ചിത്രത്തില്‍ പ്രധാനമായും അറിഞ്ഞിരിക്കേണ്ടത് രണ്ടു വസ്തുതകളാണ്
1 ) ചിത്രത്തില്‍ ആദം/അന്തോണി എന്നിവര്‍ ഒരാളാണ്,അയാളെ ആന്റണി എന്ന് വിളിക്കാം
2 ) ചിത്രം ഒരു Non Linear Story Line ആണ് മുന്നോട്ട് വയ്ക്കുന്നത്.Memento ഒക്കെ പോലെയോന്ന്‍
അന്തോണി എന്നയാള്‍ അഭിനയാധിനിവേശവും മറ്റുമായി നടക്കുമ്പോഴും അയാള്‍ വിവാഹിതനായിരുന്നു.തന്റെ കലാപരമായ അധിനിവേശത്തിന്റെ ഫലമായി അയാളിലെക്കടുത്ത പെണ്‍കുട്ടിയാണ് മേരി.എന്നാല്‍ മേരിക്ക് അയാള്‍ വിവാഹിതനാണെന്ന വസ്തുത അറിയില്ല.എന്നാല്‍ മേരിയുമായുള്ള ബന്ധം ഒരിക്കല്‍ ഭാര്യയായ ഹെലന്‍ കണ്ടെത്തുന്നുണ്ട്.അതുമൂലം അവര്‍ക്കിടയില്‍ അകല്‍ച്ചകള്‍ ഉണ്ടാകുകയും അത് മേരിയുമായുള്ള ബന്ധം ശക്തിപ്പെടുത്തുകയും ചെയ്യുന്നു.അങ്ങനെ മേരിയുമായി ലൈംഗീകവേഴ്ചയില്‍ ഏര്‍പ്പെടുന്ന നേരം അന്തോണിയുടെ കൈയിലെ വിവാഹമോതിരത്തിന്റെ പാട് മേരി കാണുകയും താന്‍ ചതിക്കപ്പെടുകയുമാണെന്ന്‍ മനസ്സിലാക്കിക്കൊണ്ട് തിരിച്ചുപോകാനൊരുങ്ങുന്നു.മടക്കയാത്രയില്‍ ഇരുവരും തര്‍ക്കിക്കുകയും അതൊരപകടത്തില്‍ കലാഷിക്കയും ചെയ്യുന്നു.ഇതില്‍ നിന്നും ആന്റണി മാത്രം രക്ഷപ്പെടുന്നു.അതിന്റെ ബാക്കിപത്രമാണ് അയാളുടെ നെഞ്ചിനു താഴെയുള്ള പാട്.പിന്നീട് തന്റെ ഭാര്യ ഗര്‍ഭിണിയാണെന്ന വിവരമാറിയുന്നതോടെ അയാള്‍ ഭാര്യയിലെക്ക് അടുക്കുകയും തന്റെ പുതുജോലിയായി അധ്യാപനത്തിലെക്ക് കടക്കുന്നു.എന്നാല്‍ അപ്പോഴും അയാളില്‍ ഉറങ്ങിക്കിടന്ന ദുഷ്ചിന്തകള്‍ അയാളെ ഒരു Sex Club ലേക്ക് നയിക്കുന്നുണ്ട്.അതിന്റെ രണ്ടാം സെഷനിലേക്കുള്ള താക്കോലാണ് ആന്റണിക്ക് envelope വഴി ലഭിക്കുന്നത്.അപ്പോഴും കുറ്റബോധത്തിന്റെ തിരുശേഷിപ്പുകള്‍ അയാളില്‍ ബാക്കി നില്‍ക്കുന്നുണ്ട്.Sex Club ല്‍ കാണപ്പെടുന്ന ചതഞ്ഞരയാന്‍ വിധിക്കപ്പെട്ട ഒരു ഭീമന്‍ ചിലന്തിയെ (a live tarantula) കാണുന്നതുമുതല്‍ അയാളിലെ അപരവ്യക്തിത്വം ഉടലെടുക്കുന്നു.ഈയൊരു വ്യക്തിത്വത്തിന്റെ സ്വാധീനവും അതിന്റെ Symbolic Notation നുമാണ് ഭീമന്‍ ചിലന്തികള്‍.Guilt എന്നതിനപ്പുറം 'സ്ത്രീകളെ'യാണ് ഭീമന്‍ ചിലന്തികള്‍ കൊണ്ടുദ്ധേശിക്കുന്നതെന്നു വിശ്വസിക്കാനാണ് എനിക്ക് താല്‍പ്പര്യം
എന്തെന്നാല്‍,സ്ത്രീയുടെ കൈപപിടിയിലോതുങ്ങേണ്ടി വരുന്ന കുടുംബഭാരവും മറ്റും പേറേണ്ടിവരുന്ന,അവിവാഹിത ജീവിതങ്ങളുടെ സ്വാതന്ത്ര്യങ്ങള്‍ക്കു അറുതി നല്‍കേണ്ടി വരുന്ന ഒരു ചിലന്തിവലയ്ക്ക് സമാനമാണ് പലപ്പോഴും സ്ത്രീയുടെ സാന്നിധ്യം.തന്റെ അമ്മയുമായുള്ള ആന്റണിയുടെ സംഭാഷണത്തിന് ശേഷമാണ് ഭീമന്‍ ചിലന്തിയെ കാട്ടുന്നത്.ആന്റണിയുടെ ജീവിതത്തില്‍ അമ്മയുടെ ഭ്രമണം സൃഷ്ടിക്കുന്ന സ്വാധീന വലയം എത്രമാത്രം വലുതാണെന്നു ഇവിടെ വ്യക്തമാക്കുന്നു.ക്ലൈമാക്സില്‍ കാണുന്ന പേടിച്ചരണ്ട ചിലന്തി തന്റെ ഭര്‍ത്താവില്‍ വിശ്വാസം നഷ്ടപ്പെടുന്ന ഹെലെന്റെ പ്രതിരൂപമാണ്.ചിലന്തിതലയോടെ നഗ്നയായി തന്റെ ശരീരസൌന്ദര്യം സൃഷ്ടിക്കുന്ന വലയില്‍ തന്നെ വലിച്ചിട്ട മേരി ഈ Notation പൂര്‍ത്തിയാക്കുന്നു.
'നിങ്ങള്‍ വീണ്ടും അവളെ കാണുവാന്‍ പോകുകയാണോ ?' എന്ന് ആന്റണിയോട് ചോദിക്കുന്ന ഹെലെന്‍ തന്റെ ഭര്‍ത്താവിന്റെ രഹസ്യബന്ധം കൈയോടെ പിടികൂടിയിരുന്നെന്നു ഇവിടെ വ്യക്തമാകുന്നു
ചിത്രത്തില്‍ ആദവുമായി ലൈംഗീകവേഴ്ചയ്ക്ക് മുന്പ് അയാളുടെ നെഞ്ചില്‍ തല ചായ്ച്ചുകൊണ്ട് 'ഇന്നത്തെ അധ്യാപനം എങ്ങനെയിരുന്നു ?'(സമാനമായ എന്തോ ആണ് ചോദിക്കുന്നത്,പെട്ടെന്ന്‍ ഓര്‍മകിട്ടുന്നില്ല ) എന്നന്വേഷിക്കുന്ന ഹെലെന്റെ രംഗം വ്യക്തമാക്കുന്നുണ്ട് കഥയില്‍ ഒരേയൊരു നായകന്‍ മാത്രമാനുള്ളതെന്ന്‍.ചിത്രത്തിലെ വില്ലന്‍ അയാളിനുള്ളില്‍ വസിക്കുന്ന ദുഷ്ചിന്തകളും പ്രവണതകളുമാണ്.
'ഞാന്‍ കരുതുന്നു നിനക്കെല്ലാമാറിയാം' എന്ന് ഹെലെന്‍ പറയുന്ന രംഗം തന്റെ ഭര്‍ത്താവിലുള്ള അപരവ്യക്തിത്വതില്‍ ഭാര്യയ്ക്കുള്ള തിരിച്ചറിവിനെ സൂചിപ്പിക്കുന്നുണ്ട്
പെട്ടെന്ന് തോന്നിയ കുറച്ചധികം വസ്തുതകള്‍ നിരത്തിയെന്നു മാത്രം.വ്യക്തമായ Interpretation കള്‍ സാധ്യമായ ചിത്രത്തിലെ ഓരോ സീനുകളും വ്യാഖ്യാനം അര്‍ഹിക്കുന്നുണ്ട്.



No comments:
Post a Comment