THE UNVEILING PARADISE -PART 2
◆◆◆◆◆◆◆◆◆◆◆◆◆◆◆◆
◆◆◆◆◆◆◆◆◆◆◆◆◆◆◆◆
ലോകസിനിമയിൽ, ചോദ്യങ്ങൾ ബാക്കിയാക്കിയും തെറ്റിദ്ധാരകളുടെ പറുദീസ തുറന്നു നൽകുകയും ചെയ്ത ചിത്രങ്ങളെ Mind Bending movies എന്ന ഓമനപ്പേരിൽ പ്രേക്ഷകൻ വിളിക്കുവാൻ തുടങ്ങി.ഇത്തരത്തിൽ ബാക്കി വയ്ക്കപ്പെട്ടു പോയ ചിത്രങ്ങളുടെ ഉള്ളറകൾ തേടി ഒരു പ്രദക്ഷിണമാണ് ഈ പരമ്പര.ആദ്യ ഭാഗത്തിൽ വിഖ്യാത സംവിധായകൻ ഡേവിഡ് ലിഞ്ചിന്റെ 'Mullholand Drive' സ്ഥാനം പിടിച്ചപ്പോൾ മനുഷ്യന്റെ ബുദ്ധിമണ്ഡലങ്ങളിൽ കോളിളക്കം സൃഷ്ടിച്ച 'Coherence' എന്ന ചലച്ചിത്ര സപര്യയുടെ ഉള്ളറകൾ തേടിയിറങ്ങുകയാണ് ഈ ഭാഗം
Coherence - ചോദ്യങ്ങളും ഉത്തരങ്ങളും
===============================
===============================
( ആദ്യം തന്നെ പറയട്ടെ.പോസ്റ്റ് നിറയെ സ്പോയിലറുകളാണ്.എങ്കിലും ചിത്രം കാണാത്തവരും ഇതു വായിച്ച ശേഷം ചിത്രം കാണുന്നത് നന്നായിരിക്കും)
എമിലി എന്ന കഥാപാത്രത്തെ മുന്‍നിര്‍ത്തിയാണ് കഥ മുന്നോട്ടു പോകുന്നത്.8 സുഹൃത്തുക്കള്‍ വര്‍ഷങ്ങള്‍ക്കു ശേഷം ഒരു reunion എന്നോണം തങ്ങളുടെ സുഹൃത്തുക്കളായ മൈക്ക്-ലീ ദമ്പതിമാരുടെ വീട്ടില്‍ ഒത്തുകൂടുന്നു.എമിലി,കെവിന്‍ എന്നിവര്‍ പ്രണയത്തിലാണ്.ആമിര്‍,ലോറി എന്നിവര്‍ ഇപ്പോള്‍ പ്രണയത്തിലാണെങ്കിലും ലോറി മുന്‍കാലത്ത് കെവിനെ പ്രണയച്ചിരുന്നു. ഹുഗ്-ബെത്ത് എന്നിവര്‍ ഭാര്യാഭര്‍ത്താക്കന്മാരാണ്.എന്നാല്‍ ബെത്തിനു മൈക്കുമായി 12 വര്‍ഷങ്ങള്‍ക്കപ്പുറം ബന്ധമുണ്ടായിരുന്നു.ഇത് ഹുഗിനു ഒഴിച്ച് മറ്റെല്ലാവര്‍ക്കും അറിയാം.
ഇവര്‍ ഒത്തുകൂടുന്ന ദിവസം പ്രശസ്തമായ 'മില്ലെറിന്റെ വാല്‍നക്ഷത്രം' ഭൂമിക്കു ദ്രിശ്യമാകും പോലെ കടന്നുപോകുന്ന ദിവസം കൂടിയാണ്.പല നാട്ടുകാര്യങ്ങളും വീട്ടുകാര്യങ്ങളും പറഞ്ഞുകൊണ്ട് അവര്‍ തങ്ങളുടെ ഒത്തുകൂടല്‍ ആഘോഷിക്കുന്ന വേളയില്‍ കറന്റ് പോകുന്നു.ഈ പോയിന്റ് മുതല്‍ ചിത്രം അതിന്റെ ഭാവമാറ്റം പ്രകടിപ്പിച്ചു തുടങ്ങുന്നു. ചുവപ്പ്,നീല,പച്ച എന്നിങ്ങനെ നിറങ്ങളുള്ള മൂന്നു പെട്ടികളില്‍ ഒന്നില്‍ നിന്നും മൈക്ക് തന്റെ നീല ഗ്ലോ സ്റ്റിക്കുകള്‍ പുറത്തെടുക്കുന്നു.തങ്ങളുടെ വീടിനു കുറച്ചകലെ സ്ഥിതി ചെയ്യുന്ന മറ്റൊരു വീട്ടില്‍ മാത്രം വെളിച്ചം കാണുന്ന അവര്‍ സ്തബ്ദരാകുകയും അതെ സമയം മുകളിലൂടെ കടന്നുപോയ വാൽനക്ഷത്രത്തെ വീക്ഷിക്കുകയും ചെയ്യുന്നു.വാല്‍നക്ഷത്രം കടന്നുപോകുന്ന വേളയില്‍ അസ്വഭാവികമായി എന്തെങ്കിലും കാണുകയാണെങ്കില്‍ തന്നെ വിളിച്ചറിയിക്കുവാന്‍ ഹുഗിന്റെ സഹോദരന്‍ (വാനനിരീക്ഷണത്തില്‍ തല്‍പ്പരനായ അദ്ധ്യാപകന്‍) അയാളോട് പറഞ്ഞിരുന്നു.അതിനായി ശ്രമിച്ച ഹുഗ് അവിടെയുള്ള ഒരു ഫോണും വര്‍ക്ക് ചെയ്യുന്നില്ല എന്ന് മനസ്സിലാക്കുന്നു.അങ്ങനെ ആമിറും ഹുഗും വെട്ടം കാണുന്ന വീട്ടില്‍ ചെന്ന് ഫോണ്‍ ചെയ്യാന്‍ തീരുമാനിച്ചു വെളിയിലേക്ക് പോകുന്നു.
★വാല്‍നക്ഷത്രം പോയ നേരം വ്യത്യസ്തങ്ങളായ റിയാലിറ്റികള്‍ ഉരുത്തിരുഞ്ഞു വന്നു.ശരിക്കും കറന്റ് ഉള്ളതായി അവര്‍ കണ്ട വീട് അവരുടെ തന്നെ മറ്റൊരു റിയാലിറ്റിയിലെ വീടാണ്.റിയാലിറ്റികള്‍ക്കിടയിലായി ഒരു 'ഡാര്‍ക്ക് സോണ്‍' ഉണ്ട്.അതില്‍ കടന്നുകഴിഞ്ഞാല്‍ പിന്നെ നമ്മളുടെ സ്വന്തം റിയാലിറ്റിയിലേക്ക് നമുക്ക് തിരിച്ചെത്താന്‍ കഴിയില്ല.മറ്റുള്ള ഏതെങ്കിലും സമാന്തരമായ റിയാലിറ്റിയില്‍ നമ്മള്‍ അകപ്പെട്ടു പോകും.അതായത് ഒരാള്‍ മറ്റൊരു റിയാലിറ്റിയില്‍ അകപ്പെട്ടാല്‍ തന്റെതന്നെ പകര്‍പ്പിനെ കാണുവാനാകും.വെട്ടം കണ്ട വീട് നോക്കി പോകുന്ന ആമിറും ഹുഗും മറ്റേതോ റിയാലിറ്റിയില്‍ അകപ്പെടുന്നു.പിന്നീട് ഇവര്‍ ചിത്രത്തിലില്ല.പകരം മറ്റേതോ റിയാലിറ്റിയില്‍ നിന്നെത്തിയ ആമിറും ഹുഗും തിരിച്ചെത്തുന്നു.
ആമിര്‍, ഹുഗ് എന്നിവര്‍ പോയി 5 നിമിഷങ്ങള്‍ക്കുള്ളില്‍ അവരുടെ വീട്ടിന്റെ കതകില്‍ ആരോ മുട്ടുന്നത് കണ്ടു മൈക്ക് കതകു തുറന്നുവെങ്കിലും ആരെയും കാണുവാനാകുന്നില്ല.【ശരിക്കും മുട്ടിയത് മറ്റേതോ റിയാലിറ്റിയിലെ ഹുഗ് ആണ്】.കുറച്ചു സമയങ്ങള്‍ക്കു ശേഷം ഹുഗ് തലയിലൊരു മുറിവുമായും ആമിര്‍ കൈയിലൊരു പെട്ടിയുമായും വരുന്നു.【ശരിക്കും ഇവര്‍ ആദ്യം പോയ ആമിറോ ഹുഗോ അല്ല എന്ന വിവരം മറ്റാര്‍ക്കും അറിയില്ല】.ആമിര്‍ കൊണ്ടുവന്ന പെട്ടി മൈക്ക് തുറക്കുന്നു.അതിനുള്ളില്‍ അവര്‍ ഒരു ടേബിള്‍ ടെന്നീസ് ബാറ്റും വ്യത്യസ്തമായി നമ്പറിംഗ് നടത്തിയിരിക്കുന്ന അവരുടെ തന്നെ ഫോട്ടോകളും കാണുന്നു.പേടി കൊണ്ട് വീര്‍പ്പു മുട്ടുന്ന 7 പേരും വെട്ടം കണ്ട വീട്ടില്‍ താനെന്താണ് കണ്ടതെന്ന് ഹുഗിനോട് ചോദിക്കുന്നു.അത് മറ്റൊരു വീടല്ല മറിച്ചു മൈക്കിന്റെ തന്നെ വീടാണെന്നും,അവിടെ താനും ആമിറും കൂടാതെ മറ്റെല്ലാവരും പേടിച്ചു ഇരിക്കുന്നത് കണ്ടുവെന്നും,ആയ കാരണത്താല്‍ കതകില്‍ മുട്ടിയ ശേഷം താന്‍ പേടിച്ചു ഓടിപ്പോരുന്നു എന്ന് ഹുഗ് പറയുന്നു.Alternate Reality എന്നതിന്റെ നിലനില്പ്പിനെക്കുറിച്ച് അവര്‍ക്ക് ഏകദേശ രൂപം ഇവിടെ ലഭിക്കുന്നു.【അവര്‍ ഇപ്പോഴും കരുതുന്നത് രണ്ടു റിയാലിറ്റികള്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്ന്‍.എന്നാല്‍ സത്യത്തില്‍ അനന്തമായ റിയാലിറ്റികള്‍ നിലനില്‍ക്കുന്നു.ഡാര്‍ക്ക് സോണില്‍ എണ്ണിയെടുക്കാനാകുന്നതിനും അപ്പുറമുള്ള ഒരു റിയാലിറ്റിയിലേക്ക് നാം കടക്കുന്നു】
ഹുഗ് വെട്ടം കണ്ട വീട്ടിലേക്ക് തിരിച്ചു പോകാന്‍ തയ്യാറാകുന്നു.അഥവാ ആരും ആ വീട്ടില്‍ നിന്ന് പുറത്തുവന്നില്ല എങ്കില്‍ "ഞാന്‍ നിങ്ങളെ പേടിപ്പിക്കാന്‍ വന്നതല്ല.നിങ്ങളുടെ ഫോണ്‍ 5 നിമിഷത്തേക്ക് എനിക്കൊന്നു തന്നാല്‍ സഹായകമാണ്" എന്നൊരു കുറിപ്പ് അവരുടെ വീട്ടിന്റെ കതകില്‍ ഒട്ടിച്ചു വയ്ക്കാമെന്ന് തീരുമാനിച്ചു അവര്‍ കുറിപ്പ് തയ്യാറാക്കുന്നു.തയ്യാറാക്കുന്ന നേരം അവരുടെ കതകില്‍ ആരോ മുട്ടുകയും കതകില്‍ അവര്‍ തയ്യാറാക്കിയ അതെ കുറിപ്പ് ഒട്ടിച്ചു പോകുകയും ചെയ്യുന്നു.
★ശരിക്കും മറ്റൊരു റിയാലിറ്റിയില്‍ നിന്നെത്തിയ ഹുഗാണ് കതകില്‍ നോട്ട് ഒട്ടിച്ചിട്ട് പോയത്.ഇതിനര്‍ഥം ഓരോ റിയാലിറ്റിയിലും ആളുകളുടെ പ്രവര്‍ത്തികള്‍ വ്യതസ്തമാണ്.ചില റിയാലിറ്റിയില്‍ ഹുഗ് നോട്ടുമായി പുറത്തിറങ്ങുന്നുവെങ്കില്‍ മറ്റു ചിലതില്‍ അത് ചെയ്യുന്നില്ല.
പിന്നീട് അവര്‍ തങ്ങള്‍ക്കു ലഭിച്ച ഫോട്ടോകള്‍ ശ്രദ്ധിക്കുന്നു.അത് തന്റെ കൈയെഴുത്താണെന്നു എമിലിയും തന്റെ ഫോട്ടോ ഇപ്പോള്‍ എടുത്തതാണെന്നു ആമിറും തിരിച്ചറിയുന്നു.മൈക്ക് പറഞ്ഞതിന്‍ പ്രകാരം മൈക്ക്,ലോറി,എമിലി,കെവിന്‍ എന്നിവര്‍ വെട്ടം കണ്ട വീട്ടില്‍ ചെന്ന് തങ്ങളുടെ ഇരട്ടകളെ കാണാനും,ലീ,ആമിര്‍,ഹുഗ്,ബെത്ത് എന്നിവര്‍ വീട്ടില്‍ തന്നെ നില്‍ക്കുവാനും തീരുമാനിക്കുന്നു.അവിടെയെത്തുന്ന മൈക്ക് അത് തന്റെ വീടാണെന്നു തിരിച്ചറിയുകയും അവിടെ ലീയെ കാണുകയും ചെയ്യുന്നു.പൊടുന്നനെ ചുവന്ന ഗ്ലോ സ്റ്റിക്കുകളുമായി തങ്ങളുടെ ഇരട്ടകളെ നാല്‍വര്‍ സംഘം കാണുകയും പരിഭ്രമിച്ചുകൊണ്ട് തങ്ങളുടെ വീട്ടില്‍ തിരിച്ചെത്തുന്നു.
★ഡാര്‍ക്ക് സോണ്‍ കടന്നു പോയ നാല്‍വര്‍ സംഘം മറ്റൊരു റിയാലിറ്റിയില്‍ എത്തുന്നു.ആ റിയാലിറ്റിയിലെ തന്റെ വീടാണ് മൈക്ക് കാണുന്നത്.അവിടെ അവര്‍ കാണുന്ന ഇരട്ടകള്‍ മറ്റേതോ റിയാലിറ്റിയുടെ സന്തതികളാണ്.അവരുടെ കൈയിലുള്ള ചുവന്ന ഗ്ലോസ്റ്റിക്ക്, മുന്‍പ് പറഞ്ഞ റിയാലിറ്റികളുടെ വ്യത്യസ്തതയെ സൂചിപ്പിക്കുന്നു.പരിഭ്രാന്തരായി തിരിച്ചെത്തുന്ന നാല്‍വര്‍ സംഘം യഥാര്‍ത്ഥത്തില്‍ വീണ്ടും ഡാര്‍ക്ക് സോണ്‍ കടന്നു മറ്റേതോ റിയാലിറ്റിയിലാണ് എത്തിപ്പെടുന്നത്.
ആശയക്കുഴപ്പത്തില്‍ അകപ്പെടുന്ന അവര്‍ക്ക് ഹുഗിന്റെ കാറില്‍ നിന്നും അദ്ദേഹത്തിന്റെ സഹോദരന്റെ ഒരു പുസ്തകം ലഭിക്കുന്നു.അതില്‍ ഷ്രോടിഞ്ഞറുടെ പൂച്ചയുടെ കഥ പറയുന്നു.ഒരു പൂച്ചയും ഒരു കുപ്പി വിഷവും ഒരു പെട്ടിയില്‍ അടച്ചു വയ്ക്കുന്നു.സാധാരണ ശാസ്ത്രം ഇവിടെ രണ്ടു പോസ്സിബിലിറ്റികള്‍ നിരത്തുന്നു-പൂച്ച മരിക്കാനും ജീവിക്കാനുമുള്ള പോസ്സിബിലിറ്റികള്‍.പക്ഷെ,ക്വാണ്ടം ഫിസിക്സ് പറയുന്നത് മറ്റൊന്നാണ്.ബോക്സ് തുറക്കുന്നതുവരെ പൂച്ച മരിച്ചുവെന്ന റിയാലിറ്റിയും ജീവിക്കുന്നുവെന്ന റിയാലിറ്റിയും നിലനില്‍ക്കുന്നു.ഇവിടെ പൂച്ചയ്ക്ക് സമാനമാണ് 8 പേരുടെ സംഘവും അവരുടെ വീടും.വാല്‍നക്ഷത്രം രണ്ടാമതും കടന്നുപോകുന്നതു വരെ അവര്‍ ചെയ്യുവാന്‍ സാധ്യതയുള്ള ഓരോ കാര്യങ്ങളും അനേകം (അനന്തം) റിയാലിറ്റികളായി നിലനില്‍ക്കുന്നു.വാല്‍നക്ഷത്രം കടന്നുപോയതിനു ശേഷം നാം അകപ്പെട്ട റിയാലിറ്റിയുമായി പൊരുത്തപ്പെട്ടു ജീവിക്കേണ്ടി വരികയും,അതോടെ ഡാര്‍ക്ക് സോണ്‍ അവസാനിക്കുകയും ചെയ്യുന്നു.
★എങ്കില്‍ പോലും 2 റിയാലിറ്റികള്‍ മാത്രമാണ് നിലനില്‍ക്കുന്നതെന്നാണ് ഇപ്പോഴും അവര്‍ വിശ്വസിക്കുന്നത്
ഇതെല്ലാം കേട്ട മൈക്ക് വെട്ടം കണ്ട വീട്ടിലെ എല്ലാവരെയും കൊല്ലാന്‍ പോകുകയാണെന്നും അതുവഴി ഇതിനു അവസാനമാകുമെന്നും പറയുന്നു. എന്നാല്‍ മറ്റൊരു റിയാലിറ്റിയുടെ നാശം തങ്ങളെയും ബാധിക്കും എന്ന് മനസ്സിലാക്കിയ അവര്‍ ഇതില്‍ നിന്ന് പിന്‍വാങ്ങുന്നു.എന്നാല്‍ ഇതേ സംഭാഷണം വെട്ടമുള്ള വീട്ടിലും ഉണ്ടാകാനിടയുണ്ടെന്നും അതുവഴി ചിലപ്പോള്‍ അവര്‍ തങ്ങളെ കൊല്ലാന്‍ വരാനിടയുണ്ടെന്നും അവര്‍ക്ക് തോന്നുന്നു.അങ്ങനെ അവര്‍ക്ക് തോന്നണമെങ്കില്‍ ഇതേ ബുക്ക് അവര്‍ക്കും ലഭിക്കണം.അത് തടയാന്‍ വഴിയൊന്നുമില്ലെന്ന് മനസ്സിലാക്കിയ അവര്‍ ഇനിയൊന്നും ചെയ്യണ്ട എന്ന തീരുമാനത്തില്‍ എത്തുന്നു.എന്നാല്‍ തനിക്ക് വര്‍ഷങ്ങള്‍ക്കു മുന്പ് ബെത്തുമായുള്ള അടുപ്പം വച്ച് തന്റെ ഇരട്ടയെ ബ്ലാക്ക്‌മെയില്‍ ചെയ്യിച്ചു ബുക്ക് തട്ടിയെടുക്കാന്‍ മൈക്ക് പ്ലാന്‍ ചെയ്യുന്നു.
★ഇപ്പോഴും രണ്ടു റിയാലിറ്റികള്‍ എന്ന ചിന്തയിലാണ് ഇവര്‍ അര്‍ത്ഥശൂന്യമായ ഈ പ്ലാനിംഗ് നടത്തുന്നത്
മൈക്ക് വീട്ടിൽ് നിന്നും പോയി ബ്ലാക്ക്മൈല്‍ ലെറ്റര്‍ വെട്ടം കണ്ട വീട്ടിന്റെ കതകിൽ ഒട്ടിക്കുന്നു.ശേഷം തിരിച്ചുവരുന്നു【തിരിച്ചെത്തിയ മൈക്ക് മറ്റൊരു റിയാലിറ്റിയുടെ സംഭാവനയാണ്】ആമിര്‍,ഹുഗ് എന്നിവര്‍ പെട്ടിയും ഫോടോയുമായി പുറത്തുപോകുന്നു,ഇവരുടെ തിരോദ്ധാനം സംശയമുണര്‍ത്തുകയും ഇവരല്ല ആദ്യം വെളിയില്‍ പോയ "തങ്ങളുടെ ആമിറും ഹുഗും" എന്ന് മറ്റുള്ളവർക്ക് മനസ്സിലാക്കുന്നു.
വീണ്ടും കറന്റ് പോകുന്നു.ഹുഗിന്റെ കാര്‍ ആരോ തകര്‍ക്കാന്‍ ശ്രമിച്ചതായി കാണപ്പെടുന്നു.എമിലി തന്റെ കാര്‍ ശ്രദ്ധിക്കുവാനായി ചെന്ന നേരം കാറില്‍ നിന്നും തന്റെ മോതിരം എടുക്കുകയും കൂടെയുണ്ടായിരുന്ന കെവിനോട് ഹുഗിന്റെ കാറിനെപ്പറ്റി സംസാരിക്കുമ്പോള്‍ കെവിന്‍ ഒന്നും മനസ്സിലാക്കാത്ത പോലെ നില്‍ക്കുന്നു.തന്നോടൊപ്പം നില്‍ക്കുന്നത് മറ്റേതോ കെവിന്‍ ആണെന്ന് അവള്‍ക്ക് മനസ്സിലാകുകയും അവള്‍ പരിഭ്രമിച്ചുകൊണ്ട് വീട്ടിലേക്ക് ഓടുകയും ചെയ്യുന്നു.
ഹുഗും ആമിറും എമിലിക്ക് ശേഷം വീട്ടിൽ എത്തുന്നു.തലയിലെ ബാന്‍ഡ് ഐട് കണ്ടപ്പോള്‍ അത് മറ്റൊരു ഹുഗ് ആണെന്ന് മനസ്സിലാക്കുന്നു അവര്‍.തങ്ങള്‍ ചുവന്ന ഗ്ലോ സ്റിക്കാണു ഉപയോഗിച്ചതെന്നും ഹുഗ് പറഞ്ഞപ്പോള്‍ അത് തീര്‍ച്ചയാകുന്നു.ഹുഗ് എഴുതിയ നോട്ട് അവരെ കാണിക്കുന്നു,ഇത് കൂടാതെ തന്റെ പഴയ വീട്ടിൽ നിന്നും തനിക്കു ലഭിച്ച നോട്ടിനെപ്പറ്റിയും ഹുഗ് പറയുന്നു.ഇതോടെ 4 നോട്ടുകളുടെ existense നെപ്പറ്റി അവര്‍ക്ക് മനസ്സിലാ്കുകയും അതുവഴി അനേകം റിയാലിറ്റികള്‍ നിലനില്‍ക്കുന്നുവെന്നും അവര്‍ക്ക് മനസ്സിലാകുന്നു.
തങ്ങളുടെ ഫോട്ടോകളിലെ നമ്പറുകള്‍ വീണ്ടും varify ചെയ്യുന്ന എമിലിക്ക് തന്റെ കൂടെയുള്ളവരെല്ലാം പല റിയാലിറ്റിയില്‍ നിന്നും വന്നവരാണെന്ന് മനസ്സിലാകുകയും ചെയ്യുന്നു.ഈ സമയം തന്നെ, തന്നെ ബ്ലാക്ക്മൈല്‍ ചെയ്യാന്‍ മൈക്ക് ഉപയോഗിച്ച നോട്ട് ഹുഗിനു ലഭിക്കുകയും അതുവഴി തന്റെ ഭാര്യയക്ക് 12 വര്‍ഷങ്ങള്‍ക്കു മുന്‍പുണ്ടായ അവിഹിതം മനസ്സിലാ്കുകയും അത് അവര്‍ക്കിടയില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നു.ഇതുകണ്ട് പ്രശ്നങ്ങള്‍ ഇല്ലാത്ത ഒരു റിയാലിറ്റിയില്‍ എത്തുവാനായി എമിലി വീട് വിട്ടു ഡാര്‍ക്ക് സോണ്‍ വഴി നിരവധി "പ്രശ്നബാധിത" റിയാലിറ്റികള്‍ സന്ദര്‍ശിക്കുകയും ഒടുവില്‍ പ്രശ്നങ്ങള്‍ ഇല്ലാത്ത റിയാലിറ്റിയില്‍ എത്തിപ്പെടുകയും, അതേ റിയാലിറ്റിയിലുള്ള തന്റെ ഇരട്ടയെ ഇടിച്ചു വീഴ്ത്തി അവളെ മറ്റാരും കാണാതെ ബാത്ത് ടബില്‍ മറവു ചെയ്യുന്നു.തുടര്‍ന്ന് ബോധം വരുന്ന എമിലി പുലര്‍ച്ചെ എഴുന്നേല്‍ക്കുന്നു.വാല്‍നക്ഷത്രം രണ്ടാമതും പ്രത്യക്ഷപ്പെട്ടതോടെ എമിലിയുടെ ഇപ്പോഴുള്ള റിയാലിറ്റിയാണ് അവസാനം നിലനില്‍ക്കുന്നതെന്ന്‍ അവള്‍ക്കു മനസ്സിലാകുന്നു.എന്നാല്‍ ബാത്ത് ടബിലെ തന്റെ ഇരട്ടയുടെ ശരീരം അവള്‍ക്കു പുലര്‍ച്ചെ കാണുവാനാകുന്നില്ല.ഇതുകഴിഞ്ഞു എമിലി കെവിനുമായി സംസാരിക്കുന്ന നേരം മറ്റൊരു എമിലി കെവിനെ വിളിക്കുന്നിടത്തു സിനിമ അവസാനിക്കുന്നു.ഇതേ റിയാലിറ്റിയില്‍ മറ്റൊരു എമിലിയും എത്ത്തിപ്പെട്ടിട്ടുണ്ട്.അവളാണ് ബാത്ത് ടബിലെ ശരീരം മറവു ചെയ്തത് എന്നു വ്യക്തമാക്കിക്കൊണ്ട് ചിത്രം അവസാനിക്കുന്നു.
ഉള്‍ക്കൊള്ളിക്കാന്‍ കഴിയാത്ത ഒരുപാട് ഭാഗങ്ങള്‍ ഉണ്ടെന്നു അറിയാം എങ്കിലും എല്ലാവരുടെയും അഭിപ്രായങ്ങള്‍ പ്രതീക്ഷിക്കുന്നു .തെറ്റുകള്‍ ഉണ്ടെങ്കില്‍ ക്ഷമിക്കുക
അടുത്ത ഭാഗത്തിൽ നിങ്ങൾക്ക് വിശദീകരണം ആവശ്യമാണെന്ന് തോന്നുന്ന ചിത്രങ്ങളും കമന്റുകളിൽ ഉൾക്കൊള്ളിക്കാനാകുന്നതാണ്.
തുടരും.....
(ആദ്യ ഭാഗങ്ങൾ വായിക്കാൻ അവസാന ഹാഷ് ടാഗ് ഉപയോഗിക്കാവുന്നതാണ്)
◆പോസ്റ്റിന്റെ diagramatic രൂപത്തിനായി ആദ്യ കമെന്റ് റെഫർ ചെയ്യാനാകുന്നതാണ്.(ഫോട്ടോ കടപ്പാട് : thisisbarry.com )◆
കൂടുതൽ വായനയ്ക്ക് : rhshyanil.blogspot.com





No comments:
Post a Comment