ ഉപസംഹാരങ്ങളിലേക്കോ വഴിതിരിച്ചു വിട്ടേക്കാം.എന്നാല്‍ ഇത് കഥയുടെ അഥവാ കഥാപാത്രങ്ങളുടെ ആത്മാവിനോട് ചേര്‍ന്നുനില്‍ക്കാത്ത പക്ഷം പ്രേക്ഷകനുണ്ടായേക്കാവുന്ന വിരസത കലാരൂപത്തിന്റെപോലും പതനത്തിനു വഴിവച്ചെക്കാം.ഇത്തരം സൈദ്ധാന്തിക വീക്ഷണങ്ങള്‍ നിര്‍ബന്ധപൂര്‍വം കഥാഗതിയിലാകമാനം സ്വാധീനം ചെലുത്തുകയും അതുവഴി പ്രേക്ഷക വിരസതയ്ക്ക് പാത്രമാകേണ്ടിയും വന്ന ചലച്ചിത്ര രൂപങ്ങളും ഉണ്ടായിട്ടുണ്ട്.സായിപ്പിന്റെ Donnie Darko ഒരുദാഹരണം.എന്നാല്‍ മറ്റൊരു വിഭാഗം സിനിമാക്കാര്‍ ഇത്തരം പ്രഭാവസൃഷ്ടികള്‍ക്ക് ചിത്രത്തിന് സമാന്തരമായി ഒരിരിപ്പിടം നല്‍കി നേരിട്ട് കഥാഗതിയില്‍ സ്വാധീനം ചെലുത്താന്‍ ഇടനല്‍കാതെ അവതരിപ്പിക്കുമ്പോള്‍ പ്രേക്ഷകനു ലഭിക്കുന്ന സംതൃപ്തിയുടെ അടിസ്ഥാനത്തില്‍ 'മുന്നറിയിപ്പി'ലെ 'ചിത്രശലഭപ്രഭാവം' ( Butterfly Effect ) വിജയകരമായ ഒരു പരോക്ഷസൈദ്ധാന്തിക വീക്ഷണത്തിന് ഉത്തമ ഉദാഹരണമാണ്.
◆ What's Butterfly effect ?------------------------------------------

പ്രത്യക്ഷത്തിൽ ഒരു ക്രമവും കാണാത്ത, എന്നാൽ പ്രത്യേക നിരീക്ഷണത്തിൽ മറഞ്ഞിരിക്കുന്ന ക്രമങ്ങൾ വെളിപ്പെടുന്ന ക്രമരഹിതമായ അവസ്ഥയാണ് കയോസ് ( Chaos ).കയോസ് സിദ്ധാന്തത്തിലെ 'പ്രാരംഭ വ്യവസ്ഥകളിന്മേൽ ചില അരേഖീയ വ്യൂഹങ്ങൾക്കുണ്ടാവുന്ന സൂക്ഷ്മമായ ആശ്രയത്വം' എന്ന സാങ്കേതിക സങ്കല്പത്തെ ലളിതമായി വിശദീകരിക്കുന്ന ഒരു പദമാണ്‌ ചിത്രശലഭ പ്രഭാവം അഥവാ ബട്ടർഫ്ലൈ ഇഫക്ട്.
ഒരു ചലന വ്യൂഹത്തിലെ പ്രാഥമിക ഘട്ടത്തിലുള്ള ചെറിയ വ്യതിയാനങ്ങൾ പോലും ദീർഘകാലയളവിലുള്ള ആ ചലനവ്യൂഹത്തിന്റെ സ്വഭാവഘടനയിൽ വലിയ മാറ്റങ്ങൾക്ക് കാരണമാകുന്നു എന്നാണ്‌ ബട്ടർഫ്ലൈ ഇഫക്ട് സിദ്ധാന്തിക്കുന്നത്.സങ്കീർണ്ണ സ്വാഭാവമുള്ളതാണങ്കിലും ലളിതമായ ചലന പ്രകിയയുടെ ഉദാഹരണത്തിലൂടെ ഇത് വിശദീകരിക്കാൻ കഴിയും ==== ഒരു കുന്നിന്റെ മുകളിൽ നിന്ന് താഴേക്ക് പതിക്കുന്ന പന്തിന്റെ ഗതിവിഗതികൾ ആ പന്തിന് കുന്നിന്റെ മുകളിലുള്ള തീരെച്ചെറിയ സ്ഥാന വ്യതിയാനങ്ങളെപ്പോലും അനുസരിച്ച് മാറിക്കൊണ്ടിരിക്കും‌. സമയ സഞ്ചാരം പോലുള്ള വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന ചില കഥകളിൽ ഈ വിഷയം സാധാരണമായി കടന്നു വരാറുണ്ട്.
ലളിതമായി ആവിഷ്കരിച്ചാല്‍,ഒരു പൂമ്പാറ്റയുടെ ചിറകടി പോലും പ്രപഞ്ചത്തില്‍ വലിയ മാറ്റങ്ങള്‍ക്കുള്ള സാധ്യതകള്‍ സൃഷ്ടിക്കുന്നുവെന്നു ഈ പ്രഭാവം സിദ്ധാന്തിക്കാന്‍ ശ്രമിക്കുന്നു.Negligibility എന്നൊരു വാക്കിനെ സാധൂകരണയോഗ്യമാക്കുവാന്‍ പാടില്ല എന്ന് ഈ സിദ്ധാന്തം ആഹ്വാനം ചെയ്യുന്നുണ്ട്.ചില Calculus കണക്കുകൂട്ടലുകളില്‍ അനന്തതയിലൊന്ന്‍ ( 1/ ∞ ) എന്നതിനെ 0 എന്ന് നിഷ്കര്‍ഷിക്കുന്നതിനെ Coherence എന്ന ചലച്ചിത്രം ചോദ്യം ചെയ്തത് മേല്‍പ്പറഞ്ഞ Negligibility Factor നോടുള്ള എതിര്‍പ്പിലാണെന്നു വിശ്വസിക്കുവാന്‍ എന്നിലെ പ്രേക്ഷകൻ ഇഷ്ടപ്പെടുന്നു.
മേല്‍പ്പറഞ്ഞ സിദ്ധാന്തത്തിന്റെ പിന്‍ബലത്തില്‍ 'മുന്നറിയിപ്പി'നെ എങ്ങനെ വ്യാഖ്യാനയോഗ്യമാക്കാം എന്നു സമർത്ഥിക്കുവാനുള്ള എന്റെ ശ്രമങ്ങള്‍ ഇവിടെ ആരംഭിക്കുന്നു.
● Scenario 1
----------------------
രാഘവന്‍ എന്ന വ്യക്തിയുടെ ഡയറി കുറിപ്പുകളുടെ പ്രഭാവത്തിലാണ് അയാളിലെ വ്യക്തിത്വത്തെ അഞ്ജലി എന്ന മീഡിയം വഴി ലോകമറിയുന്നത്.ലഭ്യമായ സാധ്യതകളെ മാത്രം ഉപയോഗപ്പെടുത്തി രാഘവന്‍ എന്ന വ്യക്തി എഴുതിക്കൂട്ടിയ വരികള്‍ മാധ്യമങ്ങള്‍ കരഘോഷതോടെയാണ് എതിരേല്‍ക്കുന്നത്.Brain behind the Bars,The Wrongly Convicted,The Prince of Freedom എന്നിങ്ങനെ രാഘവന്‍ വിളിപ്പേരുകള്‍ സമ്പാദിക്കുമ്പോള്‍ വായനക്കാരനെ സ്വാധീനിക്കുന്നത് രാഘവന്‍ എന്ന വ്യക്തിത്വത്തിന്റെ ബൌധീകവീക്ഷണങ്ങളും സ്വാതന്ത്ര്യത്തിലേക്കുള്ള നാള്‍വഴികളുമാണ്.ജയിലഴികള്‍ക്കുള്ളില്‍ക്കിടന്നുകൊണ്ട് രാഘവന്‍ എന്ന കുറ്റവാളി തന്റെ ഡയറിയില്‍ എഴുതിക്കൂട്ടിയതെല്ലാം ആയിരത്തോളം വരുന്ന വായനക്കാരുടെ ചിന്തകളെ സ്വാധീനിക്കുകയും ഒരു വലിയ കോര്‍പ്പറേറ്റ് സ്ഥാപനം അയാളുടെ എഴുത്തിനു വിലയിടുന്ന ഘട്ടം വരെ എത്തുകയുണ്ടായി.അന്നോളം ജയില്‍രേഖകള്‍ മാത്രം അലങ്കരിച്ചുകൊണ്ടിരുന്ന സി.കെ.രാഘവന്‍ എന്ന പേര് നാലാളറിയുവാന്‍ രാഘവന്‍ പരപ്രേരണകൂടാതെ രചിച്ച കേവലം ചില കടലാസുതുണ്ടുകള്‍ക്ക് സാധ്യമാകുന്നു.ഇത് പിന്നീട് രാഘവന്റെ ജയില്‍വാസത്തിനു പോലും അറുതി നല്‍കുന്നു.രാഘവന്റെ ഉള്ളറിഞ്ഞ കടലാസ് തുണ്ടുകളെ പൂമ്പാറ്റയുടെ ചിറകടിയായി അനുമാനിച്ചാല്‍ അതുകൊണ്ടുണ്ടായ അഭേദ്യമായ മാറ്റങ്ങള്‍ മേല്‍പറഞ്ഞ ചിത്രശലഭപ്രഭാവത്തിനു അടിവരയിടുന്നു.
● Scenario 2
----------------------
എങ്ങോയിരിക്കുന്ന കോര്‍പ്പറേറ്റ് കമ്പനിയുടെ തീരുമാനത്തെ മേല്‍പ്പറഞ്ഞ കയോസ് തിയറിയുടെ ഉറവിടമായി കണക്കാക്കിക്കൊണ്ട് മറ്റൊരു സാധ്യതകൂടി ഇവിടെ ചിത്രീകരണയോഗ്യമാകുന്നുണ്ട്.എന്തെന്നാല്‍,രാഘവന്റെ കുറിപ്പടികള്‍ വഴി അയാളുടെ ജീവിതം ചൂഴ്ന്നുനോക്കുവാനുള്ള അധികാരം എക്സ്ക്ലൂസീവായി തങ്ങള്‍ക്കു ലഭിക്കുവാന്‍ കമ്പനി തീരുമാനമെടുക്കുന്നു.ഈ തീരുമാനം ഒന്നിലധികം വ്യക്തിത്വങ്ങളുടെ ദിനചര്യകളിലും താല്‍പ്പര്യങ്ങളിലും പോലും വലിയ മാറ്റമുണ്ടായിരിക്കുന്നു.
★ ഈ തീരുമാനം വഴി ജയില്‍ സൂപ്രണ്ട് രാമമൂര്‍ത്തിക്ക് തന്റെ സര്‍വീസ് സ്റ്റോറി തുടരാന്‍ കഴിയുന്നില്ല
★ അഞ്ജലി അറക്കല്‍ ഒരു Freelancer എന്നതില്‍ നിന്നും ഒരു Recognised പത്രപ്രവര്‍ത്തക എന്ന നിലയിലേക്ക് വളരാനുള്ള ആദ്യ ചുവടു സൃഷ്ടിക്കപ്പെടുന്നു( അല്ലെങ്കില്‍ അങ്ങനെ അവര്‍ വിശ്വസിക്കുന്നു )
★ അഞ്ജലിയുടെ സമാധാനപരമായ ജീവിതത്തില്‍ വിള്ളലുകള്‍ വീഴ്ത്തുന്നു
★ രാഘവന്റെ സ്വാതന്ത്ര്യ സങ്കല്പം ഹനിക്കപ്പെടുന്നു
★ അഞ്ജലിയുടെ മരണത്തിനു വഴിവയ്ക്കുന്നു
★ രാഘവന്‍ എന്ന വ്യക്തി തന്റെ മൂന്നാം നരഹത്യ നടപ്പിലാക്കുന്നു
കേവലം സ്വാര്‍ത്ഥതാല്പ്പര്യങ്ങളിലൂന്നിയ തീരുമാനങ്ങള്‍ അചിന്ത്യമായ മാറ്റങ്ങളാണ് വ്യത്യസ്ത വ്യക്തിത്വങ്ങളില്‍ ഉണ്ടാക്കിയത്.വീണ്ടും ഒരു ചിത്രശലഭപ്രഭാവത്തിന്റെ പരോക്ഷരൂപം ഇവിടെ ദ്രിശ്യമാകുന്നു.
● Scenario 3
----------------------
മേല്‍പ്പറഞ്ഞ രണ്ടു സന്ദര്‍ഭങ്ങളും ഒന്നോന്നിന്റെ തുടര്‍ച്ച എന്നോണമാണ് ചിത്രത്തില്‍ അവതരിപ്പിക്കപ്പെട്ടിട്ടുള്ളത്.ആദ്യ സന്ദര്‍ഭത്തില്‍ രാഘവന്റെ കടാലാസുചുരുളുകള്‍ മുഖാന്തരം വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കപ്പെടുമ്പോള്‍ അതിന്റെ തുടര്‍ച്ചയെന്നോണമാണ് കമ്പനിയുടെ തീരുമാനങ്ങളും അതുമൂലമുണ്ടാകുന്ന ഭവിഷത്തുകളും സംഭവിക്കുന്നത്.എന്നാല്‍ ഒന്നോര്‍ത്താല്‍,ഇതിന്റെയെല്ലാം മൂലകാരണം രാഘവന്‍ എന്ന വ്യക്തിയുടെ അഭിപ്രായപ്രകടനങ്ങളും വിശ്വാസങ്ങളുമുള്‍ക്കൊള്ളുന്ന അഞ്ജലി ആദ്യമായി വായിക്കാനിടയായ ഡയറിയിലെ കടലാസുകളാണ്.വലിയ മാറ്റങ്ങള്‍ സൃഷ്ടിച്ചുകൊണ്ട് മുന്നേറിയ അതിന്റെ പ്രഭാവം ഒടുക്കം എല്ലാം അവസാനിപ്പിച്ചുകൊണ്ട് രാഘവനില്‍ തന്നെ അവസാനിക്കുന്നു.രാഘവന്റെ സ്വാന്ത്ര്യവ്യാഖ്യാനങ്ങളുടെ കണ്ണാടിയായ അയാളുടെ ഡയറി കുറിപ്പുകള്‍ ഒടുക്കം അയാളില്‍ തന്നെ തിരിച്ചെത്തുന്നു,താന്‍ കാരണം നഷ്ടപ്പെട്ട രാഘവന്റെ സ്വാതന്ത്ര്യം തിരിച്ചു നല്‍കിക്കൊണ്ട്.
ഇവിടെ ഒരു Circulation പ്രക്രീയ നടക്കുന്നുണ്ടെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.ഇരട്ട സന്ദര്‍ഭങ്ങളിലായി ചിത്രീകരിക്കപ്പെടുന്ന Butterfly Effects തുടങ്ങിയിടത്തു തന്നെ ഒടുങ്ങുന്നു.അതായത് വ്യക്തമായ Dimension ഉള്ള ഒരു Loop ഇവിടെ സൃഷ്ടിക്കപ്പെട്ടിരിക്കുന്നു.എന്നാൽ ചിത്രത്തിൽ ഇതിനൊരു തുടർച്ചയില്ല,ഒറ്റ തവണ മാത്രം അതു തുടങ്ങിയിടത്തു തന്നെ അവസാനിച്ചു. വ്യക്തിത്വം നഷ്ടപ്പെട്ട അഞ്ജലി ഭൂമിക്കു ഭാരമാകുമ്പോള്‍ അവളുടെ ശൂന്യത സൃഷ്ടിക്കുന്നതൊന്നും ലോകത്തിന്റെ സന്തുലനാവസ്ഥയ്ക്ക് കാര്യമായ കോട്ടങ്ങള്‍ തട്ടിക്കുന്നില്ല,രാഘവന്‍ തന്റെ സ്വാതന്ത്ര്യ സിദ്ധാന്തങ്ങളിലേക്ക് തിരിഞ്ഞു നടക്കുന്നു,രാഘവന്‍ താല്‍ക്കാലികമായി സൃഷ്‌ടിച്ച വാര്‍ത്തകളും സമയബന്ധിതമായി തന്നെ അവസാനിക്കുന്നു,അന്യന്റെ ചിന്തകള്‍ക്ക് വിലയിട്ട കോര്‍പ്പറേറ്റ് സ്ഥാപനം തങ്ങളുടെ ലക്‌ഷ്യം സാധൂകരിക്കാതെ പരാജയപ്പെടുന്നു-അങ്ങനെ ഒടുക്കം എല്ലാം പഴയപടി തിരിച്ചെത്തുന്നു.
__________________________________________
കലാസ്വാദനത്തിന്റെ അതിര്‍വരമ്പുകള്‍ അനന്തമാണെന്ന ഉള്‍ക്കാഴ്ചയോടുകൂടിയുള്ള സമീപനങ്ങള്‍ ഒരു പ്രേക്ഷകനു നല്‍കുന്നത് വ്യാഖ്യാനങ്ങളുടെയും വ്യത്യസ്ത അര്‍ത്ഥതലങ്ങളുടെയും പറുദീസയാണ്.അത്തരം പ്രത്യക്ഷവും പരോക്ഷവുമായ അര്‍ത്ഥതലങ്ങള്‍ വേര്‍തിരിച്ചെടുക്കാനുള്ള എന്റെ ശ്രമങ്ങളാണ് എട്ടു ഭാഗങ്ങളിലായി എഴുതിയവസാനിപ്പിച്ച 'മുന്നറിയിപ്പ്-ഒരു അന്വേഷണം' എന്ന പരമ്പര.അതിനൊരു തുടര്‍ച്ചയെന്നോണം മേൽപറഞ്ഞ വസ്തുതകളെ നോക്കിക്കാണുവാന്‍ അപേക്ഷിച്ചുകൊണ്ട് അവസാനിപ്പിക്കുന്നു.
കടപ്പാട് :
◆ 'മുന്നറിയിപ്പും കമ്മ്യൂണിസവും' എന്ന പോസ്റ്റില്‍ ഇങ്ങനെയൊരു സാധ്യത ചൂണ്ടിക്കാട്ടിയ സുഹൃത്ത് Sajan Puthenpurakkal
◆ wikipedia.com ( Butterfly Effect references )
(പരമ്പരയുടെ ആദ്യ ഭാഗങ്ങള്‍ വായിക്കുവാനായി ഈ ഹാഷ് ടാഗുകള്‍ ഉപയോഗിക്കുക)
കൂടുതൽ വായനയ്ക്ക് :