THE UNVEILING PARADISE -PART 1
◆◆◆◆◆◆◆◆◆◆◆◆◆◆◆◆
ലോകസിനിമയിൽ, ചോദ്യങ്ങൾ ബാക്കിയാക്കിയും തെറ്റിദ്ധാരകളുടെ പറുദീസ തുറന്നു നൽകുകയും ചെയ്ത Mind Bending ചലച്ചിത്രങ്ങളുടെ ഉള്ളറകൾ തേടിയൊരു പ്രദക്ഷിണമാണ് ഈ പരമ്പര.ആദ്യ ഭാഗത്തിൽ വിഖ്യാത സംവിധായകൻ ഡേവിഡ് ലിഞ്ചിന്റെ 'Mullholand Drive' സ്ഥാനം പിടിക്കുന്നു......
Mullholand Drive-ചോദ്യങ്ങളും ഉത്തരങ്ങളും
==============================================
ഒരുപക്ഷെ ഈ നൂറ്റാണ്ടിന്റെ ചലനചിത്രം എന്ന് ഇതിനെ വിശേഷിപ്പിക്കാന്‍ എനിക്കിപ്പൊ തോന്നുകയാണ്....!!!ഇന്നേക്ക് പതിനാറു വര്‍ഷങ്ങള്‍ക്ക് മുന്‍പ് തിരശീലയില്‍ പ്രത്യക്ഷപ്പെട്ട ചിത്രം ഇന്നും പലര്‍ക്കും ഒരു ചുരുളഴിയാ രഹസ്യമായി നിലകൊള്ളുകയാണ്.ചിത്രം കണ്ട വ്യക്തി എന്ന നിലയില്‍ എന്റേതായ വീക്ഷണങ്ങളും അഭിപ്രായങ്ങളും സംശയങ്ങളും ഈ പോസ്റ്റ് വഴി നിങ്ങളിലേക്ക് എത്തിക്കാനാണ് ശ്രമിക്കുന്നത്.Interpretation എന്ന വാക്കിനു ഇത്രയധികം മാനങ്ങള്‍ നല്‍കിയ മറ്റൊരു ചിത്രവും ഉണ്ടെന്നു തോന്നുന്നില്ല....!!!
● Spoilers Ahead!!!!
ഇനി വിഷയത്തിലേക്ക് വരാം .....
ചിത്രത്തെ 36 സീനുകളായി ആദ്യം തന്നെ വേര്‍തിരിക്കുകയാണ്.....
1) Jitterbug contest
2) റീത്തയുടെ Accident
3) 2 പോലീസ് ഉദ്യോഗസ്ഥര്‍ Mullholand drive ലെ അപകട സ്ഥലത്ത് എത്തുന്നു
4) Aunt Ruth ന്റെ appartment ല്‍ റീത്ത കയറുന്നു
5) Dan എന്നയാള്‍ മറ്റൊരാളുമായി തന്റെ സ്വപ്നതെപ്പറ്റി winkeys ലിരുന്നു സംസാരിക്കുന്നു
6) Mr.Roque ഉം മറ്റു രണ്ടു പേരും കാണാതായ 'ഏതോവൊരു' പെണ്‍കുട്ടിയെ പറ്റി ഫോണില്‍ സംസാരിക്കുന്നു
7) ബെറ്റി എയര്‍ പോര്‍ട്ടില്‍ നിന്നും വരുന്നു
8 ) ബെറ്റി Coco യുടെ appartment ല്‍ വരുന്നു
9) ആദമിന്റെ ചിത്രത്തിന്റെ discussion
10) Hitman തന്റെ സുഹൃത്തിനെയും,വെടി കൊണ്ട യുവതിയെയും ഒരു sweeper നെയും കൊല്ലുന്നു
11) റീത്ത തന്റെ ബാഗില്‍ നിന്നും പണവും താക്കോലുമെടുക്കുന്നു
12) ഒരു വേശ്യയും hitman ഉം മറ്റൊരാളുമായി ഉള്ള സംഭാഷണം
13) ആദം വീട്ടിലേക്ക് പോകുന്നു
14) Mullholand drive എന്ന പദം ആദ്യമായി ചിത്രത്തില്‍ ഉച്ഛരിക്കുന്നു.
15) ആദം തന്റെന്‍ ഭാര്യയും poolman ഉം ആയുള്ള അവിഹിതം കണ്ടു പിടിക്കുന്നു
16) റീത്തയും ബെറ്റിയും അപകടത്തെ പറ്റി അറിയാന്‍ പോലീസിന് ഫോണ്‍ ചെയുന്നു.അവിടെ വച്ച് Diane Selwyn എന്ന പേര് റീത്തയ്ക്ക് ഓര്മ വരുന്നു
17) ഒരു തടിയന്‍ ആദമിനെ അന്വേഷിച്ചു അയാളുടെ വീട്ടില്‍ എത്തുന്നു
18) ആദമിനോട് Cynthiya "cowboy" എന്നയാളെ പറ്റി പറയുന്നു
19) Diane Selwyn നെ അന്വേഷിച്ചു പോകാന്‍ തീരുമാനിക്കുന്ന റീത്തയും ബെറ്റിയും Louis Bonner എന്ന യുവതിയെ കാണുന്നു
20) ആദം cowboy യെ കാണുന്നു
21) ബെറ്റി audition വേണ്ടി പോകുന്നു
22) ബെറ്റി ആദമിന്റെ സെറ്റില്‍ എത്തുന്നു
23) ബെറ്റിയും റീത്തയും Diane Selwyn ന്റെ വീട്ടില്‍ എത്തുന്നു
24) റീത്ത തന്റെ appearence ല്‍ മാറ്റം വരുത്തുന്നു
25) റീത്ത രാത്രിയില്‍ ബെറ്റിയോടൊപ്പം Silencio theatre ല്‍ എത്തുന്നു
26) അവര്‍ റൂമില്‍ തിരിച്ചെത്തുന്നു.ബെറ്റിയെ കാണാതാകുന്നു.താക്കോല്‍ ഉപയോഗിച്ച് നീല ബോക്സ് റീത്ത തുറക്കുന്നു
27) Aunt Ruth കതകു തുറക്കുന്നു
28) 12 ആം appartment ല്‍ താമസിക്കുന്ന സ്ത്രീയുടെ ശബ്ദം കേട്ട് Diane Selwyn ഉറക്കമെഴുന്നേല്‍ക്കുന്നു
29) ബെറ്റി നഗ്നയായ റീത്തയുടെ അടുത്തേക്ക് പോകുന്നു
30) സെറ്റില്‍ ആദമും റീത്തയും ചുംബിക്കുന്നത് ബെറ്റി കാണുന്നു.
31) Diane പിന്നീട Camilia യെ തന്റെ റൂമില്‍ നിന്നു പുറത്താക്കുന്നു പിന്നീട Orgasm ചെയ്യുന്നു
32)ഫോണ്‍ റിംഗ് ചെയ്യുന്നു
33)Diane കാറില്‍ കയറി Camila യുടെയും ആദമിന്റെയും reception നു പോകുന്നു
34)Diane തന്റെ hollywood ലേക്കുള്ള വരവും മുന്കാലവും വിശദമാക്കുന്നു
35)Diane ഉം hitman ഉം ആയുള്ള സംഭാഷണം
36)Diane സ്വയം ഷൂട്ട് ചെയ്യുന്നു
⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛⚛
ഒരിക്കലും ചിത്രത്തിന്റെ കഥയോ മറ്റോ അല്ല ഞാന്‍ ലിസ്റ്റ് ചെയ്തിരിക്കുന്നത്.താഴേക്ക് പറയാന്‍ സഹായിക്കുന്ന ഒരു reference എന്ന രീതിയില്‍ മാത്രം മേൽപ്പറഞ്ഞിരിക്കുന്നതിനെ കണ്ടാല്‍ മതി.
❓ശരിക്കും എന്താണ് ചിത്രത്തിന്റെ genre ?
✅ ഒരു Mystery revenge ത്രില്ലര്‍
❓സിനിമയുടെ ബേസിക് തീം എന്താണ്?
✅ Diane Selwyn എന്ന ഒരു നടിയുടെ,അല്ലെങ്കില്‍ ഒരു നായികയാകാന്‍ കൊതിച്ച് ജീവിതം നശിച്ച ഒരു യുവതിയാണ് കഥയിലെ കേന്ദ്ര കഥാപാത്രം.സ്വവര്‍ഗ അനുരാഗിയായ അവള്‍ Camilia Rhodes എന്ന നടിയെ ഒരു വാടക കൊലയാളിയാല്‍ കൊലപ്പെടുതുകയാണ് ചിത്രത്തില്‍.ഒടുവില്‍ തന്റെ തോല്‍വിയും നഷ്ടബോധവും അവളെ ആത്മഹത്യയിലേക്ക് നയിക്കുന്നതുമാണ് കഥ.എന്നാല്‍ ഈ വിഷയം സ്വപ്നത്തിന്റെയും യാഥാർഥ്യത്തിന്റെയും ഇടയില്‍ മുക്കിയെടുതാണ് സംവിധായകന്‍ നമുക്ക് മുന്നില്‍ വച്ച് നീട്ടിയിരിക്കുന്നത്
❓ചിത്രത്തില്‍ ഏതൊക്കെയാണ് സ്വപ്‌നങ്ങള്‍ ?
✅ മുകളിലത്തെ ലിസ്റ്റില്‍ 27 വരെയുള്ള ഭാഗങ്ങൾ Diane Selwyn ന്റെ സ്വപ്നമാണ്
❓ ചിത്രത്തിലെ Blue key എന്താണ് ?
✅ സ്വപ്നത്തില്‍ നിന്നും എഴുന്നേറ്റ Diane ന്റെ റൂമില്‍ blue key ഇരിക്കുന്നത് കാണാം.തന്റെ ജോലി കഴിഞ്ഞ ശേഷം blue key Diane നു കാണാന്‍ സാധിക്കും എന്ന് മുന്‍പ് hitman പറഞ്ഞിരുന്നു
❓ ആദ്യ ഭാഗങ്ങള്‍ ഒക്കെ സ്വപ്നം ആണെങ്കില്‍ jitterbug മത്സരവും സ്വപ്നം ആയിരുന്നോ?
✅ അങ്ങനെ തോന്നുന്നില്ല.കാരണം സ്വപ്നത്തിലും ജീവിതത്തിലും ഒരേ സംഭവങ്ങള്‍ ഉണ്ടാകാം.കൂടാതെ 34 ല്‍ തന്നെപ്പറ്റി സംസാരിക്കുന്ന Diane ഇത് പറയുന്നും ഉണ്ട്
❓ Irene ദമ്പതികള്‍ അപ്പോള്‍ ആരാണ്?
✅ എനിക്ക് തോന്നുന്നത് അത് Diane ന്റെ മാതാപിതാക്കകളാണെന്നാണ്.കാരണം Jitterbug ഷോയില്‍ അവരെ Diane നൊപ്പം കാണിക്കുന്നുണ്ട്.കൂടാതെ അവളുടെ സ്വപ്നത്തില്‍ അവള്‍ക്ക് എയര്‍ പോര്‍ട്ടില്‍ നിന്നും ടാക്സി ശരിയാക്കുന്നതും Irene ആണ്.സ്വപ്നത്തില്‍ അവള്‍ക്ക് വഴികാട്ടിയാകുന്ന Irene ജീവിതത്തിലും അതുതന്നെയാകുമെന്നു കരുതുന്നു.കൂടാതെ Diane മരണപ്പെടുന്ന ദിവസം അവള്‍ അവരെ കണ്ടാണ് സ്വയം ഷൂട്ട് ചെയ്യുന്നത്.മാതാപിതാക്കളുടെ സ്വപ്നങ്ങളും മകളിലുള്ള വിശ്വാസവും തല്ലിക്കെടുത്തി ഒരു drug addict ആയ മകള്‍ക്ക് മുന്നില്‍ എത്തുന്ന അവര്‍ Diane ന്റെ അച്ഛനും അമ്മയും തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു
❓ എങ്കില്‍ സ്വപ്നങ്ങള്‍ക്കിടയില്‍ Hitman തന്റെ സുഹൃത്തിനെ കൊല്ലുന്നതായി കാണിക്കുന്നുണ്ടല്ലോ,അതെന്താണ് ?
✅ Hitman തന്റെ സുഹൃത്തിന്റെ തലയില്‍ നിറയൊഴിക്കുന്നതും റീത്തയ്ക്ക് സ്വപ്നത്തില്‍ കാര്‍ അപകടം മൂലം തലയ്ക്ക് പരിക്കേല്‍ക്കുന്നതും ഒരേ ഇടത്താണ്.Camila യ്ക്ക് Hitman മൂലം ഉണ്ടാകുന്ന അപകടം ഇവിടെ വ്യാഖ്യാനിക്കപെടുന്നു.കൂടാതെ അനാവശ്യമായി ഒരു സ്ത്രീയേയും ഒരു Sweeper യും കൊല്ലുന്ന Hitman തന്റെ ജോലിക്ക് എത്രമാത്രം അനുയോജ്യന്‍ ആണ് എന്ന Diane ന്റെ വിശ്വാസം ആണ് ഈ സ്വപ്നം
❓ Mullholand drive എന്ന പേര് ചിത്രത്തിനു എന്ത് പ്രാധാന്യം ആണ് നല്‍കുന്നത് ?
✅ പ്രാധാന വസ്തുത എന്തെന്നാല്‍ ഈ സ്ഥലത്ത് വച്ച് തന്നെയാണ് ആദമിന്റെ engagement പാര്‍ടിയില്‍ Diane ക്ഷണിക്കപ്പെടുന്നതും,സ്വപ്നത്തില്‍ Camila യ്ക്ക് അപകടം സംഭവിക്കുന്നതും
❓ 12 ല്‍ Hitman ടൊപ്പം കാണിക്കുന്ന മറ്റു രണ്ടു പേര്‍ ആരാണ് ?
✅ സ്വപ്നമെന്നത് നിശ്ചിതമായൊരു Fabric പിന്തുടരുന്ന ഒന്നല്ല.അവിടെ വ്യക്തികളും സന്ദർഭങ്ങളും തമ്മിൽ പുലബന്ധംപോലുമില്ലാതെ നിലകൊള്ളുന്നത് ഒരുപക്ഷേ നമുക്ക് വീക്ഷിക്കേണ്ടി വന്നേക്കാം.Himan ടൊപ്പം കണ്ടവർ Diane ന്റെ ജീവിതത്തിൽ പ്രതികൂലമായോ അനുകൂലമായോ സ്വാധീനിച്ചവരാകാം.താൻ കൂലിക്കെടുത്ത അയാളോടൊപ്പം അവർ കാണപ്പെടുന്നത് അവരോട് Diane ഉണ്ടായിരുന്ന താൽപ്പര്യം വ്യക്തമാക്കുന്നു.
❓ ആരാണ് Cowboy ?
✅ തന്റെ അവസരങ്ങള്‍ എങ്ങനെ നഷ്ടപ്പെട്ടു എന്നതില്‍ അസ്വസ്ഥതയും അതോടൊപ്പം തന്നെ അജ്ന്ജതയുള്ളവളുമാണ് Diane.ആ അജ്ഞതയുടെ സ്വപ്നത്തിലെ രൂപമാണ് Cowboy.സ്വന്തം കഴിവില്‍ അനന്തമായി വിശ്വസിക്കുന്നവളാണ് Diane എന്ന് 21 ല്‍ നമുക്ക് മനസ്സിലാക്കാം.ആയതിനാല്‍ കഴിവുള്ള തന്നെ പിന്തള്ളി മോശം അഭിനയത്രിയായ ( യാഥാര്‍ത്ഥ്യം അങ്ങനെ ആണോ എന്ന് അറിയില്ല,പക്ഷെ സ്വപ്നത്തിലെ Camilia അങ്ങനെ ആയിരുന്നു.സോ യാഥാർഥ്യവും അങ്ങനെ തന്നെയാകുമെന്ന അനുമാനിക്കാം ) Camilia മുന്നില്‍ വന്നത് മറ്റാരുടെയോ അണിയറപ്രവർത്തനങ്ങളുടെ പരിണിതഫലമാണെന്നവള്‍ വിശ്വസിക്കുന്നു.ഈ അണിയറയിലെ കളികളുടെ സൂത്രധാരരുടെ സ്വപ്ന രൂപം കൂടിയാണ് Cowboy.കൂടാതെ Cowboy ആയി സ്വപ്നത്തില്‍ കണ്ട മനുഷ്യനെ യഥാർത്ഥ ജീവിതത്തിൽ നമ്മള്‍ Engagement പാര്‍ടിക്ക് കാണുന്നും ഉണ്ട്
❓Diane Selwyn ന്റെ വീട്ടില്‍ എത്തുന്ന റീത്തയും ബെറ്റിയും കാണുന്ന കറുത്ത കണ്ണടക്കാര്‍ ആരാണ് ?
✅ 28 ല്‍ Diane മായി appartment change ചെയ്ത പെണ്‍കുട്ടി പറയുന്നുണ്ട്,അവളെ കാണാന്‍ രണ്ടു Detectives എത്തിയിരുന്നു എന്ന്.മുഖം ലഭിക്കാതിരുന്ന അന്വേഷകരോട് യാഥാർത്ഥജീവിതത്തിൽ വച്ചുപുലർത്തിയ പേടിയാണ് സ്വപ്നത്തിലും നിഴലിച്ചു കണ്ടത്
❓ എന്താണ് ബ്ലൂ ബോക്സ് ?
✅ 26 ല്‍ ബെറ്റി നീല താക്കോല്‍ ഉപയോഗിച്ച് ആ ബോക്സ് തുറക്കുന്നുണ്ട്.Key എന്നത് എന്നും ഒരു ലോക്ക് അഴിക്കാനുപയോഗിക്കുന്നതാണ്.സ്വപ്നത്തില്‍ ആ ലോക്ക് Camilia അഴിക്കുന്നുണ്ട്.അതിനര്‍ഥം താക്കോലിന്റെ ഉപയോഗം കഴിഞ്ഞു എന്ന് കരുതാം.യഥാർത്ഥത്തില്‍ Camila കൊല്ലപ്പെട്ടു എന്നതിന് തെളിവാണ് അത്.
❓ 28 ല്‍ ബ്ലൂ കീ കാണിക്കുന്നുണ്ട്,അതിനര്‍ഥം Camilia മരിച്ചു എന്നാണു.പക്ഷെ അതിനു ശേഷവും അവളെ ജീവനോടെ നമ്മള്‍ കാണുന്നുണ്ടല്ലോ ?
✅ ഇവിടെ ആണ് സംവിധായകന്‍ തന്റെ non linear കഥപറച്ചില്‍ രീതി വ്യക്തമാക്കുന്നത്.28 ല്‍ ബ്ലൂ കീ കാണുന്നുണ്ട്,അതിനര്‍ഥം Camilia മരിച്ചു എന്ന് തന്നെ.അതോടൊപ്പം തന്നെ അതെ സീനില്‍ appartment യുവതി തന്റെ ആഷ് ട്രേ അവിടെ നിന്നും എടുത്തുകൊണ്ടു പോകുന്നുണ്ട്.പിന്നീട് നഗ്നരായി സോഫയില്‍ കിടക്കുംമ്ബോള്‍ ഇതേ ആഷ് ട്രേ നമുക്ക് വീണ്ടും കാണാം അതിനര്‍ഥം നഗ്നരായുള്ള അവരുടെ സംഭാഷണങ്ങളും(29),ആദമിന്റെ engagement പാര്‍ട്ടിയും(33),Diane camilia യെ തന്റെ റൂമില്‍ നിന്നും പുറത്താക്കുന്നതും(31) എല്ലാം Diane സ്വപ്നത്തില്‍ നിന്നും ഉണരുന്നതിനു(28)നു മുന്‍പുള്ളതാണ്.സംവിധായകന്‍ ചുവന്ന background ല്‍ കാട്ടുന്ന ഓരോ ഫ്രെയിമുകളും ശ്രദ്ധയോടെ വീക്ഷിക്കെണ്ടവയാണ്.ഇതില്‍ നിന്നും മനസ്സിലാക്കാം linear കഥാഗതി ആയിരുന്നു എങ്കില്‍ 29,30,31,32,33,34,35 എന്നീ ഭാഗങ്ങള്‍ 28 നും 36 നും മുന്‍പ് ഉണ്ടാവെണ്ടവയാണ്
❓ Diane നിനു Camilia യോട് ദേഷ്യം ഉണ്ടെന്ന എങ്ങനെ ഉറപ്പിക്കാം ?
✅ അതിനു ഒരുപാട് സീനുകള്‍ നമുക്ക് സംവിധായകന്‍ കാട്ടി തരുന്നുണ്ട്.
1) ആദം camilia യെ Diane ന്റെ മുന്നില്‍ വച്ച് seduce ചെയ്യുന്നു
2) Engagement ല്‍ Camilia യോട് അടുത്ത പെരുമാറുന്ന ആദം
3) സ്വയംഭോഗം ചെയ്യുന്ന Diane
4) Hitman ഓടു Camilia യുടെ മരണതെക്കാള്‍ മറ്റൊന്നും ഈ ഭൂമിയില്‍ തനിക്കു പ്രധാനം അല്ല എന്ന് പറയുന്ന സീന്‍
❓സ്വപ്നത്തില്‍ റീത്തയുടെ പക്കല്‍ ഉണ്ടായിരുന്ന പണം എന്താണ് ?
✅ Hitman കൊടുത്ത പണത്തിന്റെ സ്വപ്ന രൂപം
❓ സ്വപനത്തില്‍ റീത്തയ്ക്ക് അപകടം ഉണ്ടാകുന്ന നേരം ഡ്രൈവര്‍ എന്തിനാണ് തോക്ക് കാട്ടിയത് ?
✅ Mullholand drive ആണ് ആ സ്ഥലം.അവിടെ വച്ച് തന്നെയാണ് അതുപോലെ ഒരു LIMO യില്‍ Camilia തന്റെ പാര്‍ടിക്ക് Diane കൂട്ടിക്കൊണ്ട് പോകുന്നത്.തോക്ക് ചൂണ്ടുന്നത് Camilia യ്ക്ക് സംഭവിക്കാന്‍ പോകുന്ന ( അല്ലെങ്കില്‍ സംഭവിച്ചു കഴിഞ്ഞ ) അപകടത്തെ സൂചിപ്പിക്കുന്നു-The Hitman
❓ സ്വപ്നത്തില്‍ ഭാര്യയാല്‍ ആദം ചതിക്കപ്പെടുന്നത് എന്തിനാണ് കാണിക്കുന്നത് ?
✅ യാഥാർഥ്യത്തിൽ Diane നു ആദമിനോട് വിദ്വേഷമൊന്നുമില്ല എന്ന മനസ്സിലാക്കാം.കാരണം സ്വപ്നതില്‍ അയാള്‍ ഭാര്യയാല്‍ ചതിക്കപ്പെടുന്നു കൂടാതെ 22 ല്‍ Diane ആദത്തെ നോക്കുന്നതും അവരുടെ കണ്ണുകള്‍ കോര്‍ക്കുന്നതും വ്യക്തമായി കാണിക്കുന്നുണ്ട്.അതിനര്‍ഥം വിഭാര്യനും അഥവാ ഭാര്യയാൽ ചതിക്കപ്പെട്ടവനുമായ ആദം, Camilia യെ എന്തോ നിര്‍ബന്ധത്തിനു വഴങ്ങി തിരഞ്ഞെടുത്തതാനെന്നും Camilia യുടെ വലയില്‍ കുടുങ്ങി പോയ ഒരാളും ആണെന്നും Diane വിശ്വസിക്കുന്നുണ്ടാകാം
___________________________________________________
വ്യാഖ്യാന നിപുണരായ ജിജോ തങ്കച്ചനെ പോലെയുള്ളവർക്കു ഇടിച്ചു പിഴിഞ്ഞ് ജ്യൂസ് അടിക്കാനുള്ള എല്ലാ സംഗതികളുമുള്ളവൊരു ചിത്രമാണ് ഇത്.ഏതൊരു സിനിമ പ്രേമിയും നിര്‍ബന്ധമായി കണ്ടിരിക്കേണ്ട ഒന്നായി ഞാന്‍ ഇതിനെ കണക്കാക്കുന്നു...
ഉള്‍ക്കൊള്ളിക്കാന്‍ കഴിയാത്ത ഒരുപാട് ഭാഗങ്ങള്‍ ഉണ്ടെന്നു അറിയാമെങ്കിലും എല്ലാവരുടെയും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു .തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക
അടുത്ത ഭാഗത്തിൽ നിങ്ങൾക്ക് വിശദീകരണം ആവശ്യമാണെന്ന് തോന്നുന്ന ചിത്രങ്ങൾ ഏതൊക്കെയെന്ന കമെന്റസിൽ ഉൾക്കൊള്ളിക്കാനാകുന്നതാണ്.
തുടരും.....
#rhshy_anilkumar
#mullholand_drive_revealed
#unveiling_paradise
( തുടർന്നുള്ള ഭാഗങ്ങൾ വായിക്കാൻ അവസാന ഹാഷ് ടാഗ് ഉപയോഗിക്കാവുന്നതാണ് )
കൂടുതൽ വായനയ്ക്ക് : rhshyanil.blogspot.com

Nice bro
ReplyDeleteKeep reading
Delete